Migrant worker – malayalees.ch https://malayalees.ch Malayalam Online News Portal Thu, 07 Sep 2023 08:12:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Migrant worker – malayalees.ch https://malayalees.ch 32 32 ഒരു പ്രദേശമൊന്നാകെ ഉണർന്ന് പ്രവർത്തിച്ചു; 9 വയസുകാരിക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവൻ; അതിഥി തൊഴിലാളിയുടെ മകൾക്ക് തുണയായത് സമീപവാസികളുടെ സമയോചിത ഇടപെടൽ https://malayalees.ch/aluva-natives-timely-intervention-saved-9-year-old-migrant-girl/ Thu, 07 Sep 2023 08:12:05 +0000 https://malayalees.ch/?p=87353 ആലുവയിൽ ക്രൂരപീഡനത്തിനിരയായ അതിഥി തൊഴിലാളിയുടെ മകൾക്ക് തുണയായത് പ്രദേശവാസികളുടെ സമയോചിത ഇടപെടൽ. രാത്രി വൈകി ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ് സമീപവാസിയായ സുകുമാരൻ ജനലിന് പുറത്തേക്ക് നോക്കിയത്. പെൺകുട്ടിയുമായി ഒരാൾ പോകുന്നതാണ് കണ്ടത്. സംശയം തോന്നിയ ഇയാൾ ഭാര്യയെ വിളിച്ചുണർത്തുകയും അയൽവാസികളെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ സുകുമാരനും മറ്റ് അയൽവാസികളായ ഷാജിയും അബൂബക്കറും ചേർന്നാണ് തെരച്ചിൽ ആരംഭിച്ചത്.

ഇവരെല്ലാവരും ചേർന്ന് പെൺകുട്ടിയെ തെരഞ്ഞിറങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. തെരച്ചിലാരംഭിച്ച് 15-20 മിനിറ്റിനകം തന്നെ കുട്ടിയെ കണ്ടെത്തി. പെൺകുട്ടിയുടെ ദേഹത്ത് നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ കുഞ്ഞിനോട് വിവരങ്ങൾ തിരക്കി സമീപത്തുള്ള ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണെന്ന് മനസിലാക്കി. പിന്നാലെ കുഞ്ഞിനെ വീട്ടിലെത്തിച്ചു. ആ സമയത്ത് കുഞ്ഞിന്റെ വീട്ടിൽ മാതാവും മറ്റൊരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. മാതാവിനെ വിവരം ധരിപ്പിച്ച ശേഷം വളരെ വേഗത്തിൽ തന്നെ അക്രമത്തിനിരയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ച ശേഷം പൊലീസിലും പ്രദേശവാസികൾ വിവരമറിയിച്ചു.

പൊലീസ് നടത്തിയ തെരച്ചിലിൽ അക്രമിയെന്ന് സംശയിക്കുന്ന ഒരു വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ പരിചയമുള്ള വ്യക്തിയാകാം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നിഗമനം. കാരണം നിരവധി വീടുകൾ തിങ്ങി നിൽക്കുന്ന പ്രദേശമാണ് അത്. അതുകൊണ്ട് തന്നെ കൃത്യമായി പ്രദേശവും കുഞ്ഞിനേയും അറിയാവുന്ന വ്യക്തിയാകാം അക്രമിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശവാസികൾ തെരഞ്ഞെത്തിയതിനെ തുടർന്നാകാം അക്രമി കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

കുറച്ച് നാളുകൾക്ക് മുൻപാണ് ആലുവയിൽ ഒരു അതിഥി തൊഴിലാൡയുടെ മകൾ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ആ നടുക്കത്തിൽ നിന്ന് നാട് മുക്തമാകും മുൻപേയാണ് മറ്റൊരു ദുരന്ത വാർത്ത കൂടിയെത്തുന്നത്. ആലുവ ചാത്തൻപുറത്ത് ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് മറ്റൊരു അതിഥി തൊഴിലാളികളുടെ മകൾ കൂടി പീഡനത്തിനിരയാകുന്നത്. വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ സമീപത്തെ പാടത്ത് നിന്നും നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടി നിലവിൽ ചികിത്സയിലാണ്.

