MK Muneer – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 Aug 2022 08:23:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MK Muneer – malayalees.ch https://malayalees.ch 32 32 ‘സ്വവർഗരതി ആസ്വദിക്കുന്ന ഒരാളായി ചിത്രീകരിച്ചു’; മാധ്യമങ്ങൾക്കെതിരെ എം.കെ മുനീർ https://malayalees.ch/mk-muneer-against-media/ Thu, 25 Aug 2022 08:23:00 +0000 https://malayalees.ch/?p=67068 മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ. തന്നെ സ്വവർഗ്ഗരതി ആസ്വദിക്കുന്ന ഒരാളായി മാധ്യമങ്ങൾ ചിത്രീകരിച്ചു. ഇതിൽ ശക്തമായ അമർഷം രേഖപ്പെടുത്തുന്നു. പറഞ്ഞതിന് വിപരീതമാണ് വാർത്തയായി നൽകുന്നത്. വിപരീത അർത്ഥത്തിൽ എടുക്കുന്നത് ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും എം.കെ മുനീർ കോഴിക്കോട് പറഞ്ഞു.

മാധ്യമങ്ങൾ ഉയർത്തുന്ന ആശയം മറ്റുള്ളവരുടെ തലയിൽ അടിച്ചേൽപ്പിക്കരുത്. താൻ മന്ത്രി ആയിരിക്കെയാണ് പോക്സോ നിയമം നടപ്പാക്കാൻ മുൻ കൈ എടുത്തത്. ചൈൽഡ് റൈറ്റ്സ് കമ്മീഷൻ ആദ്യമായി നടപ്പാക്കിയതും അന്നാണെന്ന് മുനീർ പറഞ്ഞു. ഇതെല്ലാം അറിയുന്ന താൻ എന്തിനാണ് പോക്സോ എന്ന് ചോദിക്കുമോ? ട്രോളുകളിൽ തന്നെ സ്വവർഗരതിക്കാരനായി ചിത്രീകരിക്കുന്നു. ഇത് തന്റെ സ്വത്വത്തെ പോലും ബാധിക്കുന്നതായും മുനീർ കൂട്ടിച്ചേർത്തു.

മുസ്ലിം ആയതുകൊണ്ടല്ല, മറിച്ച് ധാർമികതയുടെ വശത്തു നിന്നാണ് സംസാരിക്കുന്നത്. സംസ്ഥാനത്ത് പോക്‌സോ കേസുകൾ വർധിക്കുന്നു. എന്നാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലിംഗ സമത്വം എന്ന വാക്ക് മാറ്റിയതു കൊണ്ടുമാത്രം യഥാർത്ഥ പ്രശനം പരിഹരിക്കപ്പെടുന്നില്ല. ലിംഗ സംവേദനക്ഷമത ഉണ്ടാകണം. ലോകത്തെ പലയിടത്തും സ്വവർഗരതി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പ്രായപരിധി ഇല്ലാതെ ഇത് ഭാവിയിൽ അംഗീകരിക്കപ്പെടുമെന്നും മുനീർ പറഞ്ഞു.

]]>
കാൾ മാർക്സ് മദ്യത്തിന് അടിമ, കുളിക്കില്ല, പല്ല് തേയ്ക്കില്ല, കുപ്പായം മാറ്റില്ല; വിവാദ പരാമർശവുമായി എം.കെ മുനീർ https://malayalees.ch/mk-muneer-with-controversial-remarks-against-karl-marx/ Mon, 01 Aug 2022 12:34:21 +0000 https://malayalees.ch/?p=65731 കാൾ മാർക്സിനെതിരെ അധിക്ഷേപവുമായി എം.കെ മുനീർ എം.എൽ.എ. കോഴിക്കോട് നടന്ന എം.എസ്.എഫ് വേര് സംസ്ഥാന ക്യാംപയിൻ സമാപന സമ്മേളനത്തിൽ മതം, മാർക്സിസം, നാസ്തികത എന്ന വിഷയത്തിൽ സംസാരിക്കവേ യാണ് എം.കെ മുനീർ കാൾ മാർക്സിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. മാർക്സിനെപ്പോലെ ഇത്രയും വൃത്തിഹീനമായ മനുഷ്യൻ ഈ ഭൂലോകത്ത് വേറേ ഉണ്ടായിട്ടില്ല, മദ്യത്തിന് അടിമയായിരുന്നു അദ്ദേഹം തുടങ്ങിയ പരാമർശങ്ങളാണ് മുനീർ നടത്തിയത്. കുളിക്കില്ല, പല്ല് തേയ്ക്കില്ല, കുപ്പായം മാറ്റില്ല തുടങ്ങിയവയാണ് മാർക്സിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. 

