Mohanlal – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 08:18:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mohanlal – malayalees.ch https://malayalees.ch 32 32 ഉദ്ഘാടനത്തിനൊരുങ്ങി അയോധ്യ രാമക്ഷേത്രം; ക്ഷണം ലഭിച്ച പ്രമുഖരിൽ മോഹൻലാലും രജനികാന്തും https://malayalees.ch/mohanlal-into-guest-list-for-ram-temple-inauguration-2/ Tue, 26 Dec 2023 07:41:02 +0000 https://malayalees.ch/?p=93520 അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകൾ പുറത്തുവന്നു. ദേശീയ മാധ്യമങ്ങളായ ടൈംസ് നൗ, ഫ്രീ പ്രസ് ജേണൽ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് പങ്കെടുക്കുന്നവരുടെ പട്ടിക പുറത്തുവിട്ടത്. കേരളത്തിൽനിന്നു നടൻ മോഹന്‍ലാലിന് ക്ഷണമുണ്ടെന്നാണ് റിപ്പോർട്ട്.(Mohanlal Into Guest List for Ram Temple Inauguration)

ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുകയാണ്. ‘ആനന്ദ് മഹോത്സവ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ രാജ്യമെമ്പാടു നിന്നും ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടും എന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പ്രതിഷ്‌ഠ ചടങ്ങുകൾ ഉദ്ഘടനം ചെയ്യുക. ചടങ്ങിലേക്ക് നിരവധി പ്രമുഖകർക്ക് ക്ഷണമുണ്ട്.

ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ചലച്ചിത്ര താരങ്ങൾക്ക് ക്ഷണമുണ്ട്. ബോളിവുഡിലെ അമിതാഭ് ബച്ചൻ മുതൽ രജനികാന്ത് വരെ പട്ടികയിലുണ്ട്. ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം നടൻ മോഹൻലാൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിലുണ്ട്.

ക്ഷണിക്കപ്പെട്ട ചലച്ചിത്ര താരങ്ങളുടെ ലിസ്റ്റിൽ അനുപം ഖേർ, സഞ്ജയ് ലീല ബൻസാലി, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്ത്, രാജ്‌കുമാർ ഹിറാനി, മോഹൻലാൽ, ചിരഞ്ജീവി, രോഹിത്ത് ഷെട്ടി, ധനുഷ്, ഋഷഭ് ഷെട്ടി തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വളരെ ദിവസങ്ങൾക്ക് മുൻപേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മലയാള ചലച്ചിത്ര മേഖലയിൽ നിന്നുമുള്ള ഏക സാന്നിധ്യമാകും മോഹൻലാൽ.

ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. മുതിര്‍ന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുത്തേക്കില്ല.

വന്നുചേരുന്ന ഭക്തരുടെ എണ്ണം മാനിച്ച് നിരവധി സൗകര്യങ്ങൾ അയോധ്യയിൽ ഒരുങ്ങുന്നുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും. പ്രധാന ചടങ്ങുകൾ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ ഉദ്‌ഘാടന ദിവസം നടക്കും.

]]>
വിസ്മയം തീർക്കാൻ വാലിബൻ; ആവേശം തീർത്ത് മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റർ https://malayalees.ch/mohanlal-lijo-jose-pellissery-malaikkottai-vaaliban-movie-new-poster/ Tue, 26 Dec 2023 05:30:11 +0000 https://malayalees.ch/?p=93494 മോഹൻലാൽ ചിത്രത്തിന്റെ വലിയ ഒരു വിജയം കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്ക് എത്തിയ നേര് സിനിമ വലിയ ആശ്വാസം സമ്മാനിക്കുമ്പോൾ മലൈക്കോട്ടൈ വാലിബനായുള്ള ആകാംക്ഷ ഉയരങ്ങളിലാണ്. ഇപ്പോൾ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ പുതിയൊരു പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ഗാനവുമെല്ലാം വലിയ രീതിയിൽ വൈറലായിരുന്നു.(Mohanlal-Lijo Jose Pellissery Malaikkottai Vaaliban movie new poster)

