Mexico – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Aug 2023 05:05:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Mexico – malayalees.ch https://malayalees.ch 32 32 മെക്സിക്കോയിൽ ബസ് അപകടത്തിൽപ്പെട്ട് 18 മരണം: മരിച്ചവരിൽ ഇന്ത്യക്കാരും https://malayalees.ch/18-killed-as-bus-with-indians-on-board-plunges-into-mexico-ravine/ Fri, 04 Aug 2023 05:05:19 +0000 https://malayalees.ch/?p=85594
പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ബസ് അപകടം. പാസഞ്ചർ ബസ് ഹൈവേയിൽ നിന്ന് തോട്ടിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. നയരിത്തിൽ നിന്ന് വടക്കൻ അതിർത്തി പട്ടണമായ ടിജുവാനയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ബസിൽ ഇന്ത്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടെ 42 ഓളം യാത്രക്കാരുണ്ടായിരുന്നു.

നയരിത് സംസ്ഥാന തലസ്ഥാനമായ ടെപിക്കിന് പുറത്തുള്ള ഹൈവേയിൽ ബരാങ്ക ബ്ലാങ്കയ്ക്ക് സമീപമായിരുന്നു അപകടം. എലൈറ്റ് പാസഞ്ചർ ലൈനിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ റോഡിലെ വളവ് തിരിയാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ. 131 അടി താഴ്ചയിലേക്കാണ് ബസ് വീണത്. അപകടത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

മലയിടുക്കിന് ഏകദേശം 40 മീറ്റർ (131 അടി) ആഴമുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് നയാരിറ്റിന്റെ സുരക്ഷാ, സിവിൽ പ്രൊട്ടക്ഷൻ സെക്രട്ടറി ജോർജ് ബെനിറ്റോ റോഡ്രിഗസ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ബസ് കമ്പനിയോ മെക്സിക്കോയുടെ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടോ സംഭവത്തിൽ പ്രതികരിച്ചില്ല.

]]>
എൽ ചാപ്പോയുടെ മകനെ കൈമാറണമെന്ന് യുഎസ് https://malayalees.ch/us-requests-extradition-of-drug-lord-el-chapos-son/ Tue, 28 Feb 2023 04:27:05 +0000 https://malayalees.ch/?p=77004 തടവിൽ കഴിയുന്ന മയക്കുമരുന്ന് മാഫിയ തലവൻ ജാക്വിൻ എൽ ചാപ്പോയുടെ മകൻ ഒവിഡിയോ ഗുസ്മാനെ കൈമാറണമെന്ന് അമേരിക്ക. യുഎസിലേക്ക് ലഹരി കള്ളക്കടത്ത് നടത്തിയ കേസുകളിൽ വിചാരണ നേരിടാൻ വിട്ടുനൽകണമെന്നാണ് ആവശ്യം. രക്തരൂക്ഷിതമായ ഏറ്റുമുട്ടലിനൊടുവിൽ അടുത്തിടെയാണ് മെക്സിക്കൻ സുരക്ഷാ സേന ഗുസ്മാനെ അറസ്റ്റ് ചെയ്തത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മെക്സിക്കോ സന്ദർശനത്തിനു തൊട്ടുമുൻപാണ് ‘മൗസ്’ എന്നു വിളിപ്പേരുള്ള ഒവിഡിയോ അറസ്റ്റിലായത്. പിതാവിന്റെ പാതയിൽ ലഹരി സംഘത്തെ നയിച്ചിരുന്ന ഇയാളെ അറസ്റ്റ് ചെയ്യാൻ സിനലോവ സംസ്ഥാനത്ത് നടത്തിയ ഓപ്പറേഷനിൽ 19 മയക്കുമരുന്ന് സംഘാംഗങ്ങളും 10 സൈനികരും കൊല്ലപ്പെട്ടു എന്നാണ് വിവരം.

