Money Laundering – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Aug 2023 11:15:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Money Laundering – malayalees.ch https://malayalees.ch 32 32 ഇഡി കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം: വിചാരണ കോടതി നടപടികൾക്ക് സ്റ്റേ https://malayalees.ch/relief-for-bineesh-kodiyeri-in-ed-case/ Thu, 10 Aug 2023 11:15:09 +0000 https://malayalees.ch/?p=85956 കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. ഇഡി കേസിലെ വിചാരണ കോടതി നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയതിനെ തുടർന്നാണ് ബിനീഷ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഹേമന്ത് ആണ് ഹർജി പരിഗണിച്ചത്. ലഹരിക്കടത്ത് കേസിലെ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതിനാൽ ഹൈക്കോടതി നടപടികൾ പൂർത്തിയാകുന്നതുവരെ ബിനീഷിന് വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ല. 2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ് തൃശൂർ സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ നടി അനിഖ എന്നിവരെ ലഹരി കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതായിരുന്നു കേസിന്റെ തുടക്കം.

ഒന്നാം പ്രതി അനൂപിൽ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കപ്പെട്ട ബിനീഷ് ബെംഗളൂരുവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തുവച്ച് അറസ്റ്റിലാവുകയായിരുന്നു. ഒരു വർഷ കാലം ജാമ്യമില്ലാതെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞ ബിനീഷ് കോടിയേരിക്ക് 2021ൽ ആയിരുന്നു ഉപാധികളോടെ ജാമ്യം ലഭിച്ചത്.

]]>
കള്ളപ്പണം വെളുപ്പിക്കൽ: ജാക്വലിൻ ഫെർണാണ്ടസിനെ ഇഡി ചോദ്യം ചെയ്തു https://malayalees.ch/jacqueline-fernandez-appears-before-ed/ Mon, 27 Jun 2022 13:00:21 +0000 https://malayalees.ch/?p=63967 കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കേസിൽ മൊഴി രേഖപ്പെടുത്താൻ സമൻസ് ലഭിച്ചതിനെ തുടർന്നാണ് ജാക്വിലിൻ ഇഡി ആസ്ഥാനത്ത് ഹാജരായത്. നേരത്തെ മൂന്ന് തവണ ഏജൻസി നടിയെ ചോദ്യം ചെയ്തിട്ടുണ്ട്. നടിയുടെ 7.27 കോടി രൂപയുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടുകയും ചെയ്തു.

200 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന​ കേസിലാണ്​ ചോദ്യം ചെയ്യൽ. സുകേഷ്​ ചന്ദ്രശേഖർ എന്നയാളാണ്​ കേസിലെ പ്രധാന പ്രതി. ഫോർട്ടിസ് ഹെൽത്ത് കെയർ സ്ഥാപനത്തിലെ പ്രൊമോട്ടറായ മോഹൻ സിംഗിനെ ജയലിൽ നിന്ന് പുറത്തിറക്കാമെന്ന് പറഞ്ഞ് ഭാര്യ അതിഥി സിംഗിന്റെ പക്കൽ നിന്ന് 215 കോടി തട്ടിയ കേസിലാണ് സുകേഷിനെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യുന്നത്. ചന്ദ്രശേഖറിന്റെ ചെന്നൈയിലെ ബംഗ്ലാവ്, 26 കാറുകൾ, 45 കോടി രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ഇഡി പിടിച്ചെടുത്തിരുന്നു.

സുകേഷ്​ ചന്ദ്രശേഖറുമായുള്ള നടിയുടെ സാമ്പത്തിക ഇടപാടുകളാണ്​ ഇ.ഡി അന്വേഷിക്കുന്നത്​. തട്ടിയെടുത്ത പണത്തിൽ നിന്നും തനിക്ക് കാർ ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങൾ സുകേഷ് വാങ്ങി നൽകിയെന്ന് ജാക്വിലിൻ ഇഡിയോട് വ്യക്തമാക്കിയിരുന്നു. ജ്വാക്വിലിൻ ഫെർണാണ്ടസിനെ കൂടാതെ നോറ ഫത്തേഹി തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളുടെ പേര് ചേർത്താണ് കേന്ദ്ര ഏജൻസി ചാർജ് ഷീറ്റ് തയ്യാറാക്കിയിരിക്കുന്നത്.

