Mukesh Ambani – malayalees.ch https://malayalees.ch Malayalam Online News Portal Tue, 07 Nov 2023 11:49:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mukesh Ambani – malayalees.ch https://malayalees.ch 32 32 മുകേഷ് അംബാനിക്ക് വധഭീഷണി എത്തിയത് പാക് ക്രിക്കറ്റ് താരത്തിൻ്റെ പേരിൽ https://malayalees.ch/mukesh-ambai-death-threat-pakistan-cricketer/ Tue, 07 Nov 2023 11:49:02 +0000 https://malayalees.ch/?p=90732 മുകേഷ് അംബാനിക്കെതിരായ വധഭീഷണി എത്തിയത് പാകിസ്താൻ ക്രിക്കറ്റ് താരം ഷദാബ് ഖാൻ്റെ പേരിലെന്ന് മുംബൈ ക്രൈം ബ്രാഞ്ച്. പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ലോകകപ്പ് മത്സരത്തിനിടെയാണ് shadabkhan@mailfence എന്ന മെയിൽ ഐഡി ഉണ്ടാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിൽ പിടിയിലായ രാജ്‌വീർ ഖൺട് പൊലീസ് കസ്റ്റഡിയിലാണ്. (mukesh ambai pakistan cricketer)

ഒക്ടോബർ 27നാണ് മുകേഷ് അംബാനിയ്ക്ക് വധഭീഷണി സന്ദേശം എത്തിയത്. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഇമെയിലിൽ സന്ദേശം ലഭിച്ചിരുന്നു. “നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട്.”– ഇമെയിൽ സന്ദേശത്തിൽ പറയുന്നു. പിന്നീട് രണ്ട് ഭീഷണി ഇമെയിൽ കൂടി അംബാനിക്ക് ലഭിച്ചു.

മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയ പരാതിൽ മുംബൈയിലെ ഗാംദേവി പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഐപിസി സെക്‌ഷൻ 387, 506 (2) പ്രകാരമാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച ഗാന്ധിനഗറിലെ കലോലിൽ നിന്ന് രാജ്‌വീർ പിടിയിലായത്. മൂന്നാം വർഷം ബികോം വിദ്യാർത്ഥിയാണ് രാജ്‌വീർ. 27ന് ആദ്യ മെയിലയച്ച രാജ്‌വീർ അടുത്ത ഇമെയിലിൽ 200 കോടിയും മൂന്നാമത്തെ ഇമെയിലിൽ 400 കോടിയും ആവശ്യപ്പെട്ടു.

രാജ്‌വീറിനൊപ്പം ഗണേഷ് രമേശ് വനപർഥി എന്ന മറ്റൊരാൾ കൂടി അംബാനിയ്ക്ക് ഭീഷണി സന്ദേശമയച്ച മറ്റൊരു കേസിൽ പിടിയിലായിട്ടുണ്ട്. തെലങ്കാനയിലെ വാറങ്കൽ സ്വദേശിയായ ഗണേഷ് 500 കോടി രൂപ ആവശ്യപ്പെട്ടാണ് മെയിൽ അയച്ചത്. 19 വയസുകാരനായ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ഗണേഷ്. മുകേഷ് അംബാനിക്ക് 400 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചെന്ന വാർത്ത കണ്ടാണ് ഗണേഷ് മെയിൽ അയച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളും കസ്റ്റഡിയിലാണ്.

ഇതാദ്യമായല്ല മുകേഷ് അംബാനിക്കുനേരെ വധഭീഷണിയുണ്ടാകുന്നത്. മുകേഷ് അംബാനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ സ്ഫോടനം നടത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിഹാറിലെ ദർബംഗ സ്വദേശിയായ രാകേഷ് കുമാർ മിശ്ര എന്നയാൾ കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു.

]]>
അംബാനിക്ക് വധഭീഷണി മുഴക്കിയ 19 കാരൻ അറസ്റ്റിൽ https://malayalees.ch/man-arrested-from-telangana-over-death-threats-to-mukesh-ambani/ Sat, 04 Nov 2023 11:32:49 +0000 https://malayalees.ch/?p=90600 റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തെലങ്കാന സ്വദേശിയായ 19 കാരനാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച മൂന്ന് ഭീഷണി ഇ-മെയിലുകൾ അംബാനിക്ക് ലഭിച്ചിരുന്നു. ഓരോ തവണയും ഭീമമായ തുക ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.