കാൾ മാർക്സിന്റെ ഭാര്യയും വീട്ടുജോലിക്കാരിയായ ഹെലൻ ദമൂത്തും ഒരുമിച്ചാണ് ​ഗർഭിണിയായത്. വീട്ടുജോലിക്കാരിയുടെ കുഞ്ഞ് കാൾ മാർക്സിനെ വാർത്തുവെച്ചതുപോലെയാണ്. ഇതൊക്കെ ചരിത്ര പുസ്തകത്തിലുള്ളതാണെന്നും മുനീർ പറയുന്നു. ലിംഗ സമത്വത്തിനെതിരായ പരാമർശത്തിൽ വിശദീകരണവുമായി എം.കെ മുനീർ രം​ഗത്തെത്തുകയും ചെയ്തു. തൻ്റെ പ്രസ്താവന ലിംഗ സമത്വ തിന് എതിരല്ല. ആരെയും അപമാനിക്കാനോ ചെറുതാക്കാനോ ഉദ്ദേശിച്ചിട്ടില്ല. സിപിഎം നേതാക്കളാണ് ലിംഗ സമത്വത്തിനെതിരായ പ്രസ്താവനകൾ നടത്തുന്നതെന്നും എംകെ മുനീർ പറഞ്ഞു.

ആൺ വസ്ത്രം പെണ്ണ് ഇടുമ്പോൾ ലിംഗ സമത്വം ആകുന്നത് എങ്ങനെയെന്നും, പിണറായിക്ക് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പമെന്നുമായിരുന്നു എംകെ മുനീറിന്റെ നേരത്തേയുള്ള പരാമർശം. ഇന്നലെ നടത്തിയ പ്രസ്താവന.
വിവാദമായതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേതാണെന്നും കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ലെന്നുമായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ മറുപടി.

]]>
‘ഇങ്ങനെയെങ്കില്‍ എല്ലാവരും ബൃന്ദ കാരാട്ടാകും’; സര്‍ക്കാര്‍ ആദ്യം സംസാരിക്കേണ്ടത് സില്‍വര്‍ലൈന്‍ ഇരകളോടെന്ന് എം കെ മുനീര്‍ https://malayalees.ch/mk-muneer-slams-government-over-silverline-discussion/ Fri, 22 Apr 2022 09:41:46 +0000 https://malayalees.ch/?p=60546 സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ വിശദീകരിക്കാനുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ വിളിക്കാത്തത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ എം കെ മുനീര്‍. സര്‍ക്കാരിന് ഇഷ്ടമുള്ള സാങ്കേതിക വിദഗ്ധരെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് എം കെ മുനീര്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ആദ്യം സംസാരിക്കേണ്ടത് ഇരകളോടാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഓരോ സ്ഥലത്തും ഓരോ നയമാണ്. ഇത്തരം തീരുമാനങ്ങള്‍ സില്‍വര്‍ലൈനെതിരായ സമരം ശക്തിപ്പെടുത്തുമെന്നും എം കെ മുനീര്‍ ആഞ്ഞടിച്ചു.

