muhammad riyas – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Jan 2022 09:19:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png muhammad riyas – malayalees.ch https://malayalees.ch 32 32 കൊവിഡ് ഏറ്റവും ബാധിച്ചത് ടൂറിസം മേഖലയെ; പ്രതിസന്ധി മറികടക്കാന്‍ ദീര്‍ഘകാല പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി https://malayalees.ch/pa-muhammad-riyas-kerala-tourism-covid/ Fri, 28 Jan 2022 09:19:18 +0000 https://malayalees.ch/?p=56168 കേരളത്തിലെ ടൂറിസം മേഖല വലിയ തിരിച്ചടി നേരിടുകയാണെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കും. ഓരോ പഞ്ചായത്തിലും ടൂറിസം ഡെസ്റ്റിനേഷന്‍ തുടങ്ങാനുള്ള പദ്ധതി ആലോചനയിലുണ്ട്. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഒന്നില്‍ കുറയാത്ത ഡെസ്റ്റിനേഷന്‍ ഉണ്ടാകും. കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് ശേഷം പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയെ മാത്രം ആശ്രയിച്ചുജീവിക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതിയുണ്ടാകും. സംസ്ഥാനത്തിന്റെ ഭാവി ഇനി ആഭ്യന്തര ടൂറിസത്തിലായിരിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. ലോകത്താകെ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത് ടൂറിസം മേഖലയെ ആണെങ്കിലും നഷ്ടം തിരികെ കൊണ്ടുവരാനും മേഖലയെ ശക്തിപ്പെടുത്താനും ഈ സര്‍ക്കാരിന് ആത്മവിശ്വാസമുണ്ട്. മൂന്നാം തരംഗത്തിന്റെ വ്യാപനം കുറയുന്നതോടെ മികച്ച പുതിയ പദ്ധതികള്‍ക്ക് തുടക്കമിടും. കൊവിഡിന് ശേഷം ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള മേഖലയാണ് ടൂറിസം. പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടെന്നും ടൂറിസം മന്ത്രി വ്യക്തമാക്കി.

അതേസമയം ടൂറിസം കേന്ദ്രങ്ങളിലടക്കം കൂടുതല്‍ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനമെടുത്തു. ഏപ്രിലില്‍ പ്രാബല്യത്തിലാകാനിരിക്കുന്ന പുതിയ മദ്യനയത്തിലെ തീരുമാനങ്ങളുടെ ഭാഗമാണിത്.

]]>
‘അവര്‍ക്കിഷ്ടമാണെങ്കില്‍ ഒന്നിച്ച് ജീവിക്കുകയോ വിവാഹിതരാവുകയോ തലകുത്തി നില്‍ക്കുകയോ ചെയ്യട്ടെ’ https://malayalees.ch/writer-benyamin-against-insulting-muhammad-riyas-and-veena-vijayan/ Sat, 13 Jun 2020 09:12:48 +0000 https://malayalees.ch/?p=27032 മുഹമ്മദ് റിയാസും വീണയും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ സാഹിത്യകാരന്‍ ബെന്യാമിന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ സാഹിത്യകാരന്‍ ബെന്യാമിന്‍. സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. ഇതര മനുഷ്യർക്ക് അതുമൂലം കുഴപ്പമൊന്നും ഉണ്ടാവുന്നില്ലെങ്കിൽ ആ സ്വാതന്ത്ര്യത്തിന്മേൽ കൈകടത്താൻ പൊതുസമൂഹത്തിനു ഒരു അവകാശവുമില്ലെന്ന് ബെന്യാമിന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

അഞ്ച് വർഷം മുൻപ് വിവാഹ മോചനം നേടിയ ഒരു പുരുഷൻ. നാല് വർഷം മുൻപ് വിവാഹ മോചനം നേടിയ ഒരു സ്ത്രീ. അവർക്കിഷ്ടമാണെങ്കിൽ അവർ ഒന്നിച്ചു ജീവിക്കുകയോ വിവാഹിതരാവുകയോ തലകുത്തി നിൽക്കുകയോ ചെയ്യട്ടെ. അതിനവർക്ക് സ്വാതന്ത്ര്യമുണ്ട്. അതിനിവിടെ നിയമം അനുവദിക്കുന്നുമുണ്ട്. രണ്ട് പേരുടെയും മുൻ പങ്കാളികൾക്ക് അതൊരു വിഷയവുമല്ല. പുനർ വിവാഹം എന്നത് ഇപ്പോഴും എന്തോ മാരകപാതകമാണെന്നു കരുതുന്ന ഒരു സമൂഹത്തിൽ അവരുടെ തീരുമാനം മാതൃകാപരമാണ്. എന്നാലും അതിനു ‘ഞങ്ങളുടെ അനുവാദം’ വേണം എന്ന മട്ടിലാണ് ചില പ്രതികരണങ്ങൾ. എന്തൊരു കഷ്ടമാണ് മലയാളി നിന്റെ കാര്യമെന്ന് ബെന്യാമിന്‍ ചോദിക്കുന്നു.

