movie – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Jul 2023 08:34:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png movie – malayalees.ch https://malayalees.ch 32 32 ബോക്‌സ് ഓഫിസ് കളക്ഷന്‍ 1.26 കോടിയില്‍ ഇഴയുന്നു; നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ 72 ഹൂറൈന്‍ https://malayalees.ch/72-hoorain-box-office-collection-day-3-film-crawls-to-rs-1-26-crore/ Tue, 11 Jul 2023 08:34:47 +0000 https://malayalees.ch/?p=84196
ദി കേരള സ്റ്റോറിയ്ക്ക് ശേഷം ഇസ്ലാമിക തീവ്രവാദം പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമയായ 72 ഹൂറൈന്‍ സിനിമ മൂന്നാം ദിവസവും ബോക്‌സ്ഓഫിസ് കളക്ഷനില്‍ വളരെ പിന്നില്‍. സിനിമ പുറത്തിറങ്ങി മൂന്നാം ദിവസമായിട്ടും ബോക്‌സ്ഓഫിസ് കളക്ഷന്‍ 1.26 കോടിയില്‍ തന്നെ ഇഴഞ്ഞുനീങ്ങുകയാണ്. സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന്‍ സംവിധാനം ചെയ്ത ഈ ചിത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിച്ചതെങ്കിലും കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കാതെ വരികയായിരുന്നു. സിനിമാ ഇസ്ലാമിനെ അവഹേളിക്കുന്നു എന്ന പേരില്‍ വിവാദമാകുകയും നിര്‍മാതാക്കള്‍ക്കെതിരെ പരാതി ഉയരുകയും ചെയ്തിരുന്നു.

ചിത്രം 10 കോടി രൂപ ബജറ്റിലാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍. ചിത്രം റിലീസ് ചെയ്ത ഒന്നാം ദിവസം 35 ലക്ഷം രൂപയാണ് നേടിയത്. രണ്ടാം ദിവസം ചിത്രം 44 ലക്ഷം രൂപ നേടിയെങ്കിലും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച രണ്ട് ദിവസം കൊണ്ട് ഒരു കോടിയെന്ന നേട്ടം സിനിമയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചില്ല.

ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ 72 ഹൂറൈന്‍ 29.5 ശതമാനം റേറ്റിംഗോടെ ഒന്നാം സ്ഥാനത്തെത്തിയിരുന്നതും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. അശോക് പണ്ഡിറ്റ്, ഗുലാബ് സിംഗ് തന്‍വര്‍, അനിരുദ്ധ് തന്‍വര്‍, കിരണ്‍ ദാഗര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

]]>
കോപ്പിയടി വിവാദത്തിനു പിന്നാലെ ലോഗോ മാറ്റി മമ്മൂട്ടി കമ്പനി https://malayalees.ch/mammootty-kampany-changed-logo-html/ Tue, 18 Apr 2023 05:51:55 +0000 https://malayalees.ch/?p=79793 കോപ്പിയടി വിവാദത്തിനു പിന്നാലെ ലോഗോ മാറ്റി മമ്മൂട്ടികമ്പനി . പുതിയ ലോഗോ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മമ്മൂട്ടി കമ്പനി അവതരിപ്പിച്ചു. മ, ക, എം, കെ തുടങ്ങിയ അക്ഷരങ്ങളും മൂവി ക്യാമറയുമൊക്കെ ചേർന്നതാണ് പുതിയ ലോഗോ. ആഷിഫ് സലീമാണ് പുതിയ ലോഗോ ഡിസൈൻ ചെയ്തത്.

ഫേസ്ബുക്കിലെ സിനിമാ കൂട്ടായ്മയായ മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാ ബേസിസ് ജോസ്മോന്‍ വാഴയില്‍ എന്ന ഒരു പ്രൊഫൈലാണ് മമ്മൂട്ടി കമ്പനിയുടെ പഴയ ലോഗോയിലെ കോപ്പിയടി ചൂണ്ടിക്കാട്ടിയത്. 2021 ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകള്‍’ എന്ന പുസ്തകത്തിന്റെ കവർ ഡിസൈനോട് വളരെ സാമ്യമുള്ളതായിരുന്നു പഴയ ലോഗോ. തുടർന്ന് ഈ ലോഗോ മാറ്റുമെന്ന് മമ്മൂട്ടി കമ്പനി അറിയിച്ചു.

