minnal murali – malayalees.ch https://malayalees.ch Malayalam Online News Portal Fri, 21 Jan 2022 04:23:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png minnal murali – malayalees.ch https://malayalees.ch 32 32 മിന്നല്‍ മുരളിയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ് https://malayalees.ch/minnal-murali-making-video-released-netflix/ Fri, 21 Jan 2022 04:23:32 +0000 https://malayalees.ch/?p=55810 ടൊവിനോ -ബേസില്‍ ചിത്രം മിന്നല്‍ മുരളിയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. 5 മിനിറ്റും 31 സെക്കന്റും ദൈര്‍ഘ്യമുള്ള വിഡിയോയാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരിക്കുന്നത്. ടൊവിനോ തോമസും ബേസില്‍ ജോസഫും വിഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്. ടൊവിനോ, ബേസില്‍, നിര്‍മ്മാതാവ് സോഫിയ പോള്‍, തിരക്കഥാകൃത്തുക്കളായ അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യു, ഗുരു സോമസുന്ദരം തുടങ്ങിയവര്‍ വിഡിയോയില്‍ സംസാരിക്കുന്നുണ്ട്.

ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള മിന്നല്‍ മുരളി. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് വ്‌ളാഡ് റിംബര്‍ഗാണ്. ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, മാമുക്കോയ ഫെമിന ജോര്‍ജ്. ബിജുക്കുട്ടന്‍, ബൈജു, സ്‌നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

]]>
30 രാജ്യങ്ങളിൽ ആദ്യ പത്തിൽ; ലോകത്ത് ട്രെൻഡിംഗിൽ മൂന്നാമത്; നെറ്റ്ഫ്ലിക്സ് ‘കയ്യേറി’ മിന്നൽ മുരളി https://malayalees.ch/minnal-murali-netflix-top-10/ Wed, 05 Jan 2022 04:22:16 +0000 https://malayalees.ch/?p=55031 ടിവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ മിന്നൽ മുരളി ജൈത്രയാത്ര തുടരുന്നു. 30 രാജ്യങ്ങളിൽ മിന്നൽ മുരളി ആദ്യ പത്തിലുണ്ട്. ഡിസംബർ 27 മുതൽ ജനുവരി 2 വരെയുള്ള കഴിഞ്ഞ ആഴ്ചയിൽ, ഇംഗ്ലീഷ് ഇതര സിനിമകളിലെ ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ മൂന്നാമതാണ് സിനിമ. ഇന്ത്യയിൽ ഇപ്പോഴും മിന്നൽ മുരളി ട്രെൻഡിംഗ് പട്ടികയിൽ ഒന്നാമതുണ്ട്. സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. (minnal murali netflix top)

അർജൻ്റീന, ബഹാമസ്, ബൊളീവിയ, ബ്രസീൽ, ചിലി, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഇക്വഡോർ, എൽ സാൽവദോർ, ഹോണ്ടുറാസ്, ജമൈക്ക, പനാമ, പരാഗ്വേ, പെറു, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഉറുഗ്വെ, മൗറീഷ്യസ്, നൈജീരിയ, ബഹ്റൈൻ, ബംഗ്ലാദേശ്, കുവൈറ്റ്, മലേഷ്യ, മാൽദീവ്സ്, ഒമാൻ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിലാണ് മിന്നൽ മുരളി ആദ്യ പത്തിലുള്ളത്. ആഗോള ചലച്ചിത്ര മാർക്കറ്റിലെ സുപ്രധാന ഇടമായി കണക്കാക്കപ്പെടുന്ന ബ്രസീലിൽ ചിത്രം ട്രെൻഡിംഗ് ആയത് ഏറെ ശ്രദ്ധേയമാണ്. മലയാള സിനിമകളുടെ ആഗോള മാർക്കറ്റിലും ഇത് നിർണായക സ്വാധീനമാവും. കഴിഞ്ഞ ആഴ്ചയിൽ മാത്രം 11.44 മില്ല്യൺ മണിക്കൂറുകളാണ് മിന്നൽ മുരളി സ്ട്രീം ചെയ്യപ്പെട്ടത്. ഒരാഴ്ചയിൽ ഏറ്റവും കൂടുതൽ സമയം സ്ട്രീം ചെയ്യപ്പെടുന്ന ഇന്ത്യൻ സിനിമ എന്ന റെക്കോർഡ് ഇതോടെ ഈ മലയാള സിനിമ സ്വന്തമാക്കിയിരുന്നു. ഹസീൻ ദിൽറുബ (10.21 മില്ല്യൺ മണിക്കൂറുകൾ), മിമി (9.21 മില്ല്യൺ മണിക്കൂറുകൾ) എന്നീ ബോളിവുഡ് സിനിമകളെയാണ് മിന്നൽ മുരളി പിന്തള്ളിയത്.