ഗണേഷ് രമേഷ് വനപർധി(19)നെയാണ് മുംബൈ ഗാംദേവി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒക്ടോബർ 28നാണ് ആദ്യ ഇമെയിൽ വന്നത്.

ഒക്ടോബർ 31നും നവംബർ ഒന്നിനും ഇടയിൽ രണ്ട് ഭീഷണി സന്ദേശങ്ങൾ കൂടി ലഭിച്ചു. ഷഹദാബ് ഖാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സന്ദേശം അയച്ചിരിക്കുന്നത്. ആദ്യം അയച്ച ഇമെയിലിൽ 20 കോടി നൽകിയില്ലെങ്കിൽ മുകേഷ് അംബാനിയെ വധിക്കുമെന്നായിരുന്നു ഭീഷണി. പിന്നീടുള്ള ഇമെയിലുകളിൽ തുക 200 കോടിയായും 400 കോടിയായും ഉയർന്നു.

]]>
ഹുറുൺ ഗ്ലോബലിന്റെ അതിസമ്പന്നരുടെ പട്ടിക; ആദ്യ സ്ഥാനങ്ങളിൽ അദാനിയില്ല; ഇന്ത്യയിൽ നിന്ന് അംബാനി മാത്രം https://malayalees.ch/mukesh-ambani-only-indian-in-hurun-global-rich-lists-top-10/ Thu, 23 Mar 2023 04:33:45 +0000 https://malayalees.ch/?p=78434 ഹുറൂൺ ഇന്ത്യ പുറത്തു വിട്ട ലോകത്തിലെ അതിസമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ സ്ഥാനം കണ്ടെത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. പട്ടികയിൽ ഇടം നേടുന്ന ഏക ഇന്ത്യക്കാരാണ് അദ്ദേഹം. തുടർച്ചയായ മൂന്നാമത്തെ വർഷമാണ് ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി അംബാനി നേടുന്നത്. ഈ പട്ടികയിലുള്ള ഏറ്റവും ധനികനായ ടെലികോം സംരംഭകൻ കൂടിയാണ് അദ്ദേഹം. ഹിൻഡർബെർഗ് റിപ്പോർട്ടിലൂടെ സാമ്പത്തിക രംഗത്ത് വൻ തിരിച്ചടി നേരിട്ട ഗൗതം അദാനിക്ക് പട്ടികയുടെ ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിക്കാൻ സാധിച്ചില്ല.

റിപോർട്ടുകൾ പ്രകാരം, ഹിൻഡർബെർഗ് വിവാദങ്ങൾ പുറത്ത് വരുന്നതിന് മുൻപ് ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയെന്ന വിശേഷണം അദാനിക്കായിരുന്നു. എന്നാൽ, ഹിൻഡർബെർഗ് റിപ്പോർട്ട് ഓഹരി വിപണികളിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിയെ അതിഭീകരമായി സ്വാധീനിച്ചു. ഓരോ ആഴ്ചയിലും 3000 കോടിയുടെ നഷ്ടമാണ് അദ്ദേഹത്തിന് ഉണ്ടാകുന്നത് എന്ന കണക്കുകൾ പുറത്തുവരുന്നുണ്ട്. ഈ വർഷത്തെ റാങ്കിൽ അദ്ദേഹം പതിനൊന്ന് സ്ഥാനങ്ങൾ താഴേക്ക് വീണു.

ഹുറുൺ ഗ്ലോബലിന്റെ കണക്കുകൾ പ്രകാരം അതിസമ്പന്നരുടെ എണ്ണത്തിൽ അമേരിക്കയും ചൈനയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് ഇന്ത്യ സ്ഥാനം പിടിച്ചിട്ടുണ്ട്.

]]>
ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മുകേഷ് അംബാനിയുടെ മകനും പ്രതിശ്രുത വധുവും https://malayalees.ch/anand-ambani-and-fiancee-visited-guruvayur-temple/ Sat, 28 Jan 2023 07:43:57 +0000 https://malayalees.ch/?p=75213 ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചന്‍റും. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. (anand ambani and fiancee visited guruvayur temple)

ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ എത്തിയ സംഘം റോഡ് മാർഗം ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണാധികാരികൾക്കൊപ്പമാണ് ആനന്ദും രാധികയും ദർശനം നടത്തിയത്. ക്ഷേത്ര ദര്‍ശനത്തിന്ശേഷം പുന്നത്തൂര്‍ ആനക്കോട്ടയും സന്ദര്‍ശിച്ചാണ് ഇരുവരും മടങ്ങിയത്.

