Movie Trailer – malayalees.ch https://malayalees.ch Malayalam Online News Portal Mon, 16 May 2022 12:02:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Movie Trailer – malayalees.ch https://malayalees.ch 32 32 ‘ഇവനെന്തെങ്കിലും പറ്റിയാല്‍ ഒരു നായ പോലും തിരിഞ്ഞുനോക്കില്ല….; 777 ചാര്‍ളി ട്രെയിലര്‍ പുറത്ത് https://malayalees.ch/777-charlie-trailer-out/ Mon, 16 May 2022 12:01:58 +0000 https://malayalees.ch/?p=61895 കന്നഡ സൂപ്പര്‍താരം രക്ഷിത് ഷെട്ടി നായകനാകുന്ന ‘777 ചാര്‍ളി’യുടെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്ത്. കിരണ്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ഏറ്റെടുത്തിരിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി എസ് ഗുപ്തയും രക്ഷിത് ഷെട്ടിയുമാണ് നിര്‍മാതാക്കള്‍. ജൂണ്‍ 10ന് മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

ധര്‍മ എന്ന യുവാവും ചാര്‍ളി എന്ന നായ്ക്കുട്ടിയുമായുള്ള ബന്ധവും ചാര്‍ളി ധര്‍മന്റെ ജീവിതത്തിലേക്ക് കടന്നുവരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ട്രെയിലര്‍ കാണാനാകുക.

ആരുമായി അധികം അടുത്തിടപഴകാത്ത, ഒറ്റയ്ക്ക് ജീവിക്കുന്ന ധര്‍മന്റെ ജീവിതത്തിലേക്ക് ഇടയ്ക്ക് വച്ചാണ് ചാര്‍ളി കടന്നുവരുന്നത്. തുടര്‍ന്ന് യുവാവിന്റെ ജീവിതത്തില്‍ ചാര്‍ളി സൃഷ്ടിക്കുന്ന കൊച്ചുകൊച്ചുകുഴപ്പങ്ങളും പിന്നീടുണ്ടാകുന്ന ആത്മബന്ധവും ജീവിതത്തിലെ മാറ്റങ്ങളുമാണ് ‘777 ചാര്‍ളി’പറയുന്നത്.

ക്ഷിത് ഷെട്ടിക്കൊപ്പം സംഗീത ശംഗേരിയാണ് ചിത്രത്തിലെ നായിക. രാജ് ബി ഷെചട്ടി, ബോബി സിംഹ, ഡാനിഷ് സൈട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

]]>