monson mavunkal – malayalees.ch https://malayalees.ch Malayalam Online News Portal Tue, 17 Oct 2023 05:18:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png monson mavunkal – malayalees.ch https://malayalees.ch 32 32 മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം അടുത്ത മാസം; കെ സുധാകരൻ ഉൾപ്പെടെ ഏഴ് പ്രതികൾ https://malayalees.ch/monson-mavunkal-case-charge-sheet-next-month/ Tue, 17 Oct 2023 05:18:11 +0000 https://malayalees.ch/?p=89537 മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും പൂർത്തിയായി. കേസിൽ ആകെ ഏഴ് പ്രതികളുണ്ട്.

മോൺസൺ മാവുങ്കൽ, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐ ജി ലക്ഷ്മണ, എബിൻ എബ്രഹാം, എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്പി സന്തോഷ്‌ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ട് വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്.

മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽവെച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസൺ മാവുങ്കലിന്റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകി.

]]>
മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരൻ ഇഡിക്ക് മുന്നിൽ ഹാജരാവില്ല https://malayalees.ch/monson-mavunkal-k-sudhakaran-ed/ Wed, 16 Aug 2023 05:13:16 +0000 https://malayalees.ch/?p=86241 മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് അറിയിക്കും. കേസിൽ 18ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ ഇ.ഡി നോട്ടീസ് നൽകിയിരുന്നു.

ഈ മാസം 18ന് കൊച്ചിയിലെ ഓഫീസിലെത്താനായിരുന്നു നിർദ്ദേശം. മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ഡൽഹിയിലെ തടസങ്ങൾ നീക്കാൻ കെ.സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസൺ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

കെ സുധാകരൻ പണം കൈമാറുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നതായി പരാതിക്കാരൻ മൊഴിനൽകിയിട്ടുണ്ട്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇഡിയും കേസെടുത്തിരിക്കുന്നത്.

അതേസമയം കേസിൽ പ്രതിസ്ഥാനത്തുള്ള ഐജി ലക്ഷ്മൺ ഇതുവരെ ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. എന്നാൽ ലക്ഷ്മണിനെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശം നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ ചോദ്യം ചെയ്യാനും കൂടുതൽ പേരുടെ മൊഴിയെടുക്കാനുമാണ് ഇഡി നീക്കം.

]]>
മോൻസൻ മാവുങ്കൽ കേസ്; ഐജി ജി.ലക്ഷ്മണയെ കുരുക്കി ശബ്ദ രേഖ https://malayalees.ch/crucial-audio-recording-against-ig-g-lakshmana/ Mon, 31 Jul 2023 04:45:24 +0000 https://malayalees.ch/?p=85306 മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഐജി ജി.ലക്ഷ്മണയെ കുരുക്കി ശബ്ദ രേഖ. മോൻസനെ മുൻ ഡിജിപി അനിൽ കാന്തിലേക്ക് എത്തിക്കാൻ ഇടനില നിന്നത് ലക്ഷ്മണയെന്നാണ് ലഭിച്ച ശബ്ദരേഖ.

അനിത പുല്ലയിലും പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹി ജോസ് മാത്യു പനച്ചിക്കലും തമ്മിൽ സംസാരിക്കുന്ന ശബ്ദ രേഖ ലഭിച്ചു. ‘ലക്ഷ്മണ പറഞ്ഞു എല്ലാം പറഞ്ഞുവച്ചിട്ടുണ്ടെന്ന്. അപ്പോൾ ഞങ്ങൾ പറഞ്ഞു രാവിലെ വരാൻ സമയമില്ലെന്ന്. പന്ത്രണ്ടരയോടെയാണ് ഡിജിപിയുടെ അടുത്തേക്ക് ഞങ്ങൾ പോയത്’ -ജോസ് മാത്യു പനച്ചിക്കൽ ശബ്ദരേഖയിൽ പറയുന്നു. പുരാവസ്തുക്കളുടെ ക്ലിയറൻസ് ശരിയാക്കാനാണ് ഡിജിപിയെ കണ്ടതെന്ന് അനിത പുല്ലയിൽ പറയുന്നു.

മോൻസൻ മാവുങ്കലുമായി ഒരു തരത്തിലും ബന്ധമില്ല, മോൻസന് വേണ്ടി ഇടപെട്ടിട്ടില്ല എന്നിവയായിരുന്നു ജി.ലക്ഷ്മണയുടെ വാദം. എന്നാൽ ഇത് തള്ളുന്ന ശബ്ദരേഖയാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്.