ആനന്ദ് അംബാനിയും രാധികാ മർച്ചൻറും അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് ഗുരുവായൂരില്‍ എത്തിയത്. ശ്രീവൽസം അതിഥി മന്ദിരത്തിൽ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ ഇരുവർക്കും പ്രസാദ കിറ്റ് സമ്മാനിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി മ്യൂറൽ പെയിന്റിങ്ങും സമ്മാനിച്ചു.

ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ നിശ്ചയം നടന്നത് ജനുവരി 19നായിരുന്നു. സിനിമാ-കായിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, മകൻ ആര്യൻ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, ഐശ്വര്യ റായ് ബച്ചൻ, മകൾ ആരാധ്യ, കരൺ ജോഹർ, കത്രീന കൈഫ് എന്നിവർ പങ്കെടുത്തു.

]]>
‘മൂന്ന് മണിക്കൂറിനുള്ളിൽ കുടുംബത്തെ നശിപ്പിക്കും’; മുകേഷ് അംബാനിക്ക് വീണ്ടും ഭീഷണി https://malayalees.ch/threat-calls-to-mukesh-ambani/ Mon, 15 Aug 2022 12:17:12 +0000 https://malayalees.ch/?p=66445 റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ കുടുംബത്തിന് വീണ്ടും വധഭീഷണി. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയുടെ നമ്പറിലേക്ക് എട്ട് ഭീഷണി ഫോൺ കോളുകൾ വന്നതായി മുംബൈ പൊലീസ് അറിയിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ കുടുംബത്തെ മുഴുവൻ നശിപ്പിക്കുമെന്നായിരുന്നു ഭീഷണി.

സംഭവത്തിൽ ഡിബി മാർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ ഹർകിഷൻദാസ് ഹോസ്പിറ്റലിന്റെ ഡിസ്പ്ലേ നമ്പറിൽ ഇന്ന് രാവിലെയായിരുന്നു കോൾ എത്തിയത്. സംഭവത്തിൽ മുംബൈ സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 56 കാരനായ വിഷ്ണു ഭൗമിക് ആണ് പിടിയിലായത്.

ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് പ്രാഥമികാന്വേഷണ വിവരം. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. മുകേഷ് അംബാനിക്കും കുടുംബത്തിനും കേന്ദ്രസർക്കാരിന്റെ സുരക്ഷ തുടരാമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

]]>
മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികൻ; സമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂംബ്‌സ്ബർഗ് https://malayalees.ch/anil-ambani-asias-richest-man/ Sat, 04 Jun 2022 08:57:41 +0000 https://malayalees.ch/?p=62897 ലേകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂസ്ബർഗ്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും ധനികൻ. ലോക സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് മുകേഷ് അംബാനി. 99.7 ബില്യൺ ഡോളറാണ് ആസ്തി. തൊട്ടുപിന്നാലെ ഒൻപതാം സ്ഥാനത്ത് ഗൗതം അദാനിയാണ്. 98.7 ബില്യൺ ഡോളറാണ് ആസ്തി.

അതി സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് പതിവ് പോലെ ഇലോൺ മസ്‌ക് തന്നെയാണ്. 227.5 ബില്യൺ ഡോളറാണ് ഇലോൺ മസ്‌കിന്റെ ആസ്തി. ജെഫ് ബെസോസ്, ബർണാഡ് അർണോൾട്, ബിൽ ഗേറ്റ്‌സ്, വാരൺ ബഫറ്റ്, ലാരി പേജ്, സർജി ബ്രിൻ എന്നിവരാണ് രണ്ട് മുതൽ ഏഴ് വരെയുള്ള സ്ഥാനക്കാർ.

ഇന്ത്യയിൽ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നാലെ വിപ്രോ മുൻ ചെയർമാൻ അസിം പ്രേംജി, എച്ച്‌സിഎൽ സ്ഥാപകൻ ശിവ് നാടാർ, ലക്ഷ്മി മിത്തൽ, രാധാകൃഷ്ണൻ ദമിനി, ഉദയ് കൊടക്, ദിലീപ് ഷാംഗ്‌വി എന്നിവരാണ് പട്ടികയിൽ ഇടം നേടിയ ധനികർ.

