mithun ramesh – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Mar 2023 04:49:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mithun ramesh – malayalees.ch https://malayalees.ch 32 32 ‘ഒരു വശത്തെ കണ്ണുകൾ ബലമായി അടയ്ക്കണം, ചിരിക്കുമ്പോൾ ആ വശം അനങ്ങില്ല’; രോഗവിവരത്തെ കുറിച്ച് മിഥുൻ https://malayalees.ch/mithun-ramesh-about-bells-palsy-disease/ Sat, 04 Mar 2023 04:49:11 +0000 https://malayalees.ch/?p=77318 നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. ബെൽസ് പാൾസി എന്ന അസുഖത്തെ തുടർന്നാണ് താരത്തെ തിരുവന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ( mithun ramesh about bell’s palsy disease )

പേശികൾക്കുണ്ടാകുന്ന ബലക്ഷയമാണ് ബെൽസ് പാൾസി. മുഖത്തിന്റെ ഒരു വശത്തെ ബാധിക്കുന്ന ഈ അസുഖം മൂലം കണ്ണുകൾ ബലമായി അടയ്‌ക്കേണ്ടതായും വായുടെ ഒരുവശം താഴ്ഭാഗത്തേക്കായും ഇരിക്കും.

മിഥുൻ രമേശ് തന്നെയാണ് തന്റെ അസുഖവിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ‘വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറി. എനിക്ക് ബെൽ പാൾസി എന്ന അസുഖം വന്നിട്ടുണ്ട്. ചിരിക്കുമ്പോൾ ഒരു ഭാഗം മാത്രമേ അനങ്ങൂ, ഒരു കണ്ണും ബലം പ്രയോഗിച്ച് മാത്രമേ അടയ്ക്കാൻ സാധിക്കൂ. പാർഷ്യൽ പരാലിസിസ് എന്ന രീതിയിലാണ്. മാറും എന്നാണ് പറയുന്നത്. നിലവിൽ തിരുവനന്തപുരത്തെ ആശുപത്രിയിലാണ്’- മിഖുൻ പറഞ്ഞു.

]]>