]]>
എക്സൈസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി; ഒമർ ലുലുവിൻ്റെ നല്ല സമയം ഒടിടിയിലേക്ക് https://malayalees.ch/omar-lulu-nalla-samayam-theatre-high-court/ Fri, 10 Mar 2023 11:50:57 +0000 https://malayalees.ch/?p=77803 നല്ല സമയം എന്ന തൻ്റെ സിനിമയ്ക്കെതിരെ എക്സൈസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയെന്ന് സംവിധായകൻ ഒമർ ലുലു. ഹൈക്കോടതിയോട് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം സിനിമയുടെ ഒടിടി റിലീസ് ഈ മാസം 20നു പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒമർ ലുലു ഇക്കാര്യം വ്യക്തമാക്കിയത്. (omar lulu nalla samayam)

“നല്ല സമയം” സിനിമക്ക് എതിരെ കോഴിക്കോട്‌ Excise Commissioner എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു,കേരള ഹൈകോടതിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇന്നതെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യൻമാർക്കും ഉണ്ട് എന്ന് ഞാൻ കരുതുന്നു,പ്രതിസന്ധി ഘട്ടത്തിൽ എന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി.

കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് റേഞ്ച് എക്‌സൈസാണ് ചിത്രത്തിൻ്റെ ട്രെയിലറിനെതിരെ കേസെടുത്തത്. സംവിധായകനും നിർമാതാവിനും എക്‌സൈസ് നോട്ടീസയച്ചിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും ട്രെയിലറിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിനു പിന്നാലെ ചിത്രം ഒമർ ലുലു തീയറ്ററിൽ നിന്ന് പിൻവലിച്ചിരുന്നു.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ഇർഷാദ് അലി, വിജീഷ, ഷാലു റഹീം എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രം ഈ വർഷാരംഭത്തിലാണ് റിലീസായത്.

]]>
കെ.ജി.എഫിന് ശേഷം വരുന്ന പാൻ ഇൻഡ്യൻ ചിത്രം ‘കബ്സ ‘ യുടെ ട്രെയിലർ തരംഗമാകുന്നു https://malayalees.ch/kabzaa-movie-official-malayalam-trailer/ Fri, 10 Mar 2023 04:59:54 +0000 https://malayalees.ch/?p=77752 ലോകം മുഴുവൻ ശ്രദ്ധ നേടിയ കെജിഎഫി ന് ശേഷം വൻ മുതൽ മുടക്കിൽ നിർമ്മിച്ച പിരിയഡ് ഗ്യാങ്ങ്സ്റ്റർ ചിത്രം കബ്സ മാർച്ച് 17 ന് ലോകത്തുടനീളം റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് ഇപ്പോൾ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉപേന്ദ്ര, ശിവരാജ്കുമാർ , കിച്ച സുദീപ, ശ്രീയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ. ചന്ദ്രുവാണ്.

സ്വാതന്ത്ര്യത്തിന് മുമ്പ് 1940 കാലഘട്ടത്തിലെ ഒരു ഗ്യാങ്ങ്സ്റ്ററുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ കാണിച്ചിരിക്കുന്ന സംഘട്ടന രംഗങ്ങൾ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ്. 120 കോടിരൂപ മുതൽ മുടക്കിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ.സിദ്ദേശ്വര എന്റർപ്രൈസസും ഇൻവെനിയോ ഒറിജിനും ചേർന്നാണ്. തികച്ചും ഒരു പിരിയഡ് ഗ്യാങ്ങ്സ്റ്റർ ചിത്രമായ കബ്സയുടെ ഛായാഗ്രാഹകൻ ഏ.ജെ. ഷെട്ടിയാണ്.

കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് എൽ.ജി. ഫ് ഫിലിംസ്, ഇ.ഫോർ എന്റർടെയ്ൻമെന്റ്സ് വഴിയാണ്. കേരളത്തിൽ 200 ൽ അധികം തിയറ്ററുകളിൽ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.

