MOON – malayalees.ch https://malayalees.ch Malayalam Online News Portal Wed, 23 Aug 2023 04:35:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MOON – malayalees.ch https://malayalees.ch 32 32 ചരിത്ര മുഹൂർത്തം കാത്ത് രാജ്യം; ചന്ദ്രയാന്‍റെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന് https://malayalees.ch/chandrayaan-3s-soft-landing-on-moon-at-6-04pm-today/ Wed, 23 Aug 2023 04:35:04 +0000 https://malayalees.ch/?p=86604 മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രയാന്‍ 3 ഇന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള ഭാഗത്താണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയർത്തുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.

ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ ഐഎസ്ആർഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്.

ദക്ഷിണ ദ്രുവത്തോട് ചേർന്ന് 70° അക്ഷാംശത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനാണ് ചന്ദ്രയാൻ മൂന്നിന്‍റെ ലക്ഷ്യം. ചാന്ദ്ര മധ്യരേഖ പ്രദേശത്തുനിന്ന് വിഭിന്നമായി, വലിയ ഗർത്തങ്ങളും കിടങ്ങുകളും ഒട്ടനവധിയുണ്ട് ധ്രുവ പ്രദേശങ്ങളിൽ. അതിനേക്കാൾ ഉപരിയായി സൂര്യ വെളിച്ചം നാളിതുവരെ നേരിട്ട എത്തിയിട്ടില്ലാത്ത മേഖലകളും ഏറെയുണ്ട്. ചന്ദ്രനിൽ തണുത്തുറഞ്ഞ ജല സാന്നിധ്യം ഏറെയുണ്ടെന്ന് കരുതുന്ന ദക്ഷിണ ധ്രുവത്തിലെ പര്യവേഷണം, വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും എന്നാണ് ശാസ്ത്രലോകം കരുതുന്നത്.

ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്വർക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്. ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത് ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ്. ഇന്ത്യൻ സംവിധാനങ്ങൾക്ക് പിന്തുണയുമായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും നാസയുടെയും സംവിധാനങ്ങളുമുണ്ട്.

കാൻബറയിലെയും മാഡ്രിഡിലെയും ഡീപ്പ് സ്പേസ് നെറ്റ്‌വർക്ക് ആന്റിനകൾ ചന്ദ്രയാനിൽ നിന്നുള്ള സിഗ്നലുകൾക്കായി കാതോർത്തിരിക്കും. ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കും പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്‍വെയറാണ്.

മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാൻഡ് ചെയ്യാൻ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങുക.

ദക്ഷിണ ദ്രുവത്തിലെ ഉപരിതല പ്ലാസ്മയുടെ പരീക്ഷണങ്ങൾ വരുംകാല ചാന്ദ്ര പര്യവേഷണങ്ങൾക്ക് മുതൽക്കൂട്ടാകും. മൈനസ് 230 ഡിഗ്രി വരെ തണുത്തുറഞ്ഞ മേഖലയിലെ പരീക്ഷണങ്ങൾ , ഭൂമിയിൽ നിന്ന് മറ്റ് ഗ്രഹങ്ങളിലേക്കുള്ള യാത്രയ്ക്കിടെ ചന്ദ്രോപരിതലം ഇടത്താവളം ആക്കാൻ സാധിക്കുമോ എന്ന വലിയ ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് വിരൽചൂണ്ടും.

]]>
50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണുന്ന ആകാശ പ്രതിഭാസം ഇന്ന് https://malayalees.ch/green-comet-closest-to-earth-on-feb-1/ Wed, 01 Feb 2023 04:18:59 +0000 https://malayalees.ch/?p=75430 ആസ്‌ട്രോഫൈലുകൾക്ക് സന്തോഷ വാർത്ത. 50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണപ്പെടുന്ന ആകാശ പ്രതിഭാസത്തിന് നിങ്ങൾക്ക് ഇന്ന് സാക്ഷ്യം വഹിക്കാം. Comet C/2022 E3 (ZTF) എന്ന പച്ച വാൽനക്ഷത്രം ഇന്ന് ഭൂമിയുമായി ഏറ്റവും ചേർന്ന് സഞ്ചരിക്കും.

