MG University – malayalees.ch https://malayalees.ch Malayalam Online News Portal Wed, 04 Oct 2023 10:50:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png MG University – malayalees.ch https://malayalees.ch 32 32 ‘ആറ് വിദ്യാർത്ഥികളുടെ ചാരം കണ്ടേ അടങ്ങൂ’; മൗണ്ട് സിയോൺ ലോ കോളജജ് പ്രിൻസിപ്പലിനെതിരെ എംജി യൂണിവേഴ്സിറ്റി കമ്മീഷൻ റിപ്പോർട്ട് https://malayalees.ch/mg-university-commission-maunt-zion-college-principal/ Wed, 04 Oct 2023 10:50:14 +0000 https://malayalees.ch/?p=88890 മൗണ്ട് സിയോൺ ലോ കോളജിലെ പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണം. ആറു വിദ്യാർഥികളുടെ ചാരം കാണുമെന്ന് പ്രിൻസിപ്പൽ
പറഞ്ഞു എന്ന് എംജി യൂണിവേഴ്സിറ്റി കമ്മീഷൻ റിപ്പോർട്ട് പറയുന്നു. തന്നെ ദ്രോഹിച്ച ആറു വിദ്യാർഥികളുടെ ചാരം കാണുമെന്ന് പ്രിൻസിപ്പൽ മൊഴി നൽകിയതായി കമ്മീഷൻ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു. പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള എസ്എഫ്ഐ സമരം തുടരുകയാണ്.

]]>
രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനം; പ്രതികരിക്കാനില്ലെന്ന് എംജി സർവകലാശാല വിസി ഡോ. സാബു തോമസ് https://malayalees.ch/governor-mg-univercity-vc/ Mon, 24 Oct 2022 04:27:28 +0000 https://malayalees.ch/?p=70070 രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തോട് പ്രതികരിക്കാനില്ലെന്ന് കോട്ടയം മഹാത്‌മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ്. ഗവർണർ അയച്ച കത്ത് പഠിച്ച് കൂടിയാലോചനകൾക്കു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ന് തന്നെ കത്തിനു മറുപടി അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാല വി.സിമാരുടെ കൂട്ടരാജി ആവശ്യത്തിൽ ​ഗവർണർ‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10.30ന് പാലക്കാട് കെഎസ്ഇബി ഐബിയിൽ വച്ച് മാധ്യമങ്ങളെ കാണുമെന്നാണ് സർക്കാർ അറിയിക്കുന്നത്.

രാജി വെക്കാൻ 9 വിസിമാർക്ക് ഗവർണർ‍ നൽകിയ അന്ത്യശാസനം ഇന്നു പതിനൊന്നരക്ക് അവസാനിക്കും. വിസിമാർ രാജി വെക്കേണ്ട എന്നാണ് സർക്കാർ നിർദേശം.രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ്ഭവൻ പുറത്താക്കും.പുതിയ വിസി മാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകും.

ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ട വിഷയത്തിൽ യു.ഡി.എഫിൽ അഭിപ്രായ ഭിന്നതയുണ്ട്. വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തിയതിന് പിന്നാലെ ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തിൽ വാർത്താക്കുറുപ്പ് പുറത്തിറക്കിയിരിക്കുകയാണ് മുസ്ലിംലീ​ഗ്. ​

ചെയ്ത തെറ്റ് തിരുത്താൻ ഗവർണർ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിൻ്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണറുടെ നടപടിയെ സ്വാ​ഗതം ചെയ്യുകയാണെന്നുതന്നെയാണ് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കോൺ​ഗ്രസ് നേതാക്കൾ പ്രതികരിച്ചത്.

]]>
എംജി സർവകലാശാല കലോത്സവത്തിന് ഇന്ന് തുടക്കം; ട്രാൻസ്ജെൻഡറുകളും മത്സരിക്കും https://malayalees.ch/mg-university-arts-festival-today/ Fri, 01 Apr 2022 04:53:01 +0000 https://malayalees.ch/?p=59384 എംജി സർവകലാശാല കലോത്സവത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും. ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായി പ്രത്യേക മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലോത്സവം നടക്കുന്നത്.

