Mollywood – malayalees.ch https://malayalees.ch Malayalam Online News Portal Tue, 14 Nov 2023 11:36:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mollywood – malayalees.ch https://malayalees.ch 32 32 ‘സിനിമ എന്റെ ഹൃദയത്തിന്റെ കാതൽ സ്പർശിച്ചു, മമ്മൂട്ടിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം’; കുറിപ്പുമായി ജ്യോതിക https://malayalees.ch/jyothika-about-kaathal-the-core-goes-viral/ Tue, 14 Nov 2023 11:35:58 +0000 https://malayalees.ch/?p=91063 മമ്മൂട്ടി-ജ്യോതിക ചിത്രത്തിലെ അനുഭവം പങ്കുവച്ച് നടി ജ്യോതിക. സിനിമയുമായുള്ള തന്‍റെ അനുഭവം ഇൻസ്റ്റഗ്രാമോലൂടെ പങ്കുവയ്ക്കുകയാണ് ജ്യോതിക. സിനിമയുടെ പേര് പോലെ തന്നെ ഈ സിനിമ എന്റെ ഹൃദയത്തിന്റെ കാതൽ സ്പർശിച്ചു. ഷൂട്ടിങ്ങിനിടെ എനിക്കുണ്ടായത് വളരെ നല്ല അനുഭവങ്ങളാണ്.

ഇതിഹാസ നായകനായ മമ്മൂട്ടി സാറിനും സംവിധായകന്‍ ജിയോ ബേബി, എഴുത്തുകാരനായ ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമെന്നും ജ്യോതിക കുറിച്ചു.മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് കാതല്‍.

ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്‍റെ റീലിസ് ഡേറ്റും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയും ജ്യോതികയുമാണ് സോഷ്യല്‍മിഡിയ പേജുകളിലൂടെ റിലീസ് വിവരം ആരാധകരുമായി പങ്കുവച്ചത്.

.ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്തുവിട്ടിരുന്നു.

]]>
നടി ഹരിത ജി നായര്‍ വിവാഹിതയായി; വരന്‍ ദൃശ്യം-2 എഡിറ്റര്‍ വിനായക് https://malayalees.ch/haritha-g-nair-ties-knot-with-vinayak/ Thu, 09 Nov 2023 11:54:38 +0000 https://malayalees.ch/?p=90860
സിനിമ സീരിയൽ താരം ഹരിത ജി.നായർ വിവാഹിതയായി. ദൃശ്യം 2, ട്വൽത് മാൻ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ദൃശ്യം 2, 12 ത്ത് മാന്‍ റാം തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ ആണ് വിനായക്. ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയാണ് വിനായക് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം.

അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ചെറുപ്പം തൊട്ടേയുള്ള സുഹൃത്തുക്കളാണ് ഇരുവരും. എന്നാല്‍ തങ്ങള്‍ക്കിടയില്‍ ഫ്രണ്ട്ഷിപ്പ് സ്റ്റോറി മാത്രമേ ഉള്ളൂവെന്നും ലവ് സ്റ്റോറി ഉണ്ടായിരുന്നില്ലെന്നും ഹരിത നേരത്തെ പറഞ്ഞിരുന്നു. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണ് ഇതെന്നും.നഴ്സിംഗ് പഠനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു റിയാലിറ്റി ഷോയിലേക്കും അവിടെനിന്ന് അഭിനയത്തിലേക്കും ഹരിത എത്തിയത്.

]]>
ചെയ്‌സിങ് സീനുകളിൽ പര്‍സ്യുട്ട് ക്യാമറ; മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിൽ ഇത് ആദ്യം https://malayalees.ch/mammootty-movie-turbo-shooting-with-pursuit-camera/ Thu, 09 Nov 2023 04:35:11 +0000 https://malayalees.ch/?p=90818 മലയാളത്തിൽ ആദ്യമായി ‘പർസ്യുട്ട് ക്യാമറ’ എത്തുകയാണ്. അതും മമ്മൂട്ടിയുടെ ചിത്രത്തിലൂടെ. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് പര്‍സ്യുട്ട് ക്യാമറ ഉപയോഗിക്കുന്നത്. ഹോളിവുഡ് സിനിമകളിലെ ചേസിംഗ് സീനുകളിൽ ഉപയോഗിക്കുന്ന, ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ഒരു മികച്ച ക്യാമറയാണ് പർസ്യുട്ട്.