]]>
ഇതര സംസ്ഥാന തൊഴിലാളികളെയുപയോഗിച്ച് പ്രാദേശിക ലഹരിസംഘങ്ങൾ, ക്രിമിനലുകളെ കണ്ടെത്തല്‍ പൊലീസിനും തലവേദന https://malayalees.ch/local-drug-sale-groups-use-migrant-workers-to-flourish-sale-police-find-hard-time-to-identify-criminals-as-proper-data-is-not-available-etj-rz2185/ Tue, 08 Aug 2023 04:56:11 +0000 https://malayalees.ch/?p=85793 കൊച്ചി: കണക്കെടുപ്പിനൊപ്പം ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ ക്രിമിനലുകളെ കണ്ടെത്തുക എന്നതാണ് പൊലീസിന് മുന്നിലെ നിലവിലെ വെല്ലുവിളി. ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേസുകൾ കുത്തനെ ഉയരുമ്പോഴും ഇവരെ ഉപയോഗിച്ച് പ്രാദേശികമായി ലഹരി സംഘങ്ങളും വളരുകയാണ്. സർക്കാർ വകുപ്പുകൾ പരിശോധന നടത്തുമ്പോൾ പല സ്ഥാപനങ്ങളും തൊഴിലാളികളുടെ യഥാർത്ഥ കണക്കുകൾ മറച്ച് വയ്ക്കുന്നതും പ്രതിസന്ധിയാണ്. വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പശ്ചാത്തലം തൊഴിലുടമയുടെ അഭ്യർത്ഥന പ്രകാരമുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വഴി മനസ്സിലാക്കാം. നിരവധി തൊഴിലാളികളുള്ള സ്ഥലത്ത് വിവരശേഖരണം വെല്ലുവിളിയാണ്.

വിവിധ വകുപ്പുകളുടെ ഏകോപനം ഇതിനായി വേണമെന്ന് പൊലീസ് വിശദമാക്കുന്നത്. ആലുവയിലെ ക്രൂരനായ കൊലപാതകി അസ്ഫാക് ആലത്തിനെ പോലെ കൊടും ക്രിമിനലുകൾ ഇതരസംസ്ഥാന തൊഴിലാളിക്കൂട്ടങ്ങളിലേക്ക് വന്ന് ചേരുകയാണ്. കൈവിട്ട അവസ്ഥയിലെത്തിയതോടെ വാർഡ് മെന്പർമാരും, തൊഴിലുടമകളും വഴിയുള്ള കണക്കെടുപ്പ് ഉടൻ തുടങ്ങാനാണ് പൊലീസ് തീരുമാനം. ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ തൊഴിലാളികളുടെ യഥാർത്ഥ കണക്ക് മറച്ച് വയ്ക്കുന്ന തൊഴിലുടമകൾ, കുടുസു മുറിയിൽ ചെരിപ്പെണ്ണി ആളെ താമസിപ്പിക്കുന്ന വീട്ടുടമകൾ, തൊഴിലാളികളുടെ സ്ഥിരതയില്ലാത്ത കുടിയേറ്റം ഇതിനുള്ളിൽ നിന്നാണ് യഥാർത്ഥ കണക്ക് കണ്ടെത്തേണ്ടത്. ഒപ്പം ഇവർക്കിടയിലെ ക്രിമിനലുകളെയും. ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകളും കൂടുന്നതായി കണക്കുകൾ വിശദമാക്കുന്നു. ലഹരി വില്പന സ്ഥിരമാക്കിയവർ തൊഴിലിനായല്ല കേരളത്തിൽ വരുന്നത്. ഇവരിൽ പലരും ജോലിക്കായി ശ്രമിക്കാറുമില്ല. ലഹരി വില്പനയാണ് ഇവരുടെ വരുമാനം.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എളുപ്പത്തിൽ ലഭിക്കുന്ന ലഹരി വസ്തുക്കൾ ഇവിടെ എത്തിച്ച് നാലിരട്ടി വരെ വിലയ്ക്ക് വില്പന നടത്തുന്നതാണ് രീതി. എന്നാൽ ഇവരെ ഉപയോഗിച്ച് മലയാളികൾ നിയന്ത്രിക്കുന്ന ലഹരി ശൃംഖലയിലേക്ക് സാഹചര്യം വളരുന്നു. കഴിഞ്ഞ ഏപ്രിലിൽ മാസത്തിലാണ് ഒഡീഷ സ്വദേശികളായ മൂന്ന് പേരെ 28 കിലോ കഞ്ചാവുമായി ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് പിടികൂടിയത്. എന്നാൽ ഈ പാർസൽ ചെമ്പറക്കി സ്വദേശി നവീന് കൈമാറാനാണ് എത്തിച്ചത്. നവീനെയും മകനെ ഒളിവിൽ പോകാൻ സഹായിച്ചതിന് തടിയിട്ടപറന്പ് പൊലീസ് ഗ്രേഡ് എസ് ഐ സാജനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസവും പെരുന്പാവൂരിലെ സിപിഎം മുൻ കൗൺസിലർ റീജ വിജയന്‍ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയ കെട്ടിടത്തിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത് 60 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ്.

ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ നഗരസഭ പരിശോധന ശക്തമാക്കിയപ്പോൾ തനിക്കെതിരെ പ്രാദേശികമായി ഭീഷണികൾ ഉയർന്നിരുന്നതായി പെരുന്പാവൂർ നഗരസഭ മുൻ അദ്ധ്യക്ഷൻ സക്കീർ ഹുസൈൻ പ്രതികരിച്ചിരുന്നു. കേരളത്തിലെ സജീവമായ ഇതരസംസ്ഥാന തൊഴിലാളി സാന്നിദ്ധ്യം കേന്ദ്രസർക്കാർ ഏജൻസികളുകളുടെ മുഴുവൻ സമയ നിരീക്ഷണത്തിലാണ്. തൊഴിലാളികൾക്കിടയിലെ മാവോയിസ്റ്റ് തീവ്രവാദ സാന്നിദ്ധ്യത്തിന് തടയിടാനാണിത്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ നെല്ലും പതിരും കണ്ടെത്തിയേ തീരൂ. മറ്റ് സംസ്ഥാനങ്ങളുമായി കേരളം നേരിട്ട് കരാർ ഉണ്ടാക്കിയാൽ കണക്കിൽപ്പെടുന്ന ജോലിയെടുക്കാനായി ഇവിടെ എത്തുന്ന ഒരു തൊഴിലാളി സമൂഹത്തെ ഉറപ്പാക്കാം. ഭാഷ വെല്ലുവിളി മറികടന്നുള്ള തൊഴിലാളി സൗഹൃദ പൊലീസിംഗിനുമാണ് വലിയ മാറ്റങ്ങൾ കൊണ്ട് വരാനാവുക.

]]>
രജിസ്ട്രേഷനില്ല, ലൈസൻസില്ല, സംരംഭങ്ങളുമായി അതിഥി തൊഴിലാളികൾ, ജോലിക്ക് വീട്ടുകാർ; കണക്കെടുപ്പിൽ പാളി സംസ്ഥാനം https://malayalees.ch/state-government-lack-data-of-migrant-workers-who-turned-small-entrepreneurs-etj-rywkrl/ Sat, 05 Aug 2023 07:01:36 +0000 https://malayalees.ch/?p=85681 കൊച്ചി: അതിഥി തൊഴിലാളികള്‍ അതിഥി മുതലാളികള്‍ ആവുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ കണക്കെടുപ്പുകളും പാളുന്നു. പരമ്പരാഗത തൊഴിൽ മേഖലകളിൽ നിന്നും പുതിയ തൊഴിൽ മേഖലകളിലേക്കും തൊഴിലാളികളുടെ ആവശ്യമേറിയതോടെയാണ് കേരളത്തിലേക്കുള്ള അതിഥി തൊഴിലാളികളുടെ ഒഴുക്ക് കൂടുന്നത്. തൊഴിൽ വകുപ്പിന്‍റെ കണ്ണെത്താത്ത ചെറിയ തൊഴിൽ മേഖലകളിലേക്കുള്ള അതിഥി തൊഴിലാളികളുടെ കടന്നുവരവാണ് സർക്കാരിന് കൃത്യമായ കണക്കെടുക്കുന്നതിന് തടസമാകുന്നത്.

തൊഴിൽ തിരിച്ചുള്ള പഠനങ്ങൾക്കും കൃത്യമായ കണക്കില്ലായ്മ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തൊഴില്‍ തേടി സംസ്ഥാനത്ത് എത്തിയ പല അതിഥി തൊഴിലാളികളും ഇന്ന് തൊഴിലാളിയല്ല. മറിച്ച് ചായക്കട അടക്കമുള്ള പല സംരംഭങ്ങളുടെ മുതലാളിമാരാണ്. സംരംഭങ്ങള്‍ സ്വന്തം തുടങ്ങിയതോടെ ഇവരുടെ കുടുംബവും കേരളത്തിലേക്ക് പറിച്ച് നടുന്നു. പരിചയക്കാരുടെ ചെറുകിട ഭക്ഷണ ശാലകളിലേക്ക് ബന്ധുക്കളും എത്തുന്ന രീതിയും കാണാം. ഇങ്ങനെ ആയിരക്കണക്കിന് അന്യ സംസ്ഥാനക്കാരാണ് കൊച്ചു കൊച്ചു സംരഭങ്ങൾ തുടങ്ങി അതിഥി മുതലാളിമാരായി മാറുന്നത്.

