Mithali Raj – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Jun 2022 13:09:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mithali Raj – malayalees.ch https://malayalees.ch 32 32 മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു https://malayalees.ch/mithali-raj-retires-from-cricket/ Wed, 08 Jun 2022 13:09:39 +0000 https://malayalees.ch/?p=63110 ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ‘നട്ടെല്ല്’ മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ക്രിക്കറ്റ് ജീവിതത്തിൽ നിന്നാണ് മിതാലി വിരമിക്കുന്നത്. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മിതാലി രാജ് പറഞ്ഞു.

1996ല്‍ 16ാം വയസിലാണ് മിതാലി ഇന്ത്യന്‍ കുപ്പായം അണിയുന്നത്. 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചു. രണ്ട് ലോകകപ്പ് ഫൈനലുകളിലേക്കും മിതാലി ഇന്ത്യയെ നയിച്ചു. 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 4 അർധസെഞ്ചുറിയും സഹിതം 699 റൺസും, ഏകദിനത്തിൽ 7 സെഞ്ചുറികളും 64 അർധസെഞ്ചുറികളും സഹിതം 7805 റൺസും മിതാലി നേടി.

ടി20 ക്രിക്കറ്റിൽ 2364 റൺസാണ് മിതാലിയുടെ സമ്പാദ്യം. ഏകദിന റണ്‍വേട്ടയില്‍ ലോക താരങ്ങളില്‍ ഒന്നാമതാണ് മിതാലി. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ ജയങ്ങൾ സ്വന്തമാക്കിയ റെക്കോർഡും മിതാലിയുടെ പേരിലാണ്.

]]>
200 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വനിത; ചരിത്രം കുറിച്ച് മിതാലി രാജ് https://malayalees.ch/mithali-raj-creates-history-to-become-the-first-woman-cricketer-to-play-200-odis/ Fri, 01 Feb 2019 11:18:42 +0000 https://malayalees.ch/?p=2154 കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ നായിക മിതാലി രാജ്. ഇന്ന് ന്യൂസിലാന്‍റിനെതിരെ ടോസിനായി ഗ്രൌണ്ടിലിറങ്ങിയതോടെ 200 ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ വനിതയായി മിതാലി മാറി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യന്‍ പെണ്‍പുലികള്‍ നേരത്തെ പരമ്പര ഉറപ്പിച്ചിരുന്നു. പക്ഷെ, മൂന്നാം ഏകദിനത്തിലും വിജയം കൊയ്യാമെന്ന പ്രതീക്ഷയോടെ കളത്തിലിറങ്ങിയ മിതാലിയെയും കൂട്ടരേയും കീവികള്‍ തങ്ങളുടെ ചിറകുകളിലൊതുക്കി. എട്ട് വിക്കറ്റിന് ന്യൂസിലാന്‍റ് ഇന്ത്യയെ പരാജയപ്പെടുത്തി.

തന്‍റെ 192ആം ഏകദിനത്തില്‍ മുന്‍ ഇംഗ്ലണ്ട് നായിക കെ. എഡ്വാര്‍ഡ്സിനെ മറികടന്ന് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന വനിത എന്ന നേട്ടം മിതാലി നേരത്തെ സ്വന്തമാക്കിയിരുന്നു. 1999ല്‍ ഐര്‍ലാന്‍റിനെതിരെയാണ് മിതാലി തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ 114 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് 161 റണ്‍സിന്‍റെ വിജയം ഇന്ത്യക്ക് സമ്മാനിക്കാന്‍ മിതാലിക്കായി.

]]>