https://www.facebook.com/baaasi/posts/10159624521792801

‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ വി എഫ് എക്‌സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ, ബിജുക്കുട്ടൻ, ഫെമിന ജോർജ്, സ്നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

]]>
ലോകമെങ്ങും മിന്നലടിക്കുന്നു; പല രാജ്യങ്ങളിലും മിന്നൽ മുരളി ആദ്യ പത്തിൽ https://malayalees.ch/minnal-murali-top-ten-varous-countries/ Mon, 27 Dec 2021 09:19:04 +0000 https://malayalees.ch/?p=54631 മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തിയ മിന്നൽ മുരളി ആഗോള ഹിറ്റ്. വിവിധ രാജ്യങ്ങളിൽ മിന്നൽ മുരളി നെറ്റ്‌ഫ്ലിക്സിൻ്റെ ആദ്യ മികച്ച പത്ത് സിനിമകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫ്ലിക്സ് പട്രോളിൻ്റെ കണക്ക് പ്രകാരം ബംഗ്ലാദേശ്, യുഎഇ, ന്യൂസീലൻഡ്, നൈജീരിയ തുടങ്ങി 16ഓളം രാജ്യങ്ങളിൽ മലയാളത്തിൻ്റെ കൊച്ചുചിത്രം ആദ്യ പത്തിലുണ്ട്. ഇത് ആദ്യമായാണ് ഒരു ഏഷ്യൻ സിനിമ ആദ്യ 24 മണിക്കൂറിൽ ഇത്ര ട്രെൻഡ് ആവുന്നത്. ഓസ്ട്രേലിയ അടക്കം വിവിധ രാജ്യങ്ങളിൽ വമ്പൻ പ്രമോഷനാണ് മിന്നൽ മുരളിക്ക് നെറ്റ്ഫ്ലിക്സ് നൽകുന്നത്. (minnal murali varous countries)

മിന്നൽ മുരളി എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാവ് സോഫിയ പോൾ പറഞ്ഞിരുന്നു. കുറേക്കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോൾ പറഞ്ഞു. അടുത്ത ഭാഗം ത്രീഡി ആവാനുള്ള സാധ്യതയുണ്ട് എന്നും സോഫിയ പോൾ പ്രതികരിച്ചു.

‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ വി എഫ് എക്‌സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ, ബിജുക്കുട്ടൻ, ഫെമിന ജോർജ്, സ്നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.

]]>
‘മിന്നൽ മുരളി’യ്ക്ക് ആശംസകളുമായി അവഞ്ചേഴ്സ് സംഗീത സംവിധായകൻ https://malayalees.ch/alan-silvestri-shares-minnal-murali-trailer/ Tue, 07 Dec 2021 08:55:49 +0000 https://malayalees.ch/?p=53609 ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായെത്തുന്ന സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യ്ക്ക് ആശംസകളുമായി ഹോളിവുഡ് സംഗീത സംവിധായകൻ അലൻ സിൽവെസ്ട്രി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അലൻ മിന്നൽ മുരളിയ്ക്ക് ആശംസകൾ നേർന്നത്. ചിത്രത്തിൻ്റെ ട്രെയിലർ പങ്കുവച്ച അദ്ദേഹം ‘ഈ മനോഹര സിനിമയ്ക്ക് ആശംസകൾ നേരുന്നു’ എന്ന് കുറിച്ചു. (alan silvestri minnal murali)

എമ്മി പുരസ്‌കാര ജേതാവായ അലൻ സിൽവെസ്ട്രി ‘ബാക്ക് ടു ദ ഫ്യൂച്ചർ സിനിമാ പരമ്പര’, ‘ഫോറസ്റ്റ് ഗംപ്’, ‘പ്രെഡേറ്റർ, ‘കാസ്റ്റ് എവേ’, ‘ദ അവഞ്ചേഴ്‌സ്’, ‘റെഡി പ്ലയർ വൺ’, ‘അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ’, ‘അവഞ്ചേഴ്‌സ്: എൻഡ് ഗെയിം’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനാണ്. രണ്ട് തവണ ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് രണ്ട് തവണ ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശവും ലഭിച്ചിട്ടുണ്ട്.


‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നൽ മുരളി’ പ്രഖ്യാപന സമയം മുതൽ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റർ മുരളിയെന്നാണ് ഹിന്ദി പതിപ്പിൻറെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. ഈ മാസം 24ന് നെറ്റ്ഫ്ലിക്സിലൂടെ സിനിമ പുറത്തിറങ്ങും.
ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ വി എഫ് എക്‌സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ ഫെമിന ജോർജ്. ബിജുക്കുട്ടൻ, ബൈജു, സ്നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.
]]>
‘ഇല്ലടാ, പറക്കാൻ പറ്റില്ല’; മിന്നൽ മുരളി ട്രെയിലർ പുറത്ത് https://malayalees.ch/minnal-murali-trailer-released/ Thu, 28 Oct 2021 08:34:09 +0000 https://malayalees.ch/?p=51691 ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യുടെ ട്രെയിലർ പുറത്ത്. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസായ ട്രെയിലർ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ചിത്രം ഡിസംബർ 24 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. (minnal murali trailer released)

മുഴുനീള കോമഡി ചിത്രമായാണ് മിന്നൽ മുരളി ഒരുക്കിയിരിക്കുന്നത്. മിന്നൽ ഏൽക്കുന്നതിലൂടെ സൂപ്പർ പവർ ലഭിക്കുന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. പല കഴിവുകളുണ്ടെങ്കിലും മിന്നൽ മുരളിക്ക് പറക്കാനാവില്ലെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്.

‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.

ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം.തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ ഫെമിന ജോർജ്. ബിജുക്കുട്ടൻ, ബൈജു, സ്നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

]]>
സിനിമാ സെറ്റ് തകര്‍ത്ത സംഭവം: മുഖ്യപ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍ https://malayalees.ch/one-more-arrest-in-minnal-murali-set-attack/ Tue, 26 May 2020 04:27:03 +0000 https://malayalees.ch/?p=26055 കേസിലെ മുഖ്യപ്രതി എഎച്ച്പി നേതാവ് കാര രതീഷ്, കാലടി സ്വദേശി രാഹുൽ എന്നിവരാണ് ഇന്നലെ പിടിയിലായത്.

എറണാകുളം കാലടി മണപ്പുറത്തെ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി എഎച്ച്പി നേതാവ് കാര രതീഷ്, കാലടി സ്വദേശി രാഹുൽ എന്നിവരാണ് ഇന്നലെ പിടിയിലായത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ മുഖ്യ പ്രതി എഎച്ച്പി നേതാവ് കാര രതീഷ്, കാലടി സ്വദേശി രാഹുൽ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കാരി രതീഷിനെ അങ്കമാലിയില്‍ വെച്ചാണ് പിടികൂടിയത്. അക്രമികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന വാഹനം മലയാറ്റൂരില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ പങ്കളികളായ 10 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കലാപമുണ്ടാക്കാന്‍ ശ്രമം നടത്തി എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റാണ് രാഷ്ട്രീയ ബജ്റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊളിച്ച് നീക്കിയത്. കാലടി മണപ്പുറത്ത് കൃസ്ത്യന്‍ പള്ളിയുടെ സെറ്റുണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടമുണ്ടാക്കി എന്നാരോപിച്ചാണ് സെറ്റ് പൊളിച്ചത്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിനിര്‍‌മിച്ച സെറ്റാണ് ഇന്നലെ പൊളിച്ച് നീക്കിയത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണം അനുമതി കിട്ടിയാലുടന്‍ തുടങ്ങാനിരിക്കെയാണ് സംഭവം. എല്ലാ അനുമതിയോടും കൂടിയാണ് സെറ്റ് നിര്‍മിച്ചതെന്ന് സിനിമയുടെ നിർമാതാവ് സോഫിയ പോൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

വടക്കേ ഇന്ത്യയില്‍ മതഭ്രാന്തിന്‍റെ പേരില്‍ സിനിമാ ലൊക്കേഷന്‍ ആക്രമിച്ചത് കേട്ടിട്ടുണ്ടെന്നും ഇപ്പോള്‍ അത് അനുഭവത്തില്‍ വന്നുവെന്നുമായിരുന്നു സിനിമയിലെ നായകന്‍ ടൊവിനോ തോമസിന്റെ പ്രതികരണം. വികാരഭരിതനായാണ് സംവിധായകന്‍ ബേസില്‍ സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ചിലർക്കിത് തമാശയാവാം, ട്രോള്‍ ആവാം, പബ്ലിസിറ്റി ആവാം, രാഷ്ട്രീയം ആവാം, പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു. ഒരുമിച്ചു നിൽക്കേണ്ട സമയത്ത്, ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ എന്ന്. ബേസില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും മലയാള സിനിമാ പ്രവര്‍ത്തകര്‍ ഈ ഭീകര പ്രവര്‍ത്തനത്തെ പ്രതിരോധിക്കുമെന്നും മാക്ട ചെയര്‍മാന്‍ ജയരാജ് പ്രതികരിച്ചു. സിനിമാ സെറ്റ്‌ പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗ്ഗീയതയുടെ വൈറസ്‌ മാരകമാണെന്നും ഇവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു. മിന്നല്‍ മുരളിയിലെ സഹനടന്‍ അജു വര്‍ഗീസ് അടക്കം നിരവധി പേര്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി.

]]>