model raped – malayalees.ch https://malayalees.ch Malayalam Online News Portal Tue, 22 Nov 2022 10:22:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png model raped – malayalees.ch https://malayalees.ch 32 32 ഡിംപിളിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം; അഡ്വ. അഫ്‌സലിനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ് ആളൂര്‍; ഇത് ചന്തയല്ലെന്ന് കോടതി https://malayalees.ch/conflict-between-advocates-appeared-for-dimple-in-model-assault-case/ Tue, 22 Nov 2022 10:22:20 +0000 https://malayalees.ch/?p=71675 കൊച്ചിയില്‍ മോഡലിനെ കാറില്‍ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഡിംപിളിനുവേണ്ടി ഹാജരായ രണ്ട് അഭിഭാഷകര്‍ തമ്മില്‍ കോടതിയില്‍ വാക്കേറ്റം. ഡിംപിളിനുവേണ്ടി അഡ്വ. അഫ്‌സലും അഡ്വ. ആളൂരുമാണ് കോടതിയില്‍ ഹാജരായത്. വാദം ആരംഭിച്ചതോടെ ഇവര്‍ തമ്മില്‍ തര്‍ക്കമായി. അഡ്വ. അഫ്‌സലിനോട് അഡ്വ ആളൂര്‍ ഇറങ്ങിപ്പോരാന്‍ പറയുന്ന നിലയുണ്ടായി. ബഹളവും തര്‍ക്കവും മുറുകിയതോടെ ഇത് കോടതി മുറിയാണെന്നും ചന്തയല്ലെന്നും മജിസ്‌ട്രേറ്റ് രണ്ട് അഭിഭാഷകരേയും ഓര്‍മിപ്പിച്ചു. 

തന്റെ വക്കാലത്ത് അഫ്‌സലിനെയാണ് ഏല്‍പ്പിച്ചതെന്നാണ് ഡിംപിള്‍ പറയുന്നത്. മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ കോടതി അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം തേവരയിലെ ബാറിലടക്കം തെളിവെടുപ്പു നടത്തും. ബലാത്സംഗം,ഗൂഡാലോചന,തട്ടിക്കൊണ്ടുപോകല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരായ വകുപ്പുകള്‍. എക്‌സൈസ് വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് ഡാന്‍സ് ബാറെന്ന രീതിയില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാറിനെതിരെ കേസെടുത്തിട്ടുണ്ട്. ബാറില്‍ രാസലഹരിമരുന്നുപയോഗം നടന്നോയെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

]]>
കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും https://malayalees.ch/kochi-model-rape-case-2/ Mon, 21 Nov 2022 04:04:52 +0000 https://malayalees.ch/?p=71589 കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ റിമാൻഡിലായ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ നാലു പ്രതികളെയും ഒരാഴ്ചത്തേയ്ക്കെങ്കിലും കസ്റ്റഡിയിൽ വേണമെന്നായിരിക്കും പൊലീസിന്റെ ആവശ്യം. 

പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം തേവരയിലെ ബാറിലടക്കം തെളിവെടുപ്പു നടത്തും. ബലാത്സംഗം,ഗൂഡാലോചന,തട്ടിക്കൊണ്ടുപോകൽ എന്നിവയാണ് പ്രതികൾക്കെതിരായ വകുപ്പുകൾ. എക്സൈസ് വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് ഡാൻസ് ബാറെന്ന രീതിയിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബാറിനെതിരെ കേസെടുത്തിട്ടുണ്ട്. ബാറിൽ രാസലഹരിമരുന്നുപയോഗം നടന്നോയെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമയിക്കുകയാണ്.

]]>
‘അതിജീവിതയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തു’; കൊച്ചി മോഡൽ പീഡിനക്കേസ് https://malayalees.ch/commissioner-about-kochi-model-rape/ Sat, 19 Nov 2022 10:49:43 +0000 https://malayalees.ch/?p=71580 കൊച്ചിയിലെ മോഡൽ പീഡനക്കേസിൽ നിർണായക വിവരങ്ങളുമായി കമ്മീഷ്ണർ. അതിജീവിതയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തുവെന്ന് കമ്മീഷ്ണർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ അതിജീവിതയ്ക്ക് ലഹരിമരുന്ന് കൊടുത്തോ എന്നത് സംബന്ധിച്ച ശാസ്ത്രീയ പരിശോധന നടത്തുകയാണെന്നും കമ്മീഷ്ണർ പറഞ്ഞു.

തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡിമ്പൽ എന്ന് കൊച്ചിയിൽ പീഡനത്തിന് ഇരയായ മോഡൽ പൊലീസിന് മൊഴി നൽകിയിരുന്നു. ബിയറിൽ എന്തൊ പൊടി ചേർത്തതായി സംശയമുണ്ടെന്നും അവശയായ തന്നോട് സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞത് ഡിമ്പൽ ആണെന്നും യുവതി പൊലീസിനോട് പറഞ്ഞു. പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും യുവതി മൊഴി നൽകി. അതേസമയം വാർത്ത ആശങ്കപ്പെടുത്തുന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു.

രാജസ്ഥാൻ സ്വദേശിയായ മോഡൽ ഡിമ്പിളുമായി ഏറെ നാളത്തെ പരിചയമുണ്ട്. തുടർന്നാണ് ഡിമ്പിളിനൊപ്പം കൊച്ചിയിലെ പബ്ബിൽ എത്തിയതെന്ന് ബലാത്സംഗത്തിന് ഇരയായ കാസർഗോഡ് സ്വദേശിയായ പത്തൊൻപത് കാരി പോലീസിന് മൊഴിനൽകി. ബിയർ കഴിച്ചപ്പോൾ അവശയായി. ബിയറിൽ എന്തോ പൊടി ചേർത്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. താൻ മറ്റ് സുഹൃത്തുക്കളെ കണ്ട് തിരികെ വരുമെന്നും സുദീപ് , വിവേക്, നിധിൻ എന്നിവർക്കൊപ്പം വാഹനത്തിൽ കയറാനും ഡിമ്പൽ ആണ് നിർദേശിച്ചത്. തുടർന്ന് വാഹനം മുന്നോട്ടെടുത്ത യുവാക്കൾ വാഹനത്തിൽ വച്ച് മാറി മാറി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു. തുടർന്ന് ഒരു കടയിൽ കയറി ഭക്ഷണം വാങ്ങികൊടുത്തു. പ്രതികരിക്കാൻ ശേഷി ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു. കാക്കനാട് യുവതി താമസിച്ചിരുന്ന ഇടത്ത് പോലിസ് പരിശോധന നടത്തി. പബ്ബിൽ നിന്നും യുവതിയുമായി മൂവർ സംഘം സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പോലിസ് ശേഖരിച്ചിട്ടുണ്ട്.

പ്രതികളെ ലഹരി പരിശോധനയ്ക്കും വിധേയരാക്കും. കൊടുങ്ങല്ലൂർ സ്വദേശികളായ സുദീപ് , വിവേക്, നിധിൻ, ഡിമ്പൽ എന്നിവരെ പോലിസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ബാർ ജീവനക്കാരുടെയും ബാറിൽ ഉണ്ടായിരുന്നവരുടെയും മൊഴി രേഖപെടുത്തുന്നുണ്ട്. വാർത്ത ആശങ്കപ്പെടുത്തുന്നതെന്നും കുറ്റമറ്റ രീതിയിൽ അന്വേഷണംനടത്തണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

]]>