ജനുവരി 30 മുതൽ ഭൂമിയുമായി ചേർന്ന് പോകുന്ന ഈ പച്ച വാൽ നക്ഷത്രത്തെ ഏറ്റവും നന്നായി കാണാൻ സാധിക്കുക ഇന്ന് രാത്രി 7.30 മുതലാണ്. ഈ സമയത്ത് ഭൂമിയിൽ നിന്ന് വെറും 42 മില്യൺ കിമി അകലെ മാത്രമായിരിക്കും Comet C/2022 E3 (ZTF) യാത്ര ചെയ്യുക. നിയാൻഡ്രിത്താൽ യുഗത്തിലാണ് അവസാനമായി ഈ പച്ച വാൽനക്ഷത്രം കാണപ്പെട്ടത്.

എങ്ങനെ കാണാം ?

നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കിയാൽ ചിലപ്പോൾ ഈ വാൽനക്ഷത്രത്തെ കാണാൻ സാധിക്കില്ല. ബൈനോക്കുലറിന്റെ സഹായത്തോടെ ഒഴിഞ്ഞ പ്രദേശത്ത് പോയി നിന്നാൽ ഈ ആകാശ പ്രതിഭാസം കാണാം. തെളിഞ്ഞ ആകാശമാണെങ്കിൽ രാത്രി 9.30ന് ശേഷം വ്യക്തമായി ഈ അസുലഭ ദൃശ്യം കാണാൻ സാധിക്കും. ഇന്ത്യയിലെ പശ്ചിമ ബംഗാൾ, ഒഡീഷ, ലഡാക്ക്, വടക്ക് കിഴക്കൻ പ്രദേശങ്ങൾ ഉൾപ്പെടെ നിരവധി ഭാഗങ്ങളിൽ നിന്ന് ഈ കൊമറ്റ് കാണാൻ സാധിക്കും.

]]>
ആർട്ടെമിസ് 1 ആദ്യ ഫ്ലൈറ്റ് പരീക്ഷണം ഇന്ന് https://malayalees.ch/artemis-1-nasas-first-mission-to-the-moon-since-apollo-set-to-take-off-today/ Mon, 29 Aug 2022 04:22:19 +0000 https://malayalees.ch/?p=67213 അപ്പോളോ ചാന്ദ്ര ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം, മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസിന്റെ ആദ്യ ദൗത്യത്തിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 6.03ന് കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിൽ നിന്നാണ് ആർട്ടെമിസ്-1 കുതിച്ചുയരുക.

മനുഷ്യന്‍ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകത്തിന്റെയും അതിനായി ഉപയോഗിക്കുന്ന സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റേയും പ്രവര്‍ത്തന മികവ് പരീക്ഷിക്കുകയാണ് ഈ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും ഓറിയോണ്‍ പേടകം ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന ഏകദേശം 3000 ഡിഗ്രി സെല്‍ഷ്യസിനടുത്ത് ചൂടിനെ അതിജീവിക്കാനുള്ള പേടകത്തിന്റെ താപ കവചത്തിന്റെ ശേഷിയാണ് പരിശോധിക്കപ്പെടുക.

ഈ വിക്ഷേപണത്തില്‍ മനുഷ്യരെ ഉള്‍പ്പെടുത്തില്ല. വിക്ഷേപണത്തിന്റെ കൗണ്ട്‌ഡൗൺ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.53ന് ആരംഭിച്ചിരുന്നു. വിക്ഷേപണം ഇന്ന് നടന്നില്ലെങ്കിൽ സെപ്റ്റംബർ 2 നോ 5 നോ പ്രതീക്ഷിക്കാം. മൊത്തം ചിലവ് രണ്ട് ലക്ഷം കോടി രൂപയാണ്. ആര്‍ട്ടെമിസ് 1 വിക്ഷേപണത്തിലൂടെ ആര്‍ട്ടെമിസ് ദൗത്യത്തിന്റെ സുപ്രധാന ഘട്ടത്തിലേക്ക് കടക്കുകയാണ് നാസ.

