monsoon session of parliament – malayalees.ch https://malayalees.ch Malayalam Online News Portal Mon, 19 Jul 2021 04:16:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png monsoon session of parliament – malayalees.ch https://malayalees.ch 32 32 പാർലമെന്റ് മൺസൂൺ സമ്മേളനത്തിന് ഇന്ന് തുടക്കം https://malayalees.ch/monsoon-session-of-parliament-from-today/ Mon, 19 Jul 2021 04:16:39 +0000 https://malayalees.ch/?p=46937 പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് ഇന്ന് തുടക്കം. പെഗാസെസ് ഫോൺ ചോർത്തൽ, കൊവിഡ് പ്രതിസന്ധി, ഇന്ധനവില വർധനവ് തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് ആദ്യ ദിവസം നോട്ടിസ് നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള അബ്ദു സമദ് സമദാനി ലോകസഭാംഗമായും അബ്ദുൾ വഹാബ് രാജ്യസഭാംഗമായും ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും.

പുനസംഘടനയിലൂടെ മുഖം മിനുക്കി എത്തുന്ന കേന്ദ്രസർക്കാരിനെ സമ്പന്ധിച്ച് സങ്കീർണ്ണങ്ങളായ വിവിധ വിഷയങ്ങളാണ് ഇരുസഭകളിലും കാത്തിരിയ്ക്കുന്നത്. മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം ഫോൺചോർത്തൽ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. കൊവിഡ് വീഴ്ചകൾ, ഇന്ധനവിലവർധനവ് തുടങ്ങിയ വിഷയങ്ങളിൽ അടിയന്തരപ്രമേയത്തിന് അവതരാണാനുമതി തേടി ഇതിനകം വിവിധ പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങൾ അടിയന്തിര പ്രമേയത്തിനും നോട്ടിസ് നൽകിയിട്ടുണ്ട്.

ലോക്സഭ പുതിയ 4 അംഗങ്ങളുടെ സത്യപ്രതിഞ്ജയോടെ ആണ് പുനരാരംഭിയ്ക്കുക. കേരളത്തിൽ നിന്നുള്ള അബ്ദു സമദ് സമദാനി അടക്കം ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടവർ സത്യവാചകം ചൊല്ലും. പുനസംഘടനയിൽ മന്ത്രിമാരായവരെ പ്രധാനമന്ത്രി സഭയ്ക്ക് പരിചയപ്പെടുത്തും. ഫാക്ടറിംഗ് റഗുലേഷൻ ഭേഭഗതി, നാഷണൽ ഫുഡ്ടെക്നേളജി എന്റർപണർഷിപ്പ് അൻഡ് മാനേജ്മെന്റ് ബിൽ തുടങിയ രണ്ട് ബില്ലുകളാണ് {Factoring Regulation (Amendment) Bill, 2020 The National Institutes of Food Technology, Entrepreneurship and Management Bill, 2021.} ലോകസഭയുടെ ഇന്നത്തെ നിയമ നിർമ്മാണ അജണ്ടയുടെ ഭാഗം.

കേരളത്തിൽ നിന്നുള്ള അബ്ദുൾ വഹാബിന്റെ സത്യപ്രതിഞയോടെ ആണ് രാജ്യസഭാ നടപടികൾക്ക് മൺസൂൺ സമ്മേളനത്തിൽ തുടക്കമാകുന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനെബാൾ അവതരിപ്പിയ്ക്കുന്ന Marine Aids to Navigation Bill ന്റെ അവതരണവും ചർച്ചയും പാസ്സാക്കലും മാത്രമാണ് രാജ്യസഭയുടെ ഇന്നത്തെ നിയമനിർമ്മാണ അജണ്ടയിൽ ഉള്ളത്. ഇരുസഭകളും സമ്മേളയ്ക്കുന്നതിന് തൊട്ട് മുൻപ് മാധ്യമങ്ങളോട് സംസാരിയ്കുന്ന പ്രധാനമന്ത്രി സർക്കാരിന്റെ മൺസൂൺ സമ്മേളനത്തിലെ നയം വ്യക്തമാക്കും.

]]>
പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തുടങ്ങി; സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ചയെന്ന് പ്രധാനമന്ത്രി https://malayalees.ch/8-day-monsoon-session-of-parliament-started/ Mon, 14 Sep 2020 07:32:14 +0000 https://malayalees.ch/?p=31771 പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചു. അന്തരിച്ച സഭാംഗങ്ങള്‍ക്ക് അനുശോചനമറിയിച്ച് സഭ ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. ചൈനീസ് പ്രകോപനം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ലീഗും ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഡല്‍ഹി കലാപക്കേസില്‍ സീതാറാം യെച്ചൂരിയെ പ്രതിചേര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സിപിഎം രാജ്യസഭയിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്നും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്റ് സമ്മേളനം വ്യത്യസ്തമായ ഒരു സമയത്താണ് ആരംഭിക്കുന്നത്. കൊറോണയുമുണ്ട്, ചുമതലയുമുണ്ട്. എംപിമാര്‍ ചുമതലയുടെ പാത തിരഞ്ഞെടുത്തു. അവരെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. ഇത്തവണ ലോക്‌സഭയും രാജ്യസഭയും വ്യത്യസ്ത സമയത്താണ് നടക്കുക. ശനി, ഞായര്‍ ദിവസങ്ങളില്‍ സഭ ചേരും.എല്ലാം എംപിമാരും ഇത് അംഗീകരിച്ചുവെന്നും മോദി പറഞ്ഞു. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിന് മുന്നില്‍ ലോക്‌സഭ ടിവിയോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഒക്ടോബര്‍ 1 വരെ നീളുന്ന 18 നാളത്തെ സെക്ഷനില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, ചൈനീസ് പ്രകോപനം, കോവിഡ് പ്രതിസന്ധി, ജിഡിപി തകര്‍ച്ച തുടങ്ങിയ ചര്‍ച്ചയാവും. കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഇരു സഭകളും സമ്മേളിക്കുക.

]]>