moral policing – malayalees.ch https://malayalees.ch Malayalam Online News Portal Mon, 20 Mar 2023 04:41:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png moral policing – malayalees.ch https://malayalees.ch 32 32 തൃശ്ശൂർ ചേർപ്പിലെ സദാചാര കൊലപാതക കേസ് ; ഒരാൾ കൂടി പിടിയിൽ https://malayalees.ch/thrissur-moral-policing-murder-one-more-arrested/ Mon, 20 Mar 2023 04:41:41 +0000 https://malayalees.ch/?p=78236 തൃശ്ശൂർ ചേർപ്പ് ചിറക്കലിലെ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിൽ. ചിറക്കൽ സ്വദേശി അനസ് ആണ് പിടിയിലായത്. ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഉടനെ ആയിരുന്നു അറസ്റ്റ്. അനസ് കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 8 ആയി.

ചേർപ്പ് തിരുവാണിക്കാവിനടുത്ത് കഴിഞ്ഞ പതിനെട്ടിനാണ് സഹർ എന്ന യുവാവിന് നേരെ സദാചാര ആക്രമണമുണ്ടായത്. തൃശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യബസ് ഡ്രൈവറാണ് സഹർ. വനിതാ സുഹൃത്തിനെ കാണാനത്തിയതുമായിബന്ധപ്പെട്ടാണ് സഹറിനെ ഒരുകൂട്ടം ആളുകൾ തടഞ്ഞുനിർത്തി ആക്രമിച്ചത്. ക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വളഞ്ഞിട്ട് ചവിട്ടി വീഴ്ത്തിയായിരുന്നു മർദനം. പുലർച്ചെയോടെ വീട്ടിലെത്തിയ സഹറിന്റെ ആരോഗ്യനില വഷളായി. തുടർന്നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

ശരീരമാസകലം പരിക്കേറ്റിരുന്നു. വൃക്കയ്ക്ക് ഗുരുതരമായ തകരാറുണ്ടായി. വെന്റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്. തുടർന്ന് മാച്ച് 7ന് ഉച്ചയോടെയാണ് മരണം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പത്ത് പേരാണ് സഹറിനെ ആക്രമിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിൽ എട്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിറയ്ക്കൽ കോട്ടം നിവാസികളായ രാഹുൽ, വിഷ്ണു, ഡിനോ, അഭിലാഷ്, വിജിത്ത്, അരുൺ, എട്ടുമന സ്വദേശി ജിഞ്ചു ജയൻ, ചിറയ്ക്കൽ സ്വദേശി അമീർ എന്നിവരും കണ്ടാലറിയാവുന്ന രണ്ടുപേരുമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

മർദനമടക്കമുള്ള വകുപ്പുകൾ ചേർത്തായിരുന്നു ആദ്യം പൊലീസ് കേസെടുത്തിരുന്നത്. സഹറിന്റെ മരണത്തോടെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.

]]>
ഹിന്ദു യുവതിക്കൊപ്പം യാത്ര ചെയ്ത മുസ്ലീം യുവാവിന് മർദ്ദനം https://malayalees.ch/muslim-man-travelling-with-hindu-woman-assaulted/ Sat, 26 Nov 2022 03:57:09 +0000 https://malayalees.ch/?p=71890 മംഗളൂരുവിൽ യുവാവിന് നേരെ സദാചാര ഗുണ്ടായിസം. ഹിന്ദു യുവതിയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മുസ്ലീം യുവാവിനെ ബസ് തടഞ്ഞുനിർത്തി ഒരു സംഘം ആളുകൾ ആക്രമിച്ചതായി പൊലീസ് പറഞ്ഞു. മംഗളൂരു നന്തൂർ സർക്കിളിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം.

കാർക്കള നിട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മൂന്നാം വർഷ ബിഇ (ഇൻഫർമേഷൻ സയൻസ്) വിദ്യാർത്ഥിയായ സെയാദ് റസീം ഉമ്മറിനാണ്(20) മർദ്ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലിന് സ്വകാര്യ ബസിൽ കാർക്കളയിൽ നിന്ന് മടങ്ങുകയായിരുന്നു സെയാദ്. നന്തൂർ ജംക്‌ഷനു സമീപം അജ്ഞാതരായ മൂന്നോ നാലോ പേർ ബസ് തടഞ്ഞുനിർത്തി യുവാവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി.

ബസിനുള്ളിൽ കയറി അസഭ്യം പറയുകയും ബസിൽ നിന്ന് വലിച്ചിറക്കി വടികൊണ്ട് മർദിക്കുകയായിരുന്നു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മർദ്ദനത്തിന് പിന്നിൽ ബജ്‌റംഗ്ദൾ പ്രവർത്തകരാണെന്ന് ആരോപണമുണ്ട്. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ആരോപണം ബജ്‌റംഗ്ദൾ നിഷേധിച്ചിട്ടുണ്ട്.

]]>
മര്‍ദനവും അസഭ്യം പറയലും; പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം https://malayalees.ch/moral-policing-attack-against-students-pathanamthitta/ Thu, 27 Oct 2022 07:04:15 +0000 https://malayalees.ch/?p=70296 പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ സദാചാര ആക്രമണമെന്ന് പരാതി. വനിതാ സുഹൃത്തുക്കളുമൊത്ത് പാലത്തില്‍ നിന്ന വിദ്യാര്‍ത്ഥികളെ കാറിലെത്തിയവര്‍ മര്‍ദിച്ചു. മര്‍ദന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കി.

കാറിലെത്തിയവര്‍ മര്‍ദിച്ചതിന് പുറമേ അസഭ്യം പറഞ്ഞെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഒരു സ്ത്രീയും കാറിലുണ്ടായിരുന്നു. പാലത്തിന്റെ പരിസരത്ത് നില്‍ക്കുകയായിരുന്ന തങ്ങളെ കണ്ട് വാഹനത്തില്‍ പോവുകയായിരുന്ന ഇവര്‍, റിവേഴ്‌സ് എടുത്ത് തിരികെ വരികയും പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വനിതാ സുഹൃത്തുക്കളെ പാലത്തില്‍ നിന്ന് തള്ളിതാഴെയിടുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിച്ചെന്നും മര്‍ദനമേറ്റവര്‍ പ്രതികരിച്ചു.

]]>