Mother – malayalees.ch https://malayalees.ch Malayalam Online News Portal Sat, 13 May 2023 04:25:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mother – malayalees.ch https://malayalees.ch 32 32 സംവിധായകൻ ലാൽജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു https://malayalees.ch/laljos-mother-lily-jose-passed-away/ Sat, 13 May 2023 04:11:44 +0000 https://malayalees.ch/?p=81176 സംവിധായകൻ ലാൽജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കും. ഒറ്റപ്പാലത്തെ വീട്ടിൽ പൊതുദർശനമുണ്ടാകും.

]]>
നടൻ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു https://malayalees.ch/actor-mammoottys-mother-passed-away-html/ Fri, 21 Apr 2023 04:31:30 +0000 https://malayalees.ch/?p=79992 നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

]]>
കാസർഗോഡ് കാർ മരത്തിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു https://malayalees.ch/mother-daughter-die-in-road-accident-kasaragod/ Mon, 12 Dec 2022 13:39:26 +0000 https://malayalees.ch/?p=72720 കാസർഗോഡ് പരപ്പയിൽ കാർ മരത്തിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കർണാടക ഗാളിമുഖ സ്വദേശികളായ ഷാഹിന(28), ഷെസ (3) എന്നിവരാണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരം. പരുക്കേറ്റവരെ മംഗളൂരുവിലേക്ക് മാറ്റി.

]]>
അയൽവാസിയുടെ ആക്രമണം; വയനാട്ടിൽ അമ്മയ്ക്കും മകനും വെട്ടേറ്റു https://malayalees.ch/neighbor-man-hacked-mother-and-son/ Thu, 17 Nov 2022 11:44:38 +0000 https://malayalees.ch/?p=71454 വയനാട് മേപ്പാടിയിൽ അമ്മയ്ക്കും കുട്ടിയ്ക്കും കത്തി കൊണ്ട് വെട്ടേറ്റു. നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം. പാറക്കൽ ജയപ്രകാശിൻ്റെ ഭാര്യ അനില, മകൻ ആദിദേവ് എന്നിവർക്കാണ് പരുക്കേറ്റത്. വ്യക്തി വിരോധം മൂലം അയൽവാസിയാണ് ആക്രമിച്ചത്. പരുക്കേറ്റ അമ്മയെയും കുട്ടിയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി.

സംഭവത്തിൽ മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി പ്രദേശത്ത് നിന്ന് മുങ്ങി. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

]]>
തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: പ്രാഥമിക റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് https://malayalees.ch/primary-inquiry-report-in-thangam-hospital-mother-and-new-born-child-death/ Fri, 08 Jul 2022 04:41:24 +0000 https://malayalees.ch/?p=64469 പാലക്കാട്‌ തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പാലക്കാട് ഡിഎംഒ പ്രാഥമിക റിപ്പോർട്ട് കൈമാറി. ആരോഗ്യമന്ത്രിക്കാണ് റിപ്പോർട്ട് കൈമാറിയത്. അമ്മയ്ക്കും കുഞ്ഞിനും ലഭിച്ച ചികിത്സ, പരിചരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് നൽകിയത്. കൂടുതൽ പരിശോധനകൾക്ക് ശേഷം വിശദമായ റിപ്പോർട്ട് നൽകുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു.
തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

പാലക്കാട് തങ്കം ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയെടുത്തിരുന്നു. ആശുപത്രി ജീവനക്കാരുടെയും മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ചികിത്സാപിഴവെന്ന പരാതിയിലാണ് നടപടി. അമ്മയും കുഞ്ഞും മരിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു യുവതി കൂടി ചികിത്സാപിഴവിനെ തുടർന്ന് മരിച്ചുവെന്നാരോപിച്ച് പാലക്കാട് തങ്കം ആശുപത്രിക്കെതിരെ വീണ്ടും പരാതി വരുന്നത്. കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാര്‍ത്തികയാണ് (27) മരിച്ചത്. അനസ്‌തേഷ്യ നല്‍കുന്നതിനിടയില്‍ സംഭവിച്ച പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതുചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

അതിനിടെ തങ്കം ആശുപത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിക്കുകയാണ് മരിച്ച ഐശ്വര്യയുടെ കുടുംബം. ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങളൊന്നും നൽകിയില്ലെന്ന് ഭ‍ര്‍ത്താവ് പറഞ്ഞു. അനുമതി പത്രങ്ങളിൽ ചികിത്സയുടെ പേര് പറഞ്ഞു നിർബന്ധപൂർവം ഒപ്പു വാങ്ങി. ഗർഭപാത്രം നീക്കിയത് പോലും അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചത്. ഗർഭപാത്രം നീക്കിയപ്പോൾ രക്തസ്രാവം നിന്നുവെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രവം എന്ന് പറയുന്നതെന്നും കുടുംബം ചോദിക്കുന്നു.

]]>
നടിയെ ആക്രമിച്ച കേസ്; പ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും https://malayalees.ch/pulsar-suni-mother-statement/ Thu, 13 Jan 2022 04:24:19 +0000 https://malayalees.ch/?p=55425 നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും. പൾസർ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് പൊലീസ് നീക്കം. ( pulsar suni mother statement )

മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് ഇപ്പോൾ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. തന്റെ ജീവൻ അപകടത്തിലായിരുന്നെന്നും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പൾസർ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞു. പ്രതി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകൻ പറഞ്ഞതായും അവർ വെളുപ്പെടുത്തിയിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ വി.ഐ.പിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കും. ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ സന്ദേശത്തിൽ നിന്ന് മൂന്നു പേരുകളിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്.

അതേസമയം നാളെ ഹൈക്കോടതി ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ബാലചന്ദ്രകുമാർ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ എതിർവാദം ഉന്നയിക്കാനാണ് സാധ്യത.

]]>
മക്കളുടെ ചികിത്സക്കായി അവയവം വില്‍ക്കാന്‍ അമ്മ വീണ്ടും തെരുവില്‍ https://malayalees.ch/organs-for-sale-board-by-mother-and-children/ Tue, 13 Oct 2020 12:54:22 +0000 https://malayalees.ch/?p=33242 എറണാകുളം മുളവുകാടില്‍ മക്കളുടെ ചികിത്സാവശ്യത്തിന് വേണ്ടി അവയവം വില്‍പനക്കെന്ന് കാണിച്ച് മാതാവ് വീണ്ടും തെരുവില്‍. വരാപ്പുഴ സ്വദേശിയായ ശാന്തിയും മക്കളും നേരത്തെ പൊലീസും ജില്ലാ ഭരണകൂടവും ഇടപെട്ടതിനെ തുടര്‍ന്ന് തെരുവില്‍ നിന്ന് മാറിതാമസിച്ചിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ വീണ്ടും തെരുവിലേക്കിറങ്ങിയത്.

വരാപ്പുഴ സ്വദേശി ശാന്തി മക്കളുടെ ചികിത്സക്ക് പണമില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മുളവുകാട് കണ്ടെയ്നര്‍ റോഡിന് സമീപത്ത് അവയവങ്ങള്‍ വില്‍പനക്കെന്ന് കാണിച്ച് കുടില്‍ കെട്ടി സമരം ചെയ്തിരുന്നു. തുടര്‍ന്ന് അധികാരികള്‍ ഇവര്‍ക്ക് നിരവധി സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സഹായം ഒന്നും ലഭിച്ചില്ലെന്നും, പണം തന്ന് സഹായിച്ച ചിലര്‍ അത് തിരിച്ച് വാങ്ങിയെന്നും ശാന്തി പറയുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ മുപ്പതാം തീയ്യതി മുതല്‍ മക്കളുമൊത്ത് ഇവര്‍ വീണ്ടും തെരുവിലേക്കിറങ്ങിയത്.

ശാന്തിയുടെ അഞ്ച് മക്കളില്‍ മൂന്ന് പേര്‍ രോഗികളാണ്. അപകടത്തില്‍ പരിക്കേറ്റ മൂത്ത മകനും ഏക മകള്‍ക്കും ഓപ്പറേഷന് പണം ആവശ്യമുണ്ട്. എന്നാല്‍ അധികാരികള്‍ സഹായിക്കുന്നതിന് പകരം അപമാനിക്കുകയാണെന്നും ഇവര്‍ പറയുന്നു

]]>