Modi Government – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Oct 2020 13:24:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Modi Government – malayalees.ch https://malayalees.ch 32 32 ഹിറ്റ്ലര്‍ രാജ്യസ്നേഹിയാണെന്ന് ജര്‍മനി നശിക്കും വരെ ജനം കരുതി: വിജേന്ദര്‍ സിങ് https://malayalees.ch/boxer-vijender-singh-against-modi-govt/ Tue, 06 Oct 2020 13:24:13 +0000 https://malayalees.ch/?p=32871 ബോക്സര്‍ വിജേന്ദര്‍ സിങിന്‍റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ജര്‍മനിയിലെ നാസി ഭരണത്തെ മോദി സര്‍ക്കാരിനോട് താരതമ്യം ചെയ്താണ് വിജേന്ദറിന്‍റെ ട്വീറ്റ്.

‘ജര്‍മനി പൂര്‍ണമായി നശിക്കുന്നതുവരെ ഹിറ്റ്‌ലറുടെ ഓരോ പ്രവൃത്തിയും രാജ്യസ്‌നേഹമായിട്ടാണ് ആ നാട്ടിലെ ജനങ്ങള്‍ കരുതിയിരുന്നത്’ എന്നാണ് വിജേന്ദറിന്‍റെ ട്വീറ്റ്.

2008 ബെയ്​ജിങ്​ ഒളിമ്പിക്​സില്‍ വെങ്കല മെഡൽ ജേതാവായിരുന്നു വിജേന്ദർ. 2019ലെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ​ഡൽഹിയിൽ നിന്നും കോൺഗ്രസ്​ സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹം തുറന്നുപറയാറുണ്ട്.

പുതിയ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷകരുടെ സമരത്തിന് വിജേന്ദര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഹാഥ്റസില്‍ ദലിത് പെണ്‍കൂട്ടിയെ മേല്‍ജാതിക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിലും വിജേന്ദര്‍ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പമെന്ന് വ്യക്തമാക്കി.

]]>
എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു https://malayalees.ch/what-is-farmers-bill-2020/ Sat, 26 Sep 2020 08:15:52 +0000 https://malayalees.ch/?p=32388 ഇന്ത്യന്‍ ഗ്രാമങ്ങളുടെ നട്ടെല്ലായ കാര്‍ഷിക മേഖലയില്‍ എത്രപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചോദിച്ചാല്‍, ഇന്ത്യയില്‍ എത്ര കര്‍ഷകരുണ്ടെന്ന് ചോദിച്ചാല്‍ സര്‍ക്കാരിന്‍റെ പക്കല്‍ കൃത്യമായ കണക്കുകളില്ല

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു
Brett Cole

എന്നാല്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ നട്ടെല്ലായ കാര്‍ഷിക മേഖലയില്‍ എത്രപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചോദിച്ചാല്‍, ഇന്ത്യയില്‍ എത്ര കര്‍ഷകരുണ്ടെന്ന് ചോദിച്ചാല്‍ സര്‍ക്കാരിന്‍റെ പക്കല്‍ കൃത്യമായ കണക്കുകളില്ല എന്നതാണ് വാസ്തവം. 14.5 കോടി കര്‍ഷകര്‍ ഇന്ത്യയിലുണ്ടെന്നാണ് പ്രൈം മിനിസ്റ്റേര്‍സ് കിസാന്‍ യോജനയിലെ കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉത്തരം. ഇതില്‍ 86 ശതമാനം പേരും അഞ്ച് ഏക്കറില്‍ താഴെ മാത്രം കൃഷിഭൂമിയുള്ള ചെറുകിട കര്‍ഷകരാണ്. ഇതില്‍തന്നെ 12,000 ഓളം കര്‍ഷകര്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നുവെന്നാണ് മറ്റൊരു ഞെട്ടിക്കുന്ന കണക്ക്.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ജനാധിപത്യത്തിന്‍റെ സാമാന്യ മര്യാദകള്‍ പോലും പാലിക്കാതെ, പ്രതിപക്ഷ സ്വരങ്ങളെ തൃണവല്‍ഗണിച്ചുകൊണ്ട് കാര്‍ഷികമേഖലയെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഓർഡിനൻസുകളാണ് ബില്ലുകളായി കേന്ദസര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയെടുത്തത്.