ഇരകളോട് സംസാരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലെന്ന് മുനീര്‍ കുറ്റപ്പെടുത്തി. ഇങ്ങനെയെങ്കില്‍ എല്ലാവരും ബൃന്ദ കാരാട്ടാകും. പിണറായി വിജയന് ഇഷ്ടമുള്ളവരെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലൈനില്‍ സാങ്കേതിക സംശയം ഉന്നയിച്ചവരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചാണ് സര്‍ക്കാര്‍ ഇതിനായി വേദി ഒരുക്കിയത്. ഏപ്രില്‍ 28 ന് തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുക. അലോക് വര്‍മ, ആര്‍വിജി മേനോന്‍, ജോസഫ് സി മാത്യു എന്നിവരുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ദരും ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം, കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് ചര്‍ച്ചക്ക് ക്ഷണം ഇല്ല.

അതേസമയം സില്‍വര്‍ലൈന്‍ കല്ലിടലിനും ഇതിനെത്തുടര്‍ന്നുള്ള പൊലീസ് നടപടിക്കുമെതിരായ പ്രതിഷേധങ്ങള്‍ കടുക്കുന്നതിനിടെ ഇന്നും സര്‍വേ കല്ലിടല്‍ തുടരും. ഉദ്യോഗസ്ഥരെ ഇന്നും തടയാന്‍ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് വീണ്ടും കല്ലിടല്‍ നടപടികള്‍ ആരംഭിച്ചിരുന്നത്.

]]>
ചന്ദ്രിക കള്ളപ്പണ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് എംകെ മുനീർ https://malayalees.ch/chandrika-case-mk-muneer-response/ Thu, 14 Oct 2021 04:14:47 +0000 https://malayalees.ch/?p=50962 ചന്ദ്രിക കള്ളപ്പണ ഇടപാട് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് എംകെ മുനീർ. ചന്ദ്രിക ഡയറക്ടർ എന്ന നിലയിലാണ് ഇഡി മൊഴിയെടുത്തത്. സാക്ഷിയെന്ന നിലയിലാണ് വിളിപ്പിച്ചത്. ഇഡി ചോദിച്ച കാര്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകി. ചന്ദ്രികയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ താൻ ഇടപെടാറില്ല. അതുകൊണ്ട് തന്നെ ചന്ദ്രികയിലെ എല്ലാ കാര്യങ്ങളും താൻ അറിയണമെന്ന് നിർബന്ധമില്ലെന്നും എംകെ മുനീർ മാധ്യമങ്ങളോട് പറഞ്ഞു. (chandrika case mk muneer)

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി രൂപ വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നിലവലിൽ ഇപ്പോൾ ഇ ഡി എം കെ മുനീറിന്റെ മൊഴിയെടുത്ത്. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ എന്ന നിലയിലാണ് എം കെ മുനീറിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ കൊച്ചി ഓഫീസിലായിരുന്നു നടപടികൾ.

നേരത്തെ കെ ടി ജലീലിന്റെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു, തൊട്ടുപിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നിലവിൽ ഇപ്പോൾ എം കെ മുനീറിന്റെ മൊഴിയും രേഖപ്പെടുത്തിയത്.

ഈ കേസുമായി ബന്ധപ്പെട്ട് വിജിലൻസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്‌ പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഇ ഡി കേസ് ഏറ്റെടുക്കുകയും പിന്നീട് അന്വേഷണവുമായി മുന്നോട്ട് പോവുകയും ചെയ്‌തത്‌. തുടർന്നുള്ള ദിവസങ്ങളിൽ ലീഗുമായും ചന്ദ്രിക ദിനപത്രവുമായും ബന്ധപ്പെട്ട ആളുകളെ മൊഴിയെടുക്കാൻ വിളിപ്പിക്കും എന്നുള്ളതാണ് ഇ ഡി യിൽ നിന്നും ഔദ്യോഗികമായി ലഭിക്കുന്ന വിവരം.

