mike – malayalees.ch https://malayalees.ch Malayalam Online News Portal Fri, 15 Sep 2023 05:05:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png mike – malayalees.ch https://malayalees.ch 32 32 ഓണ്‍ലൈനില്‍ വാങ്ങിയ മൈക്ക് പൊട്ടിത്തെറിച്ചു; പാലക്കാട് ആറുവയസുകാരിക്ക് പരുക്ക് https://malayalees.ch/mike-bought-from-online-exploded-six-year-old-girl-injured-in-palakkad/ Fri, 15 Sep 2023 05:05:40 +0000 https://malayalees.ch/?p=87783 പാലക്കാട് കല്ലടിക്കോട് ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു. ഓണ്‍ലൈനില്‍ അറുനൂറ് രൂപയ്ക്ക് വാങ്ങിയ ബൈക്കാണ് പൊട്ടിത്തെറിച്ചത്. നിര്‍മാണ കമ്പനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാന്‍ കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു.

കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയാണ് പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചത്. കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലില്‍ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കില്‍ നിന്നുള്ള ശബ്ദം നിന്നുപോവുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചൈനീസ് നിര്‍മിത മൈക്ക് എന്നല്ലാതെ നിര്‍മാണ കമ്പനിയുടെ പേര് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ മൈക്കിലില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇക്കാരണത്താല്‍ പരാതി നല്‍കാനും കഴിയുന്നില്ല.

]]>
ഹൗളിം​ഗ് സാധാരണമാണ്, ഉണ്ടായത് സാങ്കേതിക പ്രശ്നം മാത്രം; മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത് https://malayalees.ch/mike-set-owner-ranjith-reacts-pinarayi-vijayan-mike-issue/ Wed, 26 Jul 2023 04:37:53 +0000 https://malayalees.ch/?p=85022 മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായതിൽ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്. കേസെടുത്തത് അറിഞ്ഞപ്പോൾ ആദ്യം ചിരിയാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടായത് സാങ്കേതിക പ്രശ്നം മാത്രം. വയറിൽ ബാഗ് വീണപ്പോഴാണ് ഹൗളിംഗ് ഉണ്ടായത്.
ആറ്‌ സെക്കൻഡിനുള്ളിൽ പ്രശ്നം പരിഹരിച്ചു.

പ്രധാനമന്ത്രിക്കും ദേശീയ നേതാക്കൾക്കും ഉൾപ്പെടെ പലർക്കും മൈക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്.17 വർഷത്തെ തൊഴിൽ ജീവിതത്തിനിടയിൽ ഇത്തരത്തിലുള്ള ഒരു അനുഭവം ആദ്യം. ഇന്നലെ കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും വയറും ഇതുവരെയും തിരികെ നൽകിയിട്ടില്ലെന്ന് മൈക്ക് ഓപ്പറേറ്റർ.

അതേസമയം, ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ എഫ്ഐആറിട്ടിരക്കുകയാണ് പൊലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും.

]]>