ഈ കടകൾക്ക് എന്തെങ്കിലും രജിസ്ട്രേഷൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. അതുകൊണ്ട് തന്നെ ഇവിടെ ജോലിക്കെത്തുന്നവരിൽ ഭൂരിപക്ഷം പേരും ഒരു കണക്കിലും പെടുന്നില്ല. ചായക്കട, പലഹാരക്കട, പാന്‍ കട മുതല്‍ ലോട്ടറി അടക്കമുള്ള മേഖലകളില്‍ അതിഥി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിൽ പലയിടങ്ങളിൽ ലോട്ടറി കച്ചവടക്കാരായ അതിഥി തൊഴിലാളികളുണ്ട്. തൊഴിൽ വകുപ്പിന്‍റെയോ സാമൂഹ്യ നീതി വകുപ്പിന്‍റെയോ കണ്ണെത്താത്ത ചെറിയ തൊഴിൽ മേഖലകളിൽ ആരൊക്കെയോ വരുന്നു ആരൊക്കെയോ പോകുന്നു എന്നരീതിയിലാണ് കണക്കുകള്‍ ഉള്ളത്. ഒരു കരാറുകാരന്‍റെയോ തൊഴിൽ ദാതാവിന്‍റെയോ കീഴിൽ ഇല്ലാത്ത വിഭാഗവുമുണ്ട്.

ട്രെയിൻ കയറി കേരളത്തിൽ എത്തും ഏതെങ്കിലും സംഘത്തിനൊപ്പം താമസം തരപ്പെടുത്തും. രാവിലെ കവലയിൽ വന്ന് നിൽക്കും. വിളിക്കുന്നവർക്കൊപ്പം പോകും. ഈ വിഭാഗത്തിലുള്ളവരുടെ ഒരു വിവരവും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇല്ല. ആസൂത്രണ ബോ‍ർഡിന്‍റെ 2021ല്‍ പുറത്ത് വന്ന റിപ്പോർട്ട് 2017-2018കാലത്തെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതനുസരിച്ച് കെട്ടിട നിർമ്മാണ മേഖലയിൽ 76ശതമാനം പേർ അതിഥി തൊഴിലാളികളാണ്. ഹോട്ടൽ തൊഴിലാളികളിൽ 52ശതമാനവും, മത്സ്യത്തൊഴിലാളികളിൽ പോലും 12ശതമാനം അതിഥി തൊഴിലാളികളാണ് സംസ്ഥാനത്ത് തൊഴിലെടുക്കുന്നത്. വിവര ശേഖരണത്തിന് ഏറ്റവും ഉചിതമായി ഇടപെടാൻ സാധിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച് കൃത്യമായൊരു മാർഗരേഖയും സർക്കാർ നൽകിയിട്ടുമില്ല.

]]>
മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ https://malayalees.ch/migrant-workers-returning-regulations/ Wed, 22 Jul 2020 08:28:29 +0000 https://malayalees.ch/?p=28905 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ പലരും കോവിഡ് അണുബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും വരുന്നവരായതിനാല്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളും അവരുടെ തൊഴിലുടമകളും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അതിഥി തൊഴിലാളികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍

അതിഥി തൊഴിലാളികളെ എത്തിക്കുന്ന തൊഴിലുടമകളോ ഏജന്റോ തൊഴിലാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ആരോഗ്യ വകുപ്പിനെയും, തൊഴില്‍, ഫിഷറീസ് വകുപ്പുകളെയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കേണ്ടതാണ്.

കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളും മടങ്ങിയെത്തുന്ന ദിവസം മുതല്‍ 14 ദിവസം കര്‍ശനമായും നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. അറ്റാച്ഡ് ബാത്‌റൂം സൗകര്യമുള്ളതും വായു സഞ്ചാരമുള്ളതുമായ ഒരു മുറിയില്‍ ഒരാളെ മാത്രമേ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കാവൂ.

സ്വയം തിരികെയെത്തുന്ന അതിഥി തൊഴിലാളികള്‍ കേരളത്തിലെത്തിയാലുടന്‍ ദിശ നമ്പരായ 1056, 0471 2552056ല്‍ വിളിച്ച് ആരോഗ്യ പ്രവര്‍ത്തകരോട് വിവരം അറിയിക്കേണ്ടതും 14 ദിവസം മേല്‍പറഞ്ഞ സൗകര്യമുള്ള ഒരു മുറിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതുമാണ്.

