ministers – malayalees.ch https://malayalees.ch Malayalam Online News Portal Fri, 19 Aug 2022 11:45:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ministers – malayalees.ch https://malayalees.ch 32 32 ഗാന്ധിചിത്രം തകർത്തവരെ എന്തിനാണ് കോൺഗ്രസ് സംരക്ഷിക്കുന്നത്; മന്ത്രി മുഹമ്മദ് റിയാസ് https://malayalees.ch/congress-protects-those-who-vandalized-gandhis-picture-muhammad-riyas/ Fri, 19 Aug 2022 11:45:31 +0000 https://malayalees.ch/?p=66686 ഗാന്ധിജിയുടെ ചിത്രം തകർത്തവർക്കെതിരെ സംഘടനാപരമായ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാവണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്തിനാണ് ഗാന്ധിജിയുടെ ചിത്രം തകർത്തവരെ കോൺഗ്രസ് സംരക്ഷിക്കുന്നതെന്ന് തനിക്ക് അറിയില്ല. നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്ക് നാണക്കേടാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്.


ഗാന്ധിജിയുടെ ചിത്രം തകർത്തവർക്കെതിരെ സംഘടനാപരമായ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാവണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്തിനാണ് ഗാന്ധിജിയുടെ ചിത്രം തകർത്തവരെ കോൺഗ്രസ് സംരക്ഷിക്കുന്നതെന്ന് തനിക്ക് അറിയില്ല. നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്ക് നാണക്കേടാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ( Congress protects those who vandalized Gandhi’s picture; Muhammad Riyas )

https://a546c2240df4027f0745ead47d437222.safeframe.googlesyndication.com/safeframe/1-0-38/html/container.html

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്.

Read Also: കൊവിഡ് മനുഷ്യരെ വേർപെടുത്തി, ഓണം മനുഷ്യരെ ചേർത്തു നിർത്തും: മന്ത്രി മുഹമ്മദ് റിയാസ്

Hazaribagh, Jharkhand Tourism Places – हज़ारीबाग, झारखण्ड के बारे में _ Travel Nfx

https://imasdk.googleapis.com/js/core/bridge3.525.0_en.html#goog_851805087

00:00PreviousPauseNext

00:05 / 03:01UnmuteSettingsFullscreen

Copy video url

Play / Pause

Mute / Unmute

Report a problem

Language

Share

Vidverto Player

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകൾ പ്രകാരമാണ് ഇവർ നാല് പേർക്കുമെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കിയുള്ളതായിരുന്നു എസ്പിയുടെ റിപ്പോർട്ട്.

ഓഫീസിലെ ചുവരിൽ തൂക്കിയിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്നായിരുന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയത്. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയുമായിരുന്നു ഇതിനുള്ള പ്രധാന തെളിവ്. ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിരുന്നു.

]]>
മന്ത്രിമാർ നിയമസഭയിൽ വിളിച്ചത് പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങൾ; വിഡി സതീശൻ https://malayalees.ch/ministers-chanted-provocative-slogans-in-assembly-vd-satheesan/ Mon, 27 Jun 2022 08:07:10 +0000 https://malayalees.ch/?p=63947 മന്ത്രിമാർ ഉൾപ്പടെയുള്ളവർ നിയമസഭയിൽ പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം’ എന്ന ബാനർ പിടിച്ചുകൊണ്ട് പ്രതിപക്ഷം നിയമസഭാ മന്ദിരം വിട്ട് പുറത്തേക്ക് വന്നതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആക്രോശങ്ങളോടെയാണ് ഭരണപക്ഷ അം​ഗങ്ങൾ പ്രതിപക്ഷത്തോട് പെരുമാറിയത്. ആസൂത്രിതമായി നിയമസഭയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചത് ഭരണപക്ഷമാണ്. മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന എസ്എഫ്ഐ ആക്രമണം നിമയസഭയിൽ ചർച്ച ചെയ്യാൻ പോലും സർക്കാർ അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് സഭാനടപടികൾ സ്തംഭിപ്പിച്ച് പ്രതിപക്ഷം പുറത്തിറങ്ങിയതെന്നും സതീശൻ ആരോപിച്ചു.

പ്രതിഷേധങ്ങൾക്ക് ഒടുവിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭാ നടപടികൾ പുനരാരംഭിച്ചപ്പോഴും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. സ്പീക്കളുടെ ഡയസിന് അരികിലെത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് അടിയന്തര പ്രമേയ നോട്ടിസ് പരിഗണിച്ചിരുന്നില്ല. ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കിയിരുന്നു. തുടർന്ന് സഭ പിരിയുകയായിരുന്നു.

വലിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ നിയമസഭയിലെ ദൃശ്യങ്ങളൊന്നും സഭാ ടി.വിയിൽ ലഭിക്കുന്നില്ല. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളൊന്നും മാധ്യമങ്ങൾക്ക് ലഭിക്കാത്ത അവസ്ഥയാണ്. ലൈവ് ദൃശ്യങ്ങൾ കൊടുക്കാതെ പഴയ ദൃശ്യങ്ങൾ മാത്രമാണ് സഭാ ടിവി വഴി മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്നത്. ഇത് സാങ്കേതിക തകരാറാണോ ബോധപൂർവമാണോ എന്നത് വ്യക്തമല്ല. സെൻസറിം​ഗിന് സമാനമായ നിയന്ത്രണമാണ് സഭയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത ഏതാനും ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.

]]>
മന്ത്രിമാര്‍ വിദ്യാര്‍ത്ഥികളാകുന്ന അപൂര്‍വ കാഴ്ച; മൂന്ന് ദിവസത്തെ പരിശീലന പരിപാടിക്ക് ഇന്ന് തുടക്കം https://malayalees.ch/special-training-for-ministers/ Mon, 20 Sep 2021 04:06:17 +0000 https://malayalees.ch/?p=49805 സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഐ.എം.ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ പത്ത് സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെ കുറിച്ച് മന്ത്രിമാര്‍ക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

ഭരണകാര്യങ്ങളില്‍ പ്രകടനം മെച്ചപ്പെടത്തുന്നതിന് മന്ത്രിമാര്‍ക്ക് ക്ലാസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനം എടുത്തത്. ഇതിന്റെ ഭാഗമായി വരുന്ന മൂന്നു ദിവസങ്ങളിലായി സംസ്ഥാനത്തെ മന്ത്രിമാര്‍ വിദ്യാര്‍ത്ഥികളാകും. തിരുവനന്തപുരം ഐ.എം.ജിയിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഭരണസംവിധാനത്തെ കുറിച്ച് മന്ത്രിമാര്‍ക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

അധികാരത്തില്‍ എത്തി 100 ദിനം പൂര്‍ത്തിയാക്കിയിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മന്ത്രിമാരുടെ പ്രവര്‍ത്തനം എത്താതും പരീശീലന പദ്ധതിക്ക് പിന്നില്‍ ഉണ്ട്. വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും, മുന്‍ ചീഫ് സെക്രട്ടറിമാരും ക്ലാസുകള്‍ നയിക്കും. ക്ലാസുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രി തന്നെ കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ നല്‍കിയിരുന്നു. ഒരു മണിക്കൂര്‍ വീതമുള്ള 10 ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

22 പരിശീലന പദ്ധതി അവസാനിക്കും. ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രിയെന്ന നിലയില്‍ എങ്ങനെ ടീം ലീഡര്‍ ആകാം തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം.

]]>
മന്ത്രിസ്ഥാന വിഭജനം; എല്‍ഡിഎഫ് യോഗം ഇന്ന് https://malayalees.ch/division-of-ministries-ldf-meeting-today/ Mon, 17 May 2021 04:45:30 +0000 https://malayalees.ch/?p=44185 നാളെ വൈകിട്ട് നാലിന് എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗം പിണറായി വിജയനെ നേതാവായി തെരഞ്ഞെടുക്കും. തുടര്‍ന്ന് ഇക്കാര്യം ഗവര്‍ണറെ അറിയിച്ചാല്‍ വ്യാഴാഴ്ച വൈകിട്ട് മൂന്നരയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ നടക്കും.12 മന്ത്രിമാരും സ്പീക്കറും സിപിഐഎമ്മിന്, സിപിഐക്ക് നാലു മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും, കേരളാ കോണ്‍ഗ്രസ് എം, എന്‍.സി.പി, ജനതാദള്‍ എസ് എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനങ്ങള്‍, ഭാഗ്യം കനിഞ്ഞാല്‍ ചീഫ് വിപ്പുസ്ഥാനം കൂടി കേരളാ കോണ്‍ഗ്രസ് എമ്മിന് ലഭിക്കും. ഒരു മന്ത്രിസ്ഥാനമാണെങ്കില്‍ പൊതുമരാമത്ത് ഉള്‍പ്പെടെ പ്രധാനപ്പെട്ട വകുപ്പുകളിലൊന്നിനായി അവര്‍ സമ്മര്‍ദം ചെലുത്തും.

കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍ എന്നിവരായിരിക്കും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കുക. കെ ബി ഗണേഷ് കുമാറിനും ആന്റണി രാജുവിനും ആദ്യ അവസരം ലഭിക്കുമെന്നാണ് സൂചന. കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവര്‍കോവിലിനും രണ്ടര വര്‍ഷം കാത്തിരിക്കേണ്ടി വരും.

