minor girl – malayalees.ch https://malayalees.ch Malayalam Online News Portal Thu, 29 Jun 2023 11:51:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png minor girl – malayalees.ch https://malayalees.ch 32 32 ഷഹബാദ് ഡയറി ഏരിയയിൽ 16 കാരി കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ അറസ്റ്റിൽ https://malayalees.ch/minor-girl-gangraped-in-delhis-shahbad-dairy/ Thu, 29 Jun 2023 11:50:49 +0000 https://malayalees.ch/?p=83520 രാജ്യതലസ്ഥാനത്ത് വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹിലെ ഷഹബാദ് ഡയറി ഏരിയയിലാണ് സംഭവം. സുഹൃത്തിനൊപ്പം പാർക്കിലെത്തിയ പതിനാറുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഡൽഹിയിലെ ക്രമസമാധാന പ്രശ്‌നത്തിൽ മുഖ്യമന്ത്രിയും ഗവർണറും പരസ്പരം പഴിചാരുന്നതിനിടെയാണ് പുതിയ സംഭവം.

ജനുവരി 27 നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം പാർക്കിൽ എത്തിയതായിരുന്നു പതിനാറുകാരി. ഇതിനിടെ മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അടുത്തിടെ ഷഹബാദ് ഡയറി ഏരിയയിൽ നിന്ന് മറ്റൊരു ക്രൂരമായ കൊലപാതകക്കേസ് പുറത്തുവന്നിരുന്നു. 16 കാരിയെ 20-ലധികം തവണ കുത്തുകയും സിമന്റ് സ്ലാബ് കൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തിയ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് മറ്റൊരു പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്.

]]>
ഡൽഹിയിൽ മോഷണശ്രമത്തിനിടെ പതിനാറുകാരി പീഡനത്തിനിരയായി https://malayalees.ch/minor-boy-allegedly-rapes-16-year-old-girl-in-delhi/ Thu, 06 Apr 2023 04:27:54 +0000 https://malayalees.ch/?p=79220 രാജ്യതലസ്ഥാനത്ത് പതിനാറുകാരി പീഡനത്തിനിരയായി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിൽ ചൊവ്വാഴ്ചയാണ് സംഭവം. മോഷണത്തിനിടെ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്നാണ് പരാതി. നിലവിൽ ബലാത്സംഗത്തിനും കവർച്ചയ്ക്കും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അശോക് വിഹാറിലെ എംസിഡി സ്കൂൾ കോംപ്ലക്‌സിനുള്ളിൽ വച്ചായിരുന്നു പീഡനം. സ്‌കൂളിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇരയുടെ മാതാപിതാക്കൾ. സ്കൂൾ കുറച്ച് ദിവസത്തേക്ക് അടച്ചിട്ടിരുന്നുവെങ്കിലും ഇവർ കോംപ്ലക്‌സിനുള്ളിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച ദമ്പതികൾ ജോലിക്കായി മറ്റൊരിടത്തേക്ക് പോയിരുന്നു. രണ്ട് പെൺമക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

രാവിലെ 11.30 ഓടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി വീട്ടിൽ അതിക്രമിച്ചു കയറി. മോഷണ ശ്രമത്തിനിടെ ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും 18 വയസ്സുള്ള സഹോദരിയെയും കണ്ടു. സാഹചര്യം മുതലെടുത്ത ആൺകുട്ടി പെൺകുട്ടികളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും, 16 കാരിയെ കെട്ടിടത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

ഇരയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഉചിതമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ കുട്ടിയെ പിടികൂടുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

]]>
16 കാരിയെ 12 മണിക്കൂറിലേറെ കൂട്ടബലാത്സംഗം ചെയ്തു, മഹാരാഷ്ട്രയിൽ എട്ട് പേർ അറസ്റ്റിൽ https://malayalees.ch/girl-gang-raped-for-over-12-hours-in-maharashtra/ Mon, 19 Dec 2022 04:19:34 +0000 https://malayalees.ch/?p=73031 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 12 മണിക്കൂറിലേറെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 8 പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാർത്ത. ഡിസംബർ 16നും 17നും ഇടയ്ക്കുള്ള രാത്രിയിലാണ് ബലാത്സംഗം നടന്നതെന്ന് പൊലീസ് അറിയിച്ചു. ആളൊഴിഞ്ഞ ബംഗ്ലാവിൽവച്ച് പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്യുകയും പിന്നീട് ബീച്ചിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

ഡിസംബർ 16 ന് രാത്രി 8 മണി മുതൽ 17 ന് രാവിലെ 10 മണി വരെ പ്രതികൾ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി രേഖാമൂലം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾ മാഹിം ഗ്രാമത്തിലെ ആളൊഴിഞ്ഞ ബംഗ്ലാവിലേക്ക് കൊണ്ടുപോയി ആവർത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം ബീച്ചിൽ വച്ചും പീഡിപ്പിച്ചതായി പരാതിയിൽ ഉണ്ട്.

എല്ലാ പ്രതികൾക്കെതിരെയും കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പാൽഘർ ജില്ലയിലെ സത്പതി റൂറൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ 8 പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് കൂട്ടിച്ചേർത്തു.

]]>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം കഠിന തടവും പിഴയും https://malayalees.ch/man-rapes-minor-girl-in-kottayam/ Thu, 20 Oct 2022 13:22:28 +0000 https://malayalees.ch/?p=69933 വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവും പിഴയും ശിക്ഷ. 18 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് സ്വദേശി അമൽ കെ.നാരായണനാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി 43 വർഷം കഠിന തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷയും വിധിച്ചത്.

ചങ്ങനാശേരി ഫാസ്റ്റ് ക്ലാസ് സ്‌പെഷ്യൽ ജഡ്ജി പി.ജയേഷാണ് വിധി പ്രഖ്യാപിച്ചത്.
ഇരയ്ക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി. ചിങ്ങവനം പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.

]]>