migrant workers – malayalees.ch https://malayalees.ch Malayalam Online News Portal Fri, 12 Aug 2022 04:33:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png migrant workers – malayalees.ch https://malayalees.ch 32 32 ജമ്മു കശ്മീരിൽ ഭീകരാക്രമണം; അതിഥി തൊഴിലാളി കൊല്ലപ്പെട്ടു https://malayalees.ch/terrorist-attack-migrant-labourer-death/ Fri, 12 Aug 2022 04:32:56 +0000 https://malayalees.ch/?p=66296 ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ഭീകരാക്രമണം. ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയായ 19 കാരൻ മുഹമ്മദ് അംറേസാണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയിലാണ് സംഭവം. അതിഥി തൊഴിലാളികൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തിനു നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ജമ്മു കശ്മീരിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇതര സംസ്ഥാന തൊഴിലാളിയാണ് ഇത്.

കഴിഞ്ഞ ദിവസം കശ്മീരിലെ സൈനിക ക്യാമ്പിൽ ചാവേറാക്രമണം നടന്നിരുന്നു. മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് ജവാൻമാർക്ക് പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ് സൈന്യം. നടപടി തുടരുന്നതായി റിപ്പോര്‍ട്ട്.

രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു.

കൂടുതൽ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ സൈന്യത്തെയും സ്ഥലത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്.

]]>
ലോക്ക് ഡൗണ്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു https://malayalees.ch/migrant-workers-return-back-to-home-town/ Fri, 07 May 2021 08:28:24 +0000 https://malayalees.ch/?p=43828 സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തി കടന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍. ബംഗാളിലും അസാമിലുമൊക്കെയുള്ളവരാണ് സ്വദേശത്തേക്ക് സ്വകാര്യ ബസുകളില്‍ മടങ്ങുന്നത്. കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ തൊഴിലുടമകളാവശ്യപ്പെട്ടതോടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നത്. ബംഗാള്‍, അസം സ്വദേശികളാണ് തിരികെ പോകുന്നവരില്‍ അധികവും.

ട്രെയിന്‍ ടിക്കറ്റ് വേഗത്തില്‍ കിട്ടാനുള്ള സാഹചര്യമില്ലാത്തതിനാല്‍ സ്വകാര്യ ബസുകളെയാണ് പലരും ആശ്രയിക്കുന്നത്. 4000 രൂപ വരെയാണ് ബംഗാളിലെത്താനുള്ള ടിക്കറ്റ് നിരക്ക്. നാല് ദിവസമെടുത്താണ് നാട്ടിലെത്തുക. കൊവിഡിന് ശമനമാകുമ്പോള്‍ മടങ്ങിയെത്താനാണ് തൊഴിലാളികളുടെ തീരുമാനം.

]]>
അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ മോദിയുടെ സ്വാധീനം കുറയുന്നതായി റിപ്പോർട്ട് https://malayalees.ch/pm-modis-hold-over-migrant-workers-may-be-slipping-for-1st-time/ Thu, 11 Jun 2020 12:57:45 +0000 https://malayalees.ch/?p=26922 അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് അടക്കമുള്ളവ നടക്കാനിരിക്കെയാണു അതിഥി തൊഴിലാഴികളുടെ നിലപാട് നിര്‍ണായമാകുന്നത്

അധികാരത്തിലേറി ആദ്യമായി അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാധീനം കുറയുന്നതായി റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായി നരേന്ദ്രമോദി രാത്രിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മൂലമുള്ള ദുരതത്തിന്റെ കഥയാണ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ കഴിഞ്ഞ രണ്ടുമാസമായി പറയാനുള്ളത്. ഇതോടെ കേന്ദ്രസര്‍ക്കാരിനോടുള്ള അടുപ്പത്തില്‍ പലര്‍ക്കും കുറവുണ്ടായെന്നാണു വിലയിരുത്തല്‍. തുടര്‍ഭരണത്തിന് ബി.ജെ.പിയെ സഹായിച്ചത് അതിഥി തൊഴിലാളികളായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി ഇവര്‍ക്കിടയിലെ മോദിയുടെ സ്വാധീനത്തില്‍ കുറവുണ്ടാകുന്നുണ്ട്.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് അടക്കമുള്ളവ നടക്കാനിരിക്കെയാണു അതിഥി തൊഴിലാഴികളുടെ നിലപാട് നിര്‍ണായമാകുന്നത്. കോവിഡ് പടര്‍ന്നു പിടിക്കുന്നതിനു മുന്‍പ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മുംബൈ, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളില്‍ കോവിഡ് വ്യാപിക്കുകയാണ്.