]]>
മോൻസൻ മാവുങ്കലുമായി നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക ഇടപാട്; കണ്ടെത്തി അന്വേഷണ സംഘം https://malayalees.ch/manu-police-officials-have-economic-transaction-with-monson-mavunkal/ Mon, 10 Jul 2023 08:21:42 +0000 https://malayalees.ch/?p=84130
കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. മോൻസൻ മാവുങ്കലുമായി നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക ഇടപാടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. 

കെ സുധാകരൻ പ്രതിചേർക്കപ്പെട്ട മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണായക നീക്കത്തിലേക്ക് കടക്കുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.മോൻസന്റെയും അയാളുടെ ജീവനക്കാരുടേയും ബാങ്ക് സ്റ്റേറ്റുമെന്റുകൾ വിശദമായി പരിശോധിച്ച് കഴിഞ്ഞു. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നിരവധി തവണ ഇയാൾ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തൽ.ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ സർവ്വീസിൽ ഇരിക്കുന്നവരും അല്ലാത്തവരുമായ ഉദ്യോഗസ്ഥരെ കൂടി ചോദ്യം ചെയ്യാനാണ് തീരുമാനം .നിലവിൽ സ്വകാര്യ ആവശ്യവുമയി വിദേശത്തുള്ള അന്യേഷണ സംഘത്തലവൻ ഡി വൈ എസ് പി വൈ ആർ റസ്റ്റം നാളെ മടങ്ങിയെത്തും. നാളെ തന്നെ വിശദമായ യോഗം ചേർന്ന് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും, തിയ്യതിയും തീരുമാനിക്കും. കൂടുതൽ പേർ ഇനിയും പ്രതിപ്പട്ടികയിലേക്ക് വരുമെന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്.

അതേസമയം നിലവിൽ പ്രതി ചേർക്കപ്പെട്ട മുൻ ഡിഐജി എസ് സുരേന്ദ്രന്റേയും, ഐജി ജി.ലക്ഷ്മണയുടേ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ശേഷം അറസ്റ്റ് അടക്കമുള്ള മറ്റ് നടപടിക്രമങ്ങളിലേക്ക് കടന്നാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.

]]>
‘ഭയമില്ല, ഒളിവിലും പോകില്ല’; കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് കെ സുധാകരന്‍ https://malayalees.ch/k-sudhakaran-reaction-after-arrest/ Sat, 24 Jun 2023 04:12:55 +0000 https://malayalees.ch/?p=83223 മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ തന്നെ ശിക്ഷിക്കാന്‍ ഒരു തെളിവും ആരുടേയും പക്കലില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഒരിക്കലും ഒളിവില്‍ പോകില്ലെന്നും കോടതിയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോടതിയില്‍ കേസ് വരട്ടെ. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടേ. അതിനനുസരിച്ച് എല്ലാം ഉള്‍ക്കൊള്ളാന്‍ എന്റെ മനസ് തയാറായിട്ടുണ്ട്. സുധാകരന്‍ പറഞ്ഞു. അന്വേഷണസംഘം ചോദിച്ചതിനെല്ലാം താന്‍ കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്നും തനിക്കെതിരെ അവര്‍ക്ക് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ആശങ്കയോ ഭയമോ ഇല്ല. എന്തും നേരിടാന്‍ ഒരുക്കമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല മുന്‍കൂര്‍ ജാമ്യം നേടിയാണ് ചോദ്യം ചെയ്യലിനായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി എത്തിയത്. രാവിലെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് പുറപ്പെടും മുന്‍പ് മാധ്യമങ്ങളെ കണ്ട കെ പി സി സി പ്രസിഡന്റ് ഒരാശങ്കയും ഇല്ലന്നാണ് പറഞ്ഞത്. ചോദ്യം ചെയ്യല്‍ 7 മണിക്കൂര്‍ നീണ്ടു .വൈകീട്ട് 6 മണിയോടെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്

]]>
ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന പരാതി: പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരന്‍ https://malayalees.ch/court-approves-pocso-case-against-monson-mavunkal/ Sat, 17 Jun 2023 07:29:05 +0000 https://malayalees.ch/?p=82903 ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്‍സണ്‍ മാവുങ്കലിനെതിരായി പോക്‌സോ കേസ് തെളിഞ്ഞെന്ന് കോടതി. 2019ലാണ് കേസില്‍ ആസ്പദമായ സംഭവം നടന്നത്. മുഴുവന്‍ വകുപ്പുകളിലും മോന്‍സണ്‍ കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി വിധി പറഞ്ഞു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ മോന്‍സണ് ജാമ്യം ലഭിച്ചിരുന്നെങ്കിലും ഈ കേസില്‍ മാത്രമാണ് ജാമ്യം ലഭിക്കാതിരുന്നത്. പോക്‌സോ കേസില്‍ കുറ്റക്കാരനെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതോടെ മോന്‍സണ്‍ ഇനിയും ജയിലില്‍ തന്നെ തുടരും.

