minnu mani – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 05:24:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png minnu mani – malayalees.ch https://malayalees.ch 32 32 ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര; മിന്നു മണി ഇന്ത്യന്‍ ടീമില്‍ https://malayalees.ch/minnu-mani-in-indian-t20-squad/ Tue, 26 Dec 2023 05:24:14 +0000 https://malayalees.ch/?p=93483 ഓസ്‌ട്രേലിയക്കെതിരായ 16 അംഗ ടി20 സ്‌ക്വാഡിൽ ഇടംനേടി മലയാളി താരം മിന്നു മണി. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം എട്ടു വിക്കറ്റിന് വിജയിച്ചതിനു പിന്നാലെയാണ് ടി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിച്ചത്. ജനുവരി അഞ്ചു മുതൽ ആരംഭിക്കുന്ന പരമ്പരയ്‌ക്കുള്ള 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.(Minnu Mani in Indian T20 Squad)

5,7,9 തീയതികളിൽ മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 28, 30, ജനുവരി രണ്ട് തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. നേരത്തേ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലിന് ആദ്യമായി ഏകദിന ടീമിലേക്കും ക്ഷണം ലഭിച്ചു. അവസാന മത്സരത്തില്‍ കളിയിലെ താരവുമായിരുന്നു.

ടി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ജെമിമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത്ത് കശ്യപ്, സൈക ഇസാഖ്, രേണുക സിങ്, ടൈറ്റസ് സധു, പൂജ വസ്ത്രാകര്‍, കനിക അഹൂജ, മിന്നു മണി.

]]>
‘മിന്നുമണിക്ക് അഭിനന്ദന സന്ദേശം തയ്യാറാക്കുക’; അഞ്ചാം ക്ലാസ്‌ ചോദ്യ പേപ്പറിൽ ഇടം പിടിച്ച് അഭിമാന താരം https://malayalees.ch/minnumani-in-5th-class-question-paper/ Thu, 17 Aug 2023 13:32:10 +0000 https://malayalees.ch/?p=86337
ചോദ്യപേപ്പറിലും ഇടം പിടിച്ച് അഭിമാന താരം മിന്നുമണി. സംസ്ഥാനത്തെ അഞ്ചാം ക്ലാസ് ചോദ്യപേപ്പറിലാണ് മിന്നുമണിയെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് താരമായ ആദ്യ മലയാളി മിന്നുമണിക്ക് അഭിനന്ദന സന്ദേശം തയ്യാറാക്കുക എന്നതാണ് ചോദ്യം.

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് വേണ്ടി മിന്നുമണി അരങ്ങേറ്റം കുറിച്ചിരുന്നു. പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് ഈ കേരള താരം പുറത്തെടുത്തത്.

മൂന്നു മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ ആയിരുന്നു മിന്നുമണി കൊയ്തത്. പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരമായും മിന്നുമണി മാറി.

]]>
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലും മിന്നു മണിയ്ക്ക് ഇടം https://malayalees.ch/asian-games-cricket-minnu-mani/ Sat, 15 Jul 2023 12:01:53 +0000 https://malayalees.ch/?p=84465
ഈ വർഷം സെപ്തംബറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ക്രിക്കറ്റ് ടീമിൽ മലയാളി താരം മിന്നു മണിയ്ക്ക് ഇടം ലഭിച്ചു. ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിൽ അരങ്ങേറിയ താരം ആകെ പരമ്പരയിൽ 5 വിക്കറ്റാണ് നേടിയത്. ഇന്ത്യ പരമ്പര നേടുന്നതിൽ നിർണായക പങ്കുവഹിച്ചതോടെയാണ് മിന്നു ടീമിൽ ഇടം നിലനിർത്തിയത്.

ഹർമൻപ്രീത് കൗറിൻ്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ചൈനയിലേക്ക് പറക്കുക. ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ തിളങ്ങിയ തീതസ് സാധു ആദ്യമായി സീനിയർ ടീമിൽ ഉൾപ്പെട്ടു. ഓൾറൗണ്ടർ പൂജ വസ്ട്രാക്കർ, കഴിഞ്ഞ വർഷത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ട രേണുക സിംഗ്, സ്പിന്നർ രാധ യാദവ് തുടങ്ങി ശ്രദ്ധേയ താരങ്ങൾ പുറത്തായി. അതേസമയം, ബംഗ്ലാദേശിനെതിരെ പുറത്തിരുന്ന വിക്കറ്റ് കീപ്പർ റിച്ച ഘോഷ് കളിക്കും. പൂജയും വനിതാ പ്രീമിയർ ലീഗിൽ ശ്രദ്ധേയ പ്രകടനം നടത്തിയ ലെഗ് സ്പിന്നർ സായ്ക ഇഷാക്കും സ്റ്റാൻഡ് ബൈ താരങ്ങളിലുണ്ട്.