ഏറെ സസ്‌പെൻസ് നിറക്കുന്ന ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നുറപ്പിക്കുന്ന പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജടാധാരികളായ ഒരുകൂട്ടം സന്യാസിമാരുടെ നടുവിൽ മോഹൻലാൽ ഇരിക്കുന്നതായാണ് പുറത്തുവന്നിരിക്കുന്ന പോസ്റ്ററിലുള്ളത്. മലൈക്കോട്ടൈ വാലിബന്റെ റിലീസിന് 30 ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത് എന്ന് ഓർമിച്ച് ആരാധകർക്ക് ക്രിസ്‍മസ് ആശംസകളും നേർന്നാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പിരിയഡ് ഡ്രാമയാണ് ഈ ചിത്രം. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ ആവേശവും സ്വീകാര്യതയുമാണ് ലഭിക്കുന്നത്. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. സോണാലി കുൽക്കർണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആർ ആചാരി, ഹരിപ്രശാന്ത് വർമ, രാജീവ് പിള്ള, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

]]>
ഒന്നാം സ്ഥാനത്തില്‍ ആദ്യമായി മാറ്റം! മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള 5 താരങ്ങള്‍ https://malayalees.ch/most-popular-malayalam-male-movie-stars-mammootty-mohanlal-tovino-thomas-dulquer-salmaan-fahadh-faasil-nsn-s5rb4f/ Sat, 16 Dec 2023 12:02:59 +0000 https://malayalees.ch/?p=93020 ജനപ്രീതിയുടെ സ്ഥാനങ്ങളില്‍ വലിയൊരു മാറ്റവുമായാണ് പുതിയ ലിസ്റ്റ് പുറത്തെത്തിയിരിക്കുന്നത്

സിനിമാതാരങ്ങളുടെ അതാത് സമയത്തെ ജനപ്രീതിയെ നിര്‍ണ്ണയിക്കുന്നത് അവര്‍ ചെയ്യുന്ന സിനിമകളാണ്. അവ നേരിടുന്ന ജയപരാജയങ്ങളാണ്. എന്നാല്‍ ദീര്‍ഘകാലമായി ഈ രംഗത്തുള്ള താരങ്ങളെ സംബന്ധിച്ച് തുടര്‍ പരാജയങ്ങളിലും അവരുടെ ജനപ്രീതി ഒരു പരിധി വിട്ട് താഴില്ല. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും ജനപ്രിയരായ നായക നടന്മാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. നവംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള ലിസ്റ്റ് ആണ് അവര്‍ പുറത്തുവിട്ടിരിക്കുന്നത്.

ജനപ്രീതിയുടെ സ്ഥാനങ്ങളില്‍ വലിയൊരു മാറ്റവുമായാണ് ലിസ്റ്റ് പുറത്തെത്തിയിരിക്കുന്നത്. ഓര്‍മാക്സിന്‍റെ ഇത്രകാലവുമുള്ള മലയാളം പോപ്പുലര്‍ ലിസ്റ്റുകളില്‍ മോഹന്‍ലാല്‍ ആയിരുന്നു മുന്നിലെങ്കില്‍ ഇതാദ്യമായി മമ്മൂട്ടി ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ രണ്ടാം സ്ഥാനത്തുള്ള ലിസ്റ്റിലെ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ പ്രമുഖ യുവതാരങ്ങളാണ്. മൂന്നാമത് ടൊവിനോ തോമസും നാലാമത് ദുല്‍ഖര്‍ സല്‍മാനും അഞ്ചാമത് ഫഹദ് ഫാസിലും.

ആദ്യ രണ്ട് സ്ഥാനങ്ങളിലൊഴികെ ഒക്ടോബര്‍ മാസത്ത ലിസ്റ്റില്‍ നിന്ന് വ്യത്യാസമൊന്നും കൂടാതെയാണ് നവംബര്‍ മാസത്തെ ലിസ്റ്റ് എത്തിയിരിക്കുന്നത്. സമീപവര്‍ഷങ്ങളില്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മലയാള സിനിമയില്‍ ഏറ്റവും ഞെട്ടിച്ച താരമാണ് മമ്മൂട്ടി. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ തുടങ്ങി പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് പുറത്തെക്ക് സഞ്ചരിച്ചു അദ്ദേഹം. ഭ്രമയുഗവും ടര്‍ബോയും പോലെ മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷ ഉയര്‍ത്തിയിട്ടുള്ളവയാണ്.