ഇന്ന് രാജ്യം മുഴുവന്‍ പ്രതിഷേധച്ചൂടിലാണ്. നഗര, ഗ്രാമ വ്യത്യാസങ്ങളില്ലാതെ കര്‍ഷകര്‍ തെരുവിലാണ്. ചുട്ടുപൊള്ളുന്ന വെയിലില്‍ പൊള്ളിയൊലിച്ച കാലുകളുമായി അവര്‍ സമരം ചെയ്യുകയാണ്. തങ്ങളുടെ വിയര്‍പ്പിന്‍റെ വില കുത്തക കമ്പനികള്‍ നിശ്ചയിക്കാതിരിക്കാന്‍, ആത്മഹത്യയില്‍ അനാഥരാകുന്ന കര്‍ഷക കുടുംബങ്ങളുടെ ബാധ്യത ഏറ്റെടുത്ത് പിരിവ് നടത്താതിരിക്കാന്‍.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

മൂന്ന് ഓർഡിനൻസുകളാണ് ഇപ്പോൾ സര്‍ക്കാര്‍ രജ്യസഭയില്‍ പാസാക്കിയെടുത്തത്.

1) ഫാർമേർസ്​ എംപവർമെന്‍റ് ആൻഡ്​ എഗ്രിമെന്‍റ് ഓഫ് പ്രൈസ്​ പ്രൊട്ടക്ഷൻ അഷ്വറൻസ്​

ആൻഡ്​ ഫാം സർവിസ്​ ബിൽ 2020

2) ഫാർമേർസ്​ പ്രൊഡ്യൂസ്​ ട്രേഡ് ആൻഡ്​ കൊമേഴ്​സ്​ പ്രമോഷൻ ആൻഡ്​ ​ഫെസിലിറ്റേഷൻ

ബിൽ 2020

3) എസൻഷ്യൽ കമ്മോഡിറ്റീസ്​ (അമെൻഡ്മെൻറ്​) ആക്ട് 2020

പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണാധികാരമുള്ള കാര്‍ഷിക വിഷയത്തില്‍ നിയമനിര്‍മ്മാണത്തിന് മുമ്പ് സംസ്ഥാനങ്ങളോട് കൂടിയാലോചനകള്‍ നടത്തണമെന്നാണ് ചട്ടം. എന്നാല്‍ സകല നിയമങ്ങളും കാറ്റില്‍പറത്തി ധൃതി പിടിച്ചാണ് ഈ ഓര്‍ഡിനന്‍സുകളെല്ലാം തന്നെ ബില്ലുകളാക്കിയത്. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസെര്‍സ് മാര്‍ക്കറ്റിംഗ് കമ്മറ്റി അഥവാ എ.പി.എം.എസ് ആണ് സംസ്ഥാനത്തിന് നിയന്ത്രണാധികാരമുള്ള വിഷയത്തില്‍ തീരുമാനങ്ങളെടുക്കുന്നത്. ഇത് രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തെ തന്നെ തകര്‍ക്കുന്ന നീക്കമാണ്.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

എന്താണ് കര്‍ഷക സംഘടനകള്‍ കാര്‍ഷിക ബില്ലിനെ എതിര്‍ക്കാന്‍ കാരണം?

സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള എ.പി.എം.സി (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസെര്‍സ് മാര്‍ക്കറ്റിംഗ് കമ്മറ്റി)കള്‍ വഴിയാണ് കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ഈ എ.പി.എം.എസുകളില്‍ ഏജന്‍റുമാരുണ്ടാകും. അവര്‍ക്കാണ് കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. എ.പി.എം.സികള്‍ക്ക് വിവിധ ഭാഗങ്ങളില്‍ വിപണികളുണ്ടാകും. ഇത്തരം കമ്മറ്റികളാണ് പിന്നീട് ഈ ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ വിപണനം ചെയ്യുന്നത്. കര്‍ഷകര്‍ക്ക് അര്‍ഹമായ വില ഉറപ്പു വരുത്തുകയാണ് ഇത്തരം കമ്മറ്റികളുടെ ലക്ഷ്യം.

ഫാർമേർസ്​ എംപവർമെന്‍റ് ആൻഡ്​ എഗ്രിമെന്‍റ് ഓഫ് പ്രൈസ്​ പ്രൊട്ടക്ഷൻ അഷ്വറൻസ്​ ആൻഡ്​ ഫാം സർവിസ്​ ബിൽ 2020 നടപ്പാക്കുന്നതോടെ ഇത്തരം എ.പി.എം.സികള്‍ക്ക് അധികാരം നഷ്ടപ്പെടുകയും ഇടനിലക്കാരില്ലാതാകുമെന്നും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വിറ്റഴിക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ ന്യായീകരണം.