262 കലാലയങ്ങളിൽ നിന്നായി 8000ലധികം വിദ്യാർത്ഥികൾ, 7  വേദികൾ, ഉദ്‌ഘാടന ചടങ്ങിന് നിറം പകരാൻ സിനിമ താരങ്ങൾ. അങ്ങനെ എംജി സർവകലാശാല കലോത്സവത്തെ വരവേൽക്കാൻ പത്തനംതിട്ട ഒരുങ്ങി കഴിഞ്ഞു. രചന മത്സരങ്ങളിലാണ് തുടക്കം. ട്രാൻസ്ജെൻഡർ വിഭാഗങ്ങളിലും മത്സരങ്ങൾ നടക്കും .

മുൻസിപ്പൽ സ്റ്റേഡിയത്തിലെ സുഗതകുമാരി നഗറാണ് പ്രധനവേദി. ഇതിനു പുറമെ കത്തോലിക്കേറ്റ് കോളേജിലും റോയൽ ഓഡിറ്റോറിയത്തിലും വേദികൾ ഉണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ കലോത്സവത്തിന് തുടകമാകും. നടി നവ്യാനായർ, മുൻ ദേശീയ ഫുട്ബോൾ താരം ഐഎം വിജയൻ, നടൻ ഉണ്ണി മുകുന്ദൻ എന്നിവർക്കൊപ്പം ഉദ്‌ഘാടന ചടങ്ങിന് മാറ്റ് കൂട്ടാൻ സ്റ്റീഫൻ ദേവസിയുടെ സംഗീതവിരുന്നുമുണ്ട്. ഈ മാസം അഞ്ചിന് കലോത്സവം അവസാനിക്കും.

]]>
MG University Bribery Case : എംജി സർവകലാശാലയിലെ കൈക്കൂലി;കർശന നടപടി സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി https://malayalees.ch/mg-university-bribery-case-minister-r-bindu-says-take-strict-action-against-employee/ Mon, 31 Jan 2022 07:58:18 +0000 https://malayalees.ch/?p=56274 സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്കുള്ള സേവന സൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ  ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: എംജി സർവ്വകലാശാലയിൽ (MG University) വിദ്യാർത്ഥിയിൽ നിന്ന് ജീവനക്കാരി കൈക്കൂലി (Bribery( വാങ്ങിയ സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഉന്നതിവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. വിഷയത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാൻ സര്‍വ്വകലശാല രജിസ്ട്രാറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്കുള്ള സേവന സൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ  ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക്  ലിസ്റ്റും വേഗത്തിൽ നൽകാൻ, വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ കഴിഞ്ഞ ദിവസമാണ് എംജി സർവകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റൻറ് സി ജെ എൽസിയെ വിജിലൻസ് അറസ്റ്റ് ചെയ്തത്.  വിജിലൻസ് ഡിവൈഎസ്പി പി കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് എൽസിയെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂരത്തെ കോളേജിൽ നിന്നും എംബിഎ പാസായ തിരുവല്ല സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ഇവര്‍ക്കെതിരെ പരാതി നൽകിയത്. ഇതേ കുട്ടിയിൽ നിന്നും നേരത്തെ ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റിയ എൽസി വീണ്ടും പണം വാങ്ങുമ്പോഴാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്.