രണ്ട് വര്‍ഷത്തോളം കാലം തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ആ കാലയളവില്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നുമാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. എന്തുകൊണ്ട് പരാതി പറയാന്‍ വൈകിയെന്നും ഇത് തന്നെ കുടുക്കാനുള്ള ശ്രമമാണെന്നുമായിരുന്നു മോന്‍സന്റെ വാദം. എന്നാല്‍ ഭീഷണി ഭയന്നാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പോക്‌സോ നിയമത്തിലെ 7,8 വകുപ്പുകളും ഐപിസി 370 (പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുവയ്ക്കല്‍), 342 (അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍), 354 എ ( സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം), 376 (ബലാത്സംഗം), 313 (സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍), 506( ഭീഷണിപ്പെടുത്തല്‍) മുതലായവയാണ് മോന്‍സണെതിരെ ചുമത്തിയിരുന്നത്. ഇതിലെല്ലാം മോന്‍സണ്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു.

മോന്‍സന്റെ വീട്ടില്‍ ജോലി ചെയ്തുവന്നിരുന്ന സ്ത്രീയുടെ മകളാണ് കേസിലെ പരാതിക്കാരി. കുട്ടിയ്ക്ക് വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ ചൊവ്വാഴ്ച അന്തിമ വാദം പൂര്‍ത്തിയാക്കിയ ശേഷം കോടതി ഇന്ന് വിധി പറയുമെന്ന് നിശ്ചയിക്കുകയായിരുന്നു. കേസില്‍ മോന്‍സണെതിരായ ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി പറയും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ ആര്‍ റസ്റ്റമാണ് കേസ് അന്വേഷിച്ച് മോന്‍സണെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

]]>
‘മോ​ൻ​സ​ൺ മാവുങ്കലുമായി ബന്ധമില്ല, തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും’; കെ. സുധാകരൻ https://malayalees.ch/k-sudhakaran-against-monson-mavungkal-case/ Tue, 13 Jun 2023 07:43:33 +0000 https://malayalees.ch/?p=82672 മോ​ൻ​സ​ൺ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കേസിൽപ്പെട്ടത് എങ്ങനെയെന്ന് നിയമപരമായി പഠിക്കുന്നു. ബുധനാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. സാവകാശം നൽകിയില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും കെ സുധാകരൻ ആലുവയിൽ പറഞ്ഞു.

മോ​ൻ​സ​ൺ മാവുങ്കൽ മുഖ്യപ്രതിയായ തട്ടിപ്പ് കേസിൽ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനു പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. പരാതിക്കാരുമായി ബന്ധമില്ല, നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നു. കേസില്ലാതിരുന്നതുകൊണ്ടാണ് എതിർ പരാതി നൽകാതിരുന്നത്. കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരാണ് ഇതിന് പിന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.

കെപിസിസി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും കേസിൽ കുരുക്കാമെന്ന് വ്യാമോഹിക്കുന്ന പിണറായി മൂഡസ്വർഗത്തിലാണ്. പരാതിക്കാർ പറയുന്ന പാർലമെന്ററി കമ്മിറ്റിയിൽ താൻ അംഗമായിരുന്നില്ല. ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. മോൻസന്‍റെ അടുത്ത് ചികിത്സയ്ക്ക് പോയതാണ്. പ​ല പ്ര​മു​ഖ​രും മോ​ൻ​സ​ന്‍റെ അ​ടു​ത്ത് വ​ന്ന് പോയിട്ടുണ്ട്. അവർക്കെല്ലാം ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്. നാളെ കളമശേരിയിലെ ക്രൈംബ്രാ‍ഞ്ച് ഓഫിസിൽ നേരിട്ടു ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു.