]]>
അപൂർവ്വം ഈ കാഴ്ച്ച; രാത്രിയിൽ ആകാശത്ത് കാണാം”പിങ്ക് മൂൺ”… https://malayalees.ch/rare-full-pink-moon-lights-up-the-sky/ Tue, 19 Apr 2022 10:29:27 +0000 https://malayalees.ch/?p=60369 ഭൂമിയും ചന്ദ്രനും പോലുള്ള ജ്യോതിർ ​ഗോളങ്ങൾക്കിടയിലുള്ള ശൂന്യമായ പ്രദേശമാണ് ബഹിരാകാശം അഥവാ ശൂന്യാകാശം. ബഹിരാകാശം എല്ലാം കൊണ്ടും മനുഷ്യന് വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. ഭൂമിയില്‍ നിന്ന് ആകാശത്ത് കാണാന്‍ കഴിയുന്ന ചില അത്ഭുതക്കാഴ്ചകള്‍ ഒരു പക്ഷെ ഒരു മനുഷ്യന് തന്റെ ജീവിതകാലത്തില്‍ ഒരു തവണ മാത്രമേ കാണാന്‍ സാധിച്ചെന്ന് വരൂ. അത്തരത്തിൽ ബഹിരാകാശത്ത് നിന്ന് ഈ വാരാന്ത്യം പ്രത്യക്ഷമാവാനൊരുങ്ങുന്ന കാഴ്ചയാണ് പിങ്ക് മൂൺ.

ഈ ആഴ്ചയിൽ രാത്രിയിൽ ഉടനീളം ആകാശത്ത് തെളിയുന്ന പൂർണ ചന്ദ്രനെയാണ് പിങ്ക് മൂൺ എന്ന് വിളിക്കുന്നത്. എഗ്ഗ് മൂൺ, ഫിഷ് മൂൺ, സ്പ്രൗട്ടിങ് ​ഗ്രാസ് മൂൺ തുടങ്ങിയ പേരുകളിലും പിങ്ക് മൂൺ അറിയപ്പെടുന്നുണ്ട്. ഈ ആഴ്ചയിലുടനീളം രാത്രിയിൽ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പിങ്ക് മൂൺ പ്രത്യക്ഷമായിരുന്നു. രാത്രിയിൽ തെളിഞ്ഞ ആകാശത്തായിരിക്കും പിങ്ക് മൂൺ കാണാനാവുക.

നിറം കൊണ്ടും രൂപം കൊണ്ടും നമ്മൾ ഇതിനെ പിങ്ക് മൂൺ എന്ന് വിളിക്കുന്നുണ്ടെങ്കിൽ തെറ്റി. ഏപ്രിൽ മാസത്തിൽ യുഎസിൽ ഉടനീളം വ്യാപകമായി പുഷ്പ്പിക്കുന്ന മോസ്പിങ്ക് എന്ന സസ്യത്തിന്റെ പേരിൽ നിന്നാണ് ഈ കാലയളവിൽ ദൃശ്യമാവുന്ന ചന്ദ്രന് പിങ്ക് മൂൺ എന്ന പേര് വന്നത്. തെളിഞ്ഞ ഓറഞ്ച് നിറത്തിലാണ് ഈ ചന്ദ്രനെ കാണാൻ സാധിക്കുക.

ഭൂമിയുടെ ഓരോ ഭാ​ഗങ്ങളി‍ൽ നിന്ന് ദൃശ്യമാകുന്ന പിങ്ക് മൂണിന്റെ വലുപ്പം പലതായിരിക്കും. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ആളുകൾ പിങ്ക് മൂണിന്റെ ചിത്രങ്ങൾ പങ്ക് വെക്കുന്നുണ്ട്.