എൽസി ഈ രീതിയിൽ നേരത്തെയും കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടോയെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കൈക്കൂലി വാങ്ങുന്നതിൽ എൽസിക്ക് കൂട്ടാളികൾ ഉണ്ടോയെന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഓഫീസുമായും ബാങ്ക് ഇടപാടുകളുമായും ബന്ധപ്പെട്ടു കൂടുതൽ രേഖകൾ പരിശോധിക്കും. ഇന്നലെ രാത്രി എൽസിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. അതേസമയം, എൽസിയെ സസ്പെൻഡ് ചെയ്തതായി രജിസ്ട്രാർ ഡോ.ബി.പ്രകാശ് കുമാർ അറിയിച്ചു. സംഭവത്തിൽ സിൻഡിക്കേറ്റ് അന്വേഷണത്തിന് വൈസ് ചാൻസലർ ശുപാർശ ചെയ്തിട്ടുണ്ട്.

]]>
എംജി സർവകലാശാല ഗവേഷക വിദ്യാർത്ഥിനിയുടെ പരാതി; സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് കോട്ടയം ജില്ലാ കളക്ടർ https://malayalees.ch/mg-university-harassment-complaint-kottaym-collector/ Fri, 05 Nov 2021 13:17:10 +0000 https://malayalees.ch/?p=52077 എം ജി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്ന് കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ. യോഗത്തിൽ സർവകലാശാല അറിയിച്ച കാര്യങ്ങളിൽ സർക്കാരിന് റിപ്പോർട്ട് നൽകും. ആരോപണ വിധേയനായ അധ്യാപകനെ നിയമപ്രകാരം മാത്രമേ പുറത്താക്കാൻ സാധിക്കൂവെന്ന് കളക്ടർ വ്യക്തമാക്കി. അതേസമയം അധ്യാപകനെ പുറത്താക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് രജിസ്ട്രാർ അറിയിച്ചു. വിദ്യാർത്ഥിനിക്ക് ഗവേഷണം തുടരാൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി സർവകലാശാല അറിയിച്ചു.

ലൈംഗിക അതിക്രമം സംബന്ധിച്ച പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന ആരോപണം എംജി സര്‍വകലാശാല വൈസ് ചന്‍സലർ തള്ളിയിരുന്നു. ലൈംഗിക അതിക്രമം സംബന്ധിച്ച് വാക്കാല്‍ പോലും പരാതി ലഭിച്ചിട്ടില്ലെന്നും വി.സി ഡോ.സാബു തോമസ് പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥിനിക്ക് ഗവേഷണം തുടരാം. മേല്‍നോട്ടം വഹിക്കുകയും ചെയ്യാം. പരാതിക്കാരി ലാബിലെത്തി ഗവേഷണം പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം. വിദ്യാര്‍ത്ഥിനി ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളാണ് എന്നും വി.സി വ്യക്തമാക്കിയിരുന്നു.

എന്നാൽ പരാതി നല്‍കിയില്ലെന്ന വി.സിയുടെ വാദം വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞ് പരാതിക്കാരി രംഗത്തെത്തിയിരുന്നു. 2014ല്‍ തന്നെ പരാതി പറഞ്ഞിരുന്നു. ഭീതികാരണം രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. ലൈംഗിക അതിക്രമത്തില്‍ രേഖാമൂലം പൊലീസിനും യൂണിവേഴ്‌സിറ്റിക്കും പരാതി നല്‍കുമെന്നും സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു.

]]>
എം.ജി യൂണിവേഴ്‌സിറ്റി ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ പരീക്ഷ നീളുന്നതിൽ പ്രതിഷേധം https://malayalees.ch/mg-university-bsc-nursing-final-year-exam-protest/ Tue, 25 May 2021 05:12:51 +0000 https://malayalees.ch/?p=44572 കേരള ആരോഗ്യ സർവകലാശാല ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ പരീക്ഷ ഉടൻ നടത്തുകയോ ഫലം പ്രഖ്യാപിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്ത് എത്തിയതിന് പിന്നാലെ എം.ജി യൂണിവേഴ്‌സിറ്റി ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്ത്. ആരോഗ്യ സർവകലാശാല അവസാന വർഷത്തിലെ നാലിൽ ഒരു പരീക്ഷ നടത്തിയെങ്കിലും എം.ജിയിൽ ഒന്നുപോലും നടന്നിട്ടില്ല. 2020 ആഗസ്ത് മാസം കോഴ്സ് പൂർത്തിയാക്കണ്ട വിദ്യാർത്ഥികലാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്.