]]>
ജെഫ്​ ബെസോസിനും ഇലോൺ മസ്​കിനുമൊപ്പം 100 ബില്യൺ ക്ലബിൽ മുകേഷ്​ അംബാനിയും https://malayalees.ch/mukesh-ambani-joins-jeff-bezos-elon-musk-in-worlds-exclusive-100-billion-club/ Sat, 09 Oct 2021 08:45:23 +0000 https://malayalees.ch/?p=50738 ആമസോൺ സ്ഥാപകൻ ജെഫ്​ ബെസോസിനും ടെസ്​ല സി.ഇ.ഒ ഇലോൺ മസ്​കിനുമൊപ്പം അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച്​ മുകേഷ്​ അംബാനിയും. 100.6 ബില്യൺ ഡോളറിന്‍റെ ആസ്​തിയുമായാണ്​ മുകേഷ്​ അംബാനി പട്ടികയിലേക്ക്​ എത്തിയത്​. ബിൽഗേറ്റ്​സ്​, മാർക്ക്​ സൂക്കർബർഗ്​, വാരൻ ബഫറ്റ്​ എന്നിവരും പട്ടികയിൽ ഉണ്ട്. 100 ബില്യൺ ഡോളറിൽ കൂടുതൽ ആസ്​തിയുള്ള 11 പേരാണ്​ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്​.

ഈ വർഷം മുകേഷ്​ അംബാനിയുടെ ആസ്​തിയിൽ 23.8 ബില്യൺ ഡോളിന്‍റെ വർധനയുണ്ടായി. 2005ലാണ്​ പിതാവ്​ ധീരുഭായ്​ അംബാനിയുടെ എണ്ണ, പെട്രോകെമിക്കൽ വ്യവസായങ്ങൾ മുകേഷ്​ അംബാനി ഏറ്റെടുത്തത്​. പിന്നീട്​ റീടെയിൽ, ടെക്​നോളജി, ഇ-കോമേഴ്​സ്​ തുടങ്ങിയ മേഖലകളിലേക്കും അംബാനി വ്യവസായ സാമ്രാജ്യം വ്യാപിപ്പിച്ചു.

2016ൽ റിലയൻസ്​ ആരംഭിച്ച ടെലികോം വിഭാഗമായ ജിയോ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നാണ്​. വരുംകാലത്തിന്‍റെ സാധ്യതകൾ മനസിലാക്കി ഊർജ വ്യവസായത്തിലേക്കും ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ്​ അംബാനി.

]]>
ചൈനക്കാരെ കടത്തി വെട്ടി അംബാനിയും അദാനിയും; ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ വൻ കുതിപ്പ് https://malayalees.ch/ambani-adani-surpass-chinas-richest-billionaire-list/ Wed, 09 Jun 2021 12:45:44 +0000 https://malayalees.ch/?p=45338 സമ്പത്തിന്റെ കാര്യത്തിൽ ചൈനക്കാരെ കടത്തിവെട്ടി ഇന്ത്യൻ ശതകോടീശ്വരൻമാർ. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി എന്നിവർ ആഗോള ശതകോടീശ്വരൻമാരുടെ പട്ടികയിൽ മുന്നിലെത്തി. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടികയിൽ 12-ാം സ്ഥാനത്ത് അംബാനിയും 14-ാം സ്ഥാനത്ത് അദാനിയും ഇടംപിടിച്ചു.

​ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നർ

അംബാനിക്ക് മുകളിൽ ഒരൊറ്റ ചൈനീസ് ശതകോടീശ്വരൻ പോലും ഇടംനേടിയില്ല എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ സ്ഥാപകനും ചൈനീസ് ശതകോടീശ്വരനുമായ ജാക്ക് മായെ ഉൾപ്പടെ കടത്തിയാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും ഈ നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബെർഗിന്റെ ഡാറ്റ അനുസരിച്ച് അംബാനിയുടെയും അദാനിയുടെയും ആസ്തിയിൽ വൻ കുതിപ്പാണുണ്ടായത്.