ജെ.ഡി.യു–ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന ബിഹാറില്‍ നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് കോവിഡിനു പിന്നാലെ ബി.ജെ.പി നേരിടേണ്ട പ്രധാന പരീക്ഷ. രാജ്യത്തെ ഏറ്റവുമധികം അതിഥി തൊഴിലാളികള്‍ ഉള്ളതും ബീഹാറിലാണ്.

]]>
അതിഥി തൊഴിലാളികൾ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ശ്രമിക് ട്രെയിന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി https://malayalees.ch/supreme-court-says-all-migrant-labourers-must-be-sent-back-in-15-days-centre-must-give-trains-in-24-hours-of-demand/ Tue, 09 Jun 2020 08:15:04 +0000 https://malayalees.ch/?p=26802 പതിനഞ്ച് ദിവസത്തിനകം തിരിച്ചുപോകാനുള്ള അതിഥി തൊഴിലാളികളുടെ കണക്കെടുക്കണം. ലോക്ഡൌണ്‍ ലംഘനത്തിന് എടുത്ത കേസുകള്‍ പിന്‍വലിക്കണം. തൊഴിലാളികളുടെ ലിസ്റ്റ് ഘട്ടം ഘട്ടമായി തയ്യാറാക്കണം

ലോക്ക്ഡൌണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം മടങ്ങാന്‍ ശ്രമിക് ട്രെയിന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി. പതിനഞ്ച് ദിവസത്തിനകം തിരിച്ചുപോകാനുള്ള തൊഴിലാളികളുടെ കണക്കെടുക്കണമെന്നും തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് കോടതി നിര്‍ദേശിച്ചു.

ലോക്ഡൌണ്‍ ലംഘനത്തിന് അതിഥിതൊഴിലാളികള്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്നും കോടതി ഉത്തരവിട്ടു.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. ലോക്ക്ഡൌണില്‍ വിവിധയിടങ്ങളിലായി കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്നതാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

അതിഥി തൊഴിലാളികള്‍ക്ക് അതത് നാടുകളിലെത്താന്‍ ശ്രമിക് ട്രെയിനുകള്‍ കേന്ദ്രം അനുവദിക്കണമെന്നും, അതത് സംസ്ഥാനങ്ങളിലെത്തുന്ന അതിഥി തൊഴിലാളികളുടെ കണക്കുകള്‍ സംസ്ഥാനങ്ങള്‍ സൂക്ഷിക്കണമെന്നും ഏതൊക്കെ കേന്ദ്ര-സംസ്ഥാന പദ്ധതികളാണ് അവര്‍ക്ക് സഹായകമാകുകയെന്ന ബോധവത്കരണങ്ങള്‍ നടത്തണമെന്നും അതിനാവശ്യമായ സെന്ററുകള്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ തുടങ്ങണമെന്നും മടങ്ങിവരുന്ന അതിഥി തൊഴിലാളികളുടെ പുനരധിവാസത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ കൈ എടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ലോക്ക്ഡൌണില്‍ വിവിധയിടങ്ങളില്‍ കുടുങ്ങി ജോലിയും വരുമാനവും നിലച്ച് ദുരിതത്തിലായ അതിഥി തൊഴിലാളികളുടെ പുനരധിവാസത്തിന്റെ കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളാണ് ഈ ഉത്തരവ് വഴി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്.

