Mukundan Unni Associates – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Apr 2023 05:05:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mukundan Unni Associates – malayalees.ch https://malayalees.ch 32 32 ‘പലപ്രാവശ്യം ചോദിച്ചിട്ടുണ്ട് നിന്റെ വീട്ടിലെ ചായ്പ്പില്‍ മുര്‍ഖന്‍ ഉണ്ടോ എന്ന്’; മുകുന്ദന്‍ ഉണ്ണിയുടെ വിജയത്തിന്റെ വലിയ കാരണം അഭി: വിനീത് ശ്രീനിവാസന്‍ https://malayalees.ch/mukundan-unni-associates-movie-success-celebration/ Tue, 11 Apr 2023 05:05:40 +0000 https://malayalees.ch/?p=79442 അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ വിജയത്തിന്റെ ഏറ്റവും വലിയ പങ്ക് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകിന്റെതാണെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍. കൊച്ചിയില്‍ നടന്ന മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന്റെ സക്‌സസ് സെലിബ്രേഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിനീത്.

അഭി തന്നെയാണ് മുകുന്ദനുണ്ണിയെന്ന് തനിക്ക് ഇടയ്ക്ക് തോന്നിയിരുന്നെന്നും പലപ്രാവശ്യം അഭിയുടെ വീടിന്റെ ചായ്പ്പില്‍ മൂര്‍ഖന്‍ പാമ്പിനെ പാലൂട്ടി വളര്‍ത്തുന്നുണ്ടോയെന്ന് ചോദിച്ചിട്ടുണ്ടെന്നും വിനീത് തമാശയായി പറഞ്ഞു.

പതിനഞ്ച് മിനിറ്റില്‍ എടുത്ത തീരുമാനമാണ് മുകുന്ദനുണ്ണിയായി പ്രേക്ഷകരുടെ അടുത്തെത്തിയതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോക്ടര്‍ അജിത് ജോയി പറഞ്ഞു.

പൂര്‍ണമായും അഭിനവിനെ വിശ്വസിച്ച് ഏല്‍പ്പിച്ച ചിത്രമായിരുന്നു ഇതെന്നും ചിത്രം വിജയമാകുമെന്ന് കഥ വായിച്ച സമയത്ത് തന്നെ തോന്നിയിരുന്നെന്നും അജിത് ജോയ് പറഞ്ഞു.

ചടങ്ങില്‍ അഭിനവ് സുന്ദര്‍ നായക്, സുധി കോപ്പ, തന്‍വി റാം, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, സുധീഷ്, ചിത്രത്തിന്റെ സഹഎഴുത്തുകാരനായ വിമല്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജോയ് മൂവിസിന്റെ നാലാമത്തെ ചിത്രമായ ആട്ടത്തിലെ നായകന്‍ വിനയ് ഫോര്‍ട്ടും ചടങ്ങില്‍ പങ്കെടുത്തു. ഡോക്ടര്‍ അജിത്ത് ജോയി നിര്‍മ്മിക്കുന്ന ട്രാവല്‍ ഡോക്യുമെന്ററി ഗോ ദുബായിയുടെ ട്രെയ്‌ലറും ചാള്‍സ് എന്റര്‍പ്രൈസസ് എന്ന ചിത്രത്തിന്റെ ഗാനവും ചടങ്ങില്‍ പങ്കുവെച്ചു.

കഴിഞ്ഞ നവംബര്‍ 11 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. VFX സൂപ്പര്‍വൈസര്‍ : ബോബി രാജന്‍,

VFX : ഐറിസ് സ്റ്റുഡിയോ, ആക്‌സല്‍ മീഡിയ. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, രോഹിത് കെ സുരേഷും വിവി ചാര്‍ലിയുമാണ് സ്റ്റില്‍, മോഷന്‍ ഡിസൈന്‍: ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലര്‍: അജ്മല്‍ സാബു. പിആര്‍ഒ എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്, ഡിസൈനുകള്‍: യെല്ലോടൂത്ത്സ്.

]]>
ഇടവേള ബാബുവിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; വ്‌ളോഗര്‍ കസ്റ്റഡിയില്‍ https://malayalees.ch/vlogger-krishnakumar-arrested-for-defaming-idavela-babu/ Mon, 30 Jan 2023 12:15:00 +0000 https://malayalees.ch/?p=75331 താരസംഘടന ‘എഎംഎംഎ’യുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ വ്‌ളോഗര്‍ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടവേള ബാബുവിന്റെ പരാതിയില്‍ കാക്കനാട് സൈബര്‍ പൊലീസിന്റേതാണ് നടപടി.

