monson-mavunkal – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Feb 2022 13:22:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png monson-mavunkal – malayalees.ch https://malayalees.ch 32 32 പീഡനക്കേസുകളിൽ ജാമ്യാപേക്ഷയുമായി മോൻസൺ മാവുങ്കൽ ഹൈക്കോടതിയിൽ https://malayalees.ch/monson-mavunkal/ Mon, 07 Feb 2022 13:21:58 +0000 https://malayalees.ch/?p=56619 പീഡനക്കേസുകളിൽ ജാമ്യാപേക്ഷയുമായി മോൻസൺ മാവുങ്കൽ ഹൈക്കോടതിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും, യുവതിയെ പീഡിപ്പിച്ച കേസിലും ആണ് മോന്‍സന്‍ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

തനിക്കെതിരായ പീഡനക്കേസുകൾ കെട്ടിച്ചമച്ചതാണെന്നാണ് മോൻസന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ അതിജീവിത തനിക്കെതിരെ മൊഴി നൽകിയതെന്നും മോൻസൺ പറഞ്ഞു.

]]>
Monson Mavunkal : മോൻസൺ മാവുങ്കലിനെതിരെ കാറുകൾ തട്ടിയെടുത്തെന്ന പരാതി കൂടി; ക്രൈംബ്രാഞ്ച് അന്വേഷിക്കും https://malayalees.ch/one-more-case-registered-against-monson-mavunkal/ Wed, 02 Feb 2022 04:04:11 +0000 https://malayalees.ch/?p=56361 കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലും പീഡന പരാതിയലുമടക്കം പ്രതിയായ മോൻസൻ മാവുങ്കലിനെതിരെ (Monson Mavunkal)  ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പണം നൽകാതെ ആറ് കാറുകൾ തട്ടിയെടുത്തെന്നാണ് കേസ്. ബംഗലൂരു സ്വദേശിയായ വ്യാപാരിയുടെ പരാതിയിലാണ് നടപടി. കേസ് ക്രൈംബ്രാഞ്ച്(crime branch) അന്വേഷിക്കും

മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുകയാണ്. എന്നാൽ ഇഡിയുടെ ഇടപെടലിന് പിറകിൽ നിക്ഷിപ്ത താൽപ്പര്യമെന്ന് സർക്കാർ ഹൈക്കോടതിയിൽ കുറ്റപ്പെടുത്തിയിരുന്നു. 

അതിനിടെ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിനെവഴിവിട്ട് സഹായിച്ചതിന്റെ പേരിൽ നടപടി നേരിടുന്ന ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ നീട്ടിയിരിക്കുകയാണ്.   സസ്പെൻഷൻ കാലാവധി നാല് മാസം കൂടിയാണ് നീട്ടിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയുടേതാണ് തീരുമാനം. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് നവംബര്‍ പത്തിനാണ് ലക്ഷ്മണയെ സസ്പെന്‍റ് ചെയ്തത്. സസ്പെൻഷൻ കാലാവധി 60 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വീണ്ടും അവലോകന സമിതി ചേര്‍ന്നത്. 

]]>
മോൻസൺ കേസ്; ചോദ്യങ്ങൾ ഉയർത്തി ഹൈക്കോടതി, ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും വിമർശനം https://malayalees.ch/monson-mavunkal-case-high-court-against-loknath-behera-and-manoj-abraham/ Thu, 11 Nov 2021 09:25:09 +0000 https://malayalees.ch/?p=52346 മോൻസൺ കേസിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമർശനം. ഉന്നത ഉദ്യോഗസ്ഥർ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പോയത് എന്തിനെന്ന് ഹൈക്കോടതി. മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് എബ്രഹാമിന്റെ കത്ത് എവിടെ എന്ന് ആരാഞ്ഞ് ഹൈക്കോടതി, സത്യവാങ്മൂലം വായിച്ച് നോക്കാനും ഡിജിപിയോട് പറഞ്ഞു.

മനോജ് എബ്രഹാം കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. മോൻസൺ മാവുങ്കലിന്റെ വീട് സന്ദർശിച്ചതിന് ശേഷം സംശയം തോന്നിയ എഡിജിപി ഇന്റലിജൻസിന് കത്ത് നൽകി എന്നല്ലേ ആദ്യം പറഞ്ഞതെന്ന് ചോദിച്ച കോടതി, സത്യവാങ്മൂലം വായിച്ചു നോക്കാൻ ഡിജിപി ആവശ്യപ്പെടുകയും ചെയ്തു.

സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും വെറുതെ ഒരു വീട്ടിൽ പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതിക്ക് മുന്നിൽ ഉരുളെണ്ടെന്നും കോടതി ഡിജിപിയോട് പുറഞ്ഞു. കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും കേൾക്കും.

]]>
മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസ്; പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി https://malayalees.ch/monson-mavunkal-pocso-case-investigation/ Sat, 23 Oct 2021 04:08:52 +0000 https://malayalees.ch/?p=51406 മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. മോൻസൺ താമസിച്ച വീടുകളിൽ നിന്ന് തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചു. മോൻസന്റെയും കൂട്ടാളികളുടെയും പങ്കുകൾ എല്ലാം പെൺകുട്ടി അന്വേഷണസംഘത്തിനു മുന്നിൽ വിശദീകരിച്ചു.

മോൻസൺ തന്റെ വീട്ടിൽ നടത്തുന്ന തിരുമൽ കേന്ദ്രത്തിലും മോൻസൺ വാടകയ്ക്ക് എടുത്ത വീട്ടിലുമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇവിടങ്ങളിൽ നിന്ന് തെളിവുകളും ചില തൊണ്ടി മുതലുകളും അന്വേഷണസംഘം ശേഖരിച്ചു. കേസിൽ മോൻസന്റെ ജീവനക്കാരും പ്രതികളാവും. രണ്ടു ദിവസമെടുത്താണ് ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയുടെ മൊഴിയെടുത്തത്.

ഡി.ആർ.ഡി.ഒയുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ മോൻസൺ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലാണ്. കേസിൽ മോൻസന്റെ അറസ്റ്റ് തിങ്കളാഴ്ചയോട രേഖപ്പെടുത്തും. ഉടൻ തന്നെ മോൻസണെ കസ്റ്റഡിയിലും വാങ്ങും. പെൺകുട്ടിയുടെ മൊഴിപ്രകാരം മോൻസൺ ന്റെ ജീവനക്കാരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെയും നടപടി വരും.

]]>