200 kmph ചേസിംഗ് വരെ ഈ ക്യാമറയിൽ ചിത്രീകരിക്കാം. ഹോളിവുഡ് ചിത്രങ്ങളായ ഫോർഡ് vs ഫെറാറി, ട്രാൻഫോർമേഴ്‌സ്, ഫാസ്റ്റ് & ഫ്യൂരിയേഴ്സ് എന്നി ഹോളിവുഡ് ചിത്രങ്ങളിൽ വളരെ ഫലപ്രദമായി ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

മമ്മൂട്ടി നായകനായി എത്തുന്ന വൈശാഖ് ചിത്രം ടർബോയിലൂടെയായാണ് പര്‍സ്യുട്ട് ക്യാമറ ഉപയോഗിക്കുന്നത്. ഇന്ത്യൻ സിനിമകളിലും ദിൽവാലെ, സഹോ, സൂര്യവംശി, പത്താൻ തുടങ്ങി ഒട്ടേറെ ഇന്ത്യൻ സിനിമകളിലും പർസ്യുട്ട് ക്യാമറ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം ആരാധകരോടായി അറിയിച്ചിരിക്കുന്നത്.

ഒക്ടോബർ 24ന് ആണ് ടർബോയുടെ ഔദ്യോ​ഗിക പ്രഖ്യാപനം നടന്നത്. അന്നുതന്നെ ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. പിന്നാലെ നവംബർ 3ന് മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യുകയും ചെയ്തിരുന്നു. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ.

മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്കിൽ കുറിച്ചത്

മമ്മൂട്ടി ചിത്രം ടർബോയിലൂടെ’പർസ്യുട്ട് ക്യാമറ’ മലയാള സിനിമയിൽ ആദ്യമായി എത്തുന്നു. ഹോളിവുഡ് സിനിമകളിലെ ചേസിംഗ് സീനുകളിൽ ഉപയോഗിക്കുന്ന, ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ഒരു മികച്ച ക്യാമറയാണ് പെർസ്യുട്ട് . 200 kmph ചേസിംഗ് വരെ ഈ ക്യാമറയിൽ ചിത്രീകരിക്കാം. ഹോളിവുഡ് ചിത്രങ്ങളായ ഫോർഡ് vs ഫെറാറി, ട്രാൻഫോർമേഴ്‌സ്, ഫാസ്റ്റ് & ഫ്യൂരിയേഴ്സ് എന്നി ഹോളിവുഡ് ചിത്രങ്ങളിൽ വളരെ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇന്ത്യൻ സിനിമകളിലും ദിൽവാലെ, സഹോ, സൂര്യവംശി, പത്താൻ തുടങ്ങി ഒട്ടേറെ ഇന്ത്യൻ സിനിമകളിലും ഈ ക്യാമറ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയുടെ തിരക്കഥ നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസും , ഛായാഗ്രഹണം വിഷ്ണു ശർമ്മയും സംഗീതം ജസ്റ്റിൻ വർഗീസും എഡിറ്റിങ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു

]]>
കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി https://malayalees.ch/aalmara-kaakka-the-poetic-theppu-padmini-movie-song/ Wed, 12 Jul 2023 05:25:15 +0000 https://malayalees.ch/?p=84242
കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആൽമര കാക്ക’ റിലീസ് ചെയ്തു. മനു മൻജിത്തിന്റെ വരികൾക്ക് ജെക്ക്‌സ് ബിജോയിയാണ് സംഗീതം പകർന്നിരിക്കുന്നത്. അഖിൽ ജെ ചന്ദാണ് ആലപിച്ച ഗാനം സരിഗമ മലയാളം എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യഗാനം ‘ലവ് യു മുത്തേ’ വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടിയിരുന്നു. ട്രെയിലറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
സെന്ന ഹെഗ്ഡേ സംവിധാനം നിർവ്വഹിച്ച ചിത്രം ജൂലൈ 14ന് തീയറ്ററുകളിലെത്തും. ഗൾഫ് രാജ്യങ്ങളിൽ ചിത്രം ജൂലൈ 21ന് എത്തും. 

അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നീ മൂന്ന് നായികമാരുള്ള ചിത്രത്തിന്റെ തിരക്കഥ ദീപു പ്രദീപാണ് രചിച്ചിരിക്കുന്നത്. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആർഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, സ്റ്റിൽസ്: ഷിജിൻ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം: സെൻട്രൽ പിക്‌ചേഴ്‌സ് റിലീസ്, മാർക്കറ്റിങ് ഡിസൈൻ: പപ്പറ്റ് മീഡിയ, പി.ആർ & ഡിജിറ്റൽ മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

]]>
മെപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു https://malayalees.ch/meppadiyan-director-vishnu-mohan-getting-married/ Fri, 24 Mar 2023 13:52:55 +0000 https://malayalees.ch/?p=78517 മെപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു.വധു ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ്റെ മകൾ അഭിരാമിയാണ്. കൊച്ചി ചേരാനാലൂരിലെ വധുഗ്രഹത്തിലാണ് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.(Meppadiyan director vishnu mohan getting married)

നടൻ ഉണ്ണിമുകുന്ദനാണ് ഫേസ്ബുക്കിലൂടെ വിവാഹ വിവരം അറിയിച്ചത്. എ എന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂർ വച്ചാണ് വിവാഹം.

