mohammed siraj – malayalees.ch https://malayalees.ch Malayalam Online News Portal Wed, 12 Oct 2022 14:12:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mohammed siraj – malayalees.ch https://malayalees.ch 32 32 ലോകകപ്പിൽ ബുംറയ്ക്ക് പകരം കളിക്കേണ്ടത് സിറാജെന്ന് ഗവാസ്കർ https://malayalees.ch/mohammed-siraj-t20-world-cup-gavaskar/ Wed, 12 Oct 2022 14:12:39 +0000 https://malayalees.ch/?p=69482 ടി-20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം കളിക്കേണ്ടത് മുഹമ്മദ് സിറാജെന്ന് ഇന്ത്യയുടെ മുൻ താരം സുനിൽ ഗവാസ്കർ. സമീപകാലത്തായി സിറാജ് മികച്ച രീതിയിലാണ് പന്തെറിയുന്നത്. ഷമി കുറച്ചുകാലമായി കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സിറാജിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തനമെന്നും ഗവാക്സർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

“ഞാൻ പറയും, സിറാജിനെ ടീമിലെടുക്കാൻ. കാരണം, കഴിഞ്ഞ കുറച്ച് കാലമായി അവൻ നന്നായി പന്തെറിയുന്നു. ഷമി കുറച്ചുകാലമായി ക്രിക്കറ്റ് കളിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാതെ ലോകകപ്പിലിറങ്ങുന്നത് നന്നായിരിക്കില്ല. രണ്ട് സന്നാഹമത്സരങ്ങളുണ്ടെങ്കിലും ഷമിക്ക് അത് മതിയാവില്ല. ഷമിയുടെ മികവിൽ സംശയമില്ല. പക്ഷേ, കൊവിഡ് ബാധിച്ചതിനു ശേഷം തിരിച്ചുവരവ് എളുപ്പമാവില്ല. അത് നിങ്ങളുടെ കരുത്തിനെ ബാധിക്കും.”- ഗവാസ്കർ പറഞ്ഞു.

“ഞാൻ പറയും, സിറാജിനെ ടീമിലെടുക്കാൻ. കാരണം, കഴിഞ്ഞ കുറച്ച് കാലമായി അവൻ നന്നായി പന്തെറിയുന്നു. ഷമി കുറച്ചുകാലമായി ക്രിക്കറ്റ് കളിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാതെ ലോകകപ്പിലിറങ്ങുന്നത് നന്നായിരിക്കില്ല. രണ്ട് സന്നാഹമത്സരങ്ങളുണ്ടെങ്കിലും ഷമിക്ക് അത് മതിയാവില്ല. ഷമിയുടെ മികവിൽ സംശയമില്ല. പക്ഷേ, കൊവിഡ് ബാധിച്ചതിനു ശേഷം തിരിച്ചുവരവ് എളുപ്പമാവില്ല. അത് നിങ്ങളുടെ കരുത്തിനെ ബാധിക്കും.”- ഗവാസ്കർ പറഞ്ഞു.

അതേസമയം, ടി-20 ലോകകപ്പിൽ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മൂവരും ഓസ്ട്രേലിയയ്ക്ക് പറക്കുമെന്നും ഇവരിൽ ഒരാൾ ലോകകപ്പ് ടീമിൽ ഉൾപ്പെടും എന്നുമാണ് റിപ്പോർട്ട്. സംഘം ഒക്ടോബർ 13ന് യാത്ര തിരിക്കുമെന്നാണ് സൂചന.

കൊവിഡ് മുക്തനായ ഷമി ഫിറ്റ്നസ് ടെസ്റ്റ് പാസായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയതോടെയാണ് സിറാജും താക്കൂറും പരിഗണനാ പട്ടികയിൽ ഉൾപ്പെട്ടത്. ലോകകപ്പ് ടീമിൽ സ്റ്റാൻഡ് ബൈ താരമായിരുന്ന ദീപക് ചഹാറിനെ പരുക്കേറ്റതിനെ തുടർന്ന് ടീമിൽ പരിഗണിക്കില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരക്കിടെ പരുക്കേറ്റ താരം ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ അനായാസ ജയം നേടിയിരുന്നു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 100 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 49 റൺസെടുത്ത ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.

തകർത്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ പ്രോട്ടീസ് ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കുകയായിരുന്നു. 34 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഇന്ത്യക്കായി കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോർ ആണിത്.

