missing – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Nov 2023 05:36:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png missing – malayalees.ch https://malayalees.ch 32 32 മലപ്പുറത്ത് സുഹൃത്തുക്കളായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി https://malayalees.ch/three-school-students-missing-in-malappuram/ Fri, 03 Nov 2023 05:36:16 +0000 https://malayalees.ch/?p=90524 മലപ്പുറം മാറഞ്ചേരിയിൽ നിന്ന് സുഹൃത്തുക്കളായ മൂന്ന് കുട്ടികളെ കാണാതായതായി പരാതി. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15)മുഹമ്മദ് നസൽ (15) ജഗനാഥൻ (15) എന്നിവരെയാണ് കാണാതായത് .

മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളാണ് മൂന്ന് പേരും. ബുധനാഴ്ച്ച വൈകുന്നേരം 5:30 മുതലാണ് കാണാതായത് എന്ന് ബന്തുക്കൾ ട്വൻറിഫറിനോട് പറഞ്ഞു .

സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികൾ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിൽ എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

]]>
രാജസ്ഥാനിലേക്ക് വരുന്നതിനിടെ കാണാതായ തക്കാളിലോറി ഗുജറാത്തില്‍; 20 ലക്ഷം രൂപയുടെ തക്കാളി മറിച്ചുവിറ്റു https://malayalees.ch/missing-jaipur-bound-truck-with-tomatoes-worth-rs-20-lakh-found-in-gujarat/ Tue, 01 Aug 2023 04:55:40 +0000 https://malayalees.ch/?p=85378 രാജസ്ഥാനിലെ ജയ്പൂരിലേക്ക് 20 ലക്ഷം രൂപയുടെ തക്കാളിയുമയി പോകുന്നതിനിടെ കാണാതായ ലോഖി ഗുജറാത്തില്‍ നിന്ന് കണ്ടെത്തി. കോലാറില്‍ നിന്നാണ് രാജാസ്ഥാനിലേക്ക് തക്കാളി കൊണ്ടുപോയത്. ലോറി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ജയ്പൂരിലേക്ക് പോകുന്നതിന് പകരം അഹമ്മദാബാദിലെത്തി ഡ്രൈവര്‍ തക്കാളി മറിച്ചുവിറ്റു.

ശനിയാഴ്ച ജയ്പൂരിലെത്തേണ്ടിയിരുന്ന ലോറി എത്താതിനെ തുടര്‍ന്നാണ് സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോലാറിലെ മെഹ്ത ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്.വി.ടി. ട്രേഡേഴ്സ്, എ.ജി. ട്രേഡേഴ്സ് എന്നിവരുടെ 15 കിലോഗ്രാം വീതമുള്ള 735 പെട്ടി തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്.

ജിപിഎസ് ട്രാക്കര്‍ പ്രകാരം ലോറി 1600 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍, പിന്നീട് ലോറി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യാത്രക്കിടെ ഡ്രൈവര്‍ ജിപിഎസ് ട്രാക്കര്‍ എടുത്തുമാറ്റിയശേഷം ലോറി അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു.

]]>
മുളവുകാട് നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി https://malayalees.ch/missing-students-found-mulavukad/ Sat, 14 Jan 2023 07:52:33 +0000 https://malayalees.ch/?p=74482 മുളവുകാട് നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി. മലപ്പുറത്തു നിന്നുമാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. ഇന്നലെ അർദ്ധരാത്രി മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ ഉടൻ കൊച്ചിയിൽ എത്തിക്കും. എട്ടാം ക്ലാസ് വിദ്യാർത്ഥികളെ ഇന്നലെയാണ് കാണാതായത്.

രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് പോയതായിരുന്നു ഇവർ. വൈകിട്ട് തിരിച്ചെത്താതായതോടെ കുടുംബം പരാതി നൽകുകയായിരുന്നു. രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ആണ് കാണാതായത്.

