MK Stalin – malayalees.ch https://malayalees.ch Malayalam Online News Portal Fri, 24 Mar 2023 14:29:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MK Stalin – malayalees.ch https://malayalees.ch 32 32 ‘ബിജെപിക്ക് രാഹുൽ ഗാന്ധിയെ എത്രത്തോളം ഭയമുണ്ടെന്ന് ഇപ്പോൾ മനസിലാകുന്നു’ : എം.കെ സ്റ്റാലിൻ https://malayalees.ch/mk-stalin-against-rahul-gandhi-disqualification/ Fri, 24 Mar 2023 14:29:14 +0000 https://malayalees.ch/?p=78552 രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇന്ത്യയുടെ യുവ നേതാവായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഫാസിസ്റ്റ് നടപടിയെ അപലപിക്കുന്നുവെന്നും ഇത് രാഹുൽ ഗാന്ധിയുടെ അഭപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭീഷണിയാണെന്നും എം.കെ സ്റ്റാലിൻ കുറിച്ചു. ( MK Stalin against Rahul Gandhi disqualification )

രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിൽ സൂറത്ത് ജില്ലാ കോടതിയിൽ ക്രിമിനൽ മാനനഷ്ട കേസാണ് ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ രണ്ട് വർഷത്തെ തടവിനാണ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ചിരിക്കുന്നത്. മേൽക്കോടതിയെ സമീപിക്കാനായി 30 ദിവസം വരെ രാഹുൽ ഗാന്ധിക്ക് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സമയവും അനുവദിച്ചിട്ടുണ്ട്. പക്ഷേ അപ്പീലിന് പോകും മുൻപേ തന്നെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നത് ഒരു ജനപ്രതിനിധിയുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നതിന് തുല്യമാണെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

നിലവിൽ ജില്ലാ കോടതി മാത്രമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും, രാഹുൽ ഗാന്ധിക്ക് ഹൈക്കോടതിയിൽ അപ്പീലിന് പോകാമെന്നും, സുപ്രിംകോടതിയാണ് അന്തിമ വിധി പുറപ്പെടുവിക്കേണ്ടതെന്നും സ്റ്റാലിൻ വ്യക്തമാക്കി. ബിജെപി തക്കം പാർത്തിരുന്ന പേലെയാണ് പെരുമാറുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു.

‘ബിജെപിക്ക് രാഹുൽ ഗാന്ധിയെ എത്രത്തോളം ഭയമുണ്ടെന്ന് ഇപ്പോൾ മനസിലാകുന്നു. സഹോദരൻ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ഉണ്ടാക്കിയ പ്രഭാവം ബിജെപിയുടെ ഭയത്തിന് കാരണമായി. രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് തിരിച്ച് വരുമോ എന്ന പേടികൊണ്ടാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. ഇതോടെ ‘ജനാധിപത്യം’ എന്ന ഉച്ചരിക്കാൻ പോലുമുള്ള അവകാശം ബിജെപിക്ക് നഷ്ടമായി’- സ്റ്റാലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഒരാൾ ഉന്നയിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിന് പകരം അയാളെ അയോഗ്യനാക്കുന്നത് നല്ലതല്ലെന്നും , അയോഗ്യനാക്കിയ തീരുമാനം തിരുത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. രാജ്യത്തെ പുരോഗമന ജനാധിപത്യ ശക്തികളെ കശാപ്പ് ചെയ്യുന്നതാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടിയെന്നും ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ാെറ്റക്കെട്ടായി നിന്ന് പ്രതിഷേധിക്കണമെന്നും സ്റ്റാലിൻ കുറിച്ചു.

