MONSOON – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Jul 2023 04:24:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MONSOON – malayalees.ch https://malayalees.ch 32 32 മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ മൂലം മരിച്ചത് 113 പേര്‍; കൂടുതല്‍ മരണങ്ങളും എലിപ്പനി മൂലം https://malayalees.ch/113-death-monsoon-diseases-in-kerala/ Sat, 08 Jul 2023 04:24:20 +0000 https://malayalees.ch/?p=84039 പകര്‍ച്ചവ്യാധികള്‍ പിടിമുറിക്കിയ മഴക്കാലത്ത് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് 113 പേര്‍ക്ക്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകര്‍ച്ചപനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി,എച്ച് വണ്‍ എന്‍ വണ്‍, സിക്ക എന്നിവയാണ് മരണകാരണങ്ങള്‍. 3,80,186 പേരാണ് ഇക്കാലയളവില്‍ ചികിത്സതേടിയത്. 

എലിപ്പനി കാരണമാണ് മരണങ്ങള്‍ ഏറെയും സംഭവിച്ചത്. 37 ദിവസത്തിനിടെ 54 പേരാണ് ഡെങ്കിപനി കാരണം മരിച്ചത്. ഈ വര്‍ഷം ഇതുവരെ 65 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും ഒരുമാസത്തിനുള്ളിലാണെന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നു. കൊതുക് നിര്‍മാര്‍ജനത്തിലെ പാളിച്ചയും മഴക്കാല പൂര്‍വശുചീകരണവും ഡ്രൈഡേയും കാര്യക്ഷമമാകാത്തതാണ് ഡെങ്കി ശക്തിപ്രാപിക്കാന്‍ കാരണം.

അതേസമയം ആലപ്പുഴയില്‍ അപൂര്‍വ രോഗം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂര്‍ണമായും ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. കുട്ടിയുടെ രോഗാവസ്ഥ സംബന്ധിച്ച് അറിയിപ്പ് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ചയുടല്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ നടത്തി. ആശങ്ക വേണ്ടെന്നും രോഗത്തിന്റെ മരണനിരക്ക് 100 ശതമാനത്തിനടുത്താണെന്നിരിക്ക ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

]]>
ചുഴലിക്കാറ്റിന്റെ സ്വാധീനം: സംസ്ഥാനത്ത് മണ്‍സൂണ്‍ ഈ മാസം ശക്തിപ്രാപിക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ https://malayalees.ch/monsoon-unlikely-to-gain-strength-this-month-in-kerala/ Wed, 14 Jun 2023 09:10:33 +0000 https://malayalees.ch/?p=82725 ബിപര്‍ജോയ് ചുഴലിക്കാറ്റ് അപ്രതീക്ഷിതമായി മുന്നേറ്റം തുടരുന്നതിനാല്‍ സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തല്‍. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മണ്‍സൂണിന്റെ പുരോഗതി വളരെ കുറവാണെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജൂണിലെ ആദ്യ രണ്ടാഴ്ചകളില്‍ സംസ്ഥാനത്ത് ശരാശരിയേക്കാള്‍ 50% കുറവ് മഴയാണ് ലഭിച്ചത്. മഴമേഘങ്ങളും കാറ്റും കേരളത്തിലെ ഏതാനും ചില ജില്ലകളിലോ ഒറ്റപ്പെട്ട മേഖലകളിലോ മാത്രമാണ് കേന്ദ്രീകരിക്കപ്പെടുന്നത്. ഗുജറാത്ത് തീരത്തിനടുത്തുള്ള ചുഴലിക്കാറ്റിന്റെ സ്വാധീനം വടക്കന്‍ ജില്ലകളിലാണ് കൂടുതലായി അനുഭവപ്പെടുന്നത്. ഇതുമൂലം തെക്കന്‍ ജില്ലകളിലാണ് ഇപ്പോള്‍ കൂടുതലായി മഴ ലഭിച്ചുവരുന്നത്.

ജൂണ്‍ 15ന് ചുഴലിക്കാറ്റ് കരതൊടുമെന്നും അതിന് ശേഷം ദുര്‍ബലമാകുമെന്നും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്തുടനീളം അടുത്ത നാലാഴ്ചക്കാലം ലഭിക്കുന്ന മഴയുടെ അളവ് കുറവായിരിക്കുമെന്ന് പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് പറയുന്നു. എന്നിരിക്കിലും കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കാലാവസ്ഥാ വിദഗ്ധര്‍. ചുഴലിക്കാറ്റിന്റെ സ്വാധീനം ഈ മണ്‍സൂണ്‍ മുഴുവന്‍ ഉണ്ടാകില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.

]]>
കേരളത്തിൽ ഈ മാസം 27ന് കാലവർഷമെത്തും https://malayalees.ch/the-monsoon-will-arrive-in-kerala-on-may-27/ Sat, 14 May 2022 04:04:08 +0000 https://malayalees.ch/?p=61823 കേരളത്തിൽ ഈ മാസം 27ന് കാലവർഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ഞായറാഴ്ചയോടെ കാലവർഷം എത്തിച്ചേരും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവർഷം കേരളത്തിൽ എത്തുമെന്ന നിഗമനത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എത്തിച്ചേർന്നത്. സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും കാലവർഷത്തിന് മുന്നോടിയായി മഴ കനക്കും. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും മെയ്‌ 15 ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സാധാരണയിലും 7 ദിവസം നേരത്തെ ബംഗാൾ ഉൾക്കടലിൽ കാലവർഷം എത്തിച്ചേരാനാണ് സാധ്യത.

