Microsoft – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Jul 2023 04:45:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Microsoft – malayalees.ch https://malayalees.ch 32 32 മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍; രണ്ടാം തവണയും മൈക്രോസോഫ്റ്റ് അവാര്‍ഡ് നേടി കോഴിക്കോട് സ്വദേശി https://malayalees.ch/kozhikode-native-won-microsofts-most-valuable-professional-award-second-time/ Sat, 08 Jul 2023 04:45:16 +0000 https://malayalees.ch/?p=84058
മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍ അവാര്‍ഡ് കരസ്ഥമാക്കി കോഴിക്കോട് സ്വദേശി മുഹമ്മദ് അല്‍ഫാന്‍. ഇത് രണ്ടാം തവണയാണ് മുഹമ്മദ് അല്‍ഫാന്‍ മൈക്രോസോഫ്റ്റിന്റെ അംഗീകാരം നേടുന്നത്. ഡാറ്റ അനലിസ്റ്റ് ആയ മുഹമ്മദ് അല്‍ഫാന്‍ കുറ്റിച്ചിറ സ്വദേശിയാണ്.

സാങ്കേതിക വൈദഗ്ദ്യവും അറിവും മറ്റുള്ളവര്‍ക്ക് പങ്കിടാന്‍ തയ്യാറാകുന്ന സാങ്കേതിക വിദഗ്ദര്‍ക്ക് മൈക്രോസോഫ്റ്റ് നല്‍കുന്ന അംഗീകാരമാണിത്. ഡാറ്റ അനലിസ്റ്റ് കാറ്റഗറിയില്‍ ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്ക് മാത്രമാണ് ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റിന്റെ 365 ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ ആണ് അല്‍ഫാന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ജുവനൈല്‍ ഹോമുകള്‍, ബംഗളൂരു നഗരത്തിലെ ഉന്നത സ്ഥാപനങ്ങള്‍, മിഡില്‍ ഈസ്റ്റിലെ അജ്മാന്‍ യൂണിവേഴ്‌സിറ്റി, ഖലീഫ യൂണിവേഴ്‌സിറ്റി, ഖത്തര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഡാറ്റ അനലിറ്റിക്‌സില്‍ പരിശീലനം നല്‍കിവരുന്ന അല്‍ഫാന്റെ പേര് യുഎസിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തെ എംപി വാളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡാറ്റ അനലിറ്റിക്‌സ് സംബന്ധിച്ച് ഇദ്ദേഹം എഴുതിയ പുസ്തകം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ ബിബിഎ ടെസ്റ്റ് ബുക്ക് ആണ്. കഴിഞ്ഞ വര്‍ഷവും അല്‍ഫാന്‍ എംവിപി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

]]>
ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കും; കൊഴിഞ്ഞുപോക്ക് തടയാനെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ https://malayalees.ch/microsoft-ceo-satya-nadella-announces-salary-hike-for-employees/ Tue, 17 May 2022 11:53:24 +0000 https://malayalees.ch/?p=61952 മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമ്പനി. സിഇഒ സത്യ നാദെല്ല തന്നെയാണ് ഇ-മെയില്‍ വഴി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്.
ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്.

ജീവനക്കാരുടെ മികച്ച പ്രകടനത്തിലൂടെ കമ്പനിയ്ക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്ന് അഭിനന്ദിച്ചുകൊണ്ടാണ് സത്യ നാദെല്ല ഇ മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ആഗോള തലത്തില്‍ ഇരട്ടിക്കടുത്ത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും സന്ദേശത്തില്‍ പറയുന്നു.

അതേസമയം മാനേജര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ മറ്റ് ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ശമ്പളം 25 ശതമാനത്തോളമാണ് ഉയരുക. മറ്റുള്ളവര്‍ക്ക് കൂടുതല്‍ വര്‍ധന ലഭിക്കും. കരിയറിന്റെ ആരംഭ-മധ്യ ഘട്ടങ്ങളിലുള്ളവര്‍ക്ക് ശമ്പള വര്‍ധനവിന്റെ പ്രയോജനം കൂടുതലായി ലഭിക്കുമെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ആമസോണും ജനുവരിയില്‍ ഗൂഗിളും ജീവനക്കാരുടെ ശമ്പളം ഏകദേശം ഇരട്ടിയാക്കി വര്‍ധിപ്പിച്ചിരുന്നു. വന്‍കിട ആഗോള കമ്പനികളില്‍നിന്ന് വലിയതോതില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ശമ്പളവര്‍ധന കൊണ്ടുവരാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