]]>
പത്തനംതിട്ടയില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളില്‍ രണ്ടുപേരെ പൊലീസ് കണ്ടെത്തി https://malayalees.ch/police-found-two-of-the-four-missing-girls-from-pathanamthitta/ Thu, 05 Jan 2023 05:01:44 +0000 https://malayalees.ch/?p=73980 പത്തനംതിട്ടയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളില്‍ രണ്ടുപേരെ കണ്ടെത്തി. ഓതറയിലെ സ്‌കൂളില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത്. ആലപ്പുഴയിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ എങ്ങനെയാണ് അവിടെയെത്തിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

നഗരസഭാ പരിധിയിലെ രണ്ട് സ്‌കൂളുകളില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികള്‍ക്കായി പൊലീസിന്റെ തെരച്ചില്‍ തുടരുകയാണ്. സ്‌കൂളില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് നാല് പേരെയും കാണാതായത്. കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

]]>
കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി https://malayalees.ch/missing-youth-body-found-kollam-beach/ Mon, 02 Jan 2023 09:49:27 +0000 https://malayalees.ch/?p=73782 പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനാണ് (26) മരിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അഖിൽ തിരയിൽപ്പെട്ടകാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വൈകിയാണ് അറിഞ്ഞത്. തുടർന്ന് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തുകയായിരുന്നു.

]]>
ക്രിസ്മസ് ദിനത്തില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി https://malayalees.ch/missing-students-dead-body-found-from-seashore/ Tue, 27 Dec 2022 04:09:13 +0000 https://malayalees.ch/?p=73451 ക്രിസ്മസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ ഷൈന്‍ നിവാസിലെ ശ്രേയസ് (17), കണിയാപുരം മുസ്താന്‍മുക്ക് വെട്ടാട്ടുവിള വീട്ടില്‍ സാജിദ് (19) എന്നിവരാണ് മരിച്ചത്. പെരുമാതുറ, പുതുക്കുറിച്ച് എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്താനായത്. തുടര്‍ന്ന് പൊലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു .അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ക്ക് ശേഷം ചിറയിന്‍കീഴ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരമാണ് വിദ്യാര്‍ത്ഥികള്‍ അപ്രീതക്ഷിതമായി തിരയില്‍പ്പെട്ടുപോയത്. ആഘോഷങ്ങള്‍ക്കായി കടല്‍ത്തീരത്ത് എത്തിയതായിരുന്നു ഇവര്‍.

]]>
പെൺകുട്ടികളെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ സംഭവം; മഹിളാ സമഖ്യാ സൊസൈറ്റിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് സിഡബ്ല്യുസി https://malayalees.ch/nine-missing-girls-found-from-kottayam/ Thu, 17 Nov 2022 04:23:20 +0000 https://malayalees.ch/?p=71416 കോട്ടയത്ത് പോക്സോ കേസ് ഇരകളായ 9 പെൺകുട്ടികളെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ സംഭവത്തിൽ മഹിളാ സമഖ്യാ സൊസൈറ്റിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് സിഡബ്ല്യുസി.
സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്ന റിപ്പോർട്ട് കളക്ടർക്ക് നൽകി.

സംസ്ഥാന വനിത ശിശു വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമിന്റെ നടത്തിപ്പ് മഹിളാ സമഖ്യ സൊസൈറ്റിക്കാണ്. ഇവിടെ താമസിച്ചിരുന്ന പെൺകുട്ടികളെ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

അതേസമയം മാങ്ങാനം ഷെൽട്ടർ ഹോമിൽനിന്നു കാണാതായ ഒൻപതു പെൺകുട്ടികളെ എറണാകുളം കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിലുള്ള കൂര് മലയിൽ നിന്നാണ് കണ്ടെത്തിയത്. ആളുകൾ സൂര്യാസ്തമയം കാണാനും മറ്റും എത്താറുള്ള ഇവിടെ, കുരിശ് കാണാൻ വന്നതാണ് എന്നാണ് പെൺകുട്ടികൾ പൊലീസിനോടു പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരം വന്നതെന്നും പെൺകുട്ടികൾ പൊലീസിനോടു പറഞ്ഞു.

]]>
ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായ 9 പെണ്‍കുട്ടികളെയും കണ്ടെത്തി https://malayalees.ch/missing-girls-found-by-police-kottayam/ Mon, 14 Nov 2022 10:04:06 +0000 https://malayalees.ch/?p=71270 കോട്ടയം മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായ 9 പെണ്‍കുട്ടികളെയും കണ്ടെത്തി. കൂത്താട്ടുകുളം ഇലഞ്ഞിയില്‍ നിന്നുമാണു കുട്ടികളെ കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് സിഡബ്ല്യുസി അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശു വികസ വകുപ്പിന് കീഴിലുള്ള മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കുട്ടികളെ കാണാതായത്. രാവിലെ ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് 9 പെണ്‍കുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് കോട്ടയം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉച്ചയ്ക്ക് 12 മണിയോടെ ഇവരെ 9 പേരെയും കണ്ടെത്തിയത്.