]]>
‘ഫസ്റ്റ് ഷോ കഴിയുമ്പോൾ സിനിമ കൊള്ളില്ല എന്ന് പറയുന്നത് എന്ത് ആവിഷ്കാര സ്വാതന്ത്ര്യമാണ്’; ഓൺലൈൻ റിവ്യൂവേഴ്‌സിനെതിരെ മുകേഷ് https://malayalees.ch/mukesh-against-online-reviews/ Fri, 03 Mar 2023 04:57:15 +0000 https://malayalees.ch/?p=77274 അനിഖ സുരേന്ദ്രൻ, മെൽവിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ് ഡി സാമുവൽ സംവിധാനം നിർവഹിച്ച ഓ മൈ ഡാർലിംഗ് മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആഷ് ട്രീ വെഞ്ജ്വെഴ്സിൻ്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിൻ്റെ നിർമ്മാണം. കേവലമൊരു ടീനേജ് ലൗ സ്റ്റോറി മാത്രം ആക്കാതെ ഗൗരവപൂർണമായ ഒരു വിഷയം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട് എന്നത് ഈ സിനിമയെ വ്യത്യസ്തമാക്കുന്നു. ഇപ്പോഴിതാ ഓൺലൈൻ നിരൂപകരെ കുറിച്ച് ചിത്രത്തിലെ അഭിനയിച്ച നടൻ മുകേഷ് പറഞ്ഞ വാക്കുകൾ വൈറലായിരിക്കുകയാണ്. ജിസിസി റിലീസിനോട് അനുബന്ധിച്ച് ദുബായിൽ വെച്ച് നടന്ന പ്രസ് കോൺഫെറൻസിലാണ് താരം ഓൺലൈൻ റിവ്യൂവേഴ്‌സിനെ നിശിതമായി വിമർശിച്ചത്. (mukesh against online reviews)

“സോഷ്യൽ മീഡിയ റിവ്യൂകളെ കുറിച്ച് വളരെ മോശപ്പെട്ട അഭിപ്രായമാണ് എനിക്ക്. അതിനെ കുറിച്ചെല്ലാം നിരവധി ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞു. ഇതൊക്കെ ഒരാളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമല്ലേ? പത്ര സ്വാതന്ത്ര്യമല്ലേ? എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ അതിൽ ഒരു ശരി ഉണ്ടെന്ന് നമുക്ക് തോന്നും. പക്ഷേ അതിൽ ഒരു ശരിയുമില്ല. അത് ദുരുപയോഗം ചെയ്യുകയാണെന്ന് ഒരു സംശയവും ഇല്ലാതെ തന്നെ പറയാം. ഒരു സിനിമ ഉണ്ടാക്കുവാൻ സംവിധായകനും നിർമ്മാതാവും അഭിനേതാക്കളും ചെയ്യുന്ന പ്രയത്നങ്ങൾ വലുതാണ്. എന്നാൽ ഫസ്റ്റ് ഷോ കഴിയുമ്പോൾ തന്നെ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾ വന്ന് അത് കൊള്ളില്ല, ഇത് കാണരുത് എന്നൊക്കെ ചുമ്മാ പച്ചക്ക് പറയുകയാണ്. ഇതൊക്കെ പറയാൻ എന്ത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഇയാൾക്കുള്ളത്? ബാക്കിയുള്ളവർ ഒക്കെ മണ്ടന്മാരാണോ?”

“സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത കാലത്ത് വിദേശത്ത് ഷോകൾ നടത്തുമ്പോൾ അവിടെ ചെറിയ രീതിയിൽ പത്രവും റേഡിയോ ഒക്കെ നടത്തുന്നവർ പരിപാടിയെ കുറിച്ച് നല്ലതെഴുതുവാൻ സ്പോൺസേഴ്‌സിന്റെ കൈയ്യിൽ നിന്നും പണം ആവശ്യപ്പെടുമായിരുന്നു. പാവം സ്പോൺസേഴ്‌സ് പേടിച്ച് പണം നൽകുകയും ചെയ്യും. കൊടുക്കരുതെന്ന് നമ്മൾ പറഞ്ഞാലും വേണ്ട കൊണ്ട് പൊയ്‌ക്കോട്ടെ എന്ന് പറയുന്ന വർഷങ്ങൾക്ക് മുൻപുള്ള ഒരു സമ്പ്രദായമാണ് ഇപ്പോൾ ടെക്‌നോളജിയുടെ വളർച്ചയുടെ വേറെ രീതിയിൽ എത്തിയിരിക്കുന്നത്. ഇവർക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കുറവല്ല.. കാശ് കിട്ടാത്തതിന്റെ ‘കുഴപ്പ’മാണ്. ഫസ്റ്റ് ഷോ കണ്ടിട്ടാണോ എന്നറിയില്ല, ഓ മൈ ഡാർലിംഗിൽ പ്രായമുള്ള ഒരാൾ കൊച്ചു പെൺകുട്ടിയുമായി ഉള്ള പ്രണയമാണ് എന്നൊക്കെ ചുമ്മാ പറയുകയാണ്. മെൽവിനെയൊക്കെയാണ് പ്രായമുള്ള ഒരാൾ എന്ന് പറയുന്നത്. നമ്മുടെ ഇന്നത്തെ നായകന്മാർക്ക് ഒക്കെ ഒന്നോ രണ്ടോ വയസ്സ് കുറവുള്ള നായികമാരല്ല വരുന്നത് എന്ന കാര്യം വിഴുങ്ങിയിട്ട്, കഥയെ കുറിച്ചോ സിനിമയെ കുറിച്ചോ പറയുന്നില്ല. എന്ത് കുറ്റം കണ്ടുപിടിക്കണം എന്ന് വിചാരിച്ചാണ് ചെറിയ ചെറിയ കുറ്റങ്ങൾ തേടിപോകുന്നത്.”