]]>
പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ സി.പി.ഐ.എം സ്വീകരിച്ച നിലപാട് വിഷലിപ്തമെന്ന് എം.കെ മുനീർ https://malayalees.ch/mk-muneer-against-cpim/ Sat, 18 Sep 2021 09:18:47 +0000 https://malayalees.ch/?p=49786 പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയിൽ സി.പി.ഐ.എം. സ്വീകരിച്ച നിലപാട് വിഷലിപ്തമെന്ന് എം.കെ. മുനീർ. എ. വിജയരാഘവന്റേത് വർഗീയത വളർത്തുന്ന നിലപാടാണെന്നും എം.കെ മുനീർ അറിയിച്ചു. മന്ത്രി വി.എൻ വാസവൻ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നടന്നത് തെറ്റായ പ്രചാരണങ്ങളെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. ബിഷപ്പിന് ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല ചില വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന തെറ്റുകൾ മതത്തിന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കരുതെന്നും എ. വിജയരാഘവൻ പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചത്. മറ്റ് ചില വർഗീയ സംഘടനകളും അതിന് ശ്രമിച്ചു. കേരളത്തിലെ മതനിരപേക്ഷതയും സമാധാന അന്തരീക്ഷണവും ദുർബലപ്പെടുത്തുന്നതിനെതിരെ ജനങ്ങളെ അണിനിരത്തുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. അതിനുള്ള ശ്രമങ്ങൾ തുടരുമെന്നും വരും ദിവസങ്ങളിൽ ശക്തമായ പ്രചാരണം നടത്തുമെന്നും വിജയരാഘവൻ പറഞ്ഞു.

അതേസമയം, ബിഷപ്പിനെ സന്ദർശിച്ചത് സർക്കാർ ദൂതുമായല്ലെന്നും ബിഷപ്പ് ഹൗസിലേത് പതിവ് സന്ദർശനമാണെന്നും പാലാ ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയാണ്. വിവാദത്തെക്കുറിച്ച് ബിഷപ്പുമായി ചർച്ച ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ശക്തിയുക്തം നേരിടുമെന്ന് പറഞ്ഞ മന്ത്രി തീവ്രവാദികളാണ് പ്രശ്നം രൂക്ഷമാക്കാൻ ശ്രമിക്കുന്നതെന്നും ആരോപിച്ചു. ഇക്കാര്യത്തിൽ സർക്കാർ സമവായ ചർച്ചകൾ ആലോചിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണ്. നിലവിൽ സമവായ ചർച്ചകൾ നടത്തേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രിയുടെ അറിവോടെയല്ല തന്റെ സന്ദർശനമെന്നും നല്ല പാണ്ഡിത്യമുള്ള വ്യക്തിയാണ് പാലാ ബിഷപ്പെന്നും മന്ത്രി കൂട്ടിച്ചേർത്തു.

]]>
സി.പി.എം-ബി.ജെ.പി-എസ്.ഡി.പി.ഐ ധാരണയെന്ന് എം.കെ മുനീർ https://malayalees.ch/mk-muneer-says-cpm-bjp-sdpi-pact/ Mon, 05 Apr 2021 08:05:09 +0000 https://malayalees.ch/?p=42480 സി.പി.എം ബി.ജെ.പിയുമായും എസ്.ഡി.പി.ഐയുമായും ധാരണയുണ്ടാക്കിയെന്ന് എം.കെ മുനീർ. ഈ കൂട്ടുകെട്ടിനെ കേരളം തിരസ്‌കരിക്കും. 88 മുതൽ 100 വരെ സീറ്റുകൾ യു.ഡി.എഫിന് ലഭിക്കുമെന്നും കൊടുവള്ളിയിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും എം.കെ മുനീർ പറഞ്ഞു.