പലകുറി യൂണിവേഴ്സിറ്റിയെ സമീപിച്ചെങ്കിലും കോവിഡ് കാരണം പൂർത്തീകരിക്കാത്ത പ്രാക്ടിക്കൽ പൂർത്തീകരിക്കാനും ശേഷം പരീക്ഷ നടത്താം എന്നും ആയിരുന്നു മറുപടി. ഒടുവിൽ കോവിഡിന് ഇടയിലും വിദ്യാർത്ഥികൾ പ്രാക്ടിക്കൽ പൂർത്തീകരിക്കുകയും കോവിഡ് ഡ്യൂട്ടി, വാക്‌സിനേഷൻ ഡ്യൂട്ടി , സർവെല്ലിയൻസ് ഡ്യൂട്ടി നിർവഹിക്കുകയും ചെയ്തു. ശേഷം ഏപ്രിൽ 30 ലേക്ക് യൂണിവേഴ്സിറ്റി പരീക്ഷ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ ഗവർണറുടെ ഇടപെടൽ മൂലം അത് മാറ്റിവയ്ക്കുകയും പിന്നീട് ലോക്‌ഡൌൺ പ്രഖ്യാപിക്കുകയുമായിരുന്നെന്ന് വിദ്യാർഥികൾ പറയുന്നു. കോവിഡ് മൂലമാണ് പരീക്ഷ നീണ്ടുപോകുന്നതെന്നാണ് യൂണിവേഴ്‌സിറ്റിയുടെ വാദം.

ഓഫ്‌ലൈൻ ആയി പരീക്ഷ നടത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയാത്തതിനാൽ, ഓൺലൈൻ ആയി തിയറി പരീക്ഷകൾ നടത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. കേരളത്തിലെ സർവകലാശാലകൾ നിലവിൽ ഓൺലൈൻ പരീക്ഷ നടത്തുന്നുണ്ട്. പ്രാക്ടിക്കൽ പരീക്ഷകൾ OSCE(Objective Structured Clinical Examination) നടത്താവുന്നതാണ്, നിലവിൽ ഈ OSCE രീതി യൂണിവേഴ്സിറ്റി സപ്ലിമെന്‍ററി പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾക് വേണ്ടി അവലംബിച്ചതും ആണ്.

]]>
കൊവിഡ്; എംജി സർവകലാശാല അടച്ചു https://malayalees.ch/covid-mg-university-closed/ Tue, 04 May 2021 04:10:35 +0000 https://malayalees.ch/?p=43639 സംസ്ഥാനത്ത് കൊവിഡ് ബാധ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി സർവകലാശാല അടച്ചു. മെയ് 9 വരെയാണ് നിലവിൽ സർവകലാശാല അടച്ചിട്ടിരിക്കുന്നത്. ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണമായാണ് അടച്ചിടുക. ഓൺലൈൻ സേവനങ്ങൾ മാത്രമേ ഇക്കാലയളവിൽ ലഭ്യമാവുകയുള്ളൂ. ഓൺലൈനായി ലഭ്യമാകാത്ത സേവനങ്ങൾക്കുള്ള അപേക്ഷകൾ ഇ-മെയിൽ ചെയ്യാവുന്നതാണ്. ഭരണവിഭാഗം: generaltapaladmn@mgu.ac.in, പരീക്ഷ വിഭാഗം: tapal1@mgu.ac.in.

അതേസമയം, കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മെയ് നാല് മുതൽ ഒൻപത് വരെയാണ് നിയന്ത്രണങ്ങൾ. ഈ ദിവസങ്ങളിൽ അനാവശ്യമായി ആരെയും വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടം കൂടാനും അനുമതി ഉണ്ടാകില്ല.