]]>
കൗണ്ടി കളിക്കുന്നതിനാലാണ് സിറാജിനെ ടി-20 ടീമിൽ പരിഗണിക്കാതിരുന്നതെന്ന് രോഹിത് https://malayalees.ch/mohammed-siraj-t20-county-rohit-sharma/ Mon, 19 Sep 2022 07:54:35 +0000 https://malayalees.ch/?p=68281 ഇംഗ്ലണ്ടിൽ കൗണ്ടി കളിക്കുന്നതിനാലാണ് മുഹമ്മദ് സിറാജിനെ ടി-20 ടീമിൽ പരിഗണിക്കാതിരുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നാളെ മൊഹാലിയിൽ ആരംഭിക്കാനിരിക്കെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം അറിയിച്ചത്. ടീമിൽ ഉൾപ്പെട്ടിരുന്ന ഷമിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പകരം ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഇത് ആരാധകർക്കിടയിൽ അമ്പരപ്പുണ്ടാക്കിയിരുന്നു. ഇതിനാണ് രോഹിത് മറുപടി നൽകിയത്.

ഷമിക്ക് പകരം മറ്റ് ചിലരുടെ പേരുകൾ ആലോചിച്ചിരുന്നു. പ്രസിദ്ധ് കൃഷ്ണയെ പോലെ ചിലർക്ക് പരുക്കാണ്. പിന്നെയുള്ളത് സിറാജാണ്. സിറാജ് ഇപ്പോൾ കൗണ്ടി കളിക്കുകയാണ്. അവിടെനിന്ന് ഒന്നോ രണ്ടോ മത്സരങ്ങൾക്കായി സിറാജിനെ വിളിച്ചുവരുത്തുന്നത് ശരിയല്ലെന്ന് തോന്നി എന്നും രോഹിത് പറഞ്ഞു.

രോഹിത് ശർമ, വിരാട് എന്നിവരെക്കാൾ കഴിവുള്ള താരമാണ് കെഎൽ രാഹുൽ എന്ന് ഗൗതം ഗംഭീർ പറഞ്ഞു. കോലി സെഞ്ചുറി നേടിയപ്പോൾ താരത്തെ ഓപ്പണറായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെടുമ്പോൾ രാഹുലിനെ മറന്നുകളയുകയാണെന്ന് ഗംഭീർ പറഞ്ഞു. ലോകകപ്പിൽ രാഹുൽ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നും ഗംഭീർ പറഞ്ഞു.

“ഇന്ത്യയിലെ അവസ്ഥ എന്താണെന്നുവച്ചാൽ, ഒരു കളിക്കാരൻ നന്നായി കളിച്ചാൽ ഉദാഹരണമായി, കോലി കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയപ്പോൾ ഏറെക്കാലമായി രോഹിത്തും രാഹുലും നൽകിയ സംഭാവനകൾ നമ്മൾ മറന്നു കളഞ്ഞു. കോലി ഓപ്പണറാവണമെന്ന് പറയുമ്പോൾ രാഹുലിന് എന്താണ് സംഭവിക്കുക എന്ന് ചിന്തിക്കണം. എത്ര അരക്ഷിതാവസ്ഥയാണ് രാഹുലിന് ഉണ്ടാവുക. ആദ്യ കളി അദ്ദേഹം കുറഞ്ഞ സ്കോറിനു പുറത്തായാൽ വീണ്ടും കോലി ഓപ്പൺ ചെയ്യണമെന്ന ചർച്ചകളുണ്ടാവും. കോലിയെക്കാളും രോഹിതിനെക്കാളും കഴിവുള്ള താരമാണ് രാഹുൽ. നമ്മൾ ഇന്ത്യയുടെ കാഴ്ചപ്പാടിൽ വേണം കാര്യങ്ങൾ കാണാൻ. അല്ലാതെ വ്യക്തിപരമായി കാണരുത്.”- ഗംഭീർ പറഞ്ഞു.

ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റനായ രാഹുലിൻ്റെ പ്രകടനങ്ങൾ ഏറെ അടുത്തുനിന്ന് വീക്ഷിച്ചിട്ടുള്ള താരമാണ് ടീം ഉപദേശകനായ ഗംഭീർ. അടുത്ത മാസമാണ് ടി-20 ലോകകപ്പ് ആരംഭിക്കുക.

]]>
കൗണ്ടി കളിക്കാനൊരുങ്ങി മുഹമ്മദ് സിറാജ്; സീസണിൽ വാർവിക്ക്‌ഷെയറിനായി കളിക്കും https://malayalees.ch/mohammed-siraj-county-cricket/ Fri, 19 Aug 2022 04:46:59 +0000 https://malayalees.ch/?p=66657 കൗണ്ടി കളിക്കാനൊരുങ്ങി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. വാർവിക്ക്‌ഷെയറാണ് സീസൺ അവസാനം വരെ സിറാജിനെ ടീമിലെത്തിച്ചിരിക്കുന്നത്. ടീമിനു വേണ്ടി സിറാജ് മൂന്ന് മത്സരങ്ങളിൽ കളത്തിലിറങ്ങും. നിലവിൽ ഇന്ത്യന്‍ ടീമിനൊപ്പം സിംബാബ്‍വേ ഏകദിന പരമ്പരയ്ക്കായുള്ള ടീമിന്റെ ഭാഗമാണ് സിറാജ്.