യുഎസിലേക്ക് ലഹരി കള്ളക്കടത്ത് നടത്തിയ കേസിൽ ഇയാളെ അമേരിക്ക തെരയുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് സംഘങ്ങളിലൊന്നായ എൽ ചാപ്പോയുടെ സിനലോവ കാർട്ടലിന്റെ ഒരു വിഭാഗത്തെ നിയന്ത്രിക്കുന്നത് ‘ദ മൗസ്’ എന്നറിയപ്പെടുന്ന ഒവിഡിയോ ആണെന്ന് കരുതുന്നു. മാസം 1,300 മുതൽ 2,200 കിലോഗ്രാം വരെ മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന 11 മെത്താംഫെറ്റമൈൻ ലാബുകൾ ഇയാളും സഹോദരൻ വാകീനും ചേർന്ന് നടത്തുന്നുണ്ടെന്ന് യുഎസ് സേറ്റ്റ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നു.

]]>
37ആം വയസിലും ഒച്ചോവ തുടരും; ലോകകപ്പിനുള്ള മെക്സിക്കൻ ടീമിനെ പ്രഖ്യാപിച്ചു https://malayalees.ch/qatar-world-cup-mexico/ Tue, 15 Nov 2022 04:29:00 +0000 https://malayalees.ch/?p=71297 ഖത്തർ ലോകകപ്പിനുള്ള മെക്സിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഗോൾ പോസ്റ്റിനു കാവലായി 37ആം വയസിലും ഗിയ്യെർമോ ഒച്ചോവ തുടരും. പരുക്ക് കാരണം നിരവധി യുവതാരങ്ങൾക്ക് ടീമിൽ ഇടം നേടാനായില്ല. അത് മെക്സികോയ്ക്ക് കനത്ത തിരിച്ചടിയാണ്. എങ്കിലും ശക്തമായ ടീമിനെത്തന്നെ അണിനിർത്താൻ പരിശീലകനു സാധിച്ചു. അർജൻ്റീന, പോളണ്ട്, സൗദി അറേബ്യ എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് സിയിൽ ആണ് മെക്സിക്കോ കളിക്കുക.

]]>
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു; ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവില്ല https://malayalees.ch/mexico-reports-947-more-covid-19-deaths-2nd-highest-daily-toll/ Thu, 25 Jun 2020 04:34:15 +0000 https://malayalees.ch/?p=27579 കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി തുടരുന്ന ബ്രസീലില്‍ 1,059 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം (9,504,977) തൊണ്ണൂറ്റി അഞ്ച് ലക്ഷം കടന്നു. മരണം നാല് ലക്ഷത്തി എണ്‍പതിനായിരം കടന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവില്ല.

കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി തുടരുന്ന ബ്രസീലില്‍ 1,059 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. ആകെ 54 ആയിരത്തോളം പേര്‍ ഇതുവരെ മരിച്ചു. യുഎസില്‍ ഇന്നലെ മാത്രം 762 പേര്‍ മരിച്ചു. മരണം ഒരു ലക്ഷത്തി 25 ആയിരത്തിലേക്ക് എത്തുകയാണ്. 7,176 ആണ് റഷ്യയിലെ പുതിയ രോഗികളുടെ എണ്ണം. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവും അധികം മരണം ഉണ്ടായത് മെക്സിക്കോയിലാണ്. 947 ആണ് മരണ സംഖ്യ. ആറായിരത്തിലധികമാണ് പുതിയ കേസുകള്‍.

അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപനത്തിലും മരണനിരക്കിലും കുറവുണ്ട്. ഒരു സമയത്ത് കൊറോണ വൈറസ് ഏറെ വെല്ലുവിളി തീര്‍ത്ത സ്പെയിനില്‍ ഇന്നലെ 2 മരണം മാത്രമാണ് ഉണ്ടായത്. രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ആഗോള ഏകോപനത്തിലൂടെ മാത്രമേ സാധിക്കൂവെന്നും അല്ലാത്തപക്ഷം സ്ഥിതി നിയന്ത്രണാതീതമാകുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു.

]]>