mobile phone – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 May 2023 04:40:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mobile phone – malayalees.ch https://malayalees.ch 32 32 മൊബൈൽ ഫോണുകൾക്ക് ഭീഷണിയായി ‘ഡാം’ മാൽവെയർ; മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസി https://malayalees.ch/central-agency-warns-of-phone-virus/ Sat, 27 May 2023 04:21:32 +0000 https://malayalees.ch/?p=81810 മൊബൈൽ ഫോണുകളിൽ പുതിയ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്തു. ‘ഡാം’ എന്ന മാൽവെയറാണ് സെൽ ഫോൺ ഉപഭോക്താക്കൾക്ക് ഭീഷണിയായിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

അജ്ഞാത വെബ്‌സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്ന് ഡൗൺലോഡാകുന്ന ഡാം മാൽവെയർ ഫോണിലെ ആന്റ്-വൈറസ് പ്രോഗ്രാമുകളെ തകർക്കുകയും മൊബൈൽ ഫോണിൽ റാൻസംവെയർ നിക്ഷേപിക്കുകയും ചെയ്യും. ഇതോടെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ഹിസ്റ്ററി, ക്യാമറ, കോണ്ടാക്ട്‌സ് എന്നിവയിലെ വിവരങ്ങളെല്ലാം തട്ടിപ്പുകാർ തട്ടിയെടുക്കും. ഇതിന് പുറമെ സ്‌ക്രീൻഷോട്ടുകൾ എടുക്കാനും ഫയലുകൾ അപ്ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനുമെല്ലാം ഡാം എന്ന മാൽവെയറിന് കഴിയും.

സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള കോൾ, മെസേജ് എന്നിവ സ്വീകരിക്കാതെ ഇരിക്കുന്നത് മാൽവെയർ ആക്രമണത്തിൽ നിന്ന് തടയാൻ സാധിക്കുമെന്ന് കേന്ദ്ര ഏജൻസി പറയുന്നു. ഒപ്പം അജ്ഞാത വെബ്‌സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്ന് വിട്ട് നിൽക്കണമെന്നും ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. ‘http://bit.ly/’ ‘nbit.ly’ and ‘tinyurl.com/’ പോലുള്ള ലിങ്കുകളിൽ അപകടം പതിയിരിക്കുന്നുവെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.

മൊബൈൽ ഫോണിൽ ആന്റി വൈറസ് ഇൻസ്‌റ്റോൾ ചെയ്യുകയും അപ്‌ഡേറ്റ് ചെയ്യുവാനും കേന്ദ്ര ഏജൻസി മൊബൈൽ ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

]]>
സഹോദരനുമായി വഴക്കിട്ട് യുവതി മൊബൈൽ വിഴുങ്ങി, 2 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ ഫോൺ പുറത്തെടുത്തു https://malayalees.ch/sister-swallows-mobile-phone-during-fight-with-brother/ Thu, 06 Apr 2023 11:26:35 +0000 https://malayalees.ch/?p=79246 നാണയത്തുട്ടുകൾ പോലുള്ള വസ്തുക്കൾ അറിയാതെ വിഴുങ്ങുന്ന സംഭവങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ ഒരു യുവതി മൊബൈൽ ഫോൺ വിഴുങ്ങിയ അസാധാരണമായ സംഭവമാണ് മധ്യപ്രദേശിൽ നിന്നും പുറത്തുവരുന്നത്. 2 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ പെൺകുട്ടിയുടെ വയറ്റിൽ നിന്ന് ഫോൺ പുറത്തെടുത്തു.

സഹോദരനുമായി വഴക്കിട്ട 18 കാരി മൊബൈൽ ഫോൺ വിഴുങ്ങുകയായിരുന്നു. ഫോൺ വിഴുങ്ങിയ ഉടൻ തന്നെ പെൺകുട്ടിക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു തുടങ്ങി. വിവരമറിഞ്ഞെത്തിയ പെൺകുട്ടിയെ ബന്ധുക്കൾ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു. നില വഷളായതോടെ ഗ്വാളിയോറിലേക്ക് റഫർ ചെയ്തു. പെൺകുട്ടിയെ അൾട്രാസൗണ്ടിനും മറ്റ് പരിശോധനകൾക്കും വിധേയമാക്കി മൊബൈൽ ഫോണിന്റെ സ്ഥാനം കണ്ടെത്തി.

ഗ്വാളിയോറിലെ ജില്ലാ ആശുപത്രിയിലെ സർജറി വിഭാഗം എച്ച്ഒഡി ഡോ.പ്രശാന്ത് ശ്രീവാസ്തവയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം ഓപ്പറേഷൻ നടത്തി പെൺകുട്ടിയുടെ വയറ്റിൽ നിന്ന് മൊബൈൽ ഫോൺ പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായും തൊണ്ടയിലൂടെ ഇത്രയും വലിയ വസ്തു ആമാശയത്തിലെത്തുന്നത് ഇതാദ്യമാണെന്നും ഡോ. ധാക്കദ് പ്രതികരിച്ചു.

]]>
12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ വിലക്കില്ല; വ്യക്തമാക്കി കേന്ദ്ര മന്ത്രാലയം https://malayalees.ch/no-plan-to-ban-chinese-phones-cheaper-than-12000/ Tue, 30 Aug 2022 04:32:01 +0000 https://malayalees.ch/?p=67281 രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ. ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യൻ കമ്പനികൾ അവരുടെ ഭാഗത്ത് നിന്നും സംഭവനകൾ നൽകേണ്ടതുണ്ടെന്നും അതിനർത്ഥം വിദേശ കമ്പനികളെ ഒഴിവാക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.

‘12,000 രൂപയിൽ താഴെ വരുന്ന ഹാൻഡ്‌സെറ്റുകൾക്കായുള്ള കംപോണന്റ്‌സ് മാത്രം വിപണിയിൽ ഇറക്കുന്നതിന് പകരം മൊത്തമായി എല്ലാ ശ്രേണിയിലേക്കും ഇത് വ്യാപിപ്പിക്കണം. നിലവിൽ 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കുന്നതിനെ കുറിച്ച് പദ്ധതികളൊന്നുമില്ല’- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

300 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക് നിർമാണമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. 2025-26 വർഷത്തോടെ 120 ബില്യൺ യുഎസ് ഡോളർ കയറ്റുമതിക്കും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

]]>