എന്നാല്‍ എ.പി.എം.സികള്‍ ഇല്ലാതാകുന്നതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നേരിട്ട് വില്‍ക്കാം. അതുകൊണ്ട് തന്നെ തങ്ങള്‍ക്കനുകൂലമായ വില നിശ്ചയിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ സാധിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്ന മറുവാദം.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

ഫാർമേർസ്​ എംപവർമെന്‍റ് ആൻഡ്​ എഗ്രിമെന്‍റ് ഓഫ് പ്രൈസ്​ പ്രൊട്ടക്ഷൻ അഷ്വറൻസ്​ ആൻഡ്​ ഫാം സർവിസ്​ ബിൽ 2020 വ്യവസായികള്‍ക്ക് കര്‍ഷകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കുന്ന ബില്ലാണ് ഇത്. ഇങ്ങനെ കോര്‍പ്പറേറ്റുകള്‍ കര്‍ഷകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടുമ്പോള്‍ എഴുതിയുണ്ടാക്കുന്ന കരാര്‍ വ്യവസ്ഥകള്‍ സാധാരണക്കാരായ കര്‍ഷകര്‍ക്ക് എത്രമാത്രം മനസിലാകും എന്നതും ആശങ്കയുണര്‍ത്തുന്ന ഒന്നാണ്. ഇങ്ങനെ കര്‍ഷകര്‍ വന്‍കിട കോര്‍പ്പറേറ്റുകളുമായി കരാറിലേര്‍പ്പെടുമ്പോള്‍ കടബാധ്യതയുണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയുണ്ടായാല്‍ സാധാരണക്കാരായ കര്‍ഷകര്‍ നിയമയുദ്ധം ചെയ്യേണ്ടി വരുന്നത് വന്‍കിട കോര്‍പ്പറേറ്റുകളുമായാണ്.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് എങ്ങനെയാണ് വന്‍കിട വ്യവസായികളുമായി നിയമയുദ്ധം സാധ്യമാവുക? താങ്ങുവില ഇല്ലാതാകും എന്നതാണ് പുതിയ ബില്ലുകളിലെ അപകടകരമായ മറ്റൊരു വസ്തുത. അതായത് മാര്‍ക്കറ്റില്‍ ഒരു കാര്‍ഷിക ഉത്പന്നത്തിന് വിലയിടിവ് സംഭവിച്ചാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു താങ്ങുവിലയില്‍ കര്‍ഷകര്‍ക്ക് ഈ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകും. എന്നാല്‍ താങ്ങുവില ഇല്ലാതാകുന്നതോടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകാതെ കര്‍ഷകര്‍ പിന്നെയും കടക്കെണിയിലാകും. മുമ്പ് നിലവിലുണ്ടായിരുന്ന എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ടിന്‍റെ സെക്ഷന്‍ 3 ല്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് മൂന്നാമത്തെ ബില്‍ പാസാക്കിയിരിക്കുന്നത്.

കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുന്നതാണ് എസൻഷ്യൽ കമ്മോഡിറ്റീസ്​ (അമെൻഡ്മെൻറ്​) ആക്ട് 2020. സ്റ്റോക്ക് ഹോള്‍ഡിങ് ലിമിറ്റ് എടുത്തു കളഞ്ഞു എന്നുള്ളതാണ് ഈ ബില്ലിന്‍റെ മറ്റൊരു അപാകതയായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് സ്റ്റോക്ക് ചെയ്യാവുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇനി മുതല്‍ പരിധിയുണ്ടാകില്ല. അതുകൊണ്ട് തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് പരിധികളില്ലാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യാം.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

പിന്നീട് മാര്‍ക്കറ്റില്‍ ഈ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍റ് കൂടുന്ന സാഹചര്യത്തില്‍ കൂടിയ വിലക്ക് കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്യാം. ചുരുക്കത്തില്‍ കാര്‍ഷിക മേഖലയില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഇഷ്ടാനുസരണം കൈകടത്താനുള്ള ലൈസന്‍സാണ് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് എന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആക്ഷേപം.

എ.പി.എം.സികള്‍ക്ക് പൂര്‍ണമായും അധികാരം നഷ്ടമാകുന്നതോടെ കോര്‍പ്പറേറ്റുകള്‍ക്ക് ആവശ്യമാംവിധം തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാമെന്നും, കര്‍ഷകര്‍ മാര്‍ക്കറ്റില്‍ നിന്നും പൂര്‍ണമായും പുറന്തള്ളപ്പെടുമെന്നും കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. പ്രതിവര്‍ഷം 12,000 ത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന ഒരു രാജ്യത്ത് തങ്ങള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പേലും ഇനി കോര്‍പറേറ്റുകളുടെ ഔദാര്യത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം.