ഓഗസ്റ്റ് 22ന് സിംബാബ്‌വെ പരമ്പര അവസാനിക്കും. സെപ്തംബർ 12ന് വാര്‍വിക്ക്ഷയറിന്റെ അടുത്ത കൗണ്ടി മത്സരം നടക്കും. സോമർസെറ്റാണ് എതിരാളികൾ. ടീമിന്റെ 50 ഓവര്‍ സ്ക്വാഡിൽ കൃണാൽ പാണ്ഡ്യയും അംഗമാണ്.

ചേതേശ്വർ പൂജാര (സസക്സ്), ഉമേഷ് യാദവ് (മിഡിൽസെക്സ്), വാഷിംഗ്ടൺ സുന്ദർ (ലങ്കാഷയർ), നവ്‌ദീപ് സെയ്നി (കെൻ്റ്) എന്നീ ഇന്ത്യൻ താരങ്ങൾ സിറാജിനൊപ്പം വിവിധ കൗണ്ടി ക്ലബുകളിൽ ഇക്കൊല്ലം കളിക്കുന്നത്.

]]>
താരമായി സിറാജ്; സീരീസില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൗളര്‍ https://malayalees.ch/mohammed-siraj-finishes-as-indias-highest-wicket-taker-in-test-series/ Mon, 18 Jan 2021 12:34:06 +0000 https://malayalees.ch/?p=38797 ഇന്ത്യ – ആസ്ട്രേലിയ ടെസ്റ്റ് സീരീസില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൌളറായി മുഹമ്മദ് സിറാജ്. മൂന്ന് മത്സരങ്ങളില്‍ നിന്നായി 13 വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ സിറാജ് കളിച്ചിരുന്നില്ല. നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടവും സിറാജ് സ്വന്തമാക്കി.

മെല്‍ബണിലെ ബോക്സിങ് ഡേ ടെസ്റ്റിലാണ് സിറാജ് തന്‍റെ അരങ്ങേറ്റ മത്സരം കളിച്ചത്. ആദ്യ മത്സരത്തില്‍ത്തന്നെ അഞ്ച് വിക്കറ്റുകള്‍ നേടി സിറാജ് തിളങ്ങിയിരുന്നു. പരിചയസമ്പത്ത് വളരെ കുറഞ്ഞ ഇന്ത്യന്‍ ബൌളിങ് നിരയെ നാലാം ടെസ്റ്റില്‍ സിറാജാണ് മുന്നില്‍ നിന്ന് നയിച്ചത്.

ലാമ്പുഷെയിനെയും മാത്യു വെയ്ഡിനെയും ഒരു ഓവറില്‍ത്തന്നെ പുറത്താക്കുകയും അപകടകാരിയായ സ്റ്റീവ് സ്മിത്തിനെയും മടക്കുന്നതിലൂടെ സിറാജ് ഇന്ത്യക്ക് വലിയ മേല്‍ക്കെ മത്സരത്തില്‍ നേടിക്കൊടുത്തു. പിന്നീട് സ്റ്റാര്‍ക്കിനെയും ഹേസല്‍വുഡിനെയും പുറത്താക്കി കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഓരോ കളികള്‍ ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. നാലാം ടെസ്റ്റില്‍ വിജയിക്കാനായി അവസാന ദിനത്തില്‍ ഇന്ത്യക്ക് 324 റണ്‍സ് കൂടി വേണം.

സീരീസിലെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൌളര്‍മാര്‍

മുഹമ്മദ് സിറാജ് – 13 വിക്കറ്റ് (മൂന്ന് ടെസ്റ്റ്)

രവിചന്ദ്രന്‍ അശ്വിന്‍ – 12 വിക്കറ്റ് (മൂന്ന് ടെസ്റ്റ്)

ജസ്പ്രിത് ബുംറ – 11 വിക്കറ്റ് (മൂന്ന് ടെസ്റ്റ്)

രവീന്ദ്ര ജഡേജ – 7 വിക്കറ്റ് (2 ടെസ്റ്റ്)

ഷാര്‍ദ്ദുല്‍ ഠാക്കൂര്‍ – 7 വിക്കറ്റ് (1 ടെസ്റ്റ്)

]]>