അതേസമയം മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയും പ്രതീക്ഷ നല്‍കുന്നതാണ്. ജീത്തു ജോസഫ് ചിത്രം നേര് ആണ് അദ്ദേഹത്തിന്‍റെ അടുത്ത റിലീസ്. ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, പൃഥ്വിരാജിന്‍റെ എമ്പുരാന്‍ അടക്കമുള്ള ചിത്രങ്ങളും വരാനുണ്ട്.

]]>
‘ഹീ ഈസ് കമ്മിംഗ് ബാക്ക്; എമ്പുരാന്‍’ അപ്‌ഡേറ്റ് എത്തി, വിഡിയോ https://malayalees.ch/l2e-empuraan-makers-drop-launch-video-of-mohanlal-starrer/ Mon, 02 Oct 2023 06:43:32 +0000 https://malayalees.ch/?p=88725
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻ ലാൽ ചിത്രം എമ്പുരാന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന്‌ ആരംഭിക്കുമെന്നാണ് പുതിയ വിവരം.

രോമാഞ്ചം കൊള്ളിക്കുന്ന ഒരു ലോഞ്ചിങ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ പുറത്ത് വിട്ട് പതിനാല് മിനിട്ടുകള്‍ കഴിയുമ്പോഴേക്കും വ്യൂവേഴ്‌സിന്റെ എണ്ണം കൂടുകയാണ്.

പികെ രാംദാസിന്റെ ആരാണ് സ്റ്റീഫന്‍ നെടുംപള്ളി എന്ന ആവേശം നിറയ്ക്കുന്ന ചോദ്യം അവശേഷിപ്പിച്ചിട്ടാണ് ലൂസിഫര്‍ അവസാനിപ്പിച്ചത്. ലോഞ്ചിങ് വീഡിയോയില്‍ ആ ചോദ്യം ഒരിക്കല്‍ കൂടെ ഊന്നി ചോദിച്ചുകൊണ്ട്. അതിനുള്ള ഉത്തരം തിരഞ്ഞുകൊണ്ടുമാണ് 2 മിനിട്ട് 34 സെക്കന്റ് ദൈര്‍ഘ്യമുള്ള ലോഞ്ചിങ് വീഡിയോ പുറത്തുവിട്ടിരിയ്ക്കുന്നത്. വീഡിയോയുടെ അവസാനമാണ് അബ്രഹാം ഖുറേഷി അബ്രഹാം എന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ മാസ് എന്‍ട്രി. അതാണ് പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്നത്.

ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ ലൂസിഫറിനേക്കാള്‍ ഗംഭീരമായിരിക്കും എമ്പുരാന്‍ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മുരളീഗോപിയുടേതാണ് തിരക്കഥ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാന്‍.’ ബോക്‌സ്ഓഫീസില്‍ വന്‍വിജയം കാഴ്ച്ചവെച്ച ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്

]]>
‘ലാലു മോനെ ഇനി വരുമ്പോൾ അമ്മ ശാന്തയേയും കൊണ്ട് വരണം’; അമ്മയുടെ പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തി മോഹൻലാൽ https://malayalees.ch/mohanlal-visit-seethalakshmi-keshavadev/ Sat, 09 Sep 2023 10:05:08 +0000 https://malayalees.ch/?p=87507 അമ്മയുടെ പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തി നടൻ മോഹൻലാൽ. ഏറെ നാളുകള്‍ക്ക് ശേഷമാണ് നടൻ മോഹൻലാല്‍ തന്റെ അമ്മ ശാന്തകുമാരിയുടെ സുഹൃത്തും തിരുവനന്തപുരം മുടവന്മുകളിലെ വീട്ടിലെ തങ്ങളുടെ അയല്‍ക്കാരിയുമായിരുന്ന സീതാലക്ഷ്മിയെ കാണാൻ എത്തിയത്.(Mohanlal visit seethalakshmi keshavadev)

പ്രശസ്‌ത നോവലിസ്റ്റും കഥാകൃത്തുമായ പി. കേശവദേവിന്റെ ഭാര്യ സീതാലക്ഷ്‌മി കേശവദേവിനെയാണ് മോഹൻലാല്‍ കാണാൻ എത്തിയത്. ഏറെനാളുകള്‍ക്കുശേഷ മുള്ള ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മകനും പ്രമേഹരോഗ വിദഗ്ദനുമായ ജ്യോതിദേവ് കേശവദേവ് പങ്കുവച്ചത് ഏറെ ശ്രദ്ധനേടുകയാണ്.

Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!

