morocco – malayalees.ch https://malayalees.ch Malayalam Online News Portal Thu, 08 Dec 2022 07:02:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png morocco – malayalees.ch https://malayalees.ch 32 32 ‘അവസാന ഒമ്പത് മത്സരത്തിലും എതിർ ടീം ഗോളടിച്ചിട്ടില്ല’; ഗോള് കയറാത്ത മൊറോക്കൻ കോട്ട! https://malayalees.ch/qatar-worldcup-new-record-for-morocco-team/ Thu, 08 Dec 2022 07:01:57 +0000 https://malayalees.ch/?p=72528 ഖത്തർ ലോകപ്പിൽ ക്വാർട്ടറിലെത്തിയ ഒരേയൊരു ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. ലോകകപ്പിൽ മാത്രമല്ല പരിശീലകൻ വലീദ് ചുമതല ഏറ്റെടുത്ത ശേഷം ഇതുവരെ മൊറോക്കോ ഒരു സെൽഫ് ഗോൾ അല്ലാതെ ഒരു ഗോൾ വഴങ്ങിയിട്ടില്ല. ഓഗസ്റ്റിൽ വലിദ് ചുമതലയേറ്റ ശേഷം 9 മത്സരങ്ങൾ മൊറോക്കോ കളിച്ചു. ഒരു ടീമും എതിരായി ഇതുവരെ ഗോൾ അടിച്ചില്ല.

ഈ ലോകകപ്പിൽ മൂന്ന് ക്ലീൻഷീറ്റ് സ്വന്തമാക്കിയ ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോ മാറി. ബെൽജിയത്തെ അട്ടിമറിച്ച് തുടങ്ങിയ മൊറോക്കോ അതേ പോരാട്ടവീര്യം തുടർന്നപ്പോൾ വീണത് മുൻ ലോകചാമ്പ്യന്മാരായ സ്പെയിനാണ്. ചരിത്രത്തിലാദ്യമായാണ് മൊറോക്കോ ലോകകപ്പ് ക്വാർട്ടറിൽ പ്രവേശിക്കുന്നത്.

ഇതിനുമുമ്പ് 1986ൽ പ്രീക്വാർട്ടറിൽ എത്തിയതാണ് മൊറോക്കോയുടെ പ്രധാന നേട്ടം.ഖത്തർ ലോകകപ്പിൽ ആകെ ഒരു ഗോളാണ് ഇതുവരെ മൊറോക്കോ വഴങ്ങിയത്. അതും സെൽഫ് ഗോളായിരുന്നു. ആഫ്രിക്കൻ സംഘം ക്വാർട്ടറിലേക്ക് കുതിക്കുമ്പോൾ അതിന്റെ പ്രധാന ക്രെഡിറ്റ് വലയുടെ കാവല്ക്കാരൻ ബോനോയ്ക്ക് തന്നെയാണ്. കഴിഞ്ഞ മത്സരത്തിലെ സ്‌പെയിൻ മുന്നേറ്റത്തെ തളയിട്ടത് ബോനോയുടെ ഞെട്ടിപ്പിക്കുന്ന സേവുകളായിരുന്നു.

മൊറോക്കൻ പതാകയ്‌ക്കൊപ്പം പലസ്തീൻ പതാക പിടിച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്കും പോസ് ചെയ്തു. പലസ്തീൻ പതാക പിടിച്ചുനിൽക്കുന്ന മൊറോക്കൻ താരങ്ങളായ ജവാദ് അൽ യാമിഖിന്റേയും സലീം അമല്ലായുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

]]>