Minority Scholarship – malayalees.ch https://malayalees.ch Malayalam Online News Portal Thu, 22 Jul 2021 13:06:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Minority Scholarship – malayalees.ch https://malayalees.ch 32 32 ന്യൂനപക്ഷ സ്കോളർ ഷിപ്; യുഡിഎഫിന് ഒറ്റ അഭിപ്രായം: വി.ഡി സതീശൻ https://malayalees.ch/minority-scholarship-v-d-satheesan/ Thu, 22 Jul 2021 13:06:09 +0000 https://malayalees.ch/?p=47159 ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ യുഡിഎഫിന് ഒറ്റ അഭിപ്രായമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്കോളർഷിപുകളുടെ എണ്ണം കുറയ്ക്കരുത്. മറ്റ് ന്യൂന പക്ഷ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ് നൽകണമെന്നും വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ആശയകുഴപ്പം ഇല്ലെന്ന് പ്രതിപക്ഷനേതേവ് വി.ഡി സതീശൻ നേരത്തെയും അഭിപ്രയപ്പെട്ടിരുന്നു.

സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികൾക്കും ഉണ്ടായിരുന്നത് ഒറ്റ അഭിപ്രായം മാത്രമാണ്. മാധ്യമങ്ങൾ താൻ പറഞ്ഞ കാര്യങ്ങളെല്ലാം വളച്ചൊടിക്കുകയായിരുന്നു. അനാവശ്യ വിഷയങ്ങൾ ഉണ്ടാക്കാതെ കാര്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

]]>
ന്യൂനപക്ഷ സ്കോളർഷിപ്; യുഡിഎഫിൽ ആശയകുഴപ്പമില്ല : വി ഡി സതീശൻ https://malayalees.ch/v-d-satheesan-on-minority-scholarship/ Tue, 20 Jul 2021 07:42:48 +0000 https://malayalees.ch/?p=47005 ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ആശയകുഴപ്പം ഇല്ലെന്നാവർത്തിച്ച് പ്രതിപക്ഷനേതേവ് വി.ഡി സതീശൻ. താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പ്രതികരണം.

സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികൾക്കും ഉണ്ടായിരുന്നത് ഒറ്റ അഭിപ്രായം മാത്രമാണ്. മാധ്യമങ്ങൾ താൻ പറഞ്ഞ കാര്യങ്ങളെല്ലാം വളച്ചൊടിക്കുകയായിരുന്നു. അനാവശ്യ വിഷയങ്ങൾ ഉണ്ടാക്കാതെ കാര്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കി.

ഇതിനിടെ ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ അവ്യക്തതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചിരുന്നു. യുഡിഎഫിന് ഒരു അഭിപ്രായമേയുള്ളൂ. ഓരോരുത്തരും വ്യാഖാനിച്ചതിൽ വന്ന പ്രശ്നമാണ് ഇപ്പോൾ കാണുന്നതെന്നും വിഷയത്തിൽ കെ സുധാകരൻ അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിൽ യുഡിഎഫിൽ ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്. ഇക്കാര്യത്തിൽ തുടർ നടപടികളെക്കുറിച്ച് യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനം അറിയിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

]]>
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; അഭിപ്രായ ഐക്യമുണ്ടാക്കാന്‍ യുഡിഎഫ് യോഗം ചേര്‍ന്നേക്കും https://malayalees.ch/minority-scholarship-udf-may-convene-meeting-to-reach-consensus/ Mon, 19 Jul 2021 04:10:56 +0000 https://malayalees.ch/?p=46928 ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ യുഡിഎഫ് യോഗം രണ്ട് ദിവസത്തിനകം ചേര്‍ന്നേക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായും ഘടകകക്ഷികളുമായും ആശയവിനിമയം നടത്തി.

വിഷയത്തില്‍ പ്രതിപക്ഷ നേതാവിന് ജാഗ്രത കുറവുണ്ടായെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം ഉള്ളത്. യുഡിഎഫ് യോഗം ചേര്‍ന്ന് മുന്നണി നിലപാട് ഉടന്‍ അറിയിക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. ഇല്ലെങ്കില്‍ ഇടതുപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കിയേക്കും. അതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫ് ചേര്‍ന്ന് നിലപാട് അറിയിച്ചേക്കും.