സാധാരണ മെയ്‌ 22 ആണ് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ കാലവർഷം എത്തിച്ചേരുന്ന തീയതി. അവിടെ നിന്ന് സാധാരണയായി 10 ദിവസം എടുത്ത് ജൂൺ 1 ന് ആണ് കേരളത്തിൽ സാധാരണ കാലാവർഷം എത്തിച്ചേരാറുള്ളത്. അങ്ങനെയെങ്കിൽ ഇത്തവണ കേരളത്തിൽ പതിവിലും നേരത്തെ കാലവർഷം എത്തിച്ചേരാനാണ് സാധ്യത.

]]>
സംസ്ഥാനത്ത് കാലവർഷം ദുർബലം; ഈ മാസം 15 ന് ശേഷം മഴ ശക്തമാകുമെന്ന് റിപ്പോർട്ട് https://malayalees.ch/kerala-gets-poor-monsoon-shower/ Thu, 08 Jul 2021 04:01:11 +0000 https://malayalees.ch/?p=46513 സംസ്ഥാനത്ത് കാലവർഷം ദുർബലം. മഴയിൽ നാൽപത്തിനാല് ശതമാനം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. എങ്കിലും ഈ മാസം പതിനഞ്ചിന് ശേഷം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മൺസൂൺ കാലത്തുണ്ടായ മാറ്റങ്ങൾ പുതിയ കാലാവസ്ഥ ഘടനയിലേക്കുള്ള മാറ്റം ആണോയെന്ന് സംശയിക്കുന്നവരുമുണ്ട്.

മീനച്ചൂടിനെ വെല്ലുന്ന മിഥുനച്ചൂടാണ് സംസ്ഥാനത്ത് പലയിടത്തും അനുഭവപ്പെടുന്നത്. സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിച്ചിട്ട് ദിവസങ്ങളായി. മഴക്കുറവിൽ തലസ്ഥാനമാണ് മുൻപിൽ. അറുപത് ശതമാനമാണ് കുറവ്. പ്രതീക്ഷിച്ച മഴ ലഭിച്ചത് കോട്ടയത്തു മാത്രമാണ്.
കാലവർഷത്തിന് മുൻപേയെത്തിയ ചുഴലിക്കാറ്റാണ് തെക്ക് പടിഞ്ഞാറൻ മൺസൂൺ കാറ്റിന്റെ ഗതി തെറ്റിച്ചതെന്ന് വിദഗ്ധർ പറയുന്നു.

കർക്കടകം ആരംഭിക്കുന്നതോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. മൺസൂണിന്റെ ആദ്യ പതിയിൽ മഴ മാറിനിന്ന് രണ്ടാം പാതിയിൽ ശക്തമായ മഴ പെയ്ത് പ്രളയത്തിലേക്ക് നീങ്ങുന്ന രീതി അവർത്തിക്കുമോയെന്നും കണ്ടറിയണം.

മാറുന്ന കാലാവസ്ഥ രീതിയെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.

]]>
കാലവർഷത്തിന് തുല്യമായി മഴ എത്തിയില്ല; സംസ്ഥാനത്ത് മൺസൂൺ വൈകുന്നു https://malayalees.ch/there-was-no-rain-equal-to-the-monsoon-the-monsoon-is-late-in-the-state/ Thu, 03 Jun 2021 06:28:39 +0000 https://malayalees.ch/?p=45046 സംസ്ഥാനത്ത് മൺസൂൺ വൈകുന്നു. കാലവർഷമെത്തി എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള മഴ കഴിഞ്ഞ ദിവസങ്ങളിലുണ്ടായില്ല.

തിങ്കളാഴ്ചയോടെ മഴ ശക്തിപ്പെട്ടേക്കും മെയ് 31 ന് സംസ്ഥാനത്ത് കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ആദ്യ പ്രവചനം. പിന്നീട് ഇന്ന് മൺസൂൺ എത്തുമെന്ന് അറിയിപ്പ് വന്നു. എന്നാൽ മാനദണ്ഡം അനുസരിച്ച് നിശ്ചിത സ്റ്റേഷനുകളിൽ രണ്ട് ദിവസം തുടർച്ചയായി 2.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിച്ചാലാണ് മൺസൂൺ ആരംഭിച്ചതായി കണക്കാക്കുന്നത്.

അത്രയും മഴ രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ ഉണ്ടായിട്ടില്ല. അതിനാൽ കാലവർഷം വൈകുമെന്നാണ് വിദഗ്ധരുടെ നിഗമനം. കാലവര്‍ഷക്കാറ്റ് ഇനിയും സജീവമാകാത്തതാണ് തുടര്‍ച്ചയായ മഴ ലഭിക്കാത്തതിന് കാരണം. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കാലവർഷം ശരാശരിയിലും ദുർബലമാകുമെന്നാണ് പ്രവചനം. എന്നാൽ കഴിഞ്ഞ 50 വർഷത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന വേനൽമഴയാണ് ഇത്തവണ ഉണ്ടായത്.

]]>