]]>
എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ എവെയ്‍ലബിള്‍: ശശി തരൂര്‍ https://malayalees.ch/nda-means-no-data-availbale-shashi-tharoor-mocks/ Tue, 22 Sep 2020 13:08:53 +0000 https://malayalees.ch/?p=32185 കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ മുതല്‍ കര്‍ഷക ആത്മഹത്യ വരെയുള്ള കണക്കുകള്‍ ലഭ്യമല്ലെന്ന് പറഞ്ഞ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ എവെയ്‍ലബിള്‍ ആണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിമര്‍ശിച്ചു.

“കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങളില്ല, കര്‍ഷക ആത്മഹത്യയുടെ കണക്കില്ല, സാമ്പത്തിക ഉത്തേജനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍, കോവിഡ് മരണങ്ങളെ കുറിച്ച് സംശയാസ്പദമായ കണക്കുകള്‍, ജിഡിപി വളര്‍ച്ചയെ കുറിച്ച് തെളിവില്ലാത്ത വിവരങ്ങള്‍- സര്‍ക്കാര്‍ എന്‍ഡിഎക്ക് പുതിയ അര്‍ഥം നല്‍കിയിരിക്കുന്നു”.. എന്നാണ് തരൂരിന്‍റെ ട്വീറ്റ്.

കൊറോണ വൈറസ് കാരണം ജോലി നഷ്ടമായവരുടെ എണ്ണം, കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍, രാജ്യത്താകെയുള്ള പ്ലാസ്മ ബാങ്കുകളുടെ എണ്ണം, ലോക്ക്ഡൌണില്‍ ജീവന്‍ നഷ്ടമായ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം തുടങ്ങിയ വിവരങ്ങളൊന്നും കൈവശമില്ലെന്നാണ് മോദി സര്‍ക്കാര്‍ പാര്‍ലമെന്‍റിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞത്.

കര്‍ഷക ആത്മഹത്യയുടെ കാര്യത്തിലാകട്ടെ സംസ്ഥാനങ്ങള്‍ വിവരം നല്‍കിയിട്ടില്ലെന്നാണ് കേന്ദ്രം പറഞ്ഞത്. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും കേന്ദ്രം പറഞ്ഞു.

]]>
അതും ദൈവത്തിന്‍റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കയ്യൊഴിയുമോ? കേന്ദ്രത്തോട് രാഹുല്‍ https://malayalees.ch/rahul-gandhi-mocks-at-modi-govt-in-china-issue/ Fri, 11 Sep 2020 08:42:44 +0000 https://malayalees.ch/?p=31667 ഇന്ത്യ – ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി. ചൈന കൈയടക്കിയ പ്രദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കുമെന്നാണ് രാഹുലിന്‍റെ ചോദ്യം.

‘ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നു. അത് സര്‍ക്കാര്‍ എപ്പോള്‍ തിരിച്ചുപിടിക്കും? അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കയ്യൊഴിയുമോ?’, രാഹുല്‍ ട്വീറ്റ് ചെയ്തു.

നേരത്തെ കോവിഡ് കാരണം സമ്പദ് വ്യവസ്ഥ തകര്‍ന്നത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. ഇക്കാര്യം സൂചിപ്പിച്ചാണ് രാഹുലിന്‍റെ പ്രതികരണം.

അതേസമയം സംഘര്‍ഷം പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാന്‍ ധാരണയായി. അതിര്‍ത്തിയില്‍ നിന്നുള്ള സേനാ പിന്മാറ്റം വേഗത്തിലാക്കും. നിലവിലുള്ള ഉഭയകക്ഷി കരാറിലുള്ള വ്യവസ്ഥകള്‍ അംഗീകരിക്കുമെന്നും ഇരുരാഷ്ട്രങ്ങളും സംയുക്ത പ്രസ്താവന ഇറക്കി.

