Mulayam Singh Yadav – malayalees.ch https://malayalees.ch Malayalam Online News Portal Mon, 10 Oct 2022 09:33:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mulayam Singh Yadav – malayalees.ch https://malayalees.ch 32 32 ശശി തരൂരിന്റെ ഇന്നത്തെ പ്രചാരണം റദ്ദാക്കി https://malayalees.ch/todays-campaign-of-shashi-tharoor-has-been-cancelled/ Mon, 10 Oct 2022 09:33:34 +0000 https://malayalees.ch/?p=69335 കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ശശി തരൂരിന്റെ ഇന്നത്തെ പ്രചാരണം റദ്ദാക്കി. മുലായം സിങ് യാദവിനോടുള്ള ആദര സൂചകമായാണ് തീരുമാനം. ഇന്ന് ലക്നൗവിൽ പ്രചാരണം നടത്താണായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവ് ഇന്ന് രാവിലെയാണ് അന്തരിച്ചത്. ( Today’s campaign of Shashi Tharoor has been cancelled ).

ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചുനാളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതീവഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ വച്ചാണ് മരണത്തിനു കീഴടങ്ങിയത്.
ഓഗസ്റ്റ് 22 മുതൽ ചികിത്സയിലായിരുന്ന അദ്ദേഹം മൂന്ന് തവണ യുപി മുഖ്യമന്ത്രി ആയിട്ടുണ്ട്. മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു.

]]>
“അടിയന്തരാവസ്ഥയിലെ പ്രധാന പോരാളി”; മുലായം സിംഗിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി https://malayalees.ch/pms-tribute-to-mulayam-singh-yadav/ Mon, 10 Oct 2022 09:31:58 +0000 https://malayalees.ch/?p=69331 ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിനു വേണ്ടി പോരാടിയവരിൽ പ്രധാനിയാണ് യാദവ്. യുപിയിലും ദേശീയ രാഷ്ട്രീയത്തിലും മുലായം സിംഗ് വ്യത്യസ്ത വ്യക്തിത്വമാണ് ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

“പ്രതിരോധ മന്ത്രിയെന്ന നിലയിൽ ഇന്ത്യയെ കൂടുതൽ ശക്തമാക്കാൻ അദ്ദേഹം പ്രവർത്തിച്ചു. രാജ്യതാൽപ്പര്യങ്ങൾക്കായി അദ്ദേഹം പാർലമെന്റിൽ പല സുപ്രധാന കാര്യങ്ങളിലും ഊന്നൽ നൽകി. മുലായം സിംഗ് യാദവ് ശുഷ്കാന്തിയോടെ ജനങ്ങളെ സേവിക്കുകയും ജയപ്രകാശ് നാരായൺ, റാം മനോഹർ ലോഹ്യ എന്നിവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിനും പിന്തുണക്കാർക്കും എന്റെ അനുശോചനം.”- യാദവിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ട് മോദി കുറിച്ചു.

മുലായം സിംഗ് യാദവിന്റെ മരണത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും അനുശോചനം രേഖപ്പെടുത്തി. “പതിറ്റാണ്ടുകളായി ഉത്തർപ്രദേശിന്റെ രാഷ്ട്രീയത്തിൽ പ്രധാന പങ്ക് വഹിച്ച താഴേത്തട്ടിലുള്ള നേതാവായിരുന്നു മുലായം സിംഗ് യാദവ്. സുദീർഘമായ തന്റെ പൊതുജീവിതത്തിൽ നിരവധി പദവികളിൽ പ്രവർത്തിച്ച അദ്ദേഹം രാജ്യത്തിന്റെയും സമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന് സംഭാവന നൽകി. അദ്ദേഹത്തിന്റെ മരണം വളരെ വേദനാജനകമാണ്.”-അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

തിങ്കളാഴ്ച മേദാന്ത ആശുപത്രിയിൽ വച്ചാണ് അദ്ദേഹത്തിൻ്റെ അന്ത്യം സംഭവിച്ചത്. 82 വയസ്സായിരുന്നു. കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് മുലായം സിംഗ് യാദവിനെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെ നാളായി രോഗബാധിതനായിരുന്നു. മുലായം സിംഗ് യാദവിന്റെ നിര്യാണത്തിൽ ഉത്തർപ്രദേശ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാന ബഹുമതികളോടെ സൈഫയിൽ സംസ്കാരം നടക്കും.

]]>
മുലായം സിങും മായാവതിയും പിരിയാന്‍ കാരണം https://malayalees.ch/25-year-after-sp-bsp-alliance/ Fri, 19 Apr 2019 09:01:15 +0000 https://malayalees.ch/?p=6113 നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം സമാജ്‍വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവും ബി.എസ്.പി അധ്യക്ഷ മായാവതിയും ഒരേ വേദി പങ്കിടുന്നു. ബി.ജെ.പിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.പി ബി.എസ്.പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന റാലിയിലാണ് ഇരുനേതാക്കളും വേദി പങ്കിടുക.