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. ഇന്ന് നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ ആശംസകളുമായി ഉണ്ണി മുകുന്ദനും പങ്കെടുത്തു. മേപ്പടിയാനിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതും ഒപ്പം ചിത്രത്തിന്‍റെ നിര്‍മ്മാണവും ഉണ്ണി മുകുന്ദന്‍ ആയിരുന്നു.

]]>
ഒരു കോടി കാഴ്ചക്കാർ; ഒടിയന്റെ ഹിന്ദി പതിപ്പിന് കയ്യടികൾ; ലാലേട്ടന്റെ പിറന്നാൾ ദിവസം സന്തോഷം പങ്കുവെച്ച് സംവിധായകൻ https://malayalees.ch/%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bc-%e0%b4%92%e0%b4%9f%e0%b4%bf%e0%b4%af/ Sat, 21 May 2022 12:20:21 +0000 https://malayalees.ch/?p=62183 മലയാളത്തിൽ ഏറെ ട്രോളുകൾ നേടിയ മലയാള ചിത്രമാണ് ഒടിയൻ. ഒടിയന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നതും വാർത്തകളിൽ ഏറെ ഇടം നേടിയിരുന്നു. എന്നാൽ കാഴ്ചക്കാരുടെ എണ്ണത്തിൽ യൂട്യൂബിൽ റെക്കോർഡിരിക്കുകയാണ് ഒടിയൻ. ഒടിയന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പിനാണ് യൂട്യൂബിൽ റെക്കോർഡ് കാഴ്ചക്കാർ ഉണ്ടായിരിക്കുന്നത്. മലയാളം പതിപ്പിലെ നായകൻ മോഹനലാലിന് പിറന്നാൾ ആശംസകൾ പങ്കുവെച്ച് കൊണ്ട് ചിത്രത്തിന്റെ സംവിധായകൻ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മൂന്ന് ആഴ്ചക്കുള്ളിൽ ഒരു കോടി പേരിലേക്കാണ് ഹിന്ദി പതിപ്പ് എത്തിയിരിക്കുന്നത്. കമന്റ് ബോക്സ് നിറയെ മൊഴിമാറ്റ പതിപ്പിലെ മോഹൻലാലിൻറെ അഭിനയത്തെ പ്രശംസിക്കുകയാണ്. 1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ എന്ന തലകെട്ടോടു കൂടിയാണ് ശ്രീകുമാർ പിറന്നാൾ ആശംസകൾ അറിയിച്ചത്. ആർആർആർ ചിത്രം ഹിന്ദിയിൽ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പർഹിറ്റുകൾ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത പെൻമൂവിസാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിലേക്ക് എത്തിച്ചത്.

ആശംസകളോടൊപ്പം ഒടിയൻ ഹിന്ദി പതിപ്പിന്റെ ലിങ്കും സംവിധായകൻ ഒപ്പം ചേർത്തിട്ടുണ്ട്. ഈ ഭൂമിയിൽ അവശേഷിക്കുന്ന അവസാ ഒടിയനായ മാണിക്യന്റെ കഥയാണ് ചിത്രത്തിന്റെ കഥ. ഹരികൃഷ്ണൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രകാശ് രാജ്, മഞ്ജു വാര്യർ, നരേൻ, സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാഷ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

]]>
അദൃശ്യം ടീമിനൊപ്പം ജന്മദിനം ആഘോഷിച്ച് ഷറഫുദ്ദീൻ https://malayalees.ch/sharafudheen-birthday-celebration/ Mon, 25 Oct 2021 14:12:45 +0000 https://malayalees.ch/?p=51533 അദൃശ്യം എന്ന ഏറ്റവും പുതിയ സിനിമയുടെ ടീമംഗങ്ങൾക്കൊപ്പം ജന്മദിനം ആഘോഷിച്ച് ഷറഫുദീൻ. ജോജു ജോർജ്, നരേൻ, ഷറഫുദീൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അദൃശ്യം. ഷറഫുദീന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്‍റെ സോളോ പോസ്റ്ററും ടീം പുറത്തിറക്കി. ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ജുവിസ് പ്രൊഡക്ഷന്സിനൊപ്പം യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ.ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ സാക് ഹാരിസാണ് അദൃശ്യത്തിന്‍റെ സംവിധായകന്‍.