]]>
“ജോസ്​.കെ മാണിയെക്കൊണ്ട്​ ലവ്​ ജിഹാദിനെക്കുറിച്ച്​ പറയിക്കുന്നത്​ പിണറായി വിജയൻ”: എം.കെ. മുനീർ https://malayalees.ch/muneer-accuses-pinarayi-of-forcing-jose-k-mani-to-speak-about-love-jihad/ Wed, 31 Mar 2021 07:57:42 +0000 https://malayalees.ch/?p=42297 ജോസ് കെ മണിയെ കൊണ്ട് ലവ് ജിഹാദിനെ കുറിച്ച് പറയിക്കുന്നത് പിണറായി വിജയനാണെന്ന് എം.കെ മുനീർ എം.എൽ.എ. ലവ് ജിഹാദ് പരാമർശം മുസ്ലീം – ക്രിസ്തീയ സൗഹൃദം തകർക്കാനാണ്. ബംഗാളിൽ മാത്രമല്ല, കേരളത്തിലും സിപിഎമ്മിന്റെ നിറം കാവിയാണെന്നും മുനീർ പറഞ്ഞു. ആർ.എസ്.എസ് – സി.പി.എം ബന്ധം എത്രയോ കാലമായി ഉള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.

ലവ്​ ജിഹാദ്​ സാമൂഹിക പ്രശ്​നമാണെന്നും ഇക്കാര്യത്തിൽ ചില കേസുകൾ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ്​ -എമ്മിന്‍റെ നേതാവും പാലായിലെ എൽ.ഡി.എഫ്​ സ്​ഥാനാർഥിയുമായ ജോസ്​ കെ. മാണി ദ പ്രിൻറ് ഓൺലൈൻ പോർട്ടലിന്​ നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ പാർട്ടി അവ അഡ്രസ്​ ചെയ്യുമെന്നും ഇതുപോലുള്ളവ സംഭവിക്കുന്നുണ്ടെങ്കിൽ അത്​ മുഖവിലക്കെടുക്കേണ്ടതു തന്നെയാണെന്നും ജോസ്​ കെ.മാണി പറഞ്ഞു. പിന്നീട്​ കേരളത്തിലെ​ ചാനൽ അഭിമുഖത്തിൽ ഇക്കാര്യം അടിവരയിട്ട്​ സംസാരിച്ചു​.

ഇടതുമുന്നണിയിലെ മുഖ്യഘടകകക്ഷികളിലൊന്നായ സി.പി.ഐയുടെ സംസ്​ഥാന സെക്രട്ടറി കാനം രാജേ​ന്ദ്രൻ ഉൾപെടെ ജോസിന്‍റെ വിവാദ പ്രസ്​താവനയെ തള്ളിപ്പറഞ്ഞ്​ രംഗത്തെത്തിയതോടെ ഇത്തരം കാര്യങ്ങളല്ല ചർച്ചയാകേണ്ടതെന്നും ലവ്​ ജിഹാദ്​ വിഷയത്തിൽ തനിക്ക്​ ഇടതുമുന്നണിയുടെ നിലപാടാണെന്നും ജോസ്​ മലക്കംമറിയുകയായിരുന്നു

]]>
‘ഡോക്ടർമാരുടേയും ജീവനക്കാരുടേയും സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം’ എം.കെ മുനീര്‍ https://malayalees.ch/mk-muneer-facebook-post-about-docters-protest/ Mon, 05 Oct 2020 05:36:58 +0000 https://malayalees.ch/?p=32757 ആരോഗ്യ മേഖലയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് എം.കെ മുനീര്‍. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ് നോഡൽ ഓഫീസറുടെയും രണ്ട് നഴ്സുമാരുടെയും സസ്പെൻഷൻ അനവസരത്തിലുള്ളതാണ്. കോവിഡ് നോഡൽ ഓഫീസറുടെ ജോലി എന്താണെന്ന് അറിയാത്തവരാണോ സസ്പെൻഷൻ ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നതെന്നും മുനീര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

കഴിഞ്ഞ ആറുമാസമായി വീടും കുടുംബവും എല്ലാം ഉപേക്ഷിച്ച് സേവനം നടത്തിയവരെ അപമാനിക്കുന്ന നടപടിയായി ഈ സസ്പെൻഷൻ. കൊട്ടിഘോഷിച്ച കോവിഡ് ബ്രിഗേഡിൽ നിന്നും ഡോക്ടർമാർ പിൻവാങ്ങി കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ നിയമിച്ച ഡോക്ടർമാരും ജോലി ഭാരം താങ്ങാനാകാതെ ജോലി ഉപേക്ഷിച്ചു പോകുന്നുവെന്നും മുനീര്‍ പറഞ്ഞു.