അത്യാവശ്യമല്ലാത്ത യാത്രകൾ അനുവദിക്കില്ല. പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾ തുറക്കാം. ഹോം ഡെലിവറി പരമാവധി ഉപയോഗിക്കണം. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്റർ അകലം പാലിക്കണം. 2 മാസ്‌കുകളും കഴിയുമെങ്കിൽ കയ്യുറയും ധരിക്കണം.

ആശുപത്രികൾ, മാധ്യമ സ്ഥാപനങ്ങൾ, ടെലികോം, ഐടി, പാൽ, പത്ര വിതരണം, ജലവിതരണം, വൈദ്യുതി, എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് മാത്രം പ്രവർത്തിക്കാം.

]]>
ഞാന്‍ അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്ക് ചാര്‍ത്തിത്തന്ന ഈ നിയമനത്തില്‍ നിന്നും ഞാന്‍ രാജിവയ്ക്കുകയാണ്; കെ.ആര്‍ മീര https://malayalees.ch/k-r-meera-mg-university-fb-post/ Fri, 14 Aug 2020 09:36:47 +0000 https://malayalees.ch/?p=30196 ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ എന്നെയും ഉള്‍പ്പെടുത്തിയതിനെ ചൊല്ലി വാര്‍ത്ത വന്നതായി ഒരു പത്രപ്രവര്‍ത്തക സുഹൃത്താണ് അറിയിച്ചത്

എംജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്‍റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ തനിക്ക് ചട്ടങ്ങൾ മറികടന്ന് നിയമനം നല്‍കിയെന്ന വാർത്തകളോട് പ്രതികരിച്ച് എഴുത്തുകാരി കെ.ആർ മീര.ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ എന്നെയും ഉള്‍പ്പെടുത്തിയതിനെ ചൊല്ലി വാര്‍ത്ത വന്നതായി ഒരു പത്രപ്രവര്‍ത്തക സുഹൃത്താണ് അറിയിച്ചത്. അപ്പോള്‍ത്തന്നെ ഞാന്‍ വൈസ് ചാന്‍സലറെ വിളിച്ചു വിവരം അന്വേഷിച്ചിരുന്നു. ‘ഐ കണ്‍സിഡര്‍ ഇറ്റ് ആന്‍ ഓണര്‍ ടു ഹാവ് യൂ ഇന്‍ അവര്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ്’ എന്നാണ് അദ്ദേഹം പ്രതികരിച്ചതെന്നും മീരയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കെ.ആര്‍ മീരയുടെ കുറിപ്പ്

എഴുതി ജീവിക്കാന്‍ തീരുമാനിച്ച നാള്‍ മുതല്‍ സംസ്ഥാന സര്‍ക്കാരിന്‍റെയോ കേന്ദ്ര സര്‍ക്കാരിന്‍റെയോ രാഷ്ട്രീയ നിയമനങ്ങള്‍ സ്വീകരിക്കുകയില്ല എന്നാണ് എന്‍റെ നിഷ്കര്‍ഷ. ഇടതു– വലതു വ്യത്യാസമില്ലാതെ പല ഔദ്യോഗിക സ്ഥാനങ്ങളിലേക്കും ക്ഷണം കിട്ടിയിട്ടുണ്ടെങ്കിലും നാളിതുവരെ, ഒരു രാഷ്ട്രീയ നിയമനവും ആനുകൂല്യവും സ്വീകരിച്ചിട്ടില്ല. ഭാവിയിലും അതു സ്വീകരിക്കുകയില്ല.

ഈ വര്‍ഷം ഫെബ്രുവരിയില്‍ കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ ഗസ്റ്റ് സ്പീക്കര്‍ ആയി പ്രഭാഷണവും പേപ്പറും അവതരിപ്പിച്ചു മടങ്ങിയെത്തി അധികദിവസം കഴിയുന്നതിനു മുമ്പായിരുന്നു കോട്ടയത്ത് സംവിധായകന്‍ ജോഷി മാത്യുവിന്‍റെ നിര്‍ബന്ധത്താല്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായത്. എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് അതില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കണ്ടതും പരിചയപ്പെട്ടതും.