]]>
സ്റ്റാലിൻ-പിണറായി കൂടിക്കാഴ്ച ഇന്ന് തിരുവനന്തപുരത്ത്; മുല്ലപ്പെരിയാർ ചർച്ചയാകും https://malayalees.ch/mk-stalin-to-meet-pinarayi-vijayan/ Fri, 02 Sep 2022 04:48:57 +0000 https://malayalees.ch/?p=67465 തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തും. ഇന്ന് തിരുവനന്തപുരത്താണ് കൂടിക്കാഴ്ച നടത്തുക. വൈകീട്ട് കോവളത്താണ് കൂടിക്കാഴ്ച നടത്തുന്നത്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

അന്തർസംസ്ഥാന വിഷയങ്ങൾ, ജലകരാറുകൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയാകും. മുല്ലപ്പെരിയാർ, ശിരു‍വാണി ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ച ചെയ്യും. തെക്കൻ സംസ്ഥാനങ്ങളുടെ കൗൺസിലിൽ പങ്കെടുക്കാനാണ് എം.കെ.സ്റ്റാലിൻ തിരുവനന്തപുരത്തെത്തുന്നത്.

]]>
44-ാമത് ചെസ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും, എം.എസ് ധോണി മുഖ്യാതിഥി https://malayalees.ch/44th-chess-olympiad-will-conclude-today/ Tue, 09 Aug 2022 04:24:40 +0000 https://malayalees.ch/?p=66119 തമിഴ്നാട്ടിലെ മാമല്ലപുരത്ത് നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും. പതിനൊന്നാം റൗണ്ട് മത്സരങ്ങളിൽ ഓപ്പൺ വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും ഇന്ത്യൻ എ ടീമുകൾ ഒന്നാം സീഡായ അമേരിയ്ക്കയുമായി മത്സരിയ്ക്കും. ഓപ്പൺ വിഭാഗത്തിൽ ബി ടീം ജർമനിയുമായും സി ടീം കസാഖിസ്ഥാനും ഏറ്റുമുട്ടും.

വനിതാ വിഭാഗത്തിലെ ബി ടീം സ്ളോവേക്കിയയുമായും സി ടീം കസാഖിസ്ഥാനുമായാണ് മത്സരിയ്ക്കുക. ഇന്നു രാവിലെ പത്തു മണിയ്ക്കാണ് പതിനൊന്നാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കുക. വൈകിട്ട് നാലുമണിയ്ക്ക് ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

കഴിഞ്ഞ മാസം ജൂലൈ 28ന് (വ്യാഴം) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ, നടൻ രജനികാന്ത്, എ.ആർ റഹ്മാൻ എന്നിവർ പങ്കെടുത്തു.

]]>
രാഷ്ട്രീയ പകപോക്കല്‍; രാഹുല്‍ ഗാന്ധിക്കെതിരായ ഇ ഡി നടപടിയെ ശക്തമായി അപലപിച്ച് സ്റ്റാലിന്‍ https://malayalees.ch/political-vendetta-mk-stalin-slams-ed-action-against-rahul-gandhi/ Wed, 15 Jun 2022 04:36:23 +0000 https://malayalees.ch/?p=63388 രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ ശക്തമായി അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പകവീട്ടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇ ഡിയുടെ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

സാധാരണക്കാരെ ഞെരുക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിധത്തില്‍ ജനശ്രദ്ധ തിരിക്കാന്‍ നോക്കുന്നതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടത് രാഷ്ട്രീയമായി തന്നെയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്ന് ഇ ഡി പത്ത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. രാഹുലിനോട് നാളെയും ഹാജരാകാനാണ് ഇഡിയുടെ നേര്‍ദേശം.രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഇന്നും അറസ്റ്റിലായത്. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, നേതാക്കളായ മാണിക്കം ടഗോര്‍, അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗഗോയ്, ദീപേന്ദര്‍ സിങ് ഹൂഡ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

]]>
തമിഴ്നാട്ടിൽ ജാതി വിവേചനത്തിനെതിരെ പ്രതിജ്ഞ;അംബേദ്കറുടെ ജന്മദിനാഘോഷം സമത്വ ദിനമായി ആചരിക്കും https://malayalees.ch/ambedkars-birthday-pledge-against-caste-discrimination-in-tamil-nadu/ Thu, 14 Apr 2022 04:43:00 +0000 https://malayalees.ch/?p=60097 ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മദിനമായ ഇന്ന് തമിഴ്നാട്ടിൽ ജാതി വിവേചനത്തിനെതിരെ പ്രതിജ്ഞയെടുക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് ജാതി വിവേചനത്തിനെതിരായ പ്രതിജ്ഞയെടുക്കുന്നത്. സമത്വം ഉയര്‍ത്തിപ്പിടിക്കുക, പിന്തുടരുക എന്നതാണ് പ്രതിജ്ഞയുടെ അന്തസത്ത. ഈ വര്‍ഷം മുതല്‍ അംബേദ്കറുടെ ജന്മദിനാഘോഷം സമത്വ ദിനമായി ആചരിക്കും. അംബേദ്കറുടെ അഭിപ്രായങ്ങള്‍ ഭാവിയിലേക്കുള്ള വഴിവിളക്കാണെന്നും അംദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കൃതികള്‍ തമിഴില്‍ പ്രസിദ്ധീകരിക്കുമെന്നും സ്റ്റാലിൻ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.