കൂത്താട്ടുകുളം ഇലഞ്ഞിയിലുള്ള ഒരു കുട്ടിയുടെ ബന്ധുവീട്ടില്‍ നിന്നാണ് 9 പേരെയും കണ്ടെത്തിയത്. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മഹിള സമഖ്യ സൊസൈറ്റിയാണ് ഷെല്‍ട്ടര്‍ ഹോം നടത്തുന്നത്. ഇവിടെ കുട്ടികള്‍ സ്ഥിരമായി കരയുകയും ബഹളം ഉണ്ടാക്കുയും ചെയ്യുമായിരുന്നു എന്ന് പരിസരവാസികള്‍ പറയുന്നു.

ഷെല്‍ട്ടര്‍ ഹോമില്‍ ജീവന്‍ക്കാര്‍ കുറവാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതിന് മുന്‍പും രണ്ട് കുട്ടികള്‍ ഇവിടെ നിന്ന് ചാടി പോകുകയും ഇവരെ പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

]]>
അഭയകേന്ദ്രത്തിൽ നിന്ന് കരച്ചിൽ കേട്ടിരുന്നു എന്ന് നാട്ടുകാർ; പെൺകുട്ടികളെ കാണാതായതിൽ നിർണായക വെളിപ്പെടുത്തൽ https://malayalees.ch/shelter-home-missing-update/ Mon, 14 Nov 2022 06:39:45 +0000 https://malayalees.ch/?p=71257 കോട്ടയം മാങ്ങാനത്തെ അഭയകേന്ദ്രത്തിൽ നിന്ന് പെൺകുട്ടികളുടെ കരച്ചിൽ കേട്ടിരുന്നു എന്ന് നാട്ടുകാർ. രണ്ടുമൂന്നു ദിവസങ്ങളായി ഇവിടെ വൈകുന്നേരങ്ങളിൽ പെൺകുട്ടികളുടെ കരച്ചിൽ കേട്ടിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മഹിളാ സമഖ്യ സൊസൈറ്റിയാണ് അഭയകേന്ദ്രം നടത്തിവന്നിരുന്നത്. 

“മിനിഞ്ഞാന്ന് വൈകിട്ട് ഭയങ്കര ബഹളമായിരുന്നു. പിള്ളേര് കിടന്ന് കാറുക, പാത്രങ്ങൾ അടിച്ച്പൊട്ടിക്കുക. ഇങ്ങനെ ഭയങ്കര ബഹളമായിരുന്നു. ശബ്ദം കേട്ട് ഞങ്ങൾ ഓടിവന്നു. പക്ഷേ, സർക്കാർ സ്ഥാപനമായതുകൊണ്ട് അകത്തേക്ക് കേറാനായില്ല. ഇടയ്ക്കിടയ്ക്ക് എന്നും ബഹളമുണ്ട്. കാരണം നമ്മൾ അയൽവക്കമല്ലേ? നമുക്ക് നല്ലതായിട്ട് കേൾക്കാം. ഇതിനകത്ത് എന്താണ് നടക്കുന്നതെന്ന് അറിയത്തില്ല. നമുക്ക് അറിയത്തില്ല. കേറാൻ പറ്റത്തില്ലല്ലോ. അയൽവക്കത്തെ വീട് പോലെ നമുക്ക് ഓടിച്ചെന്ന് ബഹളം കേട്ടാൽ പെട്ടെന്ന് കേറാൻ പറ്റത്തില്ലല്ലോ. ഇവരെങ്ങനെ ചാടുന്നോന്നോ ഒന്നും നമുക്ക് അറിയത്തില്ല. ഈ ഗേറ്റിന് അപ്പുറത്തോട്ട് ഇങ്ങനെ പുറമെ വഴിയേ പോകുമ്പോ ഒന്ന് കാണുന്നതല്ലാതെ നമുക്ക് ബാക്കിയുള്ള ഒന്നും അറിയത്തില്ല. നൈറ്റ് അല്ലേ അവര് പോകുന്നത്. നമ്മളന്നേരം അറിയത്തില്ലല്ലോ. നമ്മളെല്ലാം വീടുമായിട്ട് ഇരിക്കുന്നതുകൊണ്ട് നമ്മള് ടിവിയൊക്കെ വെച്ചിരിക്കുന്നതുകൊണ്ട് നമ്മള് കാണത്തില്ല. പിന്നെ പോയി കഴിയുമ്പോ ഇതുപോലെ ആൾക്കാര് ഓടുന്നതോ എടുക്കുന്നതോ കാണുമ്പോഴാണ് നമ്മൾ അറിയുന്നത്.”- നാട്ടുകാരിൽ ഒരാൾ പറഞ്ഞു.