]]>
മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം: ഐ ജി ഗുഗുലോത്ത് ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ നീട്ടി https://malayalees.ch/i-g-guguloth-lakshmanas-suspension-extended/ Wed, 16 Nov 2022 04:23:29 +0000 https://malayalees.ch/?p=71359 ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. മോന്‍സനെതിരായ കേസ് ഒത്തുതീര്‍ക്കാന്‍ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ ഇടപെട്ടുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. 

ഐ ജി ലക്ഷ്മണയ്‌ക്കെതിരായ വകുപ്പ് തല അന്വേഷണം പൂര്‍ത്തിയായിട്ടില്ല. മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മാസം പത്തിനാണ് ലക്ഷ്മണയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

]]>
മീൻ വാങ്ങാനും തേങ്ങയെടുക്കാനും ഡിഐജിയുടെ വാഹനം; മോൻസൺ പൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്ന് ഡ്രൈവർ https://malayalees.ch/monson-mavunkal-police-vehicle/ Tue, 16 Aug 2022 04:33:04 +0000 https://malayalees.ch/?p=66477 പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കൽ പൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി മോൻസണിൻ്റെ ഡ്രൈവർ. മീൻ വാങ്ങാനും തേങ്ങയിടീക്കാനും മോൻസൺ ഡിഐജി സുരേന്ദ്രൻ്റെ വാഹനം ഉപയോഗിച്ചു എന്ന് ഡ്രൈവർ ജയ്സൺ പറഞ്ഞു. കൊവിഡ് കാലത്തായിരുന്നു ഇത്. അനിത പുല്ലയിലിൻ്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് മോൻസൺ മടങ്ങിയത് ബീക്കൺ വച്ച വാഹനത്തിലായിരുന്നു എന്നും ഡ്രൈവർ പറഞ്ഞു.

മട്ടാഞ്ചേരിയിൽ ഒരു പൊലീസുകാരന് കുപ്പി കൊടുക്കാൻ പറഞ്ഞു. അത് കൊടുത്തിട്ട് തേങ്ങെയെടുക്കാൻ പോയി. എന്നിട്ട് തുറവൂർ പോയി മീനെടുത്ത് കലൂർ പോവുകയായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കായി മോൻസൺ പൊലീസ് വാഹനം ഉപയോഗിച്ചിട്ടുണ്ട്. വേറൊരു തവണ മട്ടാഞ്ചേരിക്ക് പോയി.

മോൻസണുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.

മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. കെ. സുധാകരന് എതിരായി ഉയർന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറിയത്. അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയുള്ളൂവെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുക്കേസിൽ ഐ.ജി. ജി. ലക്ഷ്മൺ അടക്കം ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രൈം ബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതുവരെ നടന്ന അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ അറിയിച്ചത്. മോൻസൻ മാവുങ്കലിന്റെ വീടിന് പൊലീസ് സംരക്ഷണം നൽകിയത് സ്വാഭാവിക നടപടിയെന്ന് ക്രൈം ബ്രാഞ്ച് ന്യായീകരിച്ചു.

]]>
മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും https://malayalees.ch/monson-mavunkal-case-high-court/ Wed, 10 Aug 2022 04:38:57 +0000 https://malayalees.ch/?p=66183 മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിൽ ഐ.ജി ജി. ലക്ഷ്മൺ അടക്കം ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെയുള്ള ആരോപണങ്ങളിലെ അന്വേഷണവും കോടതി പരിശോധിക്കും. ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

എറണാകുളം ക്രൈം ബ്രാഞ്ച് എസ്.പിയിൽ നിന്ന് അന്വേഷണം മാറ്റണമെന്നും, ഡി.ജി.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഷമീർ എം.ടി. സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപണമുയർന്ന ഐ.ജി…ജി. ലക്ഷ്മൺ, മുൻ ഡിഐജി എസ്. സുരേന്ദ്രൻ, സി.ഐ എ. അനന്തലാൽ, എസ്.ഐ എ.ബി. വിബിൻ, മുൻ സി.ഐ പി.ശ്രീകുമാർ എന്നിവർക്കെതിരെ തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച സ്റ്റേറ്റ്‌മെന്റിൽ അറിയിച്ചത്. മുൻ ഡിഐജി എസ്. സുരേന്ദ്രനും കുടുംബത്തിനും മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും തട്ടിപ്പുകേസിൽ പ്രതിയാക്കാനുള്ള തെളിവ് ലഭിച്ചില്ല. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറിയെന്ന അനൂപ് എന്നയാളുടെ പരാതിയിൽ അന്വേഷണം തുടരുകയാണ്. കെ.സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.

]]>