ഈ ദുരന്തകാലത്തിലും അന്യന്റെ ജീവിതത്തിലേക്ക് എത്തിനോക്കുന്നതിനെ ബെന്യാമിന്‍ വിമര്‍ശിക്കുന്നു. അതിൽ നിന്ന് കണ്ണെടുക്കാൻ മലയാളിയുടെ അശ്ലീല മനസിനു കഴിയുന്നില്ലല്ലോ. അപരന്റെ സ്വാതന്ത്ര്യത്തിന്മേൽ കൈകടത്താതിരിക്കാനുള്ള മാന്യത ഇനിയെങ്കിലും മലയാളി കാണിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഈ വൈകൃതങ്ങൾ കണ്ട് ഇതര സമൂഹങ്ങൾ നമ്മെ പരിഹസിക്കും. നാം നേടി എന്നു പറയുന്ന സാമൂഹിക സാംസ്കാരിക വളർച്ചയെ അവർ ചോദ്യം ചെയ്യും. റിയാസിനും വീണയ്ക്കും ആശംസകൾ എന്ന് പറഞ്ഞാണ് ബെന്യാമിന്‍ കുറിപ്പ് അവസാനിപ്പിച്ചത്.

ബെന്യാമിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

ഏതൊരു മനുഷ്യന്റെയും ജീവിതം അവന്റെ സ്വകാര്യതയാണ്. സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കാൻ അവനു സ്വാതന്ത്ര്യവും ഉണ്ട്. ഇതര മനുഷ്യർക്ക് അതുമൂലം കുഴപ്പമൊന്നും ഉണ്ടാവുന്നില്ലെങ്കിൽ ആ സ്വാതന്ത്ര്യത്തിന്മേൽ കൈകടത്താൻ പൊതുസമൂഹത്തിനു ഒരു അവകാശവുമില്ല. പക്ഷേ അന്യന്റെ ജീവിതത്തിനുമേൽ മാന്യതയില്ലാതെ കൈകടത്താൻ തനിക്ക് അവകാശമുണ്ട് എന്ന മട്ടിലാണ് പലപ്പോഴും മലയാളിയുടെ പ്രതികരണം. ഒരു പുരുഷനും സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഒരു ബീച്ചിൽ പോയിരുന്നാൽ പോലും പിന്നാലെ പമ്മിച്ചെന്നു നോക്കുന്ന ഒരു വിഭാഗം മലയാളിയല്ലാതെ മറ്റാരും ഈ ലോകത്തിൽ തന്നെ കാണില്ല. വിദ്യാഭ്യാസപരമായി നാം കുറെ വളർന്നിട്ടുണ്ടവാം. പക്ഷേ മാനസികമായി നാം ഏറെ ദൂരം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്ന് ഓരോ അനുഭവങ്ങളും നിരന്തരം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

വളരെ അടുത്തറിയാവുന്ന ചിലരുടെ പോലും ഫേസ് ബുക്ക് പോസ്റ്റുകൾ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴിത് പറയേണ്ടി വരുന്നത്. വിഷയം: മുഹമ്മദ് റിയാസും വീണയും വിവാഹിതാകുന്നു. ആയിക്കോട്ടെ അതിന് എനിക്കും നിനക്കും എന്ത്? അഞ്ച് വർഷം മുൻപ് വിവാഹമോചനം നേടിയ ഒരു പുരുഷൻ. നാലു വർഷം മുൻപ് വിവാഹ മോചനം നേടിയ ഒരു സ്ത്രീ. അവർക്കിഷ്ടമാണെങ്കിൽ അവർ ഒന്നിച്ചു ജീവിക്കുകയോ വിവാഹിതരാവുകയോ തല കുത്തി നിൽക്കുകയോ ചെയ്യട്ടെ. അതിനവർക്ക് സ്വാതന്ത്ര്യമുണ്ട്. അതിനിവിടെ നിയമം അനുവദിക്കുന്നുമുണ്ട്. രണ്ടുപേരുടെയും മുൻ പങ്കാളികൾക്ക് അതൊരു വിഷയവുമല്ല. പുനർ വിവാഹം എന്നത് ഇപ്പോഴും എന്തോ മാരകപാതകമാണെന്നു കരുതുന്ന ഒരു സമൂഹത്തിൽ അവരുടെ തീരുമാനം നിശ്ചയമായും മാതൃകാപരമാണ്.

എന്നാലും അതിനു ‘ഞങ്ങളുടെ അനുവാദം’ വേണം എന്ന മട്ടിലാണ് ചില പ്രതികരണങ്ങൾ. ആ വാർത്ത കേട്ട് ഹാലിളകിപ്പോയ ചിലരാവട്ടെ അധിഷേപവും പരിഹാസവും കൊണ്ട് പൊതു ഇടങ്ങളെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. ചിലർ അതിൽ ജാതിയും മതവും കലർത്തുന്നു. ചിലരാവട്ടെ അതിൽ അന്താരാഷ്ട്ര കോർപ്പറേറ്റ് ഗൂഡാലാചന സിദ്ധാന്തം ചമക്കുന്നു. എന്തൊരു കഷ്ടമാണ് മലയാളി നിന്റെ കാര്യം! ഈ ദുരന്തകാലത്തിലും നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നം അന്യന്റെ ജീവിതമാണല്ലോ. അതിൽ നിന്ന് കണ്ണെടുക്കാൻ നിന്റെ അശ്ലീല മനസിനു കഴിയുന്നില്ലല്ലോ.

അപരന്റെ സ്വാതന്ത്ര്യത്തിന്മേൽ കൈകടത്താതിരിക്കാനുള്ള മാന്യത ഇനിയെങ്കിലും മലയാളി കാണിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഈ വൈകൃതങ്ങൾ കണ്ട് ഇതര സമൂഹങ്ങൾ നമ്മെ പരിഹസിക്കും. നാം നേടി എന്നു പറയുന്ന സാമൂഹിക സാംസ്കാരിക വളർച്ചയെ അവർ ചോദ്യം ചെയ്യും.

റിയാസിനും വീണയ്ക്കും ആശംസകൾ.

]]>