തെന്നിന്ത്യയിലെ ഒട്ടനവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം മലയാളം തമിഴ് എന്നിങ്ങനെ രണ്ടു ഭാഷകളിലാണ് ഒരുങ്ങുന്നത്. പ്രമുഖ താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈനുദ്ദീന്‍,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, പവിത്ര ലക്ഷ്മി, ആത്മീയ രാജൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. തെന്നിന്ത്യന്‍ താരമായ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് അദൃശ്യം.

പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷാണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്‍റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആർ.ഒ ആതിര ദിൽജിത്ത്. അതേസമയം, പരിയേറും പെരുമാൾ ഫെയിം കതിറിനൊപ്പം നരെയ്‌നും, കർണ്ണനിൽ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്ന തമിഴ് ചിത്രവും സാക് ഹാരിസിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്നുണ്ട്.

]]>
ഗിരീഷ് പുത്തഞ്ചേരിക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് മേജര്‍ രവി https://malayalees.ch/major-ravi-shares-his-frienship-with-gireesh-puthenchery/ Wed, 02 Jun 2021 04:06:53 +0000 https://malayalees.ch/?p=44974 ഒരിക്കലും മറക്കാത്ത പാട്ടുകള്‍ മലയാളിക്ക് സമ്മാനിച്ച പാട്ടെഴുത്തുകാരനാണ് ഗിരീഷ് പുത്തഞ്ചേരി. സിനിമയില്‍ നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു ഗിരീഷിന്. ഇപ്പോള്‍ പുത്തഞ്ചേരിയുമായുള്ള തന്‍റെ ആത്മബന്ധം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ മേജര്‍ രവി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി സുഹൃത്തിനെക്കുറിച്ച് പറഞ്ഞത്.

ഗിരീഷ് ‘ഒരു യാത്രാമൊഴിയോടെ’ എന്ന് എഴുതി. പാട്ടിന്‍റെ അവസാനത്തില്‍ ബിജു മേനോന്‍റെ ബോഡി കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടി കണ്ണീരോടെ ഒരു സല്യൂട്ട് കൊടുക്കുന്നുണ്ട്. അവളുടെ വോയ്‌സില്‍ ഞാന്‍ നിങ്ങളെ ഏഴ് ജന്മം വരെ കാത്തിരിക്കാമെന്ന് പറയുന്നതായിട്ട് വേണമെന്ന് ഞാന്‍ ഗിരീഷിനോട് പറഞ്ഞു. ഓക്കെ ശരി എന്ന് പറഞ്ഞ് ഗിരീഷ് എന്നെ പറഞ്ഞയച്ചു. വൈകീട്ട് പാട്ട് കേട്ടു. എഴുതിയിരിക്കുന്നത് ശരിയായില്ലെന്ന് ഞാന്‍ പറഞ്ഞു. ഗിരീഷ് എന്നെ ഇങ്ങനെ നോക്കി ഇരിക്കുകയാണ്. അവന് വൈകീട്ടത്തെ ട്രെയിനിന് നാട്ടിലേക്ക് പോകണം. ഗിരീഷ് പാട്ടെഴുതി കഴിഞ്ഞാല്‍ അവസാനത്തില്‍ ഒപ്പിടും. ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നെ മാറ്റില്ല.

വരികള്‍ക്ക് എന്താണ് പ്രശ്‌നമെന്ന് ഗിരീഷ് ചോദിച്ചു. പാട്ടിന്‍റെ അവസാനം ഏഴ് ജന്മം കാത്തിരിക്കാമെന്ന തരത്തില്‍ വരണമെന്ന് ഞാന്‍ പറഞ്ഞു. ഇതെന്താ പട്ടാളക്യാമ്പാണോ എന്ന് ചോദിച്ച് ഗിരീഷ് അങ്ങ് എഴുന്നേറ്റു. ഞാനും വിട്ടുകൊടുത്തില്ല. ഗിരീഷ് പേപ്പര്‍ എന്റെ നേര്‍ക്ക് ഇട്ടപ്പോള്‍ അതെടുത്ത് ഞാന്‍ കീറി. ഞാന്‍ അതില്‍ ഒപ്പിട്ടെന്നും ഇനി മാറ്റില്ലെന്നുമായി ഗിരീഷ്. മാറ്റില്ലെങ്കില്‍ വേണ്ട ഞാന്‍ ഇതു കീറുകയാണെന്ന് പറഞ്ഞാണ് അങ്ങനെ ചെയ്തത്. പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു വരി വായിച്ചുനോക്കി. ‘കാത്തിരിക്കാം കാത്തിരിക്കാം. ഏഴുകാതരജന്മം ഞാന്‍’ എന്ന് ഗിരീഷ് എഴുതിയിരിക്കുന്നു. അതായിരുന്നു എനിക്ക് വേണ്ടതും. ഞാന്‍ കാശിന്‍റെ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് നിന്‍റെ കാശൊന്നും വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. അങ്ങനെയായിരുന്നു ഞങ്ങള്‍…മേജര്‍ രവി പറയുന്നു.