]]>
എംഎൽഎമാരെ പണം കൊടുത്ത് വാങ്ങുമ്പോൾ ജി.എസ്.ടി ചുമത്തിക്കൂടെ? വരുമാനമാകുമല്ലോ.. കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂർ https://malayalees.ch/shashi-tharoor-mocks-at-modi-government/ Thu, 23 Jul 2020 12:45:08 +0000 https://malayalees.ch/?p=28980 ഇന്ധനവില വൻതോതിൽ വർധിപ്പിക്കുന്നതിന് പകരം വരുമാനം കണ്ടെത്താൻ ഈ വഴി സ്വീകരിച്ചാൽ പോരെയെന്നും തരൂർ

മോദി സർക്കാറിനെ പരിഹസിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. എംഎൽഎമാരെ പണം നൽകി ചാക്കിട്ടുപിടിക്കുന്നതിന് ജി.എസ്.ടി ചുമത്തിയാൽ സർക്കാർ ഖജനാവിലേക്ക് വരുമാനമാകുമല്ലോ എന്നാണ് ശശി തരൂരിൻ്റെ ചോദ്യം. ഇന്ധനവില വൻതോതിൽ വർധിപ്പിക്കുന്നതിന് പകരം വരുമാനം കണ്ടെത്താൻ ഈ വഴി സ്വീകരിച്ചാൽ പോരെയെന്നും ഫേസ് ബുക്ക് കുറിപ്പിൽ തരൂർ പരിഹസിച്ചു.

‘സർക്കാർ വരുമാനത്തിനായി വളരെയധികം ആഗ്രഹിക്കുന്നുവെങ്കിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ നികുതി ചുമത്തുന്നതിന് പകരം, എംഎൽഎമാരെ വിലയ്ക്ക് വാങ്ങാനുള്ള തുക ഉയരുന്നതിനാൽ അതിന് ജിഎസ്ടി ചുമത്തി കൂടുതൽ പണം കണ്ടെത്തിക്കൂടെ?’

രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാൻ ബിജെപി നേതാക്കൾ പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തരൂരിൻ്റെ പരിഹാസം.

]]>
ആപ്പുകള്‍ വേണ്ട, ഇന്ത്യൻ ആപ്പുകൾക്ക് ഇത് മികച്ച അവസരം: രവിശങ്കര്‍ പ്രസാദ് https://malayalees.ch/dependence-on-foreign-apps-which-have-agenda-must-stop-says-minister-ravi-shankar-prasad/ Thu, 02 Jul 2020 05:11:41 +0000 https://malayalees.ch/?p=27907 ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ക്കും ആപ്പുകള്‍ക്കും മികച്ച അവസരമാണിതെന്ന് മന്ത്രി

ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യൻ ആപ്പുകൾക്ക് ഇത് മികച്ച അവസരമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദ്. വിദേശ ആപ്പുകളെ ആശ്രയിക്കുന്നത് അവസാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

വിവിധ അജണ്ടകളുള്ള വിദേശ ആപ്പുകളെ ആശ്രയിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണം എന്നാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്. ചൈനീസ് ആപ്പുകളുടെ നിരോധനത്തിന്‍റെ വിശദാംശങ്ങളിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നില്ല. നിയമപരമായി തന്നെ ചെയ്തതാണ് നിരോധനം. ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ക്കും ആപ്പുകള്‍ക്കും മികച്ച അവസരമാണിതെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ അഞ്ച് വർഷം പൂർത്തിയാകുന്നതിന്‍റെ ഭാഗമായുള്ള വെർച്വൽ കോൺഫറൻസിലാണ് മന്ത്രിയുടെ പ്രതികരണം.

അത്തരം ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കണമെന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത നാസ്കോം പ്രസിഡന്റ് ഡെബ്ജാനി ഘോഷിനോടും ഇൻഫോസിസ് നോൺ എക്സിക്യൂട്ടീവ് ചെയർമാൻ നന്ദൻ നിലേകനിയോടും മന്ത്രി അഭ്യര്‍ഥിച്ചു. സര്‍ക്കാരിന്‍റെ പ്രോത്സാഹനം ഉണ്ടാകും. പക്ഷേ പലരുടെയും സഹായം സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആവശ്യമാണ്. പൊതു, സ്വകാര്യ പങ്കാളിത്തത്തിന് വലിയ സാധ്യതയുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. രാജ്യത്തിന്‍റെ ഐക്യത്തിനും സുരക്ഷക്കും വെല്ലുവിളിയുയർത്തുന്നു എന്നാണ് കണ്ടെത്തല്‍. ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനർ, എക്സെൻഡർ, ഡിയു റിക്കോർഡർ തുടങ്ങിയവയും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് മറ്റൊരു സെർവറിൽ സൂക്ഷിക്കാനും പിന്നീട് രാജ്യത്തിനും വ്യക്തികൾക്കും എതിരെ ഉപയോഗിക്കാനും സാധ്യത ഉണ്ടെന്ന ഐടി മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആണ് നടപടി. അതേസമയം രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ എല്ലാമുള്ള വൻ ചൈനീസ് നിക്ഷേപങ്ങളുടെ കാര്യത്തിൽ സർക്കാർ പ്രതികരിച്ചിട്ടില്ല. പേറ്റിഎം, ഫ്ളിപ്കാർട്ട് അടക്കമുള്ളവയില്‍ ചൈനീസ് കമ്പനികള്‍ക്ക് വന്‍ നിക്ഷേപമുണ്ട്.