]]>
വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയതായി പരാതി https://malayalees.ch/money-laundering-by-offering-job-abroad/ Thu, 01 Jul 2021 04:11:37 +0000 https://malayalees.ch/?p=46240 വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയതായി പരാതി. എറണാകുളം പറവൂർ സ്വദേശിയായ സെജോ സേവിയറിനെതിരെയാണ് കബളിപ്പിക്കപ്പെട്ട യുവാക്കൾ പരാതി നൽകിയത്. വിദേശത്ത് കഴിയുന്ന സെജോയെ പിടികൂടാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവാക്കൾ പൊലീസിൽ പരാതി നൽകി.

ജർമനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് എറണാകുളം പറവൂർ സ്വദേശികളായ യുവാക്കളിൽ നിന്ന് സെജോ സേവിയർ പണം തട്ടിയെന്നാണ് പരാതി. ഇന്ത്യയിൽ നിന്ന് അസർബെെജാനിൽ എത്തിയ ശേഷം ഇവിടെ നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൊണ്ട് പോകാമെന്നായിരുന്നു യുവാക്കൾക്ക് ഇയാൾ നൽകിയ ഉറപ്പ്. എന്നാൽ അസർബൈജാനിൽ എത്തിയ ശേഷമാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം യുവാക്കൾ അറിയുന്നത്.

നാട്ടിൽ തിരികെയെത്തിയ യുവാക്കൾ തങ്ങളുടെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സെജോയോ സമീപിച്ചെങ്കിലും നൽകാൻ തയ്യാറായിട്ടില്ലെന്നും യുവാക്കൾ പറയുന്നു. സെജോയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഉൾപ്പെടെ പണം യുവാക്കൾ പണം നൽകിയിരുന്നു. പണം തട്ടിയ ശേഷം വിദേശത്തേക്ക് കടന്ന സെജോയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

]]>
സംസ്ഥാനത്ത് പൊലീസുകാരുടെ വ്യാജ എഫ്.ബി അക്കൌണ്ട് വഴി പണം തട്ടിപ്പ് https://malayalees.ch/money-laundering-through-fake-fb-account-of-policemen-in-the-state/ Fri, 18 Sep 2020 08:18:06 +0000 https://malayalees.ch/?p=32002 പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെ വ്യാജ അക്കൌണ്ട് ഉണ്ടാക്കിയാണ് പണം തട്ടുന്നത്, കാസര്‍കോട് കുംബള എസ്.ഐ രാജീവന്‍ കെ.പി.വിയുടെ വ്യാജ ഫേസ് ബുക്ക് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്

വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഘം സംസ്ഥാനത്ത് സജീവമാകുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെ വ്യാജ അക്കൌണ്ട് ഉണ്ടാക്കിയാണ് പണം തട്ടുന്നത് . കാസര്‍കോട് കുംബള എസ്.ഐ രാജീവന്‍ കെ.പി.വിയുടെ വ്യാജ ഫേസ് ബുക്ക് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഗൂഗിള്‍ പേ വഴി പണമയക്കാന്‍ സുഹൃത്തുക്കള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തൃശ്ശൂര്‍ വരന്തരപ്പള്ളി എസ്.ഐ ഐ.സി ചിത്തരഞ്ജന്‍റെ വ്യാജ അക്കൌണ്ട് വഴിയും സമാന രീതിയില്‍ പണം തട്ടിയിരുന്നു.

സബ് ഇന്‍സ്പെക്ടര്‍മാരുടെ സുഹൃത്തുക്കള്‍‌ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച ശേഷം അവരുമായി വിശ്വാസ്യതയുണ്ടാക്കിയ ശേഷമാണ് പണം ഓണ്‍ലൈനായി അയച്ചുതരാന്‍ ആവശ്യപ്പെടുന്നത്. 10,000നും 20,000 നും ഇടയിലുള്ള തുകയണ് ഇത്തരത്തല്‍ ആവശ്യപ്പെടുന്നത്. തരതമ്യേന ചെറിയ തുകയാണ് എന്നതിനാല്‍ തന്നെ മിക്ക സുഹൃത്തുക്കളും പണം അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ കരുതിയിരിക്കണമന്നും പൊലീസും സൈബര്‍ സെല്ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

]]>