ഇന്ത്യൻ വനിതാ ടീം: : Harmanpreet Kaur, Smriti Mandhana, Shafali Verma, Jemimah Rodrigues, Deepti Sharma, Richa Ghosh, Amanjot Kaur, Devika Vaidya, Anjali Sarvani, Titas Sadhu, Rajeshwari Gayakwad, Minnu Mani, Kanika Ahuja, Uma Chetry, Anusha Bareddy

Stand-by players: Harleen Deol, Kashvee Gautam, Sneh Rana, Saika Ishaque, Pooja Vastrakar

രണ്ടാം നിരയുമായാണ് പുരുഷ ടീം ഏഷ്യൻ ഗെയിംസിൽ കളിക്കുക. ഋതുരാജ് ഗെയ്ക്‌വാദ് ടീമിനെ നയിക്കും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇല്ലാത്തതിനാൽ താരം ഏകദിന ലോകകപ്പിനുള്ള ടീമിൽ ഇടം പിടിച്ചേക്കുമെന്നാണ് പ്രതീക്ഷ. ജിതേഷ് ശർമ, പ്രഭ്സിമ്രാൻ സിംഗ്, തിലക് വർമ, റിങ്കു സിംഗ്, ശിവം ദുബെ തുടങ്ങിയ പുതുമുഖങ്ങൾക്കൊപ്പം യശസ്വി ജയ്സ്വാൾ, അർഷ്ദീപ് സിംഗ്, ഷഹബാസ് അഹ്‌മദ് തുടങ്ങിയവരും ടീമിലുണ്ട്.

പുരുഷ ടീം: Ruturaj Gaikwad, Yashasvi Jaiswal, Rahul Tripathi, Tilak Varma, Rinku Singh, Jitesh Sharma, Washington Sundar, Shahbaz Ahmed, Ravi Bishnoi, Avesh Khan, Arshdeep Singh, Mukesh Kumar, Shivam Mavi, Shivam Dube, Prabhsimran Singh

Stand-by players: Yash Thakur, Sai Kishore, Venkatesh Iyer, Deepak Hooda, Sai Sudarsan.

സെപ്തംബർ 19 മുതൽ 28 വരെയാണ് വനിതാ ടീമിൻ്റെ മത്സരങ്ങൾ. പുരുഷ ടീം സെപ്തംബർ 28 മുതൽ ഒക്ടോബർ 8 വരെ കളിക്കും.

]]>
‘വയനാട്ടിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക്’; അഭിമാനമെന്ന് മിന്നുമണി https://malayalees.ch/minnumani-returned-to-kerala/ Sat, 15 Jul 2023 08:20:58 +0000 https://malayalees.ch/?p=84440
ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനായതിൽ അഭിമാനമെന്ന് മലയാളിയായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി 24നോട്. കഠിനാധ്വാനം ചെയ്യുന്നതിനോടൊപ്പം ലക്ഷ്യത്തിലേക്ക് ഫോക്കസ് ചെയ്യതാൽ മാത്രമേ നേട്ടങ്ങളിലേക്ക് എത്താൻ കഴിയൂവെന്ന് മിന്നുമണി പറയുന്നു. വയനാട്ടിൽ നിന്നും ഇന്ത്യൻ കുപ്പായത്തിലേക്കുള്ള തന്റെ യാത്ര വനിതാ ക്രിക്കറ്റർമാർക്ക് പ്രചോതനമാകുമെന്ന് കേൾക്കുന്നുണ്ട് അതിൽ സന്തോഷമെന്നും മിന്നുമണി ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്നലെയാണ് ബംഗ്ലാദേശ് പര്യടനത്തിന് ശേഷം നാട്ടിലെത്തിയത്. ആദ്യ വിക്കറ്റ് നേടിയപ്പോൾ ടീം ഒന്നടങ്കം അഭിന്ദിച്ചത് മറക്കാനാവാത്ത നിമിഷമാണ്. പ്ലെയിങ്ങ് ഇലവനിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു മിന്നു മണിയുടെ പ്രതികരണം. മുതിർന്ന കളിക്കാരുടെ മികച്ച പിന്തുണ ലഭിച്ചതിനാൽ സമ്മർദ്ദം ഇല്ലാതെ കളിക്കാനായെന്നും മിന്നുമണി പറഞ്ഞു.

