Motor Vehicle Strike – malayalees.ch https://malayalees.ch Malayalam Online News Portal Tue, 02 Mar 2021 12:26:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Motor Vehicle Strike – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് വാഹന പണിമുടക്ക് പൂർണം https://malayalees.ch/motor-vehicle-strike-complete-in-kerala/ Tue, 02 Mar 2021 12:26:52 +0000 https://malayalees.ch/?p=40921 സംസ്ഥാനത്ത് ഇന്ധനവില വർധനിവിനെതിരായ വാഹന പണിമുടക്ക് പൂർണം. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല.കെഎസ്ആർടിസിയും ഭാഗീകമായാണ് പല ജില്ലകളിലും സർവീസ് നടത്തിയത്.തലസ്ഥാനത്ത് ഭൂരിഭാഗം കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും സര്‍വീസ് നടത്തി.

യാത്രക്കാര്‍ കുറവായതിനാല്‍ മിക്ക ബസുകളും വൈകിയാണ സർവീസ് ആരംഭിച്ചത്. എറണാകുളത്ത് KSRTC സർവീസുകൾ ഭാഗീകമായി മാത്രം നിരത്തിലറങ്ങിയത് യാത്രക്കാരെ വലച്ചു.

എറണാകുളത്ത് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ തലമുണ്ഡനം ചെയ്ത് പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ചു.പനമ്പള്ളി നഗറിലെ ഐ ഒ സി ഓഫീസിനു മുൻപിലായിരുന്നു പ്രതിഷേധം.കോഴിക്കോട് മുതലക്കുളത്തെ ആദായ നികുതി ഓഫീസിലേക്ക് സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തി. ജില്ലയില്‍ അപൂർവമായി മാത്രമാണ് ഓട്ടോ റിക്ഷകള്‍ നിരത്തിലിറങ്ങിയത്.

പത്തനംതിട്ടയിലും വയനാട്ടിലും വാഹന പണിമുടക്ക് പൂർണമായിരുന്നു. പത്തനംതിട്ടയില്‍ ഏഴ് ബസുകൾ മാത്രമാണ് സര്‍വീസ് നടത്തിയത്. ജില്ലയിലെ സർക്കാർ ഓഫീസുകളില്‍ 30 ശതമാനത്തിന് താഴെയായിരുന്നു ഹാജര്‍ നില.തൃശ്ശൂരിൽ സ്വകാര്യ വാഹനങ്ങൾക്ക് പുറമെ ഓട്ടോറിക്ഷകളും സർവ്വീസ് നടത്തി. കൊല്ലത്തും പണിമുടക്ക് പൂർണമായിരുന്നു.

]]>
വാഹന പണിമുടക്ക് തുടങ്ങി; കെ.എസ്.ആർ.ടി.സി ബസ്സുകളും ഓടില്ല https://malayalees.ch/motor-vehicle-strike-in-kerala-on-march-2/ Tue, 02 Mar 2021 04:02:09 +0000 https://malayalees.ch/?p=40878 ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി. ബി.എം.എസ് ഒഴികെ എല്ലാ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. പണിമുടക്കിനെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്.

പാൽ, പത്രം, വിവാഹം, ആംബുലൻസ്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍, കെഎസ്ആർടിസി, ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങൾ, ചരക്കു കടത്തൽ വാഹനങ്ങൾ എന്നിവ നിരത്തിലിറങ്ങില്ല.

വാഹന പണിമുടക്കിന് കേരളത്തിലെ വ്യാപാരികളുടെ ധാർമ്മിക പിന്തുണ ഉണ്ടാകുമെന്നും എന്നാൽ വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി മോഡൽ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ഈ മാസം എട്ടാം തീയതിയിലേക്കാണ് മാറ്റിയത്. എംജി, കണ്ണൂർ സർവകലാശാല പരീക്ഷകളും മാറ്റി. കെടിയും കാലടി സംസ്‌കൃത സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. എം.എ മ്യൂസിയോളജി പ്രവേശന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.

]]>