money fraud – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 Jul 2023 06:54:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png money fraud – malayalees.ch https://malayalees.ch 32 32 കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫിൻ്റെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണത്തട്ടിപ്പിന് ശ്രമം https://malayalees.ch/mons-joseph-fake-insta-account-money-fraud/ Tue, 25 Jul 2023 06:54:12 +0000 https://malayalees.ch/?p=84972 എം.എൽ.എ.യുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമം. കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫിൻ്റെ പേരിലാണ് വ്യാജ അക്കൗണ്ട്. പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് എം.എൽ.എ. അറിയിച്ചു. പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

]]>
ആമസോണില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് https://malayalees.ch/amazon-online-shopping-dupping/ Fri, 03 Sep 2021 04:04:46 +0000 https://malayalees.ch/?p=48999 ഈ കൊമേഴ്സ് ഭീമന്മാരായ ആമസോണില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് ഹരിയാന സ്വദേശികളായ രാജ്കുമാര്‍ സിംഗ്, അരവിന്ദ് കുമാര്‍, സീതാറാം എന്നിവരെ യുപി സൈബര്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ആമസോണില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് ആവശ്യമുള്ള സാധനങ്ങള്‍ പണം നല്‍കി പര്‍ച്ചേസ് ചെയ്യുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം ലഭിക്കുമ്പോള്‍ ഉല്‍പ്പന്നതിന്റെ ഗുണമേന്മ മോശമാണെന്ന് കാണിച്ച് ആമസോണില്‍ റിപ്പോര്‍ട്ട്‌ചെയ്യും. ആമസോണിന്റെ പോളിസി അനുസരിച്ചു ഉപഭോക്താവിന് ഉല്‍പ്പന്നം ഇഷ്ട്ടമായില്ലെങ്കില്‍ നല്‍കിയ പണം അക്കൗണ്ടില്‍ തിരിച്ചയക്കും. തുടര്‍ന്ന ഉല്‍പ്പന്നം തിരിച്ചെടുക്കാന്‍ അവരുടെ ഡെലിവറി ഏജന്റിനെ വിടുകയും ചെയ്യും. തട്ടിപ്പുകാര്‍ ഡെലിവറി ഏജന്റുമാരുമായി ചേര്‍ന്ന് യഥാര്‍ത്ഥ ഉല്‍പ്പന്നം മാറ്റി തിരിച്ചയക്കും. അക്കൗണ്ടില്‍ പണം റീഫണ്ട് ആകുകയും ചെയ്യും. ഇങ്ങനെ തട്ടിയെടുക്കുന്ന സാധനങ്ങള്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയാണ് തട്ടിപ്പുകാരുടെ രീതി.

തട്ടിപ്പ്, ഗൂഡാലോചന എന്നീ വകുപ്പുകള്‍ കൂടാതെ ഐടി ആക്ടിലെ വകുപ്പുകള്‍ കൂടി ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

]]>
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; അഡോണ ഹോം നഴ്‌സിംഗ് സര്‍വീസിനെതിരെ പരാതി https://malayalees.ch/money-fraud-complaint-against-adona-nursing-home-service/ Tue, 27 Jul 2021 12:58:47 +0000 https://malayalees.ch/?p=47327 വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. മൂവാറ്റുപുഴ അടൂപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഡോണ ഹോം നഴ്‌സിംഗ് സര്‍വീസിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ( money fraud ) ഒന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

2020 ഫെബ്രുവരിയിലാണ് പോളണ്ടില്‍ സെയില്‍സ്മാനേജരുടെ ജോലിക്കായി തൊടുപുഴ സ്വദേശി എബിന്‍ ഒരു ലക്ഷം രൂപ അഡോണ ഹോം നഴ്‌സിംഗ് സര്‍വീസിന് നല്‍കിയത്. എട്ടുമാസത്തിനുള്ളില്‍ ജോലി ലഭിക്കുമെന്നായിരുന്നു സ്ഥാപന ഉടമയായ ഷാജി വി എസിന്റെ വാഗ്ദാനം. എന്നാല്‍ ഒരുമാസം പിന്നിട്ടിട്ടും ജോലിയുമില്ല, നല്‍കിയ തുകയും നഷ്ടമായി. ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള പ്രതിസന്ധി വിദേശയാത്രയ്ക്ക് തടസമെന്നായിരുന്നു സ്ഥാപന ഉടമയുടെ വിശദീകരണം. എന്നാല്‍ കൃത്യമായ ആസൂത്രണം തട്ടിപ്പിന് പിന്നില്‍ നടന്നിട്ടുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. 58 പേര്‍ ഇതിനോടകം സ്ഥാപനത്തിനെതിരെ മുഖ്യമന്ത്രി, ഡിജിപി, ആലുവ റൂറല്‍ എസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കിടപ്പാടം പണയപ്പെടുത്തിയും ലോണെടുത്തുമാണ് പലരും വിദേശത്ത് ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ പണം നല്‍കി കബളിപ്പിക്കപ്പെട്ടത്.

]]>