അംബേദ്കര്‍ മണിമണ്ഡപത്തില്‍ അംബേദ്കറുടെ പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കും. അംബേദ്കറുടെ ജന്മദിനം സമത്വ ദിനമായി പ്രഖ്യാപിക്കണമെന്ന് ആദി ദ്രാവിഡര്‍, ആദിവാസി ക്ഷേമ വകുപ്പ് യോഗത്തില്‍ നിവേദനം നല്‍കിയിരുന്നു. അതുകൂടി കണക്കിലെടുത്താണ് സ്റ്റാലിന്റെ പ്രഖ്യാപനം.

സാമൂഹ്യനീതിയുടെ ലക്ഷ്യം സമത്വം കൈവരിക്കുകയാണെന്നും ഏത് നിവേദനത്തിലും ദ്രുതഗതിയിലുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. എല്ലാ തമിഴരുടെയും വളര്‍ച്ച ലക്ഷ്യമിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. സമത്വ ദിനത്തില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നിർബന്ധമായും ജാതി വിവേചനത്തിനെതിരെ പ്രതിജ്ഞ ചൊല്ലണമെന്ന നിർദേശമാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്.

]]>
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം; എം കെ സ്റ്റാലിന് കത്തയച്ച് വി ഡി സതീശൻ https://malayalees.ch/mullaperiyar-dam-vd-satheesan-send-letter-to-mk-stalin/ Wed, 27 Oct 2021 04:27:32 +0000 https://malayalees.ch/?p=51631 മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആവശ്യം ഉന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് വി ഡി സതീശൻ കത്തയച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചെന്ന് വി ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.

അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. ആളുകളെ മാറ്റാനുള്ള സാഹചര്യം വന്നാലുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവെ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. ജില്ലയിൽ കൂടുതൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഷട്ടർ തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നല്കാൻ തമിഴ്‌നാടിനോട് നിർദേശിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 137.60 അടിയാണ്. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 2637 ഘനയാടിയാണ്. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞ സാഹചര്യത്തിൽ വലിയ ആശങ്കയ്ക്ക് സാധ്യതയില്ല. വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതാണ് വെള്ളത്തിന്റെ അളവ് കുറയാൻ കാരണം.

]]>
പൊതുചടങ്ങുകള്‍ക്കുള്ള നിരോധനം നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍ https://malayalees.ch/lockdown-in-tamilnadu-public-gathering-banned-till-oct31/ Fri, 10 Sep 2021 04:10:07 +0000 https://malayalees.ch/?p=49381 തമിഴ്‌നാട്ടില്‍ പൊതുചടങ്ങുകള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടി. പൊതുപരിപാടികള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. ഉത്സവങ്ങള്‍, രാഷ്ട്രീയ-സാംസ്‌കാരിക-മത പരിപാടികള്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല. കേരളത്തില്‍ നിപ സ്ഥിരീകരിച്ചതും കൊവിഡ് മൂന്നാംതരംഗ ഭീഷണിയും പരിഗണിച്ചാണ് തീരുമാനം.

സംസ്ഥാനത്തെ മറ്റ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ മാസം 15 വരെ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി ജനങ്ങള്‍ പൊതുപരിപാടികള്‍ നടത്തുകയോ കൂട്ടം കൂടുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നതായും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബസ് സര്‍വീസുകള്‍ നിയന്ത്രണമേര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം തമിഴ്‌നാട്ടില്‍ നിലവില്‍ നല്‍കിയിട്ടുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ അതേരീതിയില്‍ തുടരും.