പോക്സോ കേസ് ഇരകളായ 9 പെൺകുട്ടികളെയാണ് അഭയകേന്ദ്രത്തിൽ നിന്ന് കാണാതായത്. ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായിരിക്കുന്നത്. ഇന്ന് രാവിലെ അഞ്ചരയ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി അധികൃതർ എത്തിയപ്പോഴാണ് പെൺകുട്ടികളെ കാണാനില്ല എന്ന വിവരം അറിയുന്നത്. ഈ 9 പേരും പോസ്കോ കേസുകളിലെ ഇരകളാണ്. ഒന്നു മുതൽ രണ്ട് വർഷം വരെയായി ഇവർ ഇവിടെയാണ് താമസിക്കുന്നത്.

ഇന്ന് ശിശുദിനം കൂടി ആയതുകൊണ്ട് ഒട്ടേറെ പരിപാടികൾ അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാത്രി വൈകിയും അവിടെ ചില മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. കുട്ടികളടക്കം ഈ മുന്നൊരുക്കങ്ങളുടെ ഭാഗമായി അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ രാത്രിയിലാണോ ഇവർ പോയത് എന്നുള്ള വിവരം അറിയേണ്ടതുണ്ട്. എന്നാൽ, രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും ഒക്കെ ഇവരുടെ എണ്ണം എടുക്കുന്നതാണ്. കിടക്കുമ്പോൾ ഇവരെല്ലാവരും ഉണ്ടായിരുന്നു എന്നാണ് വിവരം.

]]>
എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല; മലപ്പുറത്ത് 19കാരനെ കാണാതായതിൽ ദുരൂഹത https://malayalees.ch/malappuram-man-missing-investigation/ Mon, 14 Nov 2022 04:23:48 +0000 https://malayalees.ch/?p=71229 മലപ്പുറം താനൂരിൽ പത്തൊമ്പതുകാരനെ കാണാതായതിൽ ദുരൂഹത. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് യുവാവിനെ കാണാതായത്. സംഭവം നടന്ന് എട്ട് ദിവസം പിന്നിട്ടിട്ടും യുവാവിനെ കണ്ടെത്താനാകാതെ പൊലീസ്. പിതാവ് ദേഷ്യപ്പെട്ടതിൽ മനംനൊന്താണ് യുവാവ് വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.

താനൂർ കമ്പനിപ്പടി പടിഞ്ഞാറ് വശം താമസിക്കുന്ന ചന്ദ്രശേഖരൻ, സുധ ദമ്പതികളുടെ മകനാണ് എപി ശ്രീഹരി. ലോട്ടറി കടയിൽ ജോലി ചെയ്തിരുന്ന യുവാവ് ഇക്കഴിഞ്ഞ ആറാം തീയതി കടയിൽ നിന്ന് നേരത്തെ ഇറങ്ങുന്നു. തുടർന്ന് വീട്ടിൽ വീടിന് സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കുന്നു. രാത്രി ഏറെ വൈകിയും മകൻ എത്താതായതോടെ ചന്ദ്രശേഖരൻ അന്വേഷിച്ചു പോവുകയും കൂട്ടിക്കൊണ്ടു വരികയും ചെയ്യുന്നു. തുടർന്ന് വഴക്കു പറയുന്നു. ഇതാണ് വീട് വിട്ടിറങ്ങാൻ കാരണമായി വീട്ടുകാർ പ്രാഥമികമായി കണക്കാക്കുന്നത്.

ഇന്നേക്ക് എട്ട് ദിവസമായി യുവാവിനെ കാണാതായിട്ട്. ഇയാൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. താനൂർ പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ ശ്രീഹരിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഫോൺ രക്ഷിതാക്കളുടെ കൈവശമാണുള്ളത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ദിവസവും ജില്ലയ്ക്ക് അകത്തും പുറത്തും അന്വേഷണം നടത്തുന്നുണ്ട്.

]]>