]]>
ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലത്തിന്‍റെ സാന്നിധ്യമുണ്ടെന്ന് നാസ https://malayalees.ch/water-discovered-on-the-sunlit-side-of-the-moon/ Tue, 27 Oct 2020 04:50:12 +0000 https://malayalees.ch/?p=33956 ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലത്തിന്‍റെ സാന്നിധ്യമുണ്ടെന്ന് നാസ. മനസ്സിലാക്കിയതിനേക്കാള്‍ കൂടുതല്‍ വെള്ളത്തിന്‍റെ സാന്നിധ്യം ചന്ദ്രനില്‍ ഉണ്ടെന്നാണ് നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്‍സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് (സോഫിയ) കണ്ടെത്തല്‍.. പുതിയ കണ്ടുപിടിത്തം ചാന്ദ്ര ദൌത്യത്തില്‍ ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലത്തിന്‍റെ  സാന്നിധ്യമുണ്ടെന്ന് നാസ

ചന്ദ്രനിലെ തെക്കന്‍ അര്‍ധ ഗോളത്തിലാണ് ജലതന്മാത്രകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ചന്ദ്രനില്‍ ഭൂമിയില്‍ നിന്ന് ദൃശ്യമാവുന്ന ഏറ്റവും വലിയ ഗര്‍ത്തക്കളില്‍ ഒന്നായ ക്ലാവിയസിലാണ് ഇപ്പോള്‍ ജലത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്ത് ജലത്തിന്‍റെ സാന്നിധ്യം തിരിച്ചറിയുന്നത്. തണുത്തതും നിഴല്‍ ഏല്‍ക്കുന്നതുമായ ഇടങ്ങളിലോ ഉപരിതലത്തില്‍ വിസ്തൃതമായോ മാത്രമല്ല, ചന്ദ്രനില്‍ ജലത്തിന്‍റെ സാന്നിധ്യമുള്ളത് എന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. വെള്ളം ചന്ദ്രനില്‍ ഇനി കൂടുതല്‍ വ്യാപിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.

നേരത്തെയുള്ള ചില പഠനങ്ങളില്‍ ചന്ദ്രനിലെ ഗര്‍ത്തങ്ങളില്‍ ഐസിന്‍റെ സാന്നിധ്യമുണ്ടായേക്കാമെന്ന് സൂചനകളുണ്ടായിരുന്നു.

]]>
ചന്ദ്രനിൽ മൂത്രം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ https://malayalees.ch/indian-scientists-make-space-bricks-with-urine-for-buildings-on-moon/ Sat, 15 Aug 2020 05:33:02 +0000 https://malayalees.ch/?p=30248 ചന്ദ്രനിൽ മൂത്രം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ. ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവാർ ബീൻസ് എന്നിവയെല്ലാം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനാണ് നീക്കമെന്ന് ഐഐഎസ്‌സി അറിയിച്ചു.

ചന്ദ്രനിൽ വാസയോഗ്യമായ നിർമിതികൾക്ക് ഈ കട്ടകൾ ഉപയോഗിക്കാമെന്ന് ഗവേഷകർ കരുതുന്നു. ജീവശാസ്ത്രവും മെക്കാനിക്കൽ എഞ്ചിനിയറിംഗും സമന്വയിക്കുന്ന ഈ പദ്ധതി വളരെ ആവേശം നൽകുന്നതാണെന്ന് ഐഐഎസ്‌സിയിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അലോക് കുമാർ പറയുന്നു.

ഐഐഎസ്‌സി, ഐഎസ്ആർഒ എന്നിവർ സംയുക്തമായി രൂപംനൽകിയ ഈ പദ്ധതിക്കാവശ്യമായ യൂറിയ മനുഷ്യ മൂത്രത്തിൽ നിന്നാണ് എടുക്കുന്നത്. സീമൻിന് പകരം ഗുവാർ ഗം ഉപയോഗിക്കുന്നതിനാൽ കാർബൺ ഫൂട്ട്പ്രിൻും കുറവായിരിക്കും.

ഭൂമിയിൽ നിന്ന് ഒരു പൗണ്ട് വസ്തുക്കൾ ചന്ദ്രനിൽ എത്തിക്കാൻ 7.5 ലക്ഷമാണ് വരുന്ന ചെലവ്.

]]>