Monkeypox – malayalees.ch https://malayalees.ch Malayalam Online News Portal Wed, 03 Aug 2022 04:29:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Monkeypox – malayalees.ch https://malayalees.ch 32 32 കുരങ്ങുവസൂരി : പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ് https://malayalees.ch/monkeypox-kerala-strengthen-measures/ Wed, 03 Aug 2022 04:29:38 +0000 https://malayalees.ch/?p=65834 സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ച പശ്താത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി.

സംസ്ഥാനത്ത് ഇതുവരെ കുരങ്ങുവസൂരി സ്ഥിരീകരിച്ചത് അഞ്ചുപേർക്ക്. വ്യാപനത്തോത് വളരെ കുറവെന്ന് വിലയിരുത്തുമ്പോഴും കുരങ്ങുവസൂരിയിൽ ജാഗ്രത ശക്തമാക്കുകയാണ് സർക്കാർ. രേഗലക്ഷണങ്ങളുള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയമാകണമെന്നും ആശങ്കവേണ്ടെന്നുമാണ് ആരോഗ്യവകുപ്പിൻറെ നിർദേശം. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കി, നിലവിൽ ചികിത്സയിലുള്ള മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ആദ്യ രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയെ ഡിസ്ചാർജ് ചെയ്തിരുന്നു. തൃശൂരിൽ കുരങ്ങുവസൂരിയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നെത്തുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

]]>
സംസ്ഥാനത്ത് കൂടുതൽ കുരങ്ങുവസൂരി കേസുകൾ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ് https://malayalees.ch/monkeypox-alert-in-kerala/ Sat, 23 Jul 2022 05:05:03 +0000 https://malayalees.ch/?p=65282 സംസ്ഥാനത്ത് കൂടുതൽ കുരങ്ങുവസൂരി കേസുകൾ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണവും പരിശോധനയും കർശനമാക്കാനാണ് നിർദേശം. നിലവിൽ മൂന്ന് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

കുരങ്ങുവസൂരി കേസുകൾ വർധിക്കുന്നതിന്റെ ആശങ്കയിലാണ് കേരളം. ഇന്നലെ മലപ്പുറം സ്വദേശിയായ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ മൂന്നായി. കൊല്ലം,കണ്ണൂർ ജില്ലകളിലാണ് മറ്റ് രണ്ട് രോഗികളുള്ളത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും യുഎഇയിൽ നിന്ന് എത്തിയവരായതിനാൽ ഇവിടെ നിന്നുള്ള യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. നാല് വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനം നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

രോഗികളുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ പരിശോധഫലം നെഗറ്റീവാകുന്നതിന്റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. അവസാനം രോഗം സ്ഥിരീകരിച്ച 35കാരന്റെ സമ്പർക്കത്തിലുണ്ടായിരുന്നവരെ നിലവിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാളുൾപ്പടെ രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങൾ ഉള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയമാകണമെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

]]>
കുരങ്ങുപനി: വസൂരി വാക്‌സിന്‍ ഫലപ്രദമെന്ന് വാദം https://malayalees.ch/%e0%b4%95%e0%b5%81%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%b8%e0%b5%82%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%b8/ Tue, 24 May 2022 04:15:14 +0000 https://malayalees.ch/?p=62318 കുരുങ്ങുപനി പടരുന്ന സാഹചര്യത്തില്‍ വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്‌സിന്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ യുകെ. വസൂരി വാക്‌സിന്‍ 85% ഫലപ്രദമാണ്. ജനങ്ങള്‍ക്കു മുഴുവന്‍ വാക്‌സിന്‍ നല്‍കുന്നില്ലെങ്കിലും ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ രോഗികള്‍ക്കും സമ്പര്‍ക്കത്തിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് യുകെ ആരോഗ്യസുരക്ഷ ഏജന്‍സി ഉപദേഷ്ടാവ് ഡോ.സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു.

കുരങ്ങു പനി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ യൂറോപ്പില്‍ കനത്ത ജാഗ്രതയാണ്. ലോകമെമ്പാടും 126 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുമായി അടുത്തു ബന്ധപ്പെട്ടവര്‍ക്ക് 21 ദിവസം സമ്പര്‍ക്കവിലക്ക് വേണമെന്ന് ബ്രിട്ടന്‍ നിര്‍ദേശിച്ചു.

സ്‌പെയിന്‍ തലസ്ഥാനമായ മഡ്രിഡില്‍ 27 പേര്‍ക്കും ബ്രിട്ടനില്‍ 56 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പോര്‍ച്ചുഗലില്‍ 14 പേരും അമേരിക്കയില്‍ 3 പേരും രോഗബാധിതരായി. സ്‌കോട്ട്‌ലന്‍ഡിലും ഡെന്‍മാര്‍ക്കിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. കുരങ്ങില്‍ നിന്നു പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പര്‍ക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

1960 ല്‍ കോംഗോയിലാണ് കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത് ചിക്കന്‍പോക്‌സിനു സമാനമായ കുരുക്കള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പരോക്ഷമായി രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.

രോഗം ആശങ്കാജനകമാണെങ്കിലും കൊവിഡ് 19 പോലുള്ള സാഹചര്യം നിലവിലില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ടോക്കിയോയില്‍ പറഞ്ഞു. കടുത്ത വിലക്ക് പോലുള്ള നടപടികള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ രോഗം പടര്‍ന്നത് സംബന്ധിച്ച ആരോഗ്യ മുന്നറിയിപ്പ് യുകെ നല്‍കിയിട്ടുണ്ട്.

]]>
ഇസ്രായേലിലും കുരങ്ങുപനി; 12 രാജ്യങ്ങളിലായി 100 പേര്‍ പനിബാധിതരെന്ന് ലോകാരോഗ്യ സംഘടന https://malayalees.ch/monkeypox-reaches-israel-as-who-confirms-nearly-100cases-across-globe/ Mon, 23 May 2022 08:16:15 +0000 https://malayalees.ch/?p=62251 ഇസ്രായേലില്‍ ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരാൾക്കാണ് പനി സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ് രോഗം. 12 രാജ്യങ്ങളിലായി 100 പേരെ കുരങ്ങുപനി ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇസ്രായേലില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരു വ്യക്തിയിൽ ആദ്യമായി കുരങ്ങുപനി കണ്ടെത്തിയതായും സംശയാസ്പദമായ മറ്റ് കേസുകൾ പരിശോധിക്കുന്നതായും ഇസ്രായേൽ അധികൃതർ അറിയിച്ചു. പനിയും മുറിവുകളുമായി വിദേശത്ത് നിന്നും എത്തുന്നവരോട് ഡോക്ടറെ കാണാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുരങ്ങുപനിയുടെ വ്യാപനം ആശങ്കപ്പെടേണ്ട ഒന്നാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഞായറാഴ്ച പറഞ്ഞു. ഏത് വാക്സിനാണ് ഫലപ്രദമെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

കുരങ്ങുപനി സാധാരണ കണ്ടുവരാത്ത രാജ്യങ്ങളിൽ നിരീക്ഷണം വ്യാപിപ്പിക്കുന്നതിനാൽ കൂടുതൽ കേസുകൾ തിരിച്ചറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ അറിയിച്ചു, കുരങ്ങുപനിയുടെ വ്യാപനം എങ്ങനെ ലഘൂകരിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ മാർഗനിർദേശങ്ങളും വരും ദിവസങ്ങളിൽ രാജ്യങ്ങൾക്ക് നൽകുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

]]>