mulk – malayalees.ch https://malayalees.ch Malayalam Online News Portal Sat, 25 Jul 2020 04:44:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mulk – malayalees.ch https://malayalees.ch 32 32 40 വര്‍ഷത്തിനിടയില്‍ കണ്ട ഏക സിനിമ; തപ്സി പന്നുവിന് ആശംസയറിയിച്ച് മുന്‍ സുപ്രിം കോടതി ജഡ്ജി https://malayalees.ch/justice-retd-markandey-katju-appreciates-taapsee-pannu-for-her-performance-in-mulk/ Sat, 25 Jul 2020 04:44:11 +0000 https://malayalees.ch/?p=29054 40 വര്‍ഷത്തോളമായി ഒരു ബോളിവുഡ് സിനിമ പോലും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ മുള്‍ക് കണ്ടുവെന്നും തപ്‌സിയുടെ പ്രകടനം മികച്ചതാണെന്നുമാണ് മുന്‍ സുപ്രിം കോടതി ജഡ്ജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

നടി തപ്‌സി പന്നുവിന് അഭിനന്ദനവുമായി റിട്ടേര്‍യ്ഡ് സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. തപ്‌സിയുടെ മുള്‍ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കട്ജു അഭിനന്ദനമറിയിച്ചത്. 40 വര്‍ഷത്തോളമായി ഒരു ബോളിവുഡ് സിനിമ പോലും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ മുള്‍ക് കണ്ടുവെന്നും തപ്‌സിയുടെ പ്രകടനം മികച്ചതാണെന്നുമാണ് മുന്‍ സുപ്രിം കോടതി ജഡ്ജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

40 വര്‍ഷത്തിനിടയില്‍ കണ്ട ഏക സിനിമ; തപ്സി പന്നുവിന് ആശംസയറിയിച്ച് മുന്‍ സുപ്രിം കോടതി ജഡ്ജി

‘എനിക്ക് 74 വയസ്സായി, 40 വര്‍ഷത്തോളമായി ഞാന്‍ ഒരു സിനിമ പോലും കണ്ടിട്ടില്ല. കാലിഫോര്‍ണിയയില്‍ വെച്ച് കണ്ട മുള്‍ക് ഒഴികെ, നിങ്ങളുടെ പ്രകടനവും ( ഒപ്പം ഋഷി കപൂറിന്റെയും) മികച്ചതായിരുന്നു,’ മാര്‍ക്കണ്ഡേയ കട്ജു ട്വീറ്റ് ചെയ്തു.

ഇദ്ദേഹത്തിന്റെ ട്വീറ്റിന് തപ്‌സി മറുപടിയും നല്‍കി. എന്റെ വര്‍ക്ക് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതില്‍ സന്തോഷമുണ്ടെന്നുമാണ് തപ്‌സി ട്വീറ്റ് ചെയ്തിരിക്കുന്നത്. നടി കങ്കണ റണൗത്ത് തപ്‌സി പന്നുവിനെ ബി ഗ്രേഡ് നടി എന്നു വിളിച്ചതിനു ശേഷം നിരവധി പേര്‍ തപ്‌സിക്ക് പിന്തുണയുമായി വരുന്നതിനിടയിലാണ് മുന്‍ സുപ്രിം കോടതി ജഡ്ജിന്റെ അഭിനന്ദനം.

നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിനെതിരെ നിരവധി ആരോപണങ്ങളുുമായി നടി കങ്കണ റണൗത്ത് രംഗത്തു വന്നിരുന്നു. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും സുശാന്തിനെ ബാധിച്ചിരുന്നെന്നും സിനിമാ മേഖലയിലെ ചിലര്‍ സുശാന്തിന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും കങ്കണ പറഞ്ഞിരുന്നു.

]]>
മതി, ബോളിവുഡില്‍ നിന്ന് രാജിവെക്കുന്നു: ഥപട് സംവിധായകന്‍ അനുഭവ് സിന്‍ഹ https://malayalees.ch/director-anubhav-sinha-says-he-resigned-from-bollywood/ Wed, 22 Jul 2020 12:47:14 +0000 https://malayalees.ch/?p=28923 ബോളിവുഡില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് സംവിധായകന്‍ അനുഭവ് സിന്‍ഹ. ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ എന്താണ് കാരണമെന്ന് പറഞ്ഞിട്ടില്ല. ഥപട്, ആര്‍ട്ടിക്കിള്‍ 14, മുള്‍ക്ക് പോലുള്ള ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത സംവിധായകനാണ് അനുഭവ് സിന്‍ഹ.

മതി, ഞാന്‍ ബോളിവുഡില്‍ നിന്ന് രാജി വെയ്ക്കുന്നു അതിനര്‍ഥം എന്തുതന്നെയായാലും.. എന്നാണ് അനുഭവ് സിന്‍ഹയുടെ ട്വീറ്റ്.

പിന്നാലെ താന്‍ ബോളിവുഡില്‍ അല്ലെന്നും (ബോളിവുഡ് വോസ്) എന്നാല്‍ ഇനിയും ഹിന്ദി സിനിമ ചെയ്യുമെന്നും അനുഭവ് വ്യക്തമാക്കി.

ട്വിറ്ററിലെ പേര് അനുഭവ്സിന്‍ഹ നോട്ട് ബോളിവുഡ് എന്നാക്കി മാറ്റുകയും ചെയ്തു.

അനുഭവ് സിന്‍ഹക്ക് പിന്നാലെ രണ്ട് സംവിധായകര്‍ കൂടി സമാന നിലപാടുമായി രംഗത്തെത്തി. ബോളിവുഡ് ബഹിഷ്കരിച്ച് നമുക്ക് ഇന്ത്യന്‍ സിനിമയുടെയും കഥ പറച്ചിലിന്‍റെയും ഭാഗമാകാം എന്നാണ് സംവിധായകന്‍ സുധീര്‍ മിശ്ര ട്വീറ്റ് ചെയ്തത്.

സത്യജിത് റേ, ഗുരുദത്ത്, രാജ്കപൂര്‍, റിത്വിക്ക് ഘട്ടക്ക്, ബിമല്‍ റോയ്, മൃണാല്‍ സെന്‍, തപന്‍ സിന്‍ഹ, ഗുല്‍സാര്‍ തുടങ്ങിയവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ സിനിമയിലേക്ക് വന്നതെന്നും എന്ത് ബോളിവുഡെന്നും സുധീര്‍ മിശ്ര വിശദീകരിച്ചു.

ബോളിവുഡ് എന്നത് ഒരു ജീവിത രീതിയാണെന്നും സ്വതന്ത്ര സിനിമ ഒരിക്കലും അതിന്‍റെ പ്രചാരക വാഹനമാകേണ്ടതില്ലെന്നും സുധീര്‍ മിശ്ര വിശദീകരിച്ചു. ബോളിവുഡ് ഒരിക്കലും ആദ്യ സ്ഥാനത്തുണ്ടായിരുന്നില്ലെന്ന് ഹന്‍സല്‍ മേത്ത പ്രതികരിച്ചു.

നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിനെതിരെ ബോളിവുഡിനുള്ളില്‍ നിന്ന് തന്നെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. സ്വജനപക്ഷപാതത്തിനും ലോബിയിങിനുമൊക്കെ എതിരെ കങ്കണയെ പോലെയുള്ള താരങ്ങള്‍ തന്നെ രംഗത്തുവരുന്ന സാഹചര്യമുണ്ടായി. പിന്നാലെയാണ് ഈ സംവിധായകരുടെ നിലപാട് പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.

]]>