monitory policy – malayalees.ch https://malayalees.ch Malayalam Online News Portal Fri, 08 Oct 2021 08:40:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png monitory policy – malayalees.ch https://malayalees.ch 32 32 ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല https://malayalees.ch/rbi-monitory-policy/ Fri, 08 Oct 2021 08:40:34 +0000 https://malayalees.ch/?p=50681 പലിശനിരക്കില്‍ മാറ്റമില്ലാതെ ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിലും മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. 3.35 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.

തുടര്‍ച്ചയായി എട്ടാംതവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തീരുമാനിക്കുന്നത്. 2020 മാര്‍ച്ചിലാണ് റിപ്പോ നിരക്ക് 4ശതമാനമായി കുറച്ചത്. റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ ഇത്തവണ മാറ്റം വരുമെന്നായിരുന്നു പ്രതീക്ഷ. ഒരുപാദം കൂടി ഇതേനിരക്ക് തുടരാനാണ് ഇപ്പോള്‍ ആര്‍ബിഐയുടെ പണനയ സമിതി തീരുമാനം. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തിരിച്ചുവരികയാണെന്നും ശക്തിപ്പെടുകയാണെന്നും ആശങ്കകള്‍ വേണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

]]>