ഇവരെ എത്തിക്കുന്ന തൊഴിലുടമകളോ, ഏജന്റോ ഇവര്‍ക്കുള്ള ഭക്ഷണവും, നിരീക്ഷത്തില്‍ കഴിയാനുള്ള താമസ സൗകര്യവും ഏര്‍പ്പെടുത്തേണ്ടതും ഈ വിവരം അതത് പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലോ, ജില്ലാ മെഡിക്കല്‍ ഓഫീസിലോ അറിയിക്കേണ്ടതുമാണ്.

നിരീക്ഷണത്തില്‍ കഴിയുന്ന കാലയളവില്‍ ഇവര്‍ മാസ്‌ക് ഉപയോഗിക്കേണ്ടതും, സമ്പര്‍ക്കം ഒഴിവാക്കേണ്ടതും, ഇടയ്ക്കിടെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതുമാണ്. മൊബൈല്‍, പത്രം തുടങ്ങിയവ കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പരിചരിക്കുന്നവരുണ്ടെങ്കില്‍ അവരും ഈ കാര്യങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.

അതിഥി തൊഴിലാളികള്‍ കേരളത്തിലെത്തുന്ന ദിവസം കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതാണ്. ഇതില്‍ പോസിറ്റീവ് ആകുന്ന വ്യക്തികളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റുന്നതാണ്. ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവാണെങ്കില്‍ 14 ദിവസം കര്‍ശനമായും ഒരു മുറിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേതാണ്. നിരീക്ഷണ കാലാവധി പൂര്‍ത്തിയായതും ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായതുമായ അതിഥി തൊഴിലാളിക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം ചികിത്സ ലഭ്യമാക്കേണ്ടതുമാണ്. പരിശോധനകള്‍ക്കുള്ള ചെലവ് തൊഴിലുടമകളോ, ഏജന്റോ, നേരിട്ടെത്തിയതാണെങ്കില്‍ അതിഥി തൊഴിലാളികളോ വഹിക്കേണ്ടതാണ്.

നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലിക്ക് പോകാമെങ്കിലും എന്തെങ്കിലും രോഗ ലക്ഷണം പ്രകടമായാല്‍ നേരിട്ട് ആശുപത്രിയില്‍ പോകാതെ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ദിശ ഹെല്‍പ് ലൈനുമായോ ബന്ധപ്പെടുകയും അവരുടെ നിര്‍ദേശ പ്രകാരം മാത്രം ചികിത്സ ലഭ്യമാക്കാവുന്നതുമാണ്.

ജോലിക്ക് പോകുന്ന അതിഥി തൊഴിലാളികള്‍ ജോലിസ്ഥലത്തും പൊതുസ്ഥങ്ങളിലും മാസ്‌ക് ധരിക്കേണ്ടതും, സാമൂഹിക അകലവും, കൈകളുടെ ശുചിത്വവും പാലിക്കേണ്ടതുമാണ്. തൊഴിലുടമകളും ഏജന്റും ഇക്കാര്യങ്ങള്‍ നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്.

ഇവര്‍ക്ക് മതിയായ താമസ സൗകര്യവും പരിസര ശുചിത്വവും ഉറപ്പാക്കേണ്ടതും ഉപയോഗിക്കുന്ന വസ്തുക്കള്‍ പരസ്പരം കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുമാണ്.

അതിഥി തൊഴിലാളികളെ വാഹനത്തില്‍ കൊണ്ടു പോകുമ്പോഴും നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കുകയും എപ്പോഴും സ്പര്‍ശിക്കുന്ന പ്രതലങ്ങളും ഉപകരണങ്ങളും എല്ലാ ദിവസവും ഇടയ്ക്കിടെ അണു വിമുക്തമാക്കേണ്ടതുമാണ്.

അതിഥി തൊഴിലാളികളുടെ കൂടിച്ചേരലുകളും സാമൂഹിക സമ്പര്‍ക്കവും ഒഴിവാക്കേണ്ടതാണ്.

അതിഥി താഴിലാളികള്‍ക്കുള്ള സാമൂഹികവും മാനസികവുമായ പിന്തുണ യഥാക്രമം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും ജില്ലാ മാനസികാരോഗ്യ പരിപാടിയിലൂടെയും നല്‍കുവാനും ആവശ്യമായ ആരോഗ്യ ബോധവത്കരണം അവരുടെ ഭാഷയില്‍ നല്‍കുവാനുമുള്ള നടപടികളും സ്വീകരിക്കുന്നതാണ്.

]]>