രണ്ടു ദിവസം കഴിഞ്ഞു സര്‍വകലാശാലയില്‍നിന്ന് വിസിയുടെ നിര്‍ദേശപ്രകാരം വിളിക്കുന്നു എന്നു പറഞ്ഞ് എന്നെ ഒരു ഉദ്യോഗസ്ഥന്‍ വിളിച്ചിരുന്നു. ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ എന്‍റെ പേരു കൂടി ഉള്‍പ്പെടുത്താന്‍ അദ്ദേഹം അനുവാദം ചോദിച്ചു. ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അധ്യാപകര്‍ അല്ലാതെയുള്ള അംഗങ്ങളും ഉണ്ടാകാറുണ്ടെന്നും പ്രശസ്തരായ എഴുത്തുകാരെയും കലാകാരന്‍മാരെയും ഉള്‍പ്പെടുത്താറുണ്ടെന്നും അതിനു ചട്ടമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

2017ല്‍ അമേരിക്കയിലെ ഐവി ലീഗ് യൂണിവേഴ്സിറ്റി ആയ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയയില്‍ വിസിറ്റിങ് ഫെലോയും അവിടുത്തെ സെന്‍റര്‍ ഫോര്‍ ദി അഡ്വാന്‍സ്ഡ് സ്റ്റഡി ഓഫ് ഇന്ത്യയുടെ ഇരുപത്തിയഞ്ചാം വാര്‍ഷിക സെമിനാറില്‍ ജെന്‍ഡര്‍ പാനലിന്‍റെ കീ നോട്ട് സ്പീക്കറും ആയിരുന്ന എനിക്ക് കോവിഡ് മഹാമാരി പടര്‍ന്നില്ലായിരുന്നില്ലെങ്കില്‍ മറ്റൊരു വിദേശ യൂണിവേഴ്സിറ്റിയുടെ ഫെലോഷിപ്പിന്‍റെ പരിഗണനയുണ്ടായിരുന്നു. ഞാന്‍ നാട്ടില്‍ ഉണ്ടാകാനിടയില്ല എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ മീറ്റിങ്ങുകളില്‍ നേരിട്ടു പങ്കെടുക്കേണ്ടതില്ലെന്ന് വിളിച്ചയാള്‍ ഉറപ്പു നല്‍കി.

അതിനുശേഷം ഇത് എഴുതുന്നതുവരെ എം.ജി. യൂണിവേഴ്സിറ്റിയിലോ മറ്റെവിടെങ്കിലും നിന്നോ ഇതു സംബന്ധിച്ച് എനിക്ക് ഇമെയിലോ ഫോണ്‍ കോളോ കത്തോ ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എനിക്ക് ഇതിനെ കുറിച്ചു വ്യക്തമായ ഒരു അറിവുമില്ല.

ആ സ്ഥിതിക്ക്, അഥവാ എന്‍റെ പേരു നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍, അതില്‍ ഏതെങ്കിലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെങ്കില്‍, ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ ഞാന്‍ അംഗമാകുന്ന പ്രശ്നവുമില്ല.

സ്കൂള്‍ വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയില്‍ എന്‍റെ പേര് ഉള്‍പ്പെടുത്തിയ കത്തു കിട്ടിയപ്പോള്‍ ഞാന്‍ അതിന്‍റെ ഡയറക്ടറോട് വാക്കാലും കത്തു വഴിയും എന്നെ ഒഴിവാക്കണമെന്ന് വിനയപൂര്‍വ്വം ആവശ്യപ്പെട്ടിരുന്നു. നാളിതു വരെ ഒരു മീറ്റിങ്ങിലും ഞാന്‍ പങ്കെടുത്തിട്ടില്ല, അതിന്‍റെ പേരില്‍ ഒരു പൈസപോലും കൈപ്പറ്റിയിട്ടുമില്ല.