ഇടവേള ബാബുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തതിനാണ് നടപടി. തിരുവനന്തപുരം സ്വദേശിയാണ് കൃഷ്ണകുമാര്‍. മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയ ശേഷം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ കുറിച്ച് ഇടവേള ബാബു നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇതിനിടയിലാണ് കൃഷ്ണകുമാര്‍ തന്റെ സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇടവേള ബാബുവിനെതിരെ വിഡിയോ ചെയ്തത്. തുടര്‍ന്ന് നടന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

]]>
പുതു പുത്തൻ സിനിമ അനുഭവമൊരുക്കി മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് https://malayalees.ch/mukundan-unni-associates-movie-review/ Sat, 12 Nov 2022 08:35:31 +0000 https://malayalees.ch/?p=71162 കഥ പറച്ചിലിന്റെ വ്യത്യസ്തയും പ്രമേയത്തിന്റെ സമ്പന്നതയും അഭിനയ മികവും കൊണ്ട് ജനഹൃദയങ്ങളിലേക്ക് ചേക്കേറുകയാണ് വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. ജീവിത ലക്ഷ്യത്തിലെത്താൻ ഏതറ്റം വരെയും പോകുന്ന മുകുന്ദൻ ഉണ്ണി എന്ന വക്കീൽ കഥാപാത്രത്തോടൊപ്പം സിനിമയുടെ തുടക്കം മുതൽ അവസാനം വരെ യാത്ര ചെയ്യാൻ പ്രക്ഷകർക്ക് കഴിഞ്ഞു എന്നിടത്താണ് സിനിമയുടെ വിജയം.

സമകാലികമായി ഏറെ ചർച്ചയാക്കേണ്ട ഒരു വിഷയം സരസമായി കൈകാര്യം ചെയ്യുന്ന സിനിമ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് .മലയാളത്തിൽ അത്രകണ്ട് ആഘോഷിക്കപ്പെടാത്ത ഡാർക്ക് കോമഡിയുടെ സാധ്യതകളെ കൃത്യമായി ഉപയോഗിച്ചു കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമ സംവിധാന മികവുകൊണ്ടും ഏറെ ശ്രദ്ധേയമാണ് . മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രം വിനീത് ശ്രീനിവാസന്റെ അഭിനയ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാവുകയാണ് . സൂരാജ് വെഞ്ഞാറമൂടിന്റെ വേണു വക്കീൽ തിയേറ്ററിൽ കയ്യടി നേടുന്നുണ്ട് . സിനിമയിൽ അഭിനയിച്ചവർക്കെല്ലാം കൃത്യമായ സ്പേസ് അടയാളപ്പെടുത്തുന്ന സിനിമ റിലീസിന്റെ ദിനം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു

നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ സുധികോപ്പ മുഴുനീള കഥാപാത്രമായെത്തി പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിക്കുന്നുണ്ട് . തൻവിയും ആർഷയും സിനിമയുടെ കഥയിൽ സുപ്രധാനമായ ഇടം അവകാശപ്പെടുന്ന വേഷമാണ് ചെയ്തിരിക്കുന്നത് . സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ലാഗ് ഇല്ലാതെ കണ്ടാസ്വദിക്കാവുന്ന സിനിമ തന്നെയാണ് അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി . ഒരുപിടി മികച്ച സിനിമകളുടെ എഡിറ്റർ ആയിരുന്ന അഭിനവ് സുന്ദർ നായ്ക്ക് സംവിധാനം ചെയ്ത സിനിമ സാങ്കേതിക മികവുകൊണ്ടും ശ്രദ്ധേയമാണ് . സിനിമയുടെ പൂർണതയിൽ എഡിറ്റിംഗ് സാധ്യതകളുടെ സ്ഥാനത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട് ഈ ചിത്രം.

ജീവിത നേട്ടങ്ങൾ നേടിയെടുക്കാൻ ഏതറ്റവും വരെ പോകുന്ന മുകുന്ദനുണ്ണിയുടെ ജീവിതം പ്രേക്ഷകരുടെ മനസും കീഴടക്കി കഴിഞ്ഞു . മലയാളികളുടെ സിനിമ കാഴ്ചയുടെ വാർപ്പ് മാതൃകകളെ അട്ടി മറിക്കുന്ന സിനിമയാവുകായാണ് മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് . സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും വിമൽ ഗോപലകൃഷ്ണനും ചേർന്നാണ് .

]]>