1995 ലെ എസ്.പി ബി.എസ്.പി സഖ്യ തകര്‍ച്ചയും മായാവതിക്ക് നേരെ മീരാഭായ് ഗസ്റ്റ് ഹൗസിലുണ്ടായ ആക്രമണവുമാണ് ഇരുവരും തമ്മിലുള്ള ശത്രുതക്ക് തുടക്കം കുറിച്ചത്.

മീരാഭായ് ഗസ്റ്റ് ഹൗസില്‍ അന്ന് സംഭവിച്ചത്

അയോധ്യയില്‍ രാം ജന്‍മഭൂമി എന്ന ആശയം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുമ്പോള്‍ ആയിരുന്നു സമാജ്‍വാദി പാർട്ടിയും ബഹുജൻ സമാജ്‍‍വാദി പാർട്ടിയും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയത്. 26 വർഷങ്ങൾക്ക് മുമ്പ് 1993ലാണ് എസ്.പി നേതാവ് മുലായം സിങ് യാദവും ബി.എസ്.പി അധ്യക്ഷൻ കാൻഷി റാമും തമ്മിൽ സഖ്യത്തിലേർപ്പെട്ടത്. ഈ സഖ്യം 1993ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഉത്തർപ്രദേശിൽ തോൽപ്പിച്ചിരുന്നു. എന്നാല്‍ എസ്.പി – ബി.എസ്.പി സഖ്യം വെറും രണ്ടു വർഷം മാത്രമേ നീണ്ടു നിന്നുള്ളൂ.

എസ്.പിയുടെ മുലായം സർക്കാറിന് പിന്തുണ പിൻവലിക്കാൻ ബി.എസ്.പി ആലോചിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് 1995 ജൂൺ രണ്ടിന്
ലഖ്നോവിലെ മീരാഭായ് ഗസ്റ്റ് ഹൗസിൽ തന്റെ എം.എൽ.എമാരുമായി മായാവതി സംസാരിച്ചിരിക്കെ ഒരു സംഘം എസ്.പി പ്രവർത്തകർ ഗസ്റ്റ് ഹൗസ് ആക്രമിക്കുകയായിരുന്നു. മായാവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത എസ്.പി പ്രവർത്തകർ ഗസ്റ്റ് ഹൗസിലെ മുറി അടിച്ചുതകർക്കുകയും ചെയ്തു.

ഉത്തർപ്രദേശിലെ സാമൂഹ്യ നീതി രാഷ്ട്രീയത്തിന്‍റെ പ്രധാന മുഖമായ മുലായം സിങിന്‍റെയും എസ്.പി പ്രവർത്തകരുടെയും ഗസ്റ്റ് ഹൗസ് ആക്രമണം എസ്.പി -ബി.എസ്.പി സഖ്യത്തിന്‍റെ സ്ഥിരമായ വേർപിരിയലിനാണ് കാരണമായത്.

അന്ന് ബി.ജെ.പി എം.എൽ.എ ബി.ഡി ദ്വിവേദിയുടെ സഹായത്തോടെയാണ് മായാവതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. ഇതോടെയാണ് മുലായത്തിനുള്ള പിന്തുണ പിൻവലിക്കാൻ മായാവതി തീരുമാനിച്ചത്. എന്നാൽ ആക്രമണം ഒഴിവാക്കാൻ ഒരു മുൻകരുതലുകളും എടുത്തിരുന്നില്ല എന്നാണ് അന്നത്തെ എസ്.എസ്.പിയും ഇപ്പോഴത്തെ ഉത്തർപ്രദേശ് ഡി.ജി.പിയുമായ ഒ.പി സിങ് പറഞ്ഞത്.

യു.പിയിലെ കോൺഗ്രസ് നേതാക്കളുടെ സമ്മർദത്തിലാണ് പി.വി നരസിംഹ റാവു സര്‍ക്കാര്‍ ഗവർണർ മോത്തിലാൽ വോറയുടെ ശുപാർശയോടെ മുലായം സിങ്ങിനെ അവഗണിച്ചത്. നിയമസഭയിലെ തന്‍റെ ഭൂരിപക്ഷം തെളിയിക്കാൻ പോലും അവസരം നൽകാതെ ജൂൺ 3 ന് മുലായം സിങിനെ പുറത്താക്കി. അന്ന് വൈകുന്നേരം ബി.ജെ.പിയുടെയും ജനതാദൾന്‍റെയും പിന്തുണയോടെ മായാവതി മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു. ഉത്തർപ്രദേശിലെ സാമൂഹ്യ നീതി രാഷ്ട്രീയത്തിന്‍റെ പ്രധാന മുഖമായ മുലായം സിങിന്‍റെയും എസ്.പി പ്രവർത്തകരുടെയും ഗസ്റ്റ് ഹൗസ് ആക്രമണം എസ്.പി – ബി.എസ്.പി സഖ്യത്തിന്‍റെ സ്ഥിരമായ വേർപിരിയലിനാണ് കാരണമായത്.

]]>