]]>
യോഗി-മോദി സർക്കാറുകൾക്കെതിരെ പോരാട്ടം ശക്തമാക്കാനുറച്ച് പ്രിയങ്ക; താമസം ലഖ്നൗവിലേക്ക് മാറ്റുന്നു https://malayalees.ch/congress-leader-priyanka-gandhi-likely-to-shift-to-lucknow-after-govt-asks-her-to-vacate-delhi-bungalow/ Thu, 02 Jul 2020 04:49:29 +0000 https://malayalees.ch/?p=27897 ഇന്നലെയാണ് ആഗസ്റ്റ് ഒന്നിനു മുമ്പ് ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി ഒഴിയാൻ പ്രിയങ്ക ഗാന്ധിക്ക് നഗര വികസന മന്ത്രാലയ നിർദേശം നൽകിയത്.

യോഗി – മോദി സർക്കാറുകൾക്കെതിരെ പോരാട്ടം ശക്തമാക്കാനുറച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഡൽഹിയിലെ വസതി സർക്കാർ ഒഴിയാൻ ആവശ്യപ്പെട്ടതിനാൽ താമസം ലഖ്നൗവിലേക്ക് മാറ്റിയേക്കും. കോവിഡ് പ്രതിസന്ധിക്കിടെയും പ്രിയങ്ക ഗാന്ധിയുടെ നിർദ്ദേശപ്രകാരം സജീവമാണ് യുപിയിൽ കോൺഗ്രസ് പ്രവർത്തനങ്ങൾ.

കോവിഡ് പ്രതിസന്ധിക്കിടെയും യോഗി – മോദി സർക്കാരുടെ ശക്തമായി വിമർശിച്ചും പ്രതിരോധത്തിലാക്കിയും സജീവമാണ് പ്രിയങ്ക ഗാന്ധി. അതിഥി തൊഴിലാളികൾക്ക് ബസുകൾ സജ്ജമാക്കിയാണ് ആദ്യം യോഗി സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. അതിനു ശേഷം ചികിത്സ ലഭ്യത കുറവ്, കോവിഡ് കണക്കുകൾ മറച്ചുവെക്കൽ, മാധ്യമ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ കേസെടുത്ത നടപടി , സാധാരക്കാരുടെ ദുരിതം എന്നിവയിലെല്ലാം സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു.

ഇന്നലെ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിലെ തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക എത്തിയത്. പിസിസി വഴി ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനും പ്രിയങ്ക നേതൃത്വം നൽകുന്നുണ്ട്. യുപിയിൽ പാർട്ടി സജീവമായിട്ടുണ്ടെങ്കിലും കുറെക്കൂടി ശക്തമാക്കാൻ ലഖ്നൌവിലേക്ക് താമസം മാറാനാണ് പ്രിയങ്ക തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം. ഖോഗലെ മാർഗിൽ വീട് സജമാക്കി കഴിഞ്ഞതായി യുപി പിസിസി നേതാക്കൾ പറയുന്നു. നേരത്തെ എടുത്ത തീരുമാനം അടച്ചുപൂട്ടലിനെ തുടർന്നാണ് നീണ്ടു പോയത് എന്നാണ് റിപ്പോർട്ട്.

ഇന്നലെയാണ് ആഗസ്റ്റ് ഒന്നിനു മുമ്പ് ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി ഒഴിയാൻ പ്രിയങ്ക ഗാന്ധിക്ക് നഗര വികസന മന്ത്രാലയ നിർദേശം നൽകിയത്. എസ്‍പിജി സുരക്ഷ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നായിരുന്നു വിശദീകരണം.

എന്നാൽ നിരാശരായ സർക്കാരിന്‍റെ നീക്കങ്ങളെ ഭയപ്പെടുന്നില്ല എന്നും അന്ധമായ വിദ്വേഷവും പ്രതികാരവും തുടരുകയാണ് മോദി -യോഗി സർക്കാരുകൾ എന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു.

]]>