‘പ്രിയപ്പെട്ട ലാലുചേട്ടൻ എന്റെ അമ്മയെ കാണാൻ എത്തിയപ്പോള്‍…വിലമതിക്കാനാകാത്ത, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആത്മബന്ധം’- എന്ന കുറിപ്പോടെയാണ് ജ്യോതിദേവ് ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചത്.

അമ്മയ്ക്ക് പല കാര്യങ്ങളും ഓര്‍മയിലെങ്കിലും ലാലു മോനെ കണ്ട സന്തോഷം അമ്മയുടെ ശരീരഭാഷയിലുണ്ടായിരുന്നു. എന്തൊക്കെയോ പഴയ കാര്യങ്ങളൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു, അതു കേട്ട് ലാലു ചേട്ടന്റെയും കണ്ണു നിറഞ്ഞു. പോവാൻ നേരം ലാലു ചേട്ടന്റെ കൈ പിടിച്ച്‌ അമ്മ പറയുന്നുണ്ടായിരുന്നു, ഇനി വരുമ്ബോള്‍ ശാന്തയേയും കൊണ്ടു വരണം. ഒരു മണിക്കൂറോളം അമ്മയോട് കഥയൊക്കെ പറഞ്ഞിരുന്നാണ് ചേട്ടൻ പോയതെന്നും ജ്യോതിദേവ് കേശവദേവ് പറഞ്ഞു.

എനിക്കും അമ്മ തന്നെയാണ് ശാന്താന്റി. വര്‍ഷങ്ങളോളം എന്റെ പേഷ്യന്റായിരുന്നു ശാന്താന്റി. സ്ട്രോക്ക് വന്നതിനു ശേഷം ശാന്താന്റി കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലാണ് ചികിത്സ തേടുന്നത്. എന്നാലും വര്‍ഷത്തില്‍ ഒരു മൂന്നു നാലു തവണയെങ്കിലും കൊച്ചിയില്‍ പോയി ശാന്താന്റിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

]]>
‘എന്റെ സ്വന്തം ഇച്ചാക്കയ്ക്ക് ഇന്ന് പിറന്നാൾ’ ആശംസയറിയിച്ച് മോഹൻലാൽ; ആശംസകളുമായി മലയാള സിനിമ ലോകം https://malayalees.ch/mohanlal-wish-on-mammottys-birthday/ Thu, 07 Sep 2023 06:36:28 +0000 https://malayalees.ch/?p=87336
മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്‍റെ 72-ാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് മലയാള സിനിമ ലോകം. ‘എന്റെ സ്വന്തം ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകളെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ജന്മദിനാശംസകൾ മമ്മുക്ക! ഈ വർഷം ഞങ്ങൾക്കായി നിങ്ങൾ എന്താണ് ഒരുക്കുന്നത്. പുതിയ സിനിമകൾ കാണാനുള്ള കാത്തിരിപ്പിലാണ് ഞാൻ എന്ന് പൃഥ്വിരാജ് കുറിച്ചു.,ജെന്റിൽ ജയന്റിനൊപ്പം പിറന്നാൾ ആശംസകളെന്ന് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

മലയാളിയുടെ മനം നിറച്ച് കലയിലും ജീവിതത്തിലും വഴികാട്ടിയായ് മുൻപേ നടക്കുന്ന പ്രിയഗുരുനാഥന് ഹൃദയത്തിൽ നിന്നും ജന്മദിനാ ആശംസകളെന്ന് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.

വ്യത്യസ്ത പിറന്നാള്‍ സമ്മാനവുമായി നടി അനു സിത്താരയും എത്തി. മമ്മൂട്ടി ചിത്രങ്ങള്‍ക്കൊപ്പം തന്റെയും വളര്‍ച്ച കാണിക്കുന്ന ആനിമേറ്റഡ് വിഡിയോ അനു സിത്താര സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. അച്ഛനും അമ്മക്കുമൊപ്പം ചെറിയ കുട്ടിയായിരിക്കെ തിയേറ്ററില്‍ അഴകിയ രാവണന്‍ കാണുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നത്. ഇതിനൊപ്പം 1996 എന്ന വര്‍ഷവും എഴുതി കാണിക്കുന്നുണ്ട്.