വളർന്നുവരുന്ന എല്ലാ പുതിയ ക്രിക്കറ്റ് താരങ്ങൾക്ക് പ്രത്യേകിച്ചും വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇൻസ്പിറേഷൻ ആവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. കേരള ക്രിക്കറ്റ് അസ്സോസിയേഷനെയും വയനാട് ഡിസ്ട്രിക്‌ട് ക്രിക്കറ്റ് അസ്സോസിയേഷനെയും നന്ദി അറിയിക്കുന്നു. ബംഗ്ളാദേശ് പരമ്പര വളരെ നല്ല അനുഭവമായിരുന്നു. അത്യാവശ്യം മികച്ച രീതിയിൽ പ്രകടം കാഴ്ചവയ്ക്കാൻ സാധിച്ചതിൽ സന്തോഷം. ആദ്യ മത്സരത്തിൽ എല്ലാ സഹകളിക്കാരുടെയും ഭാഗത്ത് നിന്നും മികച്ച സപ്പോർട്ടാണ് ലഭിച്ചത്.

ഇന്നലെയായിരുന്നു മലയാളി താരം മിന്നുമണി കേരളത്തിൽ തിരിച്ചെത്തിയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മിന്നുമണിയെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആദ്യ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടിയായിരുന്നു മിന്നു മണിയുടെ അരങ്ങേറ്റം.

ബംഗ്ലാദേശിനെതിരായ സീരീസിൽ മിന്നും പ്രകടനമാണ് മിന്നു കാഴ്ച വെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നായി അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കി. പരമ്പരയ്ക്ക് ശേഷം കൊച്ചിയിൽ എത്തിയ മിന്നുവിന് ഗംഭീര വരവേൽപ്പാണ് നൽകിയത്.മിന്നു മണിയെ വരവേൽക്കാൻ നിരവധി ആളുകളാണ് നെടുമ്പാശേരിയിൽ എത്തിയത്. രണ്ടുദിവസം കൊച്ചിയിൽ തങ്ങുന്ന മിന്നുമണി അതിനുശേഷം സ്വന്തം നാടായ വയനാട്ടിലേക്ക് മടങ്ങും.

]]>
മാനന്തവാടി നഗരത്തിലെ പ്രധാന ജംഗ്ഷൻ ഇനി മിന്നു മണിയുടെ പേരില്‍ അറിയപ്പെടും https://malayalees.ch/road-in-wayanad-will-be-known-in-the-name-of-minnu-mani/ Sat, 15 Jul 2023 04:41:37 +0000 https://malayalees.ch/?p=84407
മാനന്തവാടി നഗരത്തിലെ പ്രധാന ജംഗ്ഷനായ മൈസൂർ റോഡ് ജംഗ്ഷന് മിന്നു മണിയുടെ പേര് നൽകാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചതായി നഗരസഭ അധികൃതർ അറിയിച്ചു. മൈസൂർ റോഡിനോട് ചേർന്നുള്ള ഒണ്ടയങ്ങാടി- എടപ്പടി സ്വദേശിനിയായ മിന്നു മണി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തുകയും നിർണായ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുകയും ചെയ്ത പശ്ചാചാത്തലത്തിൽ മിന്നു മണിയോടുള്ള ആദരസൂചകമായാണ് മാനന്തവാടി – മൈസൂർ റോഡ് ജംഗ്ഷൻ്റെ പേര് മിന്നു മണി ജംഗ്ഷനെന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചതെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. ഈ ഭാഗത്ത് മിന്നു മണി ജംഗ്ഷൻ എന്ന ബോർഡ് സ്ഥാപിക്കുമെന്നും അവർ പറഞ്ഞു.

ആദ്യ രാജ്യാന്തര ട്വന്റി-20 മത്സരത്തില്‍ തന്നെ മിന്നു മികച്ച പ്രകടനം കാഴ്ച വച്ച ആഹ്ലാദത്തിലാണ് മാനന്തവാടി എടപ്പടി ചോയിമൂല ഗ്രാമം. ആദ്യ മത്സരത്തില്‍ തന്നെ മകള്‍ക്ക് വിക്കറ്റ് നേടാന്‍ ആയതിന്റെ സന്തോഷം മാതാപിതാക്കളായ വസന്തയ്ക്കും മണിക്കും ഇപ്പോഴുമുണ്ട്. മിന്നുവിന്റെ വീട്ടുകാരും നാട്ടുകാരും മത്സരം കണ്ടത് മൊബൈല്‍ ഫോണിലൂടെയാണ്.