വരുംദിവസങ്ങളിൽ കോവിഡ് കേസുകൾ കൂടുമ്പോൾ ആ സാഹചര്യത്തെ നേരിടാനുള്ള സംവിധാനങ്ങൾ സംസ്ഥാനത്തെ ആശുപത്രികളിലോ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലോ ഇല്ല. അതുകൊണ്ട് ഡോക്ടർമാരുടേയും ജീവനക്കാരുടേയും സമരം എത്രയും വേഗം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.കെ മുനീര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ആരോഗ്യ മേഖലയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടണം!

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ് നോഡൽ ഓഫീസറുടെയും രണ്ട് നഴ്സുമാരുടെയും സസ്പെൻഷൻ അനവസരത്തിലുള്ളതാണ്. കോവിഡ് നോഡൽ ഓഫീസറുടെ ജോലി എന്താണെന്ന് അറിയാത്തവരാണോ സസ്പെൻഷൻ ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്..മെഡിക്കൽ കോളേജ് സൂപ്രണ്ടിനെയും പ്രിൻസിപ്പലിനെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ചുമതലപ്പെട്ട ഡോക്ടറാണോ വീഴ്ചയുടെ ഉത്തരവാദി.?

കോവിഡ് ഡ്യൂട്ടി സുഗമമായി നിർവഹിക്കുന്നതിന് അധിക ജീവനക്കാരുടെ ആവശ്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി എത്രയോ പ്രാവശ്യം സർക്കാരിന് കത്ത് നൽകിയിരിക്കുന്നു. കഴിഞ്ഞ ആറുമാസമായി വീടും കുടുംബവും എല്ലാം ഉപേക്ഷിച്ച് സേവനം നടത്തിയവരെ അപമാനിക്കുന്ന നടപടിയായി ഈ സസ്പെൻഷൻ.

കൊട്ടിഘോഷിച്ച കോവിഡ് ബ്രിഗേഡിൽ നിന്നും ഡോക്ടർമാർ പിൻവാങ്ങി കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ നിയമിച്ച ഡോക്ടർമാരും ജോലി ഭാരം താങ്ങാനാകാതെ ജോലി ഉപേക്ഷിച്ചു പോകുന്നു. വരുംദിവസങ്ങളിൽ കോവിഡ് കേസുകൾ കൂടുമ്പോൾ ആ സാഹചര്യത്തെ നേരിടാനുള്ള സംവിധാനങ്ങൾ സംസ്ഥാനത്തെ ആശുപത്രികളിലോ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലോ ഇല്ല. ഇതിനിടയിൽ ജൂനിയർ ഡോക്ടർമാരിൽ നിന്നും ശമ്പളം പിടിച്ചു വാങ്ങി,അവസാനം അവരിൽ പലരും ജോലി തന്നെ ഉപേക്ഷിച്ചുപോയി. NHM വഴി നൽകിയ ഉയർന്ന ശമ്പളവും ഇൻസെന്റീവ് പോലും ഉപേക്ഷിച്ചു പോയവർ ഉണ്ട്.

കോവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാരിന്റെ പുതിയ മാർഗരേഖ; ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യത്തിൽ വകുപ്പിന് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് തന്നെയാണ് ഇതിലൂടെ മനസ്സിലാകുന്നത്. 24 മണിക്കൂർ എന്ന കണക്കിൽ ജോലിചെയ്യുന്ന ഡോക്ടർമാർക്കും ഇതര ജീവനക്കാർക്കും കഴിഞ്ഞ ഏഴ് മാസത്തിലധികമായി ലഭിക്കുന്ന അവധി പോലും ഇല്ലാതാക്കിയാണ് പുതിയ ഉത്തരവ്.