“മുകേഷും ലെനയും തമ്മിലുള്ള രംഗങ്ങളിൽ ചിരിക്കാനുള്ളത് പറയുമ്പോൾ വിഷമം വരുന്നു, കരയാനുള്ളത് പറയുമ്പോൾ ചിരി വരുന്നു എന്നൊക്കെയാണ് ഒരുത്തൻ പറയുന്നത്. ഞാൻ സിനിമയിൽ വരുമ്പോൾ ഇവന്റെ ഒക്കെ ഫാദർ ജനിച്ചിട്ട് പോലുമില്ല. ഒരു സീനെടുത്ത് കഴിഞ്ഞാൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ കുഴപ്പമാണെന്ന് പറയുവാൻ ഉള്ള അവകാശവും സീനിയോരിറ്റിയും എനിക്കുണ്ട്. ഇതിപ്പോൾ കൊച്ചുകുട്ടികൾ വരെ വന്ന് ചുമ്മാ പരിഹസിക്കുകയാണ്. ഇവർക്കൊക്കെ എന്തോ കിട്ടാനുള്ളത് കിട്ടിയിട്ടില്ല എന്നാണ് തോന്നുന്നത്. കുറ്റം പറയുമ്പോൾ നല്ല കാര്യങ്ങൾ കൂടി പറയണം. എന്നാലേ വിശ്വസിക്കുവാൻ പറ്റൂ. ഷോലെ ഒക്കെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. എന്താണ് ഈ അമിതാഭ് ബച്ചനും ധർമേന്ദ്രയും ഒക്കെ എന്താണ് ഈ കാണിക്കുന്നത്? ഇവരുടെ മുഖത്ത് എന്താണ് വരുന്നത്? എന്നൊക്കെ അന്ന് ഇവർ ചോദിച്ചേനെ. അമിതാഭ് ബച്ചനൊക്കെ രക്ഷപ്പെട്ടത് മഹാഭാഗ്യം.”

ഭാസ്കർ ദി റാസ്കൽ, ദി ഗ്രേറ്റ്‌ ഫാദർ എന്നി ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷകർക് സുപരിചിത ആയി മാറിയ അനിഖ സുരേന്ദ്രനും, ജോ &ജോ, ഇൻസ്റ്റാഗ്രാമിലെ എഫ്ടി ഗയ്സ് പേജിലൂടെ പ്രസിദ്ധമായ മെൽവിൻ ജി ബാബുവും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു മികച്ച റൊമാൻ്റിക് കോമഡി എന്റെർറ്റൈനറാണ്. മറ്റു താരങ്ങളായ മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, ലെന തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു പ്രണയ കഥ തന്നെയാണ് ആദ്യ പകുതി. രണ്ടാം പകുതി എത്തുന്നതോടെയാണ് ചിത്രം അൺപ്രഡിക്ടബിൾ ആകുന്നതും അതി സങ്കീർണമായ ഒരു മാനസിക വൈകല്യത്തെ റോമാന്റിക് കോമഡി എലമെന്റ്സിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നതും. ജിനീഷ് കെ ജോയ് ഒരുക്കിയ തിരക്കഥ ഇന്നത്തെ കാലത്തിനൊപ്പം കൃത്യമായി ചേർന്ന് പോകുന്നുമുണ്ട്.

