model – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 10:37:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png model – malayalees.ch https://malayalees.ch 32 32 സസ്‌പെന്‍സ് നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; മലയാളി മോഡലിനെ നായികയാക്കി ചിത്രം നിര്‍മിച്ച് രാം ഗോപാല്‍ വര്‍മ https://malayalees.ch/ram-gopal-varma-produces-saree-movie-with-malayali-heroine-2/ Tue, 26 Dec 2023 10:35:22 +0000 https://malayalees.ch/?p=93540 മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി ചിത്രം നിര്‍മിക്കാനൊരുങ്ങി രാം ഗോപാല്‍ വര്‍മ. സാരി എന്ന് പേര് നല്‍കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാരി. ഒരുപാട് സ്‌നേഹം ഒരുപാട് അപകടകരവുമായേക്കാമെന്ന് സൂചിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രം ആര്‍വി ഗ്രൂപ്പും രാം ഗോപാല്‍ വര്‍മയും ഒരുമിച്ചാണ് നിര്‍മിക്കുന്നത്. സസ്‌പെന്‍സ് ഒളിപ്പിക്കുന്ന, ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാകും ഇതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചില സൂചനകള്‍ തരുന്നു. (Ram Gopal Varma produces Saree movie with Malayali heroine)

ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനത്തിന് പിന്നാലെ ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയതായി രാം ഗോപാല്‍ വര്‍മ അറിയിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേരുള്‍പ്പെടെ ശ്രീലക്ഷ്മി ആരാധ്യ ദേവി എന്നാക്കി മാറ്റി. ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട് രാം ഗോപാല്‍ വര്‍മ അവരെ തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചത് വലിയ വാര്‍ത്തയായിരുന്നു.

അഞ്ച് ഭാഷകളില്‍ സാരി റിലീസ് ചെയ്യും. ഇന്‍സ്റ്റ ഗ്രാം സെലിബ്രിറ്റിയും മോഡലുമായ ശ്രീലക്ഷ്മിയ്ക്ക് നിരവധി ഫോളോവേഴ്‌സാണുള്ളത്.

]]>
ഫാഷൻ ഷോയ്ക്കിടെ ഇരുമ്പുതൂൺ വീണ് മോഡൽ മരിച്ചു https://malayalees.ch/model-dies-iron-pillar-falls-fashion-show/ Mon, 12 Jun 2023 04:34:44 +0000 https://malayalees.ch/?p=82577 ഫാഷൻ ഷോയ്ക്കിടെ ഇരുമ്പുതൂൺ വീണ് മോഡൽ മരിച്ചു. നോയിഡയിലെ ഫിലിം സിറ്റിയിലുള്ള ലക്ഷ്‌മി സ്റ്റുഡിയോയിൽ വച്ചാണ് സംഭവം. 24 കാരിയായ വൻഷിക ചോപ്രയാണ് മരണപ്പെട്ടത്. റാമ്പിലൂടെ നടക്കുന്നതിനിടെ ഇരുമ്പുതൂൺ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

ലൈറ്റ് ഘടിപ്പിച്ചിരുന്ന ഇരുമ്പുതൂൺ റാമ്പിലൂടെ നടന്നുപോവുകയായിരുന്ന മോഡലിനു മുകളിലേക്ക് വീഴുകയും അപ്പോൾ തന്നെ മോഡൽ മരണമടയുകയുമായിരുന്നു. ഒരാൾക്ക് പരുക്കുപറ്റി. ഇയാൾ ചികിത്സയിലാണ്. സംഭവത്തിൽ ഷോ നടത്തിപ്പുകാർ അടക്കം അഞ്ച് പേർ പിടിയിലായി.

]]>
സ്ത്രീകൾ അടിവസ്ത്ര മോഡലാകുന്നത് തടഞ്ഞ് ചൈന; പകരം മോഡലുകളായി പുരുഷന്മാർ https://malayalees.ch/china-men-modelling-women-lingerie/ Sat, 04 Mar 2023 05:04:06 +0000 https://malayalees.ch/?p=77336 സ്ത്രീകൾ അടിവസ്ത്ര മോഡലാകുന്നത് തടഞ്ഞ് ചൈന. ഇതോടെ പുരുഷന്മാരാണ് സ്ത്രീ അടിവസ്ത്രങ്ങളുടെ മോഡലാകുന്നത്. ന്യൂയോർക്ക് പോസ്റ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഓൺലൈനായി സ്ത്രീകൾ അടിവസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്നതാണ് ചൈന തടഞ്ഞത്. സ്ത്രീ മോഡലുകൾ അടിവസ്ത്ര ലൈവ് സ്ട്രീമുകളിൽ എത്തുന്ന കമ്പനികൾ അടച്ചുപൂട്ടപ്പെട്ടിരുന്നു. അശ്ലീല സാധനങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിക്കരുതെന്ന നിയമമാണ് അടിവസ്ത്ര കമ്പനികൾക്ക് തിരിച്ചടിയായത്. ഇതിൽ ചില കമ്പനികൾ ഇപ്പോൾ പുരുഷ മോഡലുകളെ വച്ചാണ് സ്ത്രീ അടിവസ്ത്രങ്ങൾ അവതരിപ്പിക്കുന്നത്.

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ധരിച്ച പുരുഷന്മാരുടെ വിഡിയോ ടിക്-ടോകിൻ്റെ ചൈനീസ് പതിപ്പായ ഡോയിനിൽ പ്രചരിക്കുന്നുണ്ട്.

]]>
കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസ്; തെളിവെടുപ്പ് ഇന്നും തുടരും https://malayalees.ch/kochi-model-gang-rape-investigation/ Thu, 24 Nov 2022 04:21:53 +0000 https://malayalees.ch/?p=71772 കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ തെളിവെടുപ്പ് ഇന്നും തുടരും. പീഡനത്തിനു ശേഷം യുവതിയെ ഇറക്കിവിട്ട കാക്കനാട്ടെ ഫ്ലാറ്റിലുൾപ്പെടെയാണ് തെളിവെടുപ്പ് നടത്തുക. ഇന്നലെ നാല് പ്രതികളെയും പള്ളിമുക്കിലെ പബ്ബിലെത്തിച്ച് തെളിവെടുത്തിരുന്നു.

പീഡനത്തിനു ശേഷം പ്രതികളായ നിധിൻ, വിവേക്, സുദീപ്, മോഡലും രാജസ്ഥാൻ സ്വദേശിയുമായ ഡിമ്പിൾ ലാമ്പ എന്നിവർ യുവതിയെ ഫ്ലാറ്റിനു മുന്നിലാണ് ഇറക്കി വിട്ടത്. പള്ളിമുക്കിലെ പബ്ബിന്റെ പാർക്കിങ്ങ് ഏരിയയിൽ കാർ നിർത്തിയിട്ടും പിന്നീട് സഞ്ചരിച്ചും പ്രതികൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അതിനാൽ വാഹനം കടന്ന് പോയ പാതയിലൂടെ പ്രതികളുമായി സഞ്ചരിച്ച് തെളിവെടുക്കും. ഡിമ്പിൾ ലാമ്പയുടെ ഫോൺ കണ്ടെടുക്കാനുള്ള ശ്രമവും തുടരുകയാണ്. ലഹരി സംഘങ്ങളുമായും സെക്സ് റാക്കറ്റുമായും ഡിമ്പിൾ ലാമ്പക്ക് ബന്ധമുണ്ടോയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഫോണിലുണ്ടോയെന്നാകും പരിശോധിക്കുക. അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി തീരുന്നതിനു മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

]]>