MP – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Sep 2020 13:18:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MP – malayalees.ch https://malayalees.ch 32 32 പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ 17 എം.പിമാര്‍ക്ക് കോവിഡ് https://malayalees.ch/17-mps-test-positive-for-covid/ Mon, 14 Sep 2020 13:18:34 +0000 https://malayalees.ch/?p=31793 പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ 17 എം.പിമാര്‍ക്ക് കോവിഡ്. 12 ബിജെപി എംപിമാര്‍ക്കും രണ്ട് ബൈ.എസ്.ആര്‍ എംപിമാര്‍ക്കും ശിവസേന, ഡി.എം.കെ, ആര്‍.എല്‍.പി എന്നീ പാര്‍ട്ടികളിലെ ഓരോ എം.പിമാര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പായി ഇന്നലെയും ഇന്നുമായി നടത്തിയ കോവിഡ് ടെസ്റ്റിങ്ങിലാണ് ഫലം പോസിറ്റീവായത്.

പോസിറ്റീവായവരില്‍ സുഗന്ധ മജുംദാര്‍ എം.പി തനിക്ക് കോവിഡാണെന്ന് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. തന്നോടൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയ ഏവരും ദയവായി നിരീക്ഷണത്തില്‍ പോവുകയെന്നും സുഗന്ധ മജുംദാര്‍ എം.പി കുറിച്ചു. പാര്‍ലമെന്‍റിലെ 785 എം.പിമാരില്‍ 200ല്‍ കൂടുതല്‍ എം.പിമാരും 65 വയസ് കഴിഞ്ഞവരാണ്. ഇതിന് മുമ്പ് കേന്ദ്ര മന്ത്രിമാരടക്കം ഇരുപത്തിയഞ്ചോളം എം.പിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

]]>