]]>
വീണ്ടുമൊരു പൊലീസ് കഥാപാത്രം; പ്രകടനത്തിൽ ഞെട്ടിക്കാൻ മമ്മൂട്ടി, ‘കണ്ണൂര്‍ സ്‍ക്വാഡ്’ഫസ്റ്റ് ലുക്ക് https://malayalees.ch/actor-mammootty-movie-kannur-squad-first-look-poster-nrn-rqou5o/ Thu, 02 Mar 2023 11:03:41 +0000 https://malayalees.ch/?p=77229 മ്മൂട്ടി നായകനായി എത്തുന്ന ‘കണ്ണൂര്‍ സ്‍ക്വാഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വേറിട്ട ​ഗെറ്റപ്പിലുള്ള പൊലീസ് കഥാപാത്രമാകും മമ്മൂട്ടിയുടേതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുക ആണ്. 

ഫെബ്രുവരി 15നാണ് കണ്ണൂര്‍ സ്ക്വാഡിന്‍റെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടി ലൊക്കേഷനില്‍ എത്തുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. 

മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ജിബിൻ ജോൺ, അരിഷ് അസ്‌ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ് ഡിജിറ്റൽ ടർബോ മീഡിയ, സ്റ്റിൽസ് നവീൻ മുരളി, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, ഡിസൈൻ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവർസീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്. പി ആർ ഒ പ്രതീഷ് ശേഖർ.

]]>
ധോണിയുടെ രണ്ടാം ഇന്നിംഗ്സ്; ആദ്യ സിനിമ ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ https://malayalees.ch/ms-dhoni-movie-production-announced/ Fri, 27 Jan 2023 12:49:07 +0000 https://malayalees.ch/?p=75127 ഇന്ത്യയുടെ മുൻ നായകൻ എംഎസ് ധോണിയുടെ സിനിമാ നിർമാണക്കമ്പനിയായ ധോണി എൻ്റർടെയിന്മെൻ്റ്സ് നിർമിക്കുന്ന ആദ്യ സിനിമ പ്രഖ്യാപിച്ചു. ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്നാണ് സിനിമയുടെ പേര്. തമിഴിലാണ് സിനിമ പുറത്തിറങ്ങുക. ഹരീഷ് കല്യാൺ, ഇവാന (അലീന ഷാജി) എന്നിവർ ഒന്നിക്കുന്ന ചിത്രം രമേഷ് തമിൽമണി സംവിധാനം ചെയ്യും.

]]>
‘തങ്കം’ തനി തങ്കം തന്നെ; ത്രില്ലടിപ്പിച്ച് സിനിമ https://malayalees.ch/thankam-movie-review/ Fri, 27 Jan 2023 04:53:24 +0000 https://malayalees.ch/?p=75105 മലയാളി പ്രേക്ഷകർ കഴിഞ്ഞ കുറെ കാലങ്ങളായി കാത്തിരുന്ന സിനിമകളിൽ മുൻ നിരയിലുള്ള സിനിമ തന്നെയായിരുന്നു തങ്കം . ദിലീഷ് പോത്തൻ , ഫഹദ് ഫാസിൽ , ശ്യാം പുഷ്കർ എന്നിവർ ചേർന്ന് നിർമിക്കുന്നു എന്നതും, ശ്യാം പുഷക്കർ തിരക്കഥയൊരുക്കുന്നുയെന്നതും സിനിമ പുറത്തിറങ്ങുന്നതിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് കൂട്ടി . തങ്കം എന്ന് കണ്ടിറങ്ങിയ പ്രേക്ഷകരും കാത്തിരിപ്പ് വെറുതയായില്ല എന്ന് ഉറപ്പിക്കുകയാണ് . സഫീദ് അറാഫത്ത് സംവിധാനം ചെയ്ത ‘തങ്കം’ തനി തങ്കം തന്നെയാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു .

ശ്യാം പുഷ്‌കറിന്റെ എഴുത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്മായ ചിത്രമാണ് തങ്കം . പതിയെ പതിഞ്ഞ താളത്തിൽ തുടങ്ങി അടുത്തെന്ത് സംഭവിക്കും എന്ന അകാംക്ഷയിലെത്തിക്കാൻ സിനിമയ്ക്കായി . തൃശ്ശൂരിലെ സ്വർണ്ണ കച്ചവടക്കാരായ മുത്തുവിന്റെയും കണ്ണന്റെയും കഥയാണ് സിനിമ പറയുന്നത് . തൃശ്ശൂർ കോയമ്പത്തൂർ റൂട്ടിൽ സ്വർണാഭരണങ്ങൾ കൊണ്ട് പോയി കടകളിലെത്തിക്കുന്ന തിരികെ തങ്കം കൊണ്ടുവരുന്നവരാണിവർ . മുത്തുവായി ബിജു മേനോനും കണ്ണനായി വിനീത് ശ്രീനിവാസനും ജീവിക്കുകയാണെന്നുറപ്പിക്കുകയാണ്. കണ്ണനെന്ന കഥാപാത്രത്തെ വിനീത് ശ്രീനിവാസൻ കഥാപാത്രത്തിന്റെ തീവ്രത കൈവിടാതെ അവതരിപ്പിക്കുന്നു. കണ്ണനൊപ്പമുള്ള യാത്ര അതി തീവ്രമായ സിനിമ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് . ബിജു മേനോൻ കഥാപാത്രങ്ങളിൽ ഇനിയും ഒരുപാട് കാലം ഓർമയിൽ തെളിഞ്ഞു നിൽക്കുന്ന ഒന്നുതന്നെയാകും ‘മുത്ത്’ എന്നുറപ്പാണ്.

ഗിരീഷ് കുൽക്കർണിയെന്ന താരത്തിന്റെ അഭിനയ മികവിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് തങ്കം . പോലീസ് ഓഫീസറുടെ വേഷം ഗിരീഷ് കുൽക്കർണി അതിന്റെ പൂർണതയിൽ തന്നെ അഭിനയിച്ചു തകർത്തു. കുൽക്കർണിയുടെ കുറ്റവാളിയെ തിരഞ്ഞുള്ള യാത്രയിൽ പ്രേക്ഷകർ ഹൃദയം നിറഞ്ഞാണ് കൂടെ കൂടിയത്

ഒരു ക്രൈം ത്രില്ലറാണ് തങ്കം . സിനിമയുടെ ആദ്യ അവസാനം എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമ . കാഴ്ചക്കാരുടെ മനസ്സിൽ നാളേറെ ആഴ്ന്നിരിക്കുമെന്ന് ഉറപ്പാണ് . ക്രൈം ത്രില്ലെർ സിനിമയാണെകിലും മനുഷ്യബന്ധങ്ങളുടെ അടുപ്പത്തെ കുറിച്ചും സംസാരിക്കുന്നുണ്ട് സിനിമ . മനുഷ്യ മനസിലെ കുറ്റവാളിയുടെ മുഖം തെളിച്ച് കാണിക്കുന്നുണ്ട് തങ്കം . കണ്ണന്റെ ഭാര്യയായി എത്തുന്ന അപർണ ബാലമുരളിയുടെ കഥാപാത്രം സിനിമയുടെ യാത്രയിൽ നിർണായകമായ സാന്നിധ്യമാകുന്നുണ്ട്. ഈ അടുത്ത് നമ്മെ വിട്ടു പോയ പ്രിയപ്പെട്ട നടൻ കൊച്ചുപ്രേമനെ സ്‌ക്രീനിൽ കാണാൻ തങ്കം അവസരമൊരുക്കി . നിസഹായനായ ഒരു മനുഷ്യന്റെ ആത്മസങ്കർഷങ്ങൾ കൊച്ചുപ്രേമൻ എന്ന നടൻ മികവാർന്ന് അവതരിപ്പിക്കുകയാണ് .

തന്റെ ആദ്യ സംവിധാന സിനിമയാണ് എന്ന തോന്നലുകൾ ഇല്ലാതെ അത്രമാത്രം മികവാർന്ന സംവിധാന ശ്രമമാണ് അറാഫത്തിന്റേത് . പ്രേക്ഷകരെ തിയറ്ററിൽ പിടിച്ചിരുത്തുന്നതിൽ സംവിധായകണ് വിജയിച്ചു എന്നുറപ്പാണ് . ഹൃദയം തൊടുന്നൊരു വിങ്ങലുമായി മാത്രമേ തങ്കം കണ്ട് പുറത്തിറങ്ങാനാകു
ബിജിബാലിന്റെ സംഗീതം സിനിമയെ കൂടുതൽ കൂടുതൽ സുന്ദരമായൊരു അനുഭവമാക്കി മാറ്റുന്നുണ്ട്. തൃശ്ശൂരിൽ നിന്നുള്ള കോയമ്പത്തൂർ യാത്രയിൽ പ്രേക്ഷകൻ ലയിച്ചിരിക്കുന്നത് ബിജിബാലൊരുക്കിയ സംഗീതത്തിന് വലിയ പങ്കുണ്ട് .ഗൗതം ശങ്കറിന്റെ ക്യാമറ കണ്ണുകൾ പ്രേക്ഷകന്റെ കാണാവുകയാണ് . അത്രമേൽ സുന്ദരമാവുകയാണ് , തങ്കം തനി തങ്കം തന്നെയാണ് . തങ്കം സിനിമ അതൊരു അനുഭൂതിയും അനുഭവവുമാവുകയാണ്.

