MSF – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Nov 2022 10:44:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MSF – malayalees.ch https://malayalees.ch 32 32 കോളജ് യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു https://malayalees.ch/college-union-member-died-in-accident/ Wed, 09 Nov 2022 10:43:41 +0000 https://malayalees.ch/?p=70978 വാഹന അപകടത്തിൽ കോളജ് വിദ്യാർത്ഥി മരിച്ചു. തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ്(19) ആണ്‌ മരിച്ചത്. തിരൂർക്കാട് നസ്റ കോളജ് വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഹസീബ് ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ചിരുന്നു. എംഎസ്എഫ് സ്ഥാനാർത്ഥിയായാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഹസീബ് സഞ്ചരിച്ച ബൈക്ക് ചവറോഡിൽ വെച്ച് മറ്റൊരു ബൈക്കുമായി ഇടിച്ച് ആണ് അപകടമുണ്ടായത്.

അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗവും തിരൂർക്കാട് നസ്‌റ കോളജ് ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിയുമായിരുന്നു ഹസീബ്. പിതാവ് ഹംസ കിണറ്റിങ്ങതൊടി, മാതാവ് ഹബീബ, സഹോദരങ്ങൾ: ഹാഷിം, അർഷിദ എന്നിവരാണ്. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതിന് ശേഷം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

]]>