ബംഗ്ലാദേശിന്റെ ബാറ്റിംഗ് പൂര്‍ത്തിയാകുന്നതിനിടെ എംഎല്‍എ ഓര്‍ക്കേണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാരും മിന്നുവിന്റെ വീട്ടിലെത്തിയിരുന്നു. മിന്നുവിന്റെ അടുത്ത പ്രകടനത്തിനായി നാട് കാത്തിരിക്കുകയാണ്.

]]>
ബംഗ്ലാദേശ് പര്യടനം; മലയാളി താരം മിന്നു മണി ഇന്ത്യന്‍ വനിതാ ടീമില്‍ https://malayalees.ch/kerala-all-rounder-minnu-mani-earns-maiden-india-call-up/ Mon, 03 Jul 2023 11:51:38 +0000 https://malayalees.ch/?p=83722 ഇന്ത്യൻ ക്രിക്കറ്റിൽ മലയാളി സാന്നിധ്യം വീണ്ടും സംഭവിക്കുന്നു . ടിനു യോഹന്നാൻ , എസ് ശ്രീശാന്ത് , സഞ്ജു സാംസൺ, സന്ദീപ് വാരിയർ എന്നിവർക്ക് ശേഷം ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്കെത്തുകയാണ് മിന്നുമണി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിലാണ് മിന്നുമണി ഇടം പിടിച്ചത്.

ആദ്യമായാണ് കേരളത്തിൽ നിന്നൊരു വനിതാ താരം ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നത് .കേരള ജൂനിയർ സീനിയർ ടീമുകൾക്കായി മത്സരിച്ചിട്ടുള്ള മിന്നു ഇന്ത്യ എ ടീമിലും , ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനേയും കളിച്ചു

24 കാരിയായ താരം വയനാട് തൃശ്ശിലേരി സ്വദേശിയാണ്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ പരിശീലനത്തിനിടയാണ് താരം ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപെട്ടതറിയുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തെ ഇന്ത്യൻ ടീമിലെത്തിച്ചത്. മിന്നു മണി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ അത് കൂടുതൽ താരങ്ങൾക്ക് മുന്നോട്ട് പോകാനുള്ള പ്രചോദനം കൂടിയാവുകയാണ്

ജൂലൈ 9 ന് ആരംഭിക്കുന്ന പരമ്പരയിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ ഏകദിന ടി20 പരമ്പര കളിക്കും. ഇരു ടീമുകളെയും ഹർമൻ പ്രീത് കൗർ നയിക്കും.

ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന, ദീപ്തി ശർമ, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമന്‍ജ്യോത് കൗർ, എസ്. മേഘ്ന, പൂജ വസ്ത്രകാർ, മേഘ്ന സിങ്, അഞ്ജലി സർവാനി, മോണിക പട്ടേൽ, റാഷി കനോജിയ, അനുഷ ബറേദി, മിന്നു മണി.

]]>
മിന്നു മണി ക്യാമ്പിലെത്തി; വിഡിയോ പങ്കുവച്ച് ഡൽഹി ക്യാപിറ്റൽസ് https://malayalees.ch/minnu-mani-delhi-capitals-camp/ Mon, 27 Feb 2023 05:01:10 +0000 https://malayalees.ch/?p=76936 മലയാളി താരം മിന്നു മണി വിമൻസ് പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാമ്പിലെത്തി. താരം വീട്ടിൽ നിന്ന് പുറപ്പെടുന്നതിൻ്റെയും ക്യാമ്പിലെത്തുന്നതിൻ്റെയും ദൃശ്യങ്ങൾ ഡൽഹി ക്യാപിറ്റൽസിൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പങ്കുവച്ചു. പ്രീമിയർ ലീഗ് ലേലത്തിൽ 10 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 30 ലക്ഷം രൂപയ്ക്കാണ് ഡൽഹി ടീമിലെത്തിച്ചത്. വിമൻസ് പ്രീമിയർ ലീഗിൽ ടീമിലിടം നേടിയ ഒരേയൊരു മലയാളിയാണ് മിന്നു മണി. (minnu mani delhi capitals)

