Metropolitian city – malayalees.ch https://malayalees.ch Malayalam Online News Portal Sat, 31 Oct 2020 12:55:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Metropolitian city – malayalees.ch https://malayalees.ch 32 32 കൊച്ചിയിലെ മെട്രോപ്പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നാളെ നിലവില്‍ വരും https://malayalees.ch/kochi-becomes-first-metroplitial-city-till-tomorrow/ Sat, 31 Oct 2020 12:55:09 +0000 https://malayalees.ch/?p=34250 കൊച്ചി നഗരഗതാഗത്തിന്‍റെ മുഖഛായ മാറ്റുന്ന മെട്രോപ്പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നാളെ നിലവില്‍ വരും. മൊബൈല്‍ ആപ്പ് വഴി ഒരൊറ്റ ടിക്കറ്റില്‍ ഇനി വിവിധ ഗതാഗത മാര്‍ഗങ്ങളിലൂടെ യാത്ര ചെയ്യാം.

നാളെ ഗതാഗമന്ത്രി എ കെ ശശീന്ദ്രനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. കൊച്ചിയിലെ റയില്‍വേ, മെട്രോ റയില്‍, ബസ് സര്‍വീസ്, ടാക്സി സര്‍വീസ്, ഓട്ടോറിക്ഷ, എല്ലാത്തിനും ഇനി മുതല്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എന്ന പൊതു മേല്‍വിലാസമായിരിക്കും.

കൊച്ചിയിലെ പൊതുഗതാഗത ഏകോപനം, നടത്തിപ്പ്, നിയന്ത്രണം, ആസൂത്രണം, മേല്‍നോട്ടം എല്ലാം ഇനി മുതല്‍ പുതിയ സംവിധാനത്തിന്‍റെ കീഴിലായിരിക്കും. യാത്രക്കാരന്‍ ലക്ഷ്യസ്ഥാനം മൊബൈല്‍ ആപ്പില്‍ അറിയിക്കുക.

ബസ്, ബോട്ട്, മെട്രോ, ഓട്ടോ ഏത് രീതിയില്‍ എളുപ്പത്തില്‍ എത്താമെന്ന് ആപ്പ് വഴി പറഞ്ഞ് തരും. പണവും സ്മാര്‍ട്ടായി കൈമാറാം. മെട്രോ വണ്‍ കാര്‍ഡ് പദ്ധതിയും ബസുകളില്‍ സ്മാര്‍ട്ട്കാര്‍ഡുപയോഗിച്ചുള്ള യാത്രയും നഗരത്തില്‍ നിലവിലുണ്ട്. ഇത് ഓട്ടോ,ബോട്ട് സര്‍വ്വീസുകളിലും തടര്‍ന്ന് നടപ്പിലാക്കും.

]]>