ഈ വിഷയത്തില്‍ പുതിയ ഫോര്‍മുല സര്‍ക്കാരിന് സമര്‍പ്പിക്കാനും സാധ്യതയുണ്ട്. ലീഗിന്റെ നിലപാടിനോട് പൂര്‍ണമായി യോജിച്ചാല്‍ ക്രൈസ്തവ വിഭാഗങ്ങള്‍ എതിരാകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. അതിനാല്‍ സഭാ തലവന്‍മാരെയും കേരളാ കോണ്‍ഗ്രസിനെയും വിശ്വാസത്തിലെടുത്ത് മാത്രമേ തീരുമാനമുണ്ടാകുകയുള്ളൂ. ഇരുവിഭാഗങ്ങള്‍ക്കും പ്രത്യേകമായി പദ്ധതികള്‍ വേണമെന്ന അഭിപ്രായത്തോട് എല്ലാവരും യോജിക്കുന്നുണ്ട്. ആശയക്കുഴപ്പം നിലനില്‍ക്കെ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് കെപിസിസി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

]]>
ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങള്‍: ഹൈക്കോടതി റദ്ദാക്കിയത് മൂന്ന് ഉത്തരവുകൾ https://malayalees.ch/kerala-high-court-cancelled-three-orders-related-to-minority-students/ Sat, 29 May 2021 05:49:31 +0000 https://malayalees.ch/?p=44808 സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി റദ്ദാക്കിയത് മൂന്ന് ഉത്തരവുകൾ. 2008, 2011, 2015 വർഷത്തെ ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. മുസ്‍ലിം വിഭാഗത്തിന് മാത്രമായി ആദ്യം അനുവദിച്ച പദ്ധതിയാണ് പിന്നീട് സർക്കാർ 80:20 എന്ന അനുപാതത്തിലാക്കിയത്. 2008 ആഗസ്റ്റ് 16നാണ് മുസ്‍ലിം പെൺകുട്ടികൾക്ക് ബിരുദ, ബിരുദാനന്തര പ്രഫഷണൽ കോഴ്സുകൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രതിവർഷം 3000, 4000, 5000 രൂപ നിരക്കിൽ 5000 സ്കോളർഷിപ്പുകൾ അനുവദിച്ചത്. ഇവർക്ക് ഹോസ്റ്റലിൽ താമസിച്ചു കോളജിൽ പഠിക്കുന്നതിനും മത്സര പരീക്ഷകൾക്ക് പഠിക്കുന്നതിനും സ്റ്റൈപൻറ് അനുവദിക്കാൻ 10 കോടി രൂപ നീക്കിവെക്കുന്നതായും ഉത്തരവിട്ടു. 2011 ഫെബ്രുവരി 22ന് സ്റ്റൈപൻറ് ആനുകൂല്യങ്ങൾ ലത്തീൻ കത്തോലിക്ക സമുദായത്തിനും മറ്റു പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കും കൂടി ലഭ്യമാക്കുന്നതായി ഉത്തരവിറക്കി.

2015 മെയ് എട്ടിനാണ് സി.എ, കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾ പഠിക്കാൻ വാർഷിക വരുമാനം ആറു ലക്ഷത്തിൽ താഴെയുള്ള ന്യൂനപക്ഷ സമുദായാംഗങ്ങളായ കുട്ടികൾക്കായി 1.80 കോടി രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിക്കുന്നത്. ഇത് മുസ്‍ലിം വിഭാഗത്തിന് 80 ശതമാനവും മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്ക് 20 ശതമാനവുമെന്ന തോതിൽ നൽകുമെന്നതായിരുന്നു. ആകെയുള്ള സ്കോളർഷിപ്പുകളുടെ എണ്ണത്തിൽ 30 ശതമാനം പെൺകുട്ടികൾക്ക് നൽകുമെന്നും വ്യക്തമാക്കി. ഈ മൂന്ന് ഉത്തരവുകളുമാണ് ജനസംഖ്യാനുപാതം കണക്കാക്കിയില്ലെന്ന പേരില്‍ ഹൈക്കോടതി റദ്ദാക്കിയത്. മുസ്‍ലിം വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രഖ്യാപിച്ച പദ്ധതിയില്‍ പിന്നീട് മറ്റ് വിഭാഗക്കാരെ ഉള്‍പ്പെടുത്തിയതോടെയാണ് വിഷയം നിയമകുരുക്കിലെത്തിയത്. മുസ്‍ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ജൈന, ബുദ്ധമതക്കാരെയാണ് ന്യൂനപക്ഷങ്ങളായി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ളത്. ഈ ആറ് സമുദായങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് ന്യൂനപക്ഷ കമീഷൻ പ്രവർത്തിക്കേണ്ടതെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

]]>