അംബാനിയുടെ ആസ്തിയിൽ 84 ബില്യൺ ഡോളറും അദാനിയുടെ സമ്പത്തിൽ 78 ബില്യൺ ഡോളറുമാണ് വർധിച്ചത്. നിലവിൽ അംബാനിയും അദാനിയും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരാണ്. വിപ്രോയുടെ അസിം പ്രേംജിയും എച്ച്സി‌എൽ സ്ഥാപകനും ചെയർമാനുമായ ശിവ് നടറും പട്ടികയിലുണ്ട്. യഥാക്രമം 43 ഉം 70 ഉം സ്ഥാനങ്ങളിലാണ് ഇരുവരുമുള്ളത്.

​പട്ടികയിൽ ഇടംനേടി ചൈനീസ് ശതകോടീശ്വരൻമാർ

ചൈനയുടെ വാട്ടർമാൻ എന്നറിയപ്പെടുന്ന ഷോങ് ഷന്‍ഷാനാണ് അംബാനിക്ക് താഴെ വരുന്ന ചൈനീസ് കോടീശ്വരൻ. നോങ്‌ഫു സ്പ്രിങ് ബിവറേജ് കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ ഷോങ് ഷന്‍ഷാൻ ബീജിങ് വാണ്ടായ് ബയോളജിക്കൽ ഫാർമസി എന്റർപ്രൈസസിന്റെ ഉടമകൂടിയാണ്.

അദാനിക്ക് ശേഷം ഏഷ്യയിലെ മൂന്നാമത്തെ സമ്പന്നനാണ് അദ്ദേഹം. ടെൻസെന്റ് സ്ഥാപകനും സിഇഒയുമായ മാ ഹുവാറ്റെങ്, ജാക്ക് മാ, ഇ-കൊമേഴ്‌സ് കമ്പനിയായ പിൻഡുഡുവോയുടെ സിഇഒ കോളിൻ ഹുവാങ് തുടങ്ങിയ ചൈനീസ് കോടീശ്വരമാർ യഥാക്രമം 21, 27, 32 സ്ഥാനങ്ങളിലാണ് ഉള്ളത്.

​മുന്നിൽ ജെഫ് ബെസോസ് തന്നെ

ബ്ലൂംബെർഗിന്റെ പട്ടികയിൽ 190 ബില്യൺ ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകനും സി.ഇ.ഒ.യുമായ ജെഫ് ബെസോസാണ് ഒന്നാമതുള്ളത്. ഫ്രഞ്ച് ഫാഷൻ വ്യവസായിയും പ്രമുഖ ഫാഷൻ ബ്രാൻഡായ ലൂയി വിറ്റൺ മൊയറ്റ് ഹെന്നിസി (എൽ‌.വി‌.എം‌.എച്ച്.) ചെയർമാനുമായ ബെർണാഡ് അർനോൾട്ട് ആണ് പട്ടികയിൽ രണ്ടാമത്.

സ്‌പേസ് എക്‌സ്, ടെസ്‌ല, ദി ബോറിങ് തുടങ്ങിയ കമ്പനിയുടെ സി.ഇ.ഒ. ആയ എലൻ മസ്‌ക് പട്ടികയിൽ മൂന്നാമതാണ്. ബിൽ ഗേറ്റ്സ്, മാർക്ക് സക്കർബർഗ് എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ നേടി. ലോകത്തെ ഏറ്റവും സമ്പന്ന വനിതയായ ഫ്രാങ്കോയിസ് ബെറ്റൻ‌കോർട്ട് മേയേഴ്സ് പട്ടികയിൽ പത്താം സ്ഥാനത്താണുള്ളത്.

]]>
റിലയന്‍സിനെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി ടാറ്റ https://malayalees.ch/tata-once-again-becomes-the-most-valued-group-in-india-dethrones-reliance-group-after-just-6-months/ Fri, 15 Jan 2021 05:18:24 +0000 https://malayalees.ch/?p=38610 ന്യൂഡല്‍ഹി: റിലയന്‍സിന്റെ മേധാവിത്വം അവസാനിപ്പിച്ച് രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ടാറ്റ ഗ്രൂപ്പ്‌. ആറുമാസമായി റിലയന്‍സ് കൈവശം വച്ചിരുന്ന സ്ഥാനമാണ് ടാറ്റ കൈയടക്കിയത്. കര്‍ഷക സമരത്തില്‍ കമ്പനിക്കെതിരെ രോഷം ശക്തമായതിനു പിന്നാലെയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സിന് വീണ്ടും തിരിച്ചടിയേല്‍ക്കുന്നത്.