]]>
മലയാള സിനിമയിൽ പുതുപുത്തൻ പൊലീസ് അനുഭവമൊരുക്കി നാലാം മുറ https://malayalees.ch/nalam-mura-malayalam-movie/ Thu, 29 Dec 2022 07:19:01 +0000 https://malayalees.ch/?p=73598 പൊലീസ് കുറ്റാന്വേഷണ സിനിമകൾ മലയാളത്തിൽ നിരവധി പിറന്നിട്ടുണ്ട് ആ സിനിമകളിലെ ഏറ്റവും ഹൃദയഹാരിയായ സിനിമകളിലൊന്നായി മാറുകയാണ് ബിജു മേനോൻ നായകനായ ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാം മുറ. ‘ലക്കി സ്റ്റാർ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയാണ് നാലാം മുറ. ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷത്തിലെത്തുന്ന സിനിമ ക്രൈം ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ആകാംക്ഷയും കൗതുകവും ഉണർത്തുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന സിനിമ ആദ്യ ദിനം തന്നെ പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ്

കേരളക്കരയെന്നല്ല ലോകം മുഴുവൻ ചർച്ചചെയ്യുന്ന ലഹരിയെന്ന വിപത്തിന്റെ പ്രശ്നങ്ങളെ കൂടി ചർച്ച ചെയ്യുന്നുണ്ട് ഈ സിനിമ. കാലങ്ങളായി മലയാള സിനിമയിൽ കാണുന്ന വിഷയമാണെകിലും പുതുമയോടെ അവതരിപ്പിക്കാൻ പിന്നണി പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. യു.എഫ്.ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യു.എസ്.എ), ലക്ഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സൂരജ് വി ദേവാണ്.

സിനിമയുടെ സുന്ദരമായ ഒഴുക്കിനെ കൂടുതൽ മികവുള്ളതാക്കി മാറ്റുന്ന വിധം സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോനും പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറുമാണ്.

ഒരിക്കലും തളരാതെ താൻ അന്യോഷിക്കുന്ന പ്രതിയെ പിടികൂടാൻ ശ്രമിക്കുന്ന രാജീവൻ എന്ന പൊലീസുകാരനെ തന്മയത്തത്തോടെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ ബിജു മേനോൻ. മിന്നൽ മുരളി എന്ന ചിത്രത്തിന് ശേഷം ഗുരു സോമ സുന്ദരം മികച്ച ഭാവ പ്രകടനങ്ങളുള്ള വില്ലൻ കഥാപാത്രമായി നിറഞ്ഞാടുന്നുണ്ട് സിനിമയിൽ. അഭിനയിച്ച താരങ്ങൾക്കെല്ലാം കൃത്യമായ സ്പേസ് നൽകുന്നതാണ് നാലാം മുറ. കുറ്റാന്വേഷകരായ പൊലീസുകാർ അനുഭവിക്കുന്ന വേദനകളെയും മാനസിക പ്രശ്നങ്ങളെയും കൂടി കൃത്യമായി സിനിമ കാണിച്ച് തരുന്നുണ്ട്.

മനുഷ്യ മനസിന്റെ സഞ്ചാരങ്ങളും അവസ്ഥകളും കൃത്യമായി സംസാരിക്കുന്ന സിനിമ വീണ്ടും വീണ്ടും കാണാൻ പ്രക്ഷകരെത്തുമെന്ന് ഉറപ്പിക്കുകയാണ് ആദ്യ ദിനം തന്നെ. ചിത്രത്തെ പ്രക്ഷക സ്വീകാര്യതയുള്ളയാക്കുന്നതിൽ നിർണായക ഘടകം താരങ്ങളുടെ അഭിനയ പ്രകടനം തന്നെയാണ്. ദിവ്യ പിള്ള, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു എബ്രഹാം, ശ്യാം, ഋഷി സുരേഷ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

