military – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Mar 2021 09:18:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png military – malayalees.ch https://malayalees.ch 32 32 ഇന്ത്യ ലോകത്തിലെ നാലാമത്തെ സൈനിക ശക്തി; ഒന്നാമത് ചൈനയെന്ന് പഠനം https://malayalees.ch/china-worlds-strongest-military-india-at-fourth-place/ Mon, 22 Mar 2021 09:18:27 +0000 https://malayalees.ch/?p=41874 ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യ. ഡിഫന്‍സ് വെബ്സൈറ്റായ മിലിട്ടറി ഡയറക്ടാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പട്ടികയില്‍ ഏറ്റവും വലിയ സൈനിക ശക്തിയുള്ള രാജ്യം ചൈനയാണ്. അമേരിക്ക രണ്ടാമതും റഷ്യ മൂന്നാം സ്ഥാനത്തുമാണ്.

കടൽ യുദ്ധത്തിൽ ചൈനയും വ്യോമ യുദ്ധത്തിൽ അമേരിക്കയും കര യുദ്ധത്തിൽ റഷ്യയും തലപ്പത്താണെന്നാണ് പഠനം. സൈനിക ബജറ്റ്, സൈന്യത്തിന്റെ സജീവത, വായു-കര-നാവിക ന്യൂക്ലിയർ വിഭവ ശേഷി, ശരാശരി വേതനം എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ‘അൾട്ടിമേറ്റ് മിലിട്ടറി സ്ട്രെങ്ത് ഇൻഡക്സി’ലാണ് ഇന്ത്യൻ സൈന്യം നാലാമത്തെ വൻ ശക്തിയായി മാറിയത്.

നൂറ് പോയിന്റുള്ള ഇൻഡക്സിൽ 82 പോയന്റാണ് ചൈനക്ക് ലഭിച്ചത്. വമ്പൻ സൈനിക ബജറ്റിനിടയിലും ചൈനക്ക് പിറകിലായി 74 പോയന്റാണ് അമേരിക്കക്ക് ലഭിച്ചത്. റഷ്യക്ക് 69ഉം ഇന്ത്യക്ക് 61ഉം പോയിന്റാണ് ലഭിച്ചത്. 58 പോയിന്റുമായി ഫ്രാൻസാണ് അഞ്ചാമത്.

ലോകത്ത് ഏറ്റവും കൂടുതൽ പണം സൈന്യത്തിനായി ചെലവഴിക്കുന്നത് അമേരിക്കയാണ്. 732 ബില്യൺ ഡ‍ോളറാണ് അമേരിക്കയുടെ പ്രതിവർഷ സൈനിക ബജറ്റ്. രണ്ടാമതുള്ള ചൈനയുടെ ചെലവ് 261 ബില്യൺ ഡോളറാണ്. 71 ബില്യൺ ഡോളറാണ് ഇന്ത്യയുടെ പ്രതിവർഷ സൈനിക ബജറ്റ്.

]]>
മ്യാൻമറിൽ സൈന്യത്തിനെതിരെ ജനകീയ പ്രതിഷേധം തുടരുന്നു https://malayalees.ch/protests-against-the-military-in-myanmar/ Fri, 26 Feb 2021 04:11:33 +0000 https://malayalees.ch/?p=40703 സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ച സൈന്യത്തിനെതിരെ മ്യാൻമറിൽ ജനകീയ പ്രതിഷേധം തുടരുന്നു. പ്രധാന നഗരമായ യാങ്കോണിൽ പ്രതിഷേധക്കാരും സൈനിക അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. അതിനിടെ സൈന്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്ക് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തി. തെരുവുകളിൽ ജനരോഷം ആളിക്കത്തുമ്പോൾ പ്രതിഷേധങ്ങൾക്ക് തടയിടാൻ സൈനിക അനുകൂലികളും നഗരങ്ങളിൽ ഇറങ്ങിയ കാഴ്ചയ്ക്കാണ് ഇന്നലെ മ്യാൻമർ സാക്ഷ്യം വഹിച്ചത്. അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തു.

ആയുധങ്ങളുമായാണ് സൈനിക അനുകൂലികൾ എത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. വലിയ നഗരമായ യാങ്കോണിൽ പ്രതിഷേധക്കാരും സൈനിക അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. അതിനിടെ മ്യാൻമർ സൈന്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ഫേസ്ബുക്ക് നിരോധിച്ചു. രാജ്യത്ത് പൊതുജന പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് നിരോധനം. സൈന്യത്തിന്‍റെ അധീനതയിലുള്ള കമ്പനികൾ ഫേസ്ബുക്കിൽ പരസ്യം നൽകുന്നതിനും വിലക്ക് ഏർപ്പെടുത്തി. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും വിലക്ക് ബാധകമാണ്. നേരത്തെ സൈനിക മേധാവികളുടെ പേജുകൾ ഫേസ്ബുക്ക് മരവിപ്പിച്ചിരുന്നു.

]]>
സൈന്യത്തിന്‍റെ പേരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം; വ്യവസായിയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു https://malayalees.ch/another-attempt-at-online-fraud-in-the-name-of-the-military-he-was-trying-to-defraud-the-businessman-and-extort-money/ Fri, 29 Jan 2021 08:07:30 +0000 https://malayalees.ch/?p=39300 അക്കൗണ്ടില്‍ പണം ഇടാമെന്ന് വിളിച്ചയാള്‍ അബ്ദുള്‍ ജബ്ബാറിനോട് പറഞ്ഞു. പണമിടാന്‍ എ.ടി.എം കാര്‍ഡിന്‍റെ ഫോട്ടോ അയക്കാനും ആവശ്യപ്പെട്ടു. ആര്‍മിയുടേതെന്ന് വിശ്വസിപ്പിക്കുന്ന സ്മാര്‍ട്ട് കാര്‍ഡുകളുടെ ഫോട്ടോ അയച്ചാണ് എ.ടി.എം കാര്‍ഡിന്‍റെ ഫോട്ടോ ചോദിച്ചത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ അബ്ദുള്‍ ജബ്ബാര്‍ പിന്നീട് മറുപടി നല്‍കിയില്ല.

തട്ടിപ്പിനെ കുറിച്ച് മീഡിയവണ്‍ സംഘം വാര്‍ത്തശേഖരിക്കുന്നതിനിടെ തട്ടിപ്പ് സംഘം അബ്ദുള്‍ ജബ്ബാറിനെ വീണ്ടും ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടു. മുമ്പ് നടന്ന തട്ടിപ്പ് ശ്രമങ്ങള്‍ക്കു സമാനമായി പ്രതികള്‍ അയക്കുന്ന സൈന്യത്തിന്‍റെ പേരിലുള്ള സ്മാര്‍ട്ട് കാര്‍ഡിന്‍റെ ചിത്രങ്ങള്‍ ഒന്നു തന്നെയാണ്. ഇതോടെ തട്ടിപ്പിന് പിന്നില്‍ ഒരേ സംഘമാണെന്ന സംശയം ബലപ്പെട്ടു. ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും പ്രതികളെ ആരെയും പിടികൂടാനായിട്ടില്ല.

]]>