ദൈവദൂതർ എന്നും മാലാഖമാർ എന്നും വിളിക്കപ്പെട്ടവർക്ക് ഇനി മുന്നോട്ടുള്ള ഓരോ ചുവടു വയ്പ്പിലും വേണ്ടത് ഉത്തേജനമാണ്. പകരം അവർക്ക് നൽകുന്നതോ ശിക്ഷാ നടപടികളും.എരിതീയിൽ എണ്ണ ഒഴിക്കുന്നതിനു പറ്റിയ സമയമല്ല ഇത്.

എന്നാൽ കോവിഡ് രോഗിയായിരുന്ന, മതിയായ പരിചരണം കിട്ടാതെ പോയ അനിൽകുമാറിന് വിദഗ്ധചികിത്സ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ആ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് മുന്തിയ പരിഗണന നൽകണം.

ഓരോ ഡോക്ടറും താൻ ചികിത്സിക്കുന്ന രോഗി എത്രയും വേഗം സുഖം പ്രാപിക്കണം എന്നാഗ്രഹിക്കുന്നവരാണ്. അവരുടേതല്ലാത്ത കാരണത്താൽ രോഗിക്ക് അത്യാഹിതം സംഭവിച്ചാലും ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന പ്രവണത അടുത്തകാലത്ത് വല്ലാതെ വർദ്ധിക്കുന്നു. കൊല്ലത്ത് ജീവനൊടുക്കിയ ഡോ.അനൂപ് ഇതിന്റെ യഥാർത്ഥ ദൃഷ്ടാന്തമാണ്.

ഡോക്ടർമാരുടേയും ജീവനക്കാരുടേയും സമരം എത്രയും വേഗം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം!!

]]>
ഇതാണോ നിങ്ങളുടെ നമ്പര്‍ 1 ?വിമര്‍ശനവുമായി എം.കെ മുനീര്‍ https://malayalees.ch/mk-muneer-slams-pregnant-woman-for-refusing-treatment-to-twins/ Mon, 28 Sep 2020 09:24:43 +0000 https://malayalees.ch/?p=32438 ഇതിലും വലിയ ദുരന്തങ്ങളാകും നാട്ടിലുണ്ടാവുകയെന്നും എം.കെ മുനീര്‍ പറഞ്ഞു. ഇന്നലെയാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നവജാത ശിശുക്കള്‍ മരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളാണ് പൂര്‍ണ ഗര്‍ഭിണിയായ കൊണ്ടോട്ടി സ്വദേശിനിക്ക് ചികിത്സ നിഷേധിച്ചത്. വിവിധ ആശുപത്രികളിലെ അന്വേഷണത്തിനൊടുവില്‍ 14 മണിക്കൂറിന് ശേഷമാണ് ചികിത്സ ലഭിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

പ്രസവവേദനയെ തുടര്‍ന്ന് ശനിയാഴ്ച്ച പുലര്‍ച്ചെയാണ് യുവതിയും ഭര്‍ത്താവും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ കോവിഡ് ആശുപത്രിയാണെന്നും കോവിഡ് നെഗറ്റീവായ യുവതിയെ ചികിത്സിക്കാനാകില്ലെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. തുടര്‍ന്ന് കോഴിക്കോട് കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് ഡിസ്ചാര്‍ജ് ചെയ്തെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

സ്വകാര്യ ആശുപത്രികളുള്‍പ്പെടെ അന്വേഷിച്ചെങ്കിലും കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരില്‍ ആശുപത്രികള്‍ കയ്യൊഴിഞ്ഞു. ഒടുവില്‍ 14 മണിക്കൂറിന്‍റെ അലച്ചിലിനൊടുവിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പക്ഷേ അപ്പോഴേക്കും യുവതിയുടെ ആരോഗ്യനില മോശമായിരുന്നു. പ്രസവത്തോടെ ആരോഗ്യനില മോശമായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് അതിതീവ്ര വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

]]>