]]>
പുതുമയുള്ള ആഖ്യാനശൈലി വഴി പ്രേക്ഷകരെ കയ്യടിപ്പിച്ച രണ്ട് സിനിമകൾ; റോഷാക്കും വിചിത്രവും പ്രദർശനം തുടരുന്നു https://malayalees.ch/rorschach-and-vichitram-running-successfully-in-theatre/ Mon, 17 Oct 2022 09:23:55 +0000 https://malayalees.ch/?p=69755 മലയാള സിനിമയിലെ സ്ഥിരം ഹൊറർ-ത്രില്ലർ സിനിമകളുടെ ശൈലിയെ അപ്പാടെ പൊളിച്ചെഴുതിയ ചിത്രങ്ങളാണ് ഒരു വാരത്തിന്റെ ഇടവേളയിൽ റിലീസായ മമ്മൂക്ക ചിത്രം റോഷാക്കും ഷൈൻ ടോം-ബാലു വർഗീസ് കൂട്ടുകെട്ടിൽ പിറന്ന വിചിത്രവും. രണ്ടിലും പ്രേക്ഷകർ കണ്ടു പഴകിയ സ്ഥിരം ടെംപ്ലേറ്റ് ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്തമായ അവതരണമാണ് കയ്യടി നേടി കൊടുക്കുന്നത്..അഭിനേതാക്കളുടെ പ്രകടനവും ടെക്നിക്കൽ സൈഡിൽ നിന്നുള്ള ക്വാളിറ്റിയും രണ്ട് സിനിമകളെയും മറ്റ് റിലീസ് ചിത്രങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു എന്ന് പറയാം.

ആദ്യ കാഴ്ചയിൽ സിംപിൾ എന്ന് തോന്നിക്കുന്ന നരേഷനും., പക്ഷെ രണ്ടാം കാഴ്ചയിൽ ഒരുപാട് ഇന്നർ ലയറും പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുന്ന രീതിയിൽ അത്രമേൽ ടെക്നിക്കൽ പെർഫെക്ഷൻ ആണ് വിചിത്രത്തിന്റെയും റോഷാക്കിന്റെയും ഹൈലൈറ്റ്. പ്രേതവും, ഫ്ലാഷ്ബാക്കും, വെള്ളസാരിയും, കാറ്റും ഉള്ള കണ്ട് മടുത്ത ഹൊറർ ത്രില്ലറിൽ നിന്നും മാറി നിന്ന് ആസ്വാദകർക്ക് പുത്തൻ സിനിമാ കാഴ്ച സമ്മാനിക്കുന്ന ഈ രണ്ട് ചിത്രങ്ങളും തീർച്ചയായും തിയറ്ററിൽ തന്നെ ആസ്വദിച്ചു കാണേണ്ട തിയറ്ററിക്കൽ എക്‌സ്പീരിയൻസുകൾ തന്നെ എന്ന് പറയാം.

അച്ചു വിജയൻ എന്ന പുതുമുഖ സംവിധായകനാണ് ഇത്രമേൽ ടെക്നിക്കൽ റിച്ച്നെസ് ഉള്ള വിചിത്രം പോലൊരു ചിത്രത്തിന്റെ പിന്നിൽ എന്നത് തീർത്തും കയ്യടിക്കേണ്ട കാര്യം തന്നെയാണ്.ആദ്യ ചിത്രം തന്നെ ഒരു എക്സ്പെരിമെന്റൽ പ്ലോട്ട് ഒട്ടും ഭയം കൂടാതെ തിരഞ്ഞെടുത്ത് തിയറ്ററിൽ പ്രേക്ഷക-നിരൂപക സ്വീകാര്യത നേടിയെടുക്കുന്നത് ചെറിയ കാര്യമല്ല എന്നതാണ് സത്യം.

വിചിത്രം നിർമ്മിച്ചിരിക്കുന്നത് ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയും അച്ചു വിജയനും ചേർന്നാണ്. ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായൺ തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖിൽ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അർജുൻ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.

ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. അച്ചു വിജയൻ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആർ അരവിന്ദൻ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട്ഡിസൈൻ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ, സ്റ്റിൽ രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പർ വൈസർ- ബോബി രാജൻ, പി ആർ ഒ ആതിര ദിൽജിത്ത്, ഡിസൈൻ- അനസ് റഷാദ് ആൻഡ് ശ്രീകുമാർ സുപ്രസന്നൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

]]>