]]>
275 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ഷൂട്ടിം​ഗ് ലൊക്കേഷനിൽ https://malayalees.ch/mammootty-back-to-location-after-275-days/ Mon, 07 Dec 2020 16:12:37 +0000 https://malayalees.ch/?p=36513 275 ദിവസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിൽ. ലോക്ക്ഡൗണിന് ശേഷമുള്ള താരത്തിന്റെ ആദ്യ ചിത്രീകരണം പരസ്യ ചിത്രത്തിന് വേണ്ടിയായിരുന്നു. ഫ്ളവേഴ്സ് ചാനലിന്റെ അഡ്വർട്ടൈസിംഗ് ഡിവിഷനാണ് പരസ്യം ചിത്രീകരിച്ചത്.

9 മാസത്തിന് ശേഷമാണ് നടൻ മമ്മൂട്ടി ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങുന്നത്. ഓൺലൈൻ പരിശീലന ആപ്ലിക്കേഷനായ
സൈലത്തിന് വേണ്ടി പരസ്യ ചിത്രത്തിലൂടെയാണ് താരം വീണ്ടും സജീവമാകുന്നത്. മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന ഓൺലൈൻ അപ്ലിക്കേഷനാണ് സൈലം.

എറണാകുളം പാതാളത്തെ വി വി എം സ്റ്റുഡിയോയിൽ പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചിത്രീകരണം.

ബിലാല്‍ ആദ്യ ഷെഡ്യൂള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയായിരുന്നു കൊവിഡ് വ്യാപനവും ലോക്ക് ഡൗണും. ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റാണ് കൊവിഡിന് മുമ്പ് മമ്മൂട്ടി പൂര്‍ത്തിയാക്കിയ ചിത്രം.

]]>
ഗോവിന്ദ് വസന്തയുടെ പിറന്നാള്‍ ആഘോഷിച്ച് പടവെട്ട് ടീം https://malayalees.ch/padavettu-team-celebrating-govind-birthday/ Thu, 29 Oct 2020 05:42:46 +0000 https://malayalees.ch/?p=34081 ഗോവിന്ദ് വസന്തയുടെ പിറന്നാള്‍ ദിനത്തില്‍ സോംഗ് റെക്കോഡിംഗ് മേക്കിംഗ് വീഡിയോ പുറത്തുവിട്ട് പടവെട്ട് ടീം. 96 എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയുടെ സെന്‍സേഷന്‍ ആയി മാറിയ ഗോവിന്ദ് വസന്ത ആണ് പടവെട്ടിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ട് സംഗീതത്തിനു വളരെയേറെ പ്രാധാന്യമുള്ള സിനിമയാണ്. തന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് പടവെട്ട് എന്ന് ഗോവിന്ദ് വസന്ത പറഞ്ഞു. വളരെ വ്യത്യസ്തമായ ഒട്ടനവധി ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പടവെട്ട് അണിയറയില്‍ ഒരുങ്ങുന്നത്.

അന്‍വര്‍ അലിയാണ് വരികൾ എഴുതുന്നത്. ഗോവിന്ദിനോടൊപ്പം, ഷഹബാസ് അമന്‍, ആന്‍ അമീ, ഭാവന, അനുശ്രീ എന്നവരും നാടന്‍പാട്ടുകളിലൂടെ ശ്രദ്ധേയരായ സി.ജെ കുട്ടപ്പന്‍, സുനില്‍ മത്തായി തുടങ്ങിയവരും പാടുന്നു. ”വോയിസ് ഓഫ് വോയിസ്ലെസ്” എന്ന മലയാളം റാപ്പ് സോംഗിലൂടെ പ്രേക്ഷക ശ്രദ്ധയാര്‍ജ്ജിച്ച വേടന്‍ ആദ്യമായി സിനിമയില്‍ പാടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

മൊമന്‍റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിനു ശേഷം സണ്ണി വെയ്‌നും ലിജു കൃഷ്ണയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പടവെട്ട്. അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്‍ഡ്മങ്ക്സ്.

]]>