ഇതിന് ശേഷം 2010 ഇറങ്ങിയ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് ടി.വിയില്‍ കാണിക്കുന്നു, ഇത് കാണുന്ന സ്‌കൂള്‍ യൂണിഫോമിട്ട അനുവുമുണ്ട്. 2014 ആവുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം തിയേറ്ററില്‍ രാജാധിരാജ കാണുന്ന അനു സിത്താരയെ ആണ് കാണിക്കുന്നത്. 2018ല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന അനു സിത്താരയിലാണ് വിഡിയോ അവസാനിക്കുന്നത്.

എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണത്തെ പിറന്നാള്‍ ദിനത്തിലും മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ഒത്തുകൂടി ആരാധകര്‍. കാത്തിരിപ്പിന് ശേഷം മമ്മൂട്ടി ആരാധകരെ കാണാനെത്തി. ഇത്തവണ അദ്ദേഹത്തിനൊപ്പം ദുല്‍ഖറും ആരാധകരെ കാണാന്‍ ഒപ്പം വരികയും കൈ വീശി കാണിക്കുകയും ചെയ്തിരുന്നു.

രാത്രി 10 മണി കഴിഞ്ഞപ്പോള്‍ തന്നെ പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിനു മുന്നിലേക്ക് ആരാധകര്‍ എത്തിത്തുടങ്ങി. 12 മണി ആയപ്പോഴേക്കും മഴയെ പോലും അവഗണിച്ച് മമ്മൂട്ടിയുടെ വീടിനു മുന്നില്‍ ആരാധകര്‍ നിറഞ്ഞു.

]]>
‘ആറ് മാസമായി അഭിനയകലയുടെ ഉസ്താദിനൊടൊപ്പം, അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏട്’; ഹരീഷ് പേരടി https://malayalees.ch/hareesh-peradi-about-mohanlal-malaikkottai-valiban-movie/ Tue, 13 Jun 2023 06:01:04 +0000 https://malayalees.ch/?p=82660 ആറ് മാസമായി അഭിനയകലയുടെ ഉസ്താദിനൊടൊപ്പമായിരുന്നു, അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏട് ആയിരുന്നുവെന്ന് നടൻ ഹരീഷ് പേരടി. ആറ് മാസമായി താൻ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിൽ ആയിരുന്നു എന്നും കഴിഞ്ഞ ദിവസം മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് പൂർത്തിയായെന്നും ഹരീഷ് പേരടി കുറിച്ചു.

എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ,ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു. ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ..ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങൾ എന്ന മനുഷ്യരെയും ഒന്നും വേർതിരിക്കാൻ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പ്പര ബഹുമാനത്തിന്റെ സ്നേഹ മുഹൂർത്തമെന്നും അദ്ദേഹം കുറിച്ചു.മോഹൻലാലിന് പൊന്നാട അണിയിക്കുന്ന ചിത്രവും ഹരീഷ് പങ്കുവച്ചിട്ടുണ്ട്.

ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം……

ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ,ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു…ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ..ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്…ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങൾ എന്ന മനുഷ്യരെയും ഒന്നും വേർതിരിക്കാൻ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പ്പര ബഹുമാനത്തിന്റെ സ്നേഹ മുഹൂർത്തം …ലാലേട്ടാ….

]]>
എൻ്റെ പ്രിയ സുഹൃത്തുക്കളുടെ പരിശ്രമത്തിൻ്റെ ഫലം, ‘സ്നേഹവീട്’ നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി: മോഹൻലാൽ https://malayalees.ch/snehaveedu-built-a-house-for-a-needy-family-mohanlal/ Sat, 27 May 2023 04:32:35 +0000 https://malayalees.ch/?p=81825 ‘സ്നേഹവീട്’ നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി മോഹൻലാൽ. കണ്ണൂരിലെ മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ച് നൽകിയതെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചു. കുറിപ്പിനൊപ്പം പുതിയ വീടിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു. 

കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ ചിറക്കൽ യൂണിറ്റിലെ എൻ്റെ പ്രിയ സുഹൃത്തുക്കളുടെ ഒരു വർഷത്തെ പരിശ്രമത്തിൻ്റെ ഫലമായി ‘സ്നേഹവീട്’ എന്ന പേരിൽ കണ്ണൂർ ജില്ലയിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി.