റിലയന്‍സ് ഗ്രൂപ്പില്‍ ജിയോ ആണ് കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചത്. കോവിഡ് കാലയളവില്‍ ഫേസ്ബുക്ക്, ഗൂഗ്ള്‍ പോലുള്ള ഭീമന്‍ കമ്പനികള്‍ ജിയോയില്‍ നിക്ഷേപമിറക്കി. എന്നാല്‍ സൗദി കമ്പനിയായി ആരാംകോയുമായുണ്ടായ കരാര്‍ വിവാദങ്ങള്‍ കമ്പനിയെ ബാധിച്ചു. സെപ്തംബര്‍ മുതല്‍ 22 ശതമാനം ഇടിവാണ് ഓഹരി വിപണിയില്‍ റിലയന്‍സ് നേരിട്ടത്.

രത്തന്‍ടാറ്റ
രത്തന്‍ടാറ്റ

സെപ്തംബര്‍ 16ന് റിലയന്‍സിന്റെ വിപണി മൂല്യം 16 ലക്ഷം കോടി പിന്നിട്ടിരുന്നു. രാജ്യത്ത് 16 ലക്ഷം കോടി വിപണി മൂല്യം കൈവരിക്കുന്ന ആദ്യ കമ്പനിയായിരുന്നു റിലയന്‍സ്. ആ സമയത്ത് റിലയന്‍സിന്റെ ഓഹരി മൂല്യം 2,386 രൂപ വരെയായി വര്‍ധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഓഹരികള്‍ ഇടിഞ്ഞു. ഇപ്പോള്‍ 12.22 ലക്ഷം കോടിയാണ് റിലയന്‍സിന്റെ ഓഹരി മൂല്യം.

ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സിയും വിപണി മൂല്യത്തില്‍ റിലയന്‍സിനെ മറികടന്നു. 15.25 കോടിയാണ് എച്ച്ഡിഎഫ്‌സിയുടെ മൂല്യം.

ഒരാഴ്ചയ്ക്കിടെ 35,000 കോടി

വ്യാഴാഴ്ച ടാറ്റ കണ്‍സല്‍ട്ടി സര്‍വീസിന്റെ ഓഹരിയില്‍ മൂന്നു ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇപ്പോള്‍ 3261 രൂപയാണ് ടാറ്റയുടെ ഓഹരി വില. ഒരാഴ്ചയില്‍ ഏഴര ശതമാനം വര്‍ധനയാണ് ടിസിഎസിനുണ്ടായത്. ഇതുവഴി കമ്പനിയുടെ വിപണി മൂല്യത്തില്‍ എത്തിയത് 85,000 കോടി രൂപയും.

]]>
ഓഹരികളില്‍ കൃത്രിമം കാട്ടി; മുകേഷ് അംബാനിക്ക് 40 കോടി രൂപ പിഴ വിധിച്ച് സെബി https://malayalees.ch/ril-mukesh-ambani-fined-for-manipulative-trades/ Sat, 02 Jan 2021 07:55:51 +0000 https://malayalees.ch/?p=37927 ന്യൂഡല്‍ഹി: 2007ല്‍ റിലയന്‍സ് പെട്രോളിയം ലിമിറ്റഡിന്റെ ഓഹരികളില്‍ കൃത്രിമം കാട്ടിയതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 25 കോടിയും മുകേഷ് അംബാനിക്ക് 15 കോടിയും പിഴയിട്ട് സെബി. ഓഹരികള്‍ പെരുപ്പിച്ചു കാട്ടി ലാഭമുണ്ടാക്കി എന്നതായിരുന്നു കേസ്.

2007 മാര്‍ച്ചില്‍ റിലയന്‍സ് പെട്രോളിയത്തിന്റെ 4.1 ശതമാനം ഓഹരി വില്‍ക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ശ്രമിച്ചത്. 2009ല്‍ റിലയന്‍സ് പെട്രോളിയം, ഇന്‍ഡസ്ട്രീസില്‍ ലയിച്ചിരുന്നു.

റിലയന്‍സിന് പുറമേ, മുംബൈ സ്‌പെഷ്യല്‍ എകണോമിക് സോണ്‍ ലിമിറ്റഡിനും നവി മുംബൈ സെസിനും സെബി പിഴ വിധിച്ചിട്ടുണ്ട്. യഥാക്രമം 20, 10 കോടി രൂപയാണ് പിഴയൊടുക്കേണ്ടത്.

]]>