]]>
അതിഥി തൊഴിലാളികള്‍ക്കായി സുപ്രീംകോടതിയുടെ ഇടപെടല്‍; യാത്ര സൗജന്യമാക്കണം, ഭക്ഷണം നല്‍കണം https://malayalees.ch/supreme-court-says-that-no-one-can-prevent-guest-workers-from-returning-home/ Thu, 28 May 2020 12:02:16 +0000 https://malayalees.ch/?p=26190 അതിഥി തൊഴിലാളികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കണം, ഏത് സ്ഥലത്ത് ഭക്ഷണം എത്തിക്കുമെന്ന് പ്രസിദ്ധീകരിക്കണം,

ബസ്, ട്രെയിൻ യാത്രകൾക്ക് അതിഥി തൊഴിലാളികളിൽ നിന്ന് പണം ഈടാക്കരുതെന്ന്‌ സുപ്രീംകോടതി ഇടക്കാല ഉത്തരവ്. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കണം, ഏത് സ്ഥലത്ത് ഭക്ഷണം എത്തിക്കുമെന്ന് പ്രസിദ്ധീകരിക്കണം, ട്രെയിൻ യാത്ര തുടങ്ങുന്ന സംസ്ഥാനം ട്രെയിനിൽ ഭക്ഷണ സൗകര്യം ഏർപ്പെടുത്തണം, നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾക്ക് മേൽനോട്ടം വഹിക്കണം, കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈകൊണ്ട നടപടി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ്‌ കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ സുപ്രധാന വിധി പ്രസ്താവിച്ചത്. കുടിവെള്ളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാനങ്ങളും റെയില്‍വേയും നല്‍കണം. നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ എത്രയും വേഗത്തിലാക്കണമെന്നും യാത്ര ചെയ്യാനുള്ള തീവണ്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് സഞ്ചയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എംആര്‍ ഷ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

]]>
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍; നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്, പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു https://malayalees.ch/sonia-gandhi-to-chair-opposition-meet-over-migrants-plight-on-friday/ Tue, 19 May 2020 11:32:03 +0000 https://malayalees.ch/?p=25785 കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുന്ന പശ്ചാതലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു

കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുന്ന പശ്ചാതലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് യോഗം നടക്കുക. തൊഴില്‍ നയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പരിഷകാരങ്ങളും ചര്‍ച്ചയാവും. പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ലോക്ഡൗണിന്റെ പശ്ചാതലത്തില്‍ ദിനേനെ നിരവധി കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം ഗ്രാമത്തിലേക്ക് കാല്‍ നടയായും അല്ലാതെയും പുറപ്പെടുന്നത്.

സ്‌പെഷ്യല്‍ ട്രെയിന്‍ ഒരുക്കുന്നുണ്ടെങ്കിലും മതിയാവുന്നില്ല. വാഹന ഗതാഗതമൊരുക്കണമെന്ന ആവശ്യവുമായി നിരവധി തൊഴിലാളികള്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. പ്രതിഷേധം പലയിടങ്ങളിലും സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടുക കൂടി ചെയ്തതോടെ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം തുടരാനാണ് സാധ്യത. ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ സൌകര്യമൊരുക്കണമെന്ന് പറയുന്നുണ്ടെങ്കിലും പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല. ഇതിനിടയിലാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കുന്നത്.

ലോക്ഡൗണില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആദ്യമായാണ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കുന്നത്. അതേസമയം രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4970 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണത്തില്‍ കുതിച്ചുകയറ്റമുണ്ടായത്.

]]>
അന്നം തരുന്ന നാടിന് കൈത്താങ്ങായി അതിഥി തൊഴിലാളികൾ https://malayalees.ch/migrant-workers-cmdrf/ Wed, 13 May 2020 07:41:11 +0000 https://malayalees.ch/?p=25525 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അതിഥി തൊഴിലാളികൾ

കോവിഡ് 19 പ്രതിസന്ധി കാലത്ത് അന്നം തരുന്ന നാടിനെ കൈ പിടിച്ചുയർത്താൻ തങ്ങളാൽ കഴിവും വിധം സഹായവുമായെത്തിയിരിക്കുകയാണ് ഒരു കൂട്ടം അതിഥി തൊഴിലാളികൾ. വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് താങ്ങായി നിന്ന നാടിന് നന്ദിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തിയത്. ബംഗാൾ സ്വദേശി ചക്മയും തൃപുര സ്വദേശി കാളുധരണും കളക്ട്രേറ്റിലെത്തി മന്ത്രി വി.എസ്. സുനിൽകുമാറിന് ദുരിതാശ്വാസ നിധിയിലേക്കുള്ള 15000 രൂപയുടെ ചെക്ക് കൈമാറി. ഇവർ ഉൾപ്പെടെ എട്ട് തൊഴിലാളികൾ ചേർന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിച്ചത്.

]]>