monkey attack – malayalees.ch https://malayalees.ch Malayalam Online News Portal Wed, 14 Jun 2023 04:34:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png monkey attack – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി ; അക്രമസ്വഭാവമുള്ളതിനാൽ ജാഗ്രത നിർദ്ദേശം https://malayalees.ch/hanuman-monkey-escaped-from-thiruvananthapuram-zoo/ Wed, 14 Jun 2023 04:34:06 +0000 https://malayalees.ch/?p=82691 തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി. പുതുതായി മൃഗശാലയിൽ എത്തിച്ച കുരങ്ങാണ് ചാടിപ്പോയത്. അക്രമസ്വഭാവമുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.

തിരുവനന്തപുരം മൃഗശാലയിൽ രണ്ട് സിംഹങ്ങൾ ഉൾപ്പെടെ നിരവധി മൃഗങ്ങളെ എത്തിച്ചിരുന്നു. തുടർന്ന് ക്വാറന്റീൻ കാലയളവിന് ശേഷം മറ്റന്നാൾ മന്ത്രി ചിഞ്ചുറാണിയെത്തി മൃഗങ്ങളുടെ പേരിടൽ ചടങ്ങും തുറന്നുവിടലും നടത്താനിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് പരീക്ഷണാർത്ഥം കുരങ്ങിനെ തുറന്നു വിട്ടപ്പോഴാണ് കൂട്ടിൽ നിന്ന് കുരങ്ങ് പുറത്തു ചാടിയത്. കുരങ്ങിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

]]>
കുരങ്ങുകളുടെ കൂട്ട ആക്രമണം; ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്നുവീണ് യുവാവിന് ദാരുണാന്ത്യം https://malayalees.ch/attacked-by-monkeys-up-man-falls-off-terrace-dies/ Wed, 09 Nov 2022 10:48:17 +0000 https://malayalees.ch/?p=70984 കുരങ്ങുകളുടെ ആക്രമണത്തെ തുടർന്ന് വീടിന്റെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. നൈബസ്തി നിവാസിയായ ആശിഷ് ജെയിൻ എന്നയാളാണ് മരിച്ചത്. വീട് വൃത്തിയാക്കുന്നതിനായി രണ്ടാം നിലയിൽ കയറിയതായിരുന്നു ആശിഷ്.

വൃത്തിയാക്കുന്നതിനിടെ വീടിന്റെ മുകളിൽ ഇരുന്നിരുന്ന ഒരു കൂട്ടം കുരങ്ങൻമാർ ആശിഷിനെ അക്രമിക്കുകയായിരുന്നു. കുരങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ഓടുന്നതിന്റെ ഇടയ്‌ക്ക് കാൽ വഴുതി രണ്ടാം നിലയിൽ നിന്ന് വീഴുകയായിരുന്നു. വീഴ്‌ച്ചയിൽ തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റു.

ആശിഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.ജനങ്ങളെ നിരന്തരം ആക്രമിച്ച് പരുക്കേൽപ്പിക്കുന്ന കുരങ്ങുകളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആദർശ് നഗർ, ഹനുമാൻ ഗഞ്ച്, നായ് ബസ്തി, മഹാവീർ നഗർ, സുഹാഗ് നഗർ, കോട്‌ല മൊഹല്ല, ഗാധിയ, ചാന്ദ്വാർ ഗേറ്റ്, ജലേസർ റോഡ്, കോട്‌ല റോഡ്, വിഭാവ് നഗർ തുടങ്ങിയ സ്ഥലങ്ങളിൽ കുരങ്ങ് ശല്യം രൂക്ഷമാണ്.

]]>
താജ്മഹൽ കാണാനെത്തിയ സ്പാനിഷ് വനിതയ്ക്ക് കുരങ്ങ് ആക്രമണം; 10 ദിവസത്തിനിടെ നാലാമത്തെ സംഭവം https://malayalees.ch/monkeys-attack-spanish-tourist-inside-taj-mahal/ Tue, 20 Sep 2022 12:29:46 +0000 https://malayalees.ch/?p=68354 താജ്മഹൽ കാണാനെത്തിയ വിനോദസഞ്ചാരിയായ സ്പാനിഷ് യുവതിയെ കുരങ്ങുകൾ ആക്രമിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് നാലാം തവണയാണ് വിനോദസഞ്ചാരികൾ കുരങ്ങുകളുടെ ആക്രമണത്തിനിരയാകുന്നത്. യുവതിയുടെ ഇടതുകാലിനാണ് പരുക്കേറ്റത്. യുവതിക്ക് താജ്മഹലിലെ ജീവനക്കാരും ഫോട്ടോഗ്രാഫർമാരും ചേർന്ന് പ്രാഥമിക ചികിത്സ നൽകി. ഭർത്താവിനൊപ്പമാണ് ഇവർ താജ്മഹൽ കാണാനെത്തിയത്.

കുരങ്ങിന്റെ ചിത്രമെടുക്കുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടതെന്ന് താജ്മഹലിലെ കൺസർവേഷൻ അസിസ്റ്റന്റ് രാജകുമാരൻ വാജ്പേയി പറഞ്ഞു. അവർക്ക് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. വിനോദസഞ്ചാരികളെ കുരങ്ങുകളിൽ നിന്ന് സംരക്ഷിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വർധിച്ചുവരുന്ന കുരങ്ങ് ശല്യത്തിന് പരിഹാരവും കണ്ടെത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും പ്രാദേശിക അധികാരികൾക്കും കഴിഞ്ഞിട്ടില്ലെന്ന് സഞ്ചാരികൾ ആരോപിക്കുന്നു.

കുരങ്ങ് ശല്യത്തിന് പരിഹാരം കാണുന്നതിനായി ജില്ലാ ഭരണകൂടത്തിനും പൗരസമിതിക്കും വനംവകുപ്പിനും കത്തയച്ചിട്ടുണ്ടെന്നും സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് രാജ്കുമാർ പട്ടേൽ പറഞ്ഞു. കുരങ്ങുകളുടെ കൂടെ ഫോട്ടോയെടുക്കുന്നതും അവരുമായി കൂട്ടുകൂടാൻ നോക്കുന്നതും വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

]]>