യുജിസിക്കു കീഴിലുള്ള ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയില്‍നിന്നു കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഒന്നാം റാങ്കോടെയുള്ള ഒരു മാസ്റ്റര്‍ ബിരുദം മാത്രമേ എനിക്കുള്ളൂ. പക്ഷേ, ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ യൂണിവേഴ്സിറ്റിയിലും അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയയിലും ഇന്ത്യയില്‍ മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ സെന്‍റര്‍ ഫോര്‍ ഹ്യൂമാനിറ്റീസിലും അപാര്‍ട്ട്മെന്‍റും ഓഫിസ് മുറിയും യാത്രച്ചെലവും ഒക്കെ സഹിതം ഫെലോഷിപ് ലഭിച്ചിട്ടുള്ള പശ്ചാത്തലത്തിലും ഇന്ത്യയ്ക്ക് അകത്തും പുറത്തും പല യൂണിവേഴ്സിറ്റികളിലും എന്‍റെ കഥകളെയും നോവലുകളെയും കുറിച്ച് ഗവേഷണം നടക്കുന്നതിനാലും ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തിന് രാഷ്ട്രീയ മാനം കല്‍പ്പിച്ചില്ല എന്നതാണ് എനിക്കു സംഭവിച്ച അബദ്ധം.

തൃശൂര്‍ കറന്‍റ് ബുക്സ് ഉടനെ പുറത്തിറക്കുന്ന ‘ഘാതകന്‍റെ’യും മനോരമ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന ‘ഖബര്‍’ എന്ന ലഘുനോവലിന്‍റെയും അതിനിടയില്‍ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയുടെ’ പെന്‍ഗ്വിന്‍ പുറത്തിറക്കുന്ന പരിഭാഷയുടെയും തിരക്കില്‍, എഴുത്തിന്‍റെ മാനസികസംഘര്‍ഷം മൂലം ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നത് എന്‍റെ ഓര്‍മ്മയുടെ ഏഴലയത്തുപോലും ഉണ്ടായിരുന്നില്ലെന്നതാണു വാസ്തവം.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ എന്നെയും ഉള്‍പ്പെടുത്തിയതിനെ ചൊല്ലി വാര്‍ത്ത വന്നതായി ഒരു പത്രപ്രവര്‍ത്തക സുഹൃത്താണ് അറിയിച്ചത്. അപ്പോള്‍ത്തന്നെ ഞാന്‍ വൈസ് ചാന്‍സലറെ വിളിച്ചു വിവരം അന്വേഷിച്ചിരുന്നു. ‘ഐ കണ്‍സിഡര്‍ ഇറ്റ് ആന്‍ ഓണര്‍ ടു ഹാവ് യൂ ഇന്‍ അവര്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ്’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഞാന്‍ അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്കു കിട്ടിയതായി ചാര്‍ത്തിത്തന്നതും ഇതുവരെ എനിക്ക് അറിയിപ്പു ലഭിച്ചിട്ടില്ലാത്തതുമായ ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍നിന്നു ഞാന്‍ രാജി വച്ചതായി മാധ്യമസുഹൃത്തുക്കളെ അറിയിച്ചു കൊള്ളുന്നു. വൈസ് ചാന്‍സലര്‍ക്ക് ഇതു സംബന്ധിച്ച് ഇമെയില്‍ അയച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച് ഇനിയൊരു പ്രതികരണം ഇല്ല. ഡിസി ബുക്സ് ഈ വര്‍ഷം അവസാനത്തോടെ പ്രസിദ്ധീകരിക്കുന്ന ‘കമ്യൂണിസ്റ്റ് അമ്മൂമ്മ’ എന്ന നോവലിന്‍റെ രചനയുടെ തിരക്കുകള്‍ മൂലം വിവാദങ്ങള്‍ക്ക് സമയമില്ലാത്തതു കൊണ്ടാണ്.

]]>