വയനാട് എടപ്പാടി സ്വദേശിയാണ് മിന്നു മണി. സമീപപ്രദേശങ്ങളിൽ ക്രിക്കറ്റ് കളിച്ചു നടന്ന മിന്നുവിന്റെ ജീവിതരഹത്തിൽ വഴിത്തിരിവ് ഉണ്ടായത് മാനന്തവാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ചേർന്നതോടെയാണ്. അവിടെ നിന്ന് കേരള ടീമിലും ഇന്ത്യയുടെ എ ടീമിലും താരം സ്ഥാനം കണ്ടെത്തി. ഇന്ത്യയുടെ എ ടീമിൻെറ ഭാഗമായി മിന്നു ബംഗ്ലാദേശ് പര്യടനത്തിലും വനിതാ ഏഷ്യൻ കപ്പിലും പങ്കെടുത്തിട്ടുണ്ട്.

മാർച്ച് നാലിനാണ് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കുക. പല ടീമുകളും ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് ഫൈനലിനു ശേഷം ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ താരങ്ങൾ അതാത് ടീമുകളിൽ ചേരും. സ്മൃതി മന്ദാനയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുക. മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗർ നയിക്കും. ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലി യുപി വാരിയേഴ്സിനെ നയിക്കും. ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയൻ്റ്സ് എന്നീ ടീമുകളുടെ ക്യാപ്റ്റന്മാരെ തീരുമാനിച്ചിട്ടില്ല.

വനിതാ പ്രീമിയർ ലീഗ് ലേലം പൂർത്തിയായപ്പോൾ രാജ്യാന്തര സൂപ്പർ താരങ്ങളിൽ പലരും പുറത്താണ്. ശ്രീലങ്കൻ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റിംഗിൻ്റെ വക്താവുമായ ചമരി അത്തപ്പട്ടു, ഏത് ടി-20 ടീം എടുത്താലും അനായാസം ഇടം കണ്ടെത്തുന്ന ഇംഗ്ലണ്ട് ബാറ്റർ ഡാനി വ്യാട്ട്, ഓസ്ട്രേലിയയുടെ യുവ സ്പിൻ സെൻസേഷൻ അലാന കിങ്ങ് തുടങ്ങി ഇന്ത്യൻ യുവ ഓൾറൗണ്ടർ സിമ്രാൻ ദിൽ ബഹാദൂർ വരെയുള്ള പ്രമുഖ താരങ്ങളെ ഫ്രാഞ്ചൈസികൾ തഴഞ്ഞു. ഇത്തരം ചില കുഴപ്പങ്ങളുണ്ടെങ്കിലും കോടികളൊഴുകിയ താരലേലം ഇന്ത്യയിലെയും ആഗോളതലത്തിലെയും വനിതാ ക്രിക്കറ്റിന് പുതിയ മാനങ്ങളാണ് ഒരുക്കുന്നത്. മുംബൈ ഒഴികെയുള്ള ഫ്രാഞ്ചൈസികൾ താരലേലം ഫലപ്രദമായി വിനിയോഗിച്ചപ്പോൾ മുംബൈ മണ്ടത്തരം കാട്ടി.

]]>
‘ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷം’; വനിതാ ഐപിഎല്ലിൽ ഇടം നേടിയ ഏക മലയാളി . https://malayalees.ch/minnu-mani-happy-to-be-a-part-of-delhi-capitals/ Tue, 14 Feb 2023 10:43:16 +0000 https://malayalees.ch/?p=76238 പ്രഥമ വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മലയാളി ക്രിക്കറ്റ് താരം മിന്നു മണി പറഞ്ഞു. വനിതാ ഐപിഎൽ തുടങ്ങിയ ഈ വർഷം തന്നെ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായതിൽ ഒരുപാട് സന്തോഷമുണ്ട്. വളരെയധികം പ്രതീക്ഷയോടെ ടൂര്ണമെന്റിനെ നോക്കിക്കാണുന്നു എന്ന് മിന്നു വ്യക്തമാക്കി.