വീടിൻ്റെ ഗൃഹപ്രവേശം മെയ് 21 ഞായറാഴ്ച നടന്നും. പിന്നിൽ പ്രവർത്തിച്ച എല്ലാ കൂട്ടുകാരോടും എൻ്റെ സ്നേഹവും സന്തോഷവും അറിയിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്

All Kerala Mohanlal Fans Cultural & Welfare Association കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ ചിറക്കൽ യൂണിറ്റിലെ എൻ്റെ പ്രിയ സുഹൃത്തുക്കളുടെ ഒരു വർഷത്തെ പരിശ്രമത്തിൻ്റെ ഫലമായി ‘സ്നേഹവീട്’ എന്ന പേരിൽ കണ്ണൂർ ജില്ലയിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുക ഉണ്ടായി. ഈ വീടിൻ്റെ ഗൃഹപ്രവേശം May 21 ഞായറാഴ്ച നിർവഹിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കൂട്ടുകാരോടും എൻ്റെ സ്നേഹവും സന്തോഷവും അറിയിക്കുന്നു.

]]>
സിവിൽ സർവീസ് നേട്ടത്തിൽ സന്തോഷമുണ്ട്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ; ഗഹനയ്ക്ക് സർപ്രൈസ് കോളുമായി മോഹൻലാൽ https://malayalees.ch/mohanlals-surprise-calls-to-ias-rank-holder-gahana/ Wed, 24 May 2023 08:52:57 +0000 https://malayalees.ch/?p=81677 സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ ഗഹനയ്ക്ക് മോഹൻലാലിന്റെ സർപ്രൈസ് കോൾ. മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സിബി ജോർജ് ആണ് ഗഹനയുടെ അമ്മാവൻ. അദ്ദേഹമാണ് ഗഹനയ്ക്ക് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിവരം മോഹൻലാലിനെ അറിയിക്കുന്നത്

ഗഹാനയെ മോഹൻലാൽ അഭിനന്ദിക്കുകയും ആശംസ അറിയിക്കുകയും ചെയ്തു. മോഹൻലാലും സുചിത്രയും ജപ്പാൻ സന്ദർശിച്ചപ്പോൾ സിബി ജോർജിനും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ചിരുന്നു.

‘‘. സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയതിൽ അഭിനന്ദനങ്ങൾ. ഞാൻ ജപ്പാനിൽ പോയിരുന്നു അപ്പോൾ ഗഹനയുടെ അങ്കിളിനെ കണ്ടിരുന്നു. വളരെ സന്തോഷമുണ്ട്. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ’’. –ഗഹനയോട് മോഹൻലാല്‍ ഫോണിലൂടെ പറഞ്ഞു.

കോട്ടയം പാലാ മുത്തോലി സ്വദേശിനിയായ ഗഹന നവ്യ ജയിംസ് (25), എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ്. പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽ നിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യുജിസി നാഷനൽ റിസർച്ച് ഫെലോഷിപ്പ് സ്വന്തമാക്കി.

]]>
‘നിത്യജീവനുള്ള മഹാജീനിയസ്‌’ മോഹൻലാൽ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും അതിലൊക്കെ അപ്പുറവുമാണ്; എം പി അബ്‍ദുസമദ് സമദാനി https://malayalees.ch/abdussamad-samadani-says-mohanlal-is-genius/ Wed, 24 May 2023 04:18:46 +0000 https://malayalees.ch/?p=81653 മോഹൻലാലിനെ കുറിച്ച് ലോക്സഭാ എംപി ഡോ. എം പി അബ്‍ദുസമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു. നിത്യജീവനുള്ള മഹാജീനിയസ്സ് ‘ എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കപ്പെടാവുന്ന സ്നേഹനിധിയായ കലാകാരൻ, തന്റെ പ്രതിഭാവിലാസത്തിന്റെ പ്രഭാവത്താൽ ജനസഞ്ചയങ്ങളെ അതിശയിപ്പിച്ച മോഹൻലാലിന്റെ ഒരു ജന്മദിനം കൂടി കടന്നുപോയി.മോഹൻലാൽ എൻ്റെ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും അതിലൊക്കെ അപ്പുറവുമാണെന്നും ഡോ. എം പി അബ്‍ദുസമദ് സമദാനി ഫേസ്ബുക്കിൽ കുറിച്ചു.

കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കരൾ കൈമുതലായി കലാരംഗത്തും വ്യക്തിജീവിതത്തിലും ഹൃദയങ്ങളെ വാഴുന്ന മനുഷ്യൻ. ആന്തരികതയുടെ ആഴമാണ്, അതിനെ കൂടുതൽ അഗാധമാക്കുന്ന സ്നേഹമാണ് ഞാൻ കണ്ട ലാൽ എപ്പോഴും. ഈ ജന്മദിനസന്ദേശം ലാലിൻ്റെ സാത്വികമാതാവിന് സമർപ്പിക്കാനാണ് എനിക്ക് താല്പര്യം. അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ ഞാൻ അവരെ കാണാൻ പോയതും ഞങ്ങളിരുവരും ചേർന്ന് അമ്മയെ വിളിച്ചുണർത്തിയതും.

“അമ്മ നോക്കൂ, ആരാണ് വന്നിരിക്കുന്നത് ” എന്ന് ധന്യമാതാവിൻ്റെ പ്രിയപൊരുളായ പുത്രൻ പറഞ്ഞതും ഓർക്കുന്നു. അല്ലെങ്കിലും മക്കളുടെ നേട്ടങ്ങളും സൗഭാഗ്യങ്ങളും അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് അവകാശപ്പെട്ടിരിക്കുന്നത്.ആയിരം ആദിത്യന്മാർ ഒന്നിച്ചുയരുംപടി സമ്മോഹനമായിരിക്കട്ടെ ഇനിയും പ്രിയപ്പെട്ട ലാലിൻ്റെ ജീവിതാരോഹണങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എം പി അബ്‍ദുസമദ് സമദാനി ഫേസ്ബുക്കിൽ കുറിച്ചത്

‘നിത്യജീവനുള്ള മഹാജീനിയസ്സ് ‘ എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കപ്പെടാവുന്ന സ്നേഹനിധിയായ കലാകാരൻ, തന്റെ പ്രതിഭാവിലാസത്തിന്റെ പ്രഭാവത്താൽ ജനസഞ്ചയങ്ങളെ അതിശയിപ്പിച്ച നമ്മുടെ പ്രിയങ്കരനായ മോഹൻലാലിന്റെ ഒരു ജന്മദിനം കൂടി ഇന്നലെ കടന്നുപോയി. മഹാമേരുവെപ്പോൽ ഉയർന്നുനിൽക്കുന്ന ലാലിൻ്റെ മഹാപ്രതിഭക്ക് സ്നേഹാദരത്തിന്റെ അഭിവാദ്യങ്ങൾ! അദ്ദേഹം ഐശ്വര്യവാനും ദീർഘായുഷ്മാനുമായിരിക്കട്ടെ!
എനിക്ക് മോഹൻലാൽ എൻ്റെ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും അതിലൊക്കെ അപ്പുറവുമാണ്. കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കരൾ കൈമുതലായി കലാരംഗത്തും വ്യക്തിജീവിതത്തിലും ഹൃദയങ്ങളെ വാഴുന്ന മനുഷ്യൻ. ആന്തരികതയുടെ ആഴമാണ്, അതിനെ കൂടുതൽ അഗാധമാക്കുന്ന സ്നേഹമാണ് ഞാൻ കണ്ട ലാൽ എപ്പോഴും.
ഈ ജന്മദിനസന്ദേശം ലാലിൻ്റെ സാത്വികമാതാവിന് സമർപ്പിക്കാനാണ് എനിക്ക് താല്പര്യം. അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ ഞാൻ അവരെ കാണാൻ പോയതും ഞങ്ങളിരുവരും ചേർന്ന് അമ്മയെ വിളിച്ചുണർത്തിയതും, “അമ്മ നോക്കൂ, ആരാണ് വന്നിരിക്കുന്നത് ” എന്ന് ധന്യമാതാവിൻ്റെ പ്രിയപൊരുളായ പുത്രൻ പറഞ്ഞതും ഓർക്കുന്നു.
അല്ലെങ്കിലും മക്കളുടെ നേട്ടങ്ങളും സൗഭാഗ്യങ്ങളും അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് അവകാശപ്പെട്ടിരിക്കുന്നത്.
ആയിരം ആദിത്യന്മാർ ഒന്നിച്ചുയരുംപടി സമ്മോഹനമായിരിക്കട്ടെ ഇനിയും പ്രിയപ്പെട്ട ലാലിൻ്റെ ജീവിതാരോഹണങ്ങൾ!

]]>