]]>
4000 രൂപയും കിറ്റും; വാക്ക് പാലിച്ച് സ്റ്റാലിന്‍, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ https://malayalees.ch/mk-stalin-keeps-his-word/ Thu, 17 Jun 2021 04:45:36 +0000 https://malayalees.ch/?p=45674 തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ അധികാരത്തിലേറുമ്പോൾ പറഞ്ഞ വാക്കുപാലിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കോവിഡ് ധനസഹായമായി റേഷൻ കാർഡ് ഉടമകള്‍ക്ക് വാഗ്ദാനം ചെയ്ത 4000 രൂപയുടെ ധനസഹായത്തിന്‍റെ രണ്ടാം ഗഡു വിതരണം തുടങ്ങി. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷൻകടകളിൽ നിന്നു തന്നെ വിതരണം ചെയ്തു.

500 രൂപയുടെ നാലു നോട്ടുകളും വലിയൊരു കിറ്റുമായി മടങ്ങുന്ന വയോധികർ അടക്കമുള്ളവുരുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. കന്യാകുമാരി ജില്ലയിലെ 776 റേഷൻ കടകളിലായി 6 ലക്ഷം കാർഡ് ഉടമകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഏതാണ്ട് 240 കോടി രൂപയാണ് ഈ ഇനത്തിൽ പണമായി മാത്രം നൽകുക. 500 രൂപ വില വരുന്ന സാധനങ്ങളുടേതാണ് ഭക്ഷ്യക്കിറ്റ്. ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ സഹായം. ആദ്യ ഗഡുവായ 2000 രൂപ കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു.

]]>
തമിഴ്നാട്ടില്‍ 65 ശതമാനം പോളിങ്; പുതുച്ചേരിയിൽ 78 ശതമാനം https://malayalees.ch/thamil-nadu-election-polling-2/ Wed, 07 Apr 2021 04:11:40 +0000 https://malayalees.ch/?p=42581 തമിഴ്നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്. തമിഴ്നാട്ടിൽ 65 ശതമാനം പേർ വോട്ട് ചെയ്തു. പുതുച്ചേരിയിൽ 78 ശതമാനത്തിലധികം പേരും വോട്ട് രേഖപ്പെടുത്തി.

തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ സമാധാനപരമായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സിലുവമ്പളയത്തിലും എം.കെ സ്റ്റാലിൻ ചെന്നൈയിലും വോട്ട് രേഖപ്പെടുത്തി. മക്കൾ നീതിമയ്യം നേതാവ് കമൽഹാസൻ തെയ്നംപേട്ടിലും രജനികാന്ത് തൗസണ്ട് ലൈറ്റ്സ് മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തി.

തൊണ്ടമുതിറിലെ ഡി.എം.കെ സ്ഥാനാർഥി കാർതികേയ ശിവസേനാപതി യുടെ കാർ ഒരു സംഘം തകർത്തു. രാമനാഥപുരത്ത് പോളിങ് ബൂത്ത് തകർന്ന് 5 വോട്ടർമാർക്ക് പരിക്ക് പറ്റി. കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ മന്ത്രി വേലുമണി അടക്കം 3 പേർക്കെതിരെ കേസെടുത്തു.

കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബി.ജെ.പി വോട്ടർമാർക്ക് പണം വിതരണം നടത്തിയെന്ന് ആരോപിച്ച് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വോട്ടർമാർക്ക് ഡി.എം.കെ പണം നൽകിയെന്ന് ആരോപിച്ച് തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ഖുഷ്ബു സുന്ദർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് നടനും ഡി.എം.കെ സ്ഥാനാർഥിയുമായി ഉദയനിധി സ്റ്റാലിനെതിരെ എ.ഐ.എ.ഡി.എം.കെ പരാതി നൽകി. പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉച്ചക്ക് മുമ്പ് തന്നെ 50 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

തമിഴ് താരങ്ങളടക്കം പ്രമുഖർ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തി. സൈക്കിൾ ചവിട്ടി വോട്ട് രേഖപ്പെടുത്താൻ എത്തിയ സൂപ്പർ താരം വിജയ് ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇന്ധന വിലവർധനവിനെതിരായ പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിളിലെത്തിയത്.

]]>