]]>
ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി ഗൂഗിളും മൈക്രോസോഫ്റ്റും https://malayalees.ch/google-and-microsoft-help-india-on-covid-pandemic/ Mon, 26 Apr 2021 07:55:38 +0000 https://malayalees.ch/?p=43363 ഇന്ത്യക്ക് സഹായവാഗ്ദാനവുമായി ഗൂഗിളും മൈക്രോസോഫ്റ്റും രംഗത്തെത്തി. മൈക്രോ സോഫ്റിന്റെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇന്ത്യക്ക് വേണ്ടിയുള്ള വിഭവ സമാഹരണത്തിനായി ഉപയോഗിക്കുമെന്ന് സി.ഇ.ഒ സത്യ നെതല്ല അറിയിച്ചു. ഓക്‌സിജൻ സംവിധാനങ്ങൾ ഒരുക്കുന്നതിനായുള്ള സഹായവും മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്തു.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ഇന്ത്യക്ക് 135 കോടിയാണ് ഗൂഗിൾ ധനസഹായമായി പ്രഖ്യാപിച്ചത്. ഓക്‌സിജനും ആവശ്യമുള്ള മരുന്നും മറ്റ് മെഡിക്കൽ സംവിധാനങ്ങളും ഒരുക്കാനാണ് സഹായം. അതിഗുരുതരാവസ്ഥ നേരിടുന്ന സമൂഹത്തിനെ സഹായിക്കാൻ ഗൂഗിൾ ഒപ്പമുണ്ടെന്ന് സി.ഇ.ഒ സുന്ദർപിച്ചെ വ്യക്തമാക്കി. സംഭാവനയിൽ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിൾ ഡോട്ട് ഓർഗിൽ നിന്നുള്ള 20 കോടിയും ഉൾപ്പെടും. യൂണിസെഫ് വഴി ഓക്‌സിജനും പരിശോധന ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ ഇന്ത്യയിൽ എത്തിക്കും. 3.7കോടി രൂപ ഗൂഗിൾ ജീവനക്കാരുടെ സംഭാവനയാണ്.

]]>
‘അവർ വീട്ടിലിരുന്ന് പണിയെടുക്കട്ടെ’ വർക് ഫ്രം ഹോം സ്ഥിരപ്പെടുത്താൻ മൈക്രോസോഫ്റ്റ് https://malayalees.ch/microsoft-is-ready-to-give-employees-the-opportunity-to-work-from-home-on-a-regular-basis/ Sat, 10 Oct 2020 09:37:58 +0000 https://malayalees.ch/?p=33104 സ്ഥിരമായി സ്വന്തം വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം ജീവനക്കാർക്ക് നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്. സോഫ്റ്റ്‌വെയർ രംഗത്തെ ഭീമനായ മൈക്രോസോഫ്റ്റ് കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് നേരത്തെ തന്നെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കിയിരുന്നു.

എന്നാൽ തുടർന്നങ്ങോട്ടും താല്പര്യമുള്ളവർക്ക് സ്ഥിരമായി വർക് ഫ്രം ഹോം അടിസ്ഥാനത്തിൽ മുന്നോട്ട് പോകാൻ അവസരം നൽകുമെന്ന് കമ്പനി അറിയിച്ചതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ആരോഗ്യ പ്രതിസന്ധി രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം മൈക്രോസോഫ്റ്റ് ജീവനക്കാരും വർക് ഫ്രം ഹോം ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.

അടുത്ത വർഷം ജനുവരി വരെ യു.എസിലെ ഓഫീസുകൾ തുറക്കാൻ മൈക്രോസോഫ്റ്റ് ഉദ്ദേശിക്കുന്നില്ലെന്ന് ‘ദ വെർജ്’ റിപ്പോർട്ട് ചെയുന്നു. അതുകൊണ്ട് തന്നെ ജീവനക്കാർക്ക് അവരുടെ താമസസ്ഥലങ്ങളിൽ നിന്ന് സ്ഥിരമായി ജോലിചെയ്യാനുള്ള അവസരം ഒരുക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ച. എന്നാൽ ഭൂരിഭാഗം ജീവനക്കാർ വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കുകയാണെങ്കിൽ കമ്പനിയ്ക്ക് ഓഫീസുകൾ ഒഴിവാക്കേണ്ടി വരും.

‘പുതിയ രീതിയിൽ ചിന്തിക്കാനും, ജീവിക്കാനും പ്രവർത്തിക്കാനും കോവിഡ് പശ്ചാത്തലം നമ്മളെല്ലാവരെയും പഠിപ്പിച്ചു. അതുപോലെ തന്നെ ബിസിനസ് താൽപര്യങ്ങൾക്കൊപ്പം ജീവനക്കാരുടെ താത്പര്യങ്ങൾക്കും കമ്പനി പ്രാധാന്യം നൽകുന്നുണ്ട്. കഴിയുന്നത്ര വ്യക്തിഗത വർക്ക്സ്റ്റൈലുകളെ പിന്തുണയ്ക്കുന്നതിനും ഞങ്ങളുടെ ഭാഗത്തു നിന്നുള്ള പിന്തുണയുണ്ടാകും ‘ മൈക്രോസോഫ്റ്റിന്റെ ചീഫ് പീപ്പിൾ ഓഫീസർ കാത്‌ലീൻ ഹൊഗാൻ ജീവനക്കാർക്ക് അയച്ച കുറിപ്പിൽ പറയുന്നു

]]>