ആദ്യ കാലത്ത് അത്ലറ്റിക്സിൽ ആയിരുന്നു മിന്നു ശ്രദ്ധ നൽകിയിരുന്നത്. ആ സമയത്ത് നാട്ടിൽ ചേട്ടന്മാരുടെ കൂടെ കളിച്ചായിരുന്നു താരം ക്രിക്കറ്റിലേക്ക് എത്തിയത്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായ എൽസമ്മ ടീച്ചർ വയനാട് ജില്ലാ ടീമിന്റെ സെലക്ഷന് വേണ്ടി കൊണ്ടുപോയതാണ് ജീവിതത്തിൽ വഴിത്തിരിവായതെന്ന് പറഞ്ഞു.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ജില്ലാ തല മത്സരങ്ങളിലേക്ക് മിന്നു പോയിരുന്നു. ആ സമയത്ത് ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ കിട്ടി. തുടർന്ന് മാനന്തവാടിയിൽ നിന്ന് തൊടുപുഴയിലേക്ക് മാറിയത്. തൊടുപുഴ ക്രിക്കറ്റ് അക്കാദമിയിൽ നിന്നാണ് ഒൻപതും പത്തും പഠിച്ചത്. വയനാട് ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കി. തിരുവനന്തപുരം ക്രിക്കറ്റ് അക്കാദമിയിൽ ഡിഗ്രി ചെയ്തുവെന്നും താരം പറഞ്ഞു.

മലയാളി ഓൾ റൗണ്ടർ മിന്നു മണിയെ മുപ്പത് ലക്ഷം രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. പ്രഥമ വനിത ഐപിഎല്ലിൽ ഒരു ടീം സ്വന്തമാക്കുന്ന ആദ്യ മലയാളി താരമാണ് മിന്നു. ആഭ്യന്തര മത്സരങ്ങളിൽ കേരളത്തിനായി നടത്തുന്ന മികച്ച പ്രകടനകളാണ് ഐപിഎല്ലിലേക്ക് താരത്തെ എത്തിച്ചത്.

]]>
സീനിയർ വനിതാ ടി-20 ലീഗ്: മിന്നു മണിയ്ക്ക് ഫിഫ്റ്റി; കേരളത്തിന് വിജയത്തുടക്കം https://malayalees.ch/kerala-women-won-senior-t20-rajasthan/ Mon, 18 Apr 2022 08:07:08 +0000 https://malayalees.ch/?p=60273 സീനിയർ വനിതാ ടി-20 ലീഗിൽ കേരളത്തിന് വിജയത്തുടക്കം. രാജസ്ഥാനെ 8 വിക്കറ്റിനാണ് കേരളം കീഴടക്കിയത്. രാജസ്ഥാൻ മുന്നോട്ടുവച്ച 114 റൺസിൻ്റെ വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിർത്തി 2 വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടക്കുകയായിരുന്നു. 41 പന്തിൽ 50 റൺസെടുത്ത് പുറത്താവാതെ നിന്ന മിന്നു മണിയാണ് കേരളത്തെ അനായാസ വിജയത്തിലേക്ക് നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനു വേണ്ടി എസ്പി കുമാവത്ത് ആണ് ടോപ്പ് സ്കോറർ ആയത്. താരം 41 പന്തുകളിൽ 46 റൺസെടുത്തു. കുമാവത്തിനെ മിന്നു തന്നെയാണ് പുറത്താക്കിയത്. ക്യാപ്റ്റൻ ജസിയ അക്തർ 30 റൺസ് നേടി. കൃത്യതയോടെ പന്തെറിഞ്ഞ കേരള ബൗളർമാർക്ക് മുന്നിൽ പതറിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയത് 113 റൺസ്.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് മികച്ച തുടക്കമല്ല ലഭിച്ചത്. ജിൻസി ജോർജ് (17 പന്തിൽ 17) ആദ്യം മടങ്ങിയപ്പോൾ സാവധാനം ബാറ്റ് വീശിയ അക്ഷയ (25 പന്തിൽ 17) പിന്നാലെ മടങ്ങി. അക്ഷയയുടെ മെല്ലെപ്പോക്ക് കേരളത്തെ ഒരു ഘട്ടത്തിൽ ബാക്ക്ഫൂട്ടിലാക്കിയിരുന്നു. എന്നാൽ, മൂന്നാം വിക്കറ്റിൽ മിന്നു മണിയും ദൃശ്യയും ചേർന്ന അപരാജിത കൂട്ടുകെട്ട് കേരളത്തെ വിജയത്തിലേക്ക് നയിച്ചു. മിന്നു ആക്രമണ റോൾ ഏറ്റെടുത്തപ്പോൾ ദൃശ്യ ഉറച്ച പിന്തുണ നൽകി. വിജയിക്കാൻ 4 റൺസ് വേണ്ടപ്പോൾ മിന്നു ഒരു സിക്സറിലൂടെ ജയവും വ്യക്തിഗത അർധസെഞ്ചുറിയും സ്വന്തമാക്കി. ദൃശ്യ 26 റൺസെടുത്ത് പുറത്താവാതെ നിന്നു. അപരാജിതമായ 79 റൺസാണ് ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

]]>