ജനതാദള്‍ എസുമായുള്ള ലയനം യാഥാര്‍ത്ഥ്യമാക്കാത്ത ലോക് താന്ത്രിക് ജനതാദളിനും മുന്നണിക്ക് പുറത്തു നിന്ന് സഹകരിക്കുന്ന കോവൂര്‍ കുഞ്ഞുമോനും അവസരമുണ്ടാകില്ല. എല്‍ഡിഎഫ് ഔദ്യോഗികമായി മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കുന്നതോടെ പാര്‍ട്ടികള്‍ മന്ത്രിമാരെ തീരുമാനിക്കുന്ന പ്രക്രിയകളിലേക്ക് കടക്കും.

രണ്ടാം പിണറായി കാബിനറ്റിലെ മന്ത്രിസ്ഥാന വിഭജനത്തിനായി എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. ഒറ്റ എംഎല്‍എമാരുള്ള നാല് പാര്‍ട്ടികള്‍ക്ക് മന്ത്രിപദവി രണ്ടര വര്‍ഷം വീതം പങ്കിട്ടു നല്‍കാന്‍ ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായിരുന്നു. എല്ലാ പാര്‍ട്ടികളും മന്ത്രിമാരെ ഇന്നും നാളെയുമായി തീരുമാനിക്കും.

]]>
രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഐയ്ക്ക് നാല് മന്ത്രിമാര്‍; ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം https://malayalees.ch/cpi-has-four-ministers-in-the-second-pinarayi-government-decision-in-bilateral-talks/ Fri, 14 May 2021 11:50:21 +0000 https://malayalees.ch/?p=44172 രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഐക്ക് നാല് മന്ത്രിമാര്‍ തന്നെ. തിരുവനന്തപുരം എകെജി സെന്ററില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. വകുപ്പുകള്‍ വച്ചുമാറുന്നതില്‍ ചര്‍ച്ച തുടരും. ഒറ്റ അംഗങ്ങളുള്ള കക്ഷികളുമായി ഞായറാഴ്ച വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടത്താനും ധാരണയായി.

സിപിഐഎമ്മിന് 12ഉം സിപിഐക്ക് നാലും കേരളാ കോണ്‍ഗ്രസ് എമ്മിനും എന്‍സിപിക്കും ജനതാദള്‍ എസിനും ഓരോന്നു വീതവും മന്ത്രിമാരാണ് ഉറപ്പായത്. 21 അംഗമന്ത്രിസഭയിലെ മറ്റു രണ്ടംഗങ്ങള്‍ ആരെന്നതിലാണ് ചര്‍ച്ചകള്‍. ഞായറാഴ്ച കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവരുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളായിരിക്കും നിര്‍ണായകം.

കെ ബി ഗണേഷ് കുമാറിനും രണ്ടാമത്തെ മന്ത്രി സ്ഥാനത്തിന് ആന്റണി രാജുവിനുമാണ് സാധ്യത. സമ്മര്‍ദം ശക്തമാക്കുന്നതിനാല്‍ ഐഎന്‍എല്ലിന് ചീഫ് വിപ്പുപദവി വിട്ടുകൊടുക്കുന്നതും ആലോചനകളിലുണ്ട്. ചീഫ് വിപ്പുവേണമെന്ന ആവശ്യത്തിലാണ് കേരളാ കോണ്‍ഗ്രസ് എമ്മും നില്‍കുന്നത്.

തിങ്കളാഴ്ച എല്‍ഡിഎഫ് യോഗത്തിന് മുന്‍പ് സിപിഐഎം-സിപിഐ നേതാക്കള്‍ വീണ്ടും കൂടിക്കാഴ്ച നടത്തും. ഇരുപാര്‍ട്ടികളും വിട്ടുനല്‍കേണ്ട വകുപ്പുകളെക്കുറിച്ചായിരിക്കും പ്രധാന ചര്‍ച്ച.

കെ കെ ശൈലജയ്ക്ക് പുറമെ എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വീണാ ജോര്‍ജ്, എം ബി രാജേഷ് തുടങ്ങിയവരാണ് സിപിഐഎം സാധ്യതാപ്പട്ടികയില്‍ ഉള്ളത്. വീണാ ജോര്‍ജിനെ സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നു. എ സി മൊയ്തീന്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ചൊവ്വാഴ്ച മന്ത്രിമാരെ തീരുമാനിച്ചാല്‍ വ്യാഴാഴ്ച വൈകിട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആണ് സത്യപ്രതിജ്ഞ. ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. 800 പേരെ ഉള്‍ക്കൊളളാന്‍ കഴിയുംവിധം വലിയ പന്തലാണ് ഒരുങ്ങുന്നത്.

]]>