milma – malayalees.ch https://malayalees.ch Malayalam Online News Portal Fri, 22 Sep 2023 05:43:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png milma – malayalees.ch https://malayalees.ch 32 32 തിരു.മെഡിക്കൽ കോളജിൽ മിൽമ പാൽ വിതരണം മുടങ്ങില്ല; ഉറപ്പ് നൽകി മന്ത്രി ജെ.ചിഞ്ചുറാണി https://malayalees.ch/milma-will-continue-milk-distribution-in-medical-college-says-minister-chinchurani/ Fri, 22 Sep 2023 05:43:05 +0000 https://malayalees.ch/?p=88192
തിരുവനന്തപുരം മെഡിക്കൽ കോളജിൽ മിൽമ പാൽ വിതരണം നിർത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജെ.ചിഞ്ചുറാണി. പാൽ വിതരണം മുടങ്ങില്ലെന്ന് ക്ഷീരവകുപ്പ് മന്ത്രി ട്വന്റിഫോറിലൂടെ ഉറപ്പ് നൽകി. പാൽവിതരണം നിർത്താൻ തീരുമാനിച്ചത് താൻ പോലും അറിഞ്ഞില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ( milma will continue milk distribution in medical college says minister chinchurani )

മെഡിക്കൽ കോളജിൽ നിന്ന് മിൽമയ്ക്ക് വലിയ കുടിശികയുണ്ടായിരുന്നു. 1.41 കോടി രൂപ കുടിശികയായി ലഭിക്കാനുണ്ട്. പാൽ വിതരണം നിർത്തിയ ഉടൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ആരോഗ്യമന്ത്രി ഇടപെട്ട് ആ പണം നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പാൽ മുടങ്ങാതെ മെഡിക്കൽ കോളജിൽ നൽകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

മെഡിക്കൽ കോളജിൽ കിടത്തി ചികിത്സിക്കുന്ന രോഗികൾക്കാണ് എല്ലാ ദിവസവും ഒരു നേരം പാൽ നൽകിയിരുന്നത്. 500 മില്ലി ലിറ്ററിന്റെ ആയിരം പാക്കറ്റുകളാണ് വിതരണം ചെയ്തുവരുന്നത്.

]]>
മിൽമാ പാലിന്റെ വില വർധിച്ചേക്കും; ഈ മാസം 21 ന് അകം പുതിയ വില https://malayalees.ch/milma-milk-price-may-increase/ Tue, 15 Nov 2022 04:34:12 +0000 https://malayalees.ch/?p=71303 സംസ്ഥാനത്ത് പാൽ വില കൂട്ടാൻ മിൽമയുടെ ശുപാർശ. ലിറ്ററിന് 8 രൂപ 57 പൈസ കൂട്ടണമെന്നാണ് ആവശ്യം.ഈ മാസം 21നകം വില വർദ്ധന പ്രാബല്യത്തിൽ വരുത്തണമെന്നാണ് മിൽമ സർക്കാരിന് നൽകുന്ന ശുപാർശയിൽ പറയുന്നത്. 

പാൽവില വർധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ദസമിതി നൽകിയ ഇടക്കാല റിപ്പോർട്ട് പരിഗണിച്ചാണ് നിലവിലത്തെ തീരുമാനം.പാലക്കാട് കല്ലേപ്പുളളിയിൽ ചേർന്ന അടിയന്തര ബോർഡ് യോഗത്തിൽ പാൽ ലിറ്ററിന് 8 രൂപ 57 പൈസ വർദ്ദിപ്പിക്കാനാണ് തീരുമാനമായത്.ഇത് വ്യക്തമാക്കുന്ന ശുപാർശ നാളെ സർക്കാരിന് സമർപ്പിക്കും.സർക്കാർ കൂടിയാലോചനക്ക് ശേഷമാകും അന്തിമ തീരുമാനം

പാൽവില വർദ്ദിപ്പിക്കണമന്നെത് കർഷകരുടെ ആവശ്യമെന്നാണ് വിദഗ്ദ സമിതി റിപ്പോർട്ടിലുളളത്. വിലകൂട്ടുന്നത് ഏറ്റവും അനിവാര്യമായ സാഹചര്യത്തിലെന്നാണ് മിൽമ ചെയർമാൻ കെഎസ് മണി പറയുന്നത്.21 ന് വിലവർദ്ദന് പ്രാബല്യത്തിൽ വരുത്താനാണ് മിൽമയുടെ താത്പര്യം.

]]>