motera stadium – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Mar 2021 12:30:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png motera stadium – malayalees.ch https://malayalees.ch 32 32 സ്റ്റേഡിയത്തിന്റെ പേരു മാറ്റാമെങ്കിൽ അഹമ്മദാബാദിന്റേതും മാറ്റിക്കൂടേ? സുബ്രഹ്‌മണ്യൻ സ്വാമി https://malayalees.ch/why-ahmedabad-name-not-changed-to-karnavati-says-swami/ Sat, 06 Mar 2021 12:29:59 +0000 https://malayalees.ch/?p=41173 അഹമ്മദാബാദ് നഗരത്തിന്റെ പേര് കർണാവതി എന്നാക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. ഒരു സ്റ്റേഡിയത്തിന്റെ പേര് മാറ്റാമെങ്കിൽ എന്തു കൊണ്ട് നഗരത്തിന്റെ പേരു മാറ്റിക്കൂടാ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

മൊട്ടേരയിലെ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയം ഈയിടെ നരേന്ദ്രമോദിയുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇത് സൂചിപ്പിച്ചാണ് സ്വാമിയുടെ ട്വിറ്റർ കുറിപ്പ്.

പേരുമാറ്റവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉടലെടുത്തിരുന്നു. പുനർനാമകരണം പട്ടേലിനെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് ഗുജറാത്ത് കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നത്. തങ്ങളുടെ മാതൃസംഘടനയെ നിരോധിച്ച ഒരു ആഭ്യന്തര മന്ത്രിയുടെ പേരിലാണ് സ്റ്റേഡിയത്തിന്റെ പേര് എന്ന് അവർ മനസ്സിലാക്കിയിരിക്കാം എന്നായിരുന്നു ശശി തരൂരിന്റെ പരിഹാസം

]]>
മോദി സ്‌റ്റേഡിയത്തിൽ ഒരു ഭാഗത്ത് അദാനി, മറുഭാഗത്ത് റിലയൻസ്; മൈതാനത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ https://malayalees.ch/reliance-and-adani-pavilion-ends-in-motera/ Wed, 24 Feb 2021 12:20:04 +0000 https://malayalees.ch/?p=40628 ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദ് മൊട്ടേര സ്‌റ്റേഡിയത്തിന് ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയത്. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റിയാണ് സ്‌റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നൽകിയത്.

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് തീർത്തും അപ്രതീക്ഷിതമായാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റൽ ചടങ്ങ് നടന്നത്. പുതുക്കിപ്പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജ്ജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റേഡിയം സമുച്ചയത്തിൽ സർദാൽ വല്ലഭ്ഭായ് പട്ടേൽ സ്‌പോർട് എൻക്ലേവിന് രാഷ്ട്രപതി തറക്കല്ലിടുകയും ചെയ്തു.

1,32,000 കാണികളെ ഉൾക്കൊള്ളുന്ന കൂറ്റൻ നിർമിതിയാണ് മോദി സ്‌റ്റേഡിയം. എന്നാൽ മൂന്നാം ടെസ്റ്റിൽ സാമൂഹിക അകലം പാലിച്ച് 40000-50000 കാണികൾക്കാണ് നിലവിൽ പ്രവേശനമുള്ളത്. ഓസീസിലെ മെൽബൺ സ്‌റ്റേഡിയത്തെ മറികടന്നാണ് മോദി സ്‌റ്റേഡിയം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനം എന്ന ഖ്യാതി സ്വന്തമാക്കുന്നത്. തൊണ്ണൂറായിരം പേർക്കാണ് എംസിജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെൽബൺ ഗ്രൗണ്ടിൽ ഇരിപ്പിടമുള്ളത്.

റിലയൻസിനും അദാനിക്കും ഇടം!

അതിലേറെ കൗതുകകരം, മോദി സ്‌റ്റേഡിയത്തിന്റെ രണ്ട് പവലിയൻ എൻഡുകൾ നിലവിൽ അറിയപ്പെടുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് കോർപറേറ്റ് ഭീമന്മാരുടെ പേരിലാണ് എന്നതാണ്. ഒന്ന് റിലയൻസിന്റെയും മറ്റൊന്ന് അദാനിയുടെയും.

കേന്ദ്രസർക്കാർ ഈയിടെ പാസാക്കിയ വിവാദ കാർഷിക നിയമങ്ങളുടെ ഗുണഭോക്താക്കൾ അദാനിയും റിലയൻസുമാണ് എന്ന ആക്ഷേപങ്ങൾക്കിടെയാണ് രണ്ടു കമ്പനികൾക്കും മോദി സ്‌റ്റേഡിയത്തിൽ പവലിയനുകൾ ഉണ്ടാകുന്നത്.മോദിയും വൻകിട കമ്പനികളും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായി സാമൂഹിക മാധ്യമങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

2,38,714 ചതുരശ്ര മീറ്ററിലെ അത്ഭുതം

63 ഏക്കറിൽ പടർന്നു കിടക്കുന്ന സ്റ്റേഡിയം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് പണി കഴിപ്പിച്ചത്. 2,38,714 ചതുരശ്ര മീറ്ററിലാണ് മൈതാനം പടർന്നു കിടക്കുന്നത്. പതിനൊന്ന് പിച്ചുകൾ സജ്ജമാക്കിയിട്ടുണ്ട്. മഴയവസാനിച്ച് മുപ്പത് മിനിറ്റിനകം കളി പുനരാംഭിക്കാൻ സ്റ്റേഡിയത്തിൽ സംവിധാനമുണ്ട്.

ഫ്‌ളഡ്‌ലിറ്റിനായി എൽഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളത്. സ്‌റ്റേഡിയത്തിലേക്ക് നിഴൽ പതിക്കാതെ വെളിച്ചം വരുന്ന രീതിയിലാണ് ക്രമീകരണം. ഇന്ത്യയിലെ ഒരു സ്‌റ്റേഡിയത്തിൽ ആദ്യമായാണ് ഇത്തരത്തിൽ വെളിച്ചം ക്രമീകരിക്കുന്നത്.

നിർദിഷ്ട സ്‌പോർട്‌സ് എൻക്ലേവിൽ അമ്പനായിരം സീറ്റുള്ള അതലറ്റിക്-ഫുട്‌ബോൾ സ്‌റ്റേഡിയം, 12000 സീറ്റുള്ള ഇൻഡോർ സ്‌റ്റേഡിയം, 120000 ചതുരശ്ര അടിയുള്ള ഇൻഡോർ അക്വാറ്റിക് സെന്റർ, 15000 പേർക്ക് ഇരിക്കാവുന്ന ഹോക്കി സ്‌റ്റേഡിയം, 3000 അപ്പാർട്ട്‌മെന്റുകളുള്ള അതലറ്റിക് വില്ലേജ് എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാർ, ഗുജറാത്ത് സർക്കാർ, അഹമ്മദാബാദ് അർബൺ ഡവലപ്‌മെന്റ് അതോറിറ്റി എന്നിവർ സംയുക്തമായി സഹകരിച്ചാണ് നിർമാണം.

]]>
സർദാർ പട്ടേലിനെ വെട്ടി; മൊട്ടേര സ്റ്റേഡിയത്തിന് ഇനി മോദിയുടെ പേര് https://malayalees.ch/president-ram-nath-kovind-to-inaugurate-motera-stadium/ Wed, 24 Feb 2021 08:32:17 +0000 https://malayalees.ch/?p=40615 ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി. സർദാർ പട്ടേലിന്റെ പേര് മാറ്റിയാണ് മോദിയുടെ പേരിട്ടത്. സർദാർ പട്ടേല്‍ മൊട്ടേര സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം എന്നാകും അറിയപ്പെടുക. ഈ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം നടക്കുന്നത്.

പുതുക്കി പണിത സ്റ്റേഡിയം രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ്‌ ഷാ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു തുടങ്ങിയവര